റിയാദ്: ഏക സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ട് വരാനുള്ള നീക്കം അപലപനീയം ആണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രയോഗികം ആണെന്നും നിർബന്ധപൂർവ്വം ഏകസിവിൽ കോഡ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടി ഉറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമ്മ രംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈകൊള്ളാൻ, നാഷണൽ തലത്തിലും നടപടികൾ കൈകൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റി കൾക്ക് നിർദേശം നൽകിയതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സിക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്‌റാഹീം ഓമശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
- abdulsalam
എസ്. കെ. എസ്. എസ് എഫ് മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത് വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ് ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ് ഹാഷിർ അലി ഷിഹാബ് തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ് ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE
ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത കണ്‍വെന്‍ഷന്‍ ചേരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും.
- Samasthalayam Chelari
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു ( സി ഡി പി) കീഴിൽ നടക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ബെഞ്ച് ആസ്പിരന്റിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗം സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ: ത്വയ്യിബ് ഹുദവി, അഡ്വ: ഷഹീർ, ഷാഫി ആട്ടീരി, ഡോ: എം അബ്ദുൽ ഖയ്യും, അഷ്റഫ് മലയിൽ സലാം മലയമ്മ, മുഹമ്മദ് റാഫി കെ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കും. ദമാം സമസ്ത ഇസ്ലാമിക് കൗൺസിലാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്ക് നമ്പറിൽ 9061808111 അന്വേഷിക്കുക.
- SKSSF STATE COMMITTEE
കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ചെയർമാൻ കൺവീനർമാർക്കായി ഏകദിന ട്രെയിനിങ് ക്യാമ്പ് കോഴിക്കോട് വച്ച് നടന്നു. സമസ്ത കേരള എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ മുണ്ടുപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ട്രെന്റ് പ്രീസ്കൂൾ ചെയർമാൻ ഡോ അബ്ദുൽ മജീദ് കൊടക്കാട്, ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും, മുഹമ്മദ് റാഫി വയനാട് നേതൃത്വം നൽകി. ഷാഫി മാസ്റ്റർ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, അഷ്റഫ് മലയിൽ, ഡോ അബ്ദുല്ല വേങ്ങര, ജുനൈദ് പാറപ്പള്ളി, അതാഹുല്ല റഹ്മാൻ ഫൈസി, മുഹമ്മദ് കുട്ടി കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
- SKSSF STATE COMMITTEE
മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
മലപ്പുറം: സത്യം, സ്വത്വം, സമര്‍പ്പണം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ. പി. എം അഷ്‌റഫ് കുറ്റിക്കടവ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍, അസ്‌ലം ഫൈസി ബാംഗ്ലൂര്‍, ആര്‍. വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ശഹീര്‍ അന്‍വരി പുറങ്ങ്, യൂനുസ് ഫൈസി വെട്ടുപാറ, നൗഷാദ് ചെട്ടിപ്പടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവമ്പുറം, സുബൈർ ഫൈസി, എന്നിവര്‍ സംബന്ധിച്ചു.
കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
- SKSSF STATE COMMITTEE
വയനാട്: എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് ദ്വിദിന സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു. കാലികമായി സമൂഹത്തോട് സംവദിക്കാനും ഇടപെടാനും പ്രാപ്തരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ഡ്രീം ടീം പ്രൊജക്റ്റ് അവതരണവും, കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഫാറൂഖ് കോളേജ്, എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ്, എന്‍. ഐ. ടി കോഴിക്കോട്, സി. ഇ. ടി തിരുവനന്തപുരം എന്നീ 4 മോഡല്‍ ക്യാമ്പസ് യൂണിറ്റുകളുടെ പ്രഖ്യാപനവും നടന്ന ക്യാമ്പില്‍ ജില്ലാ ക്യാമ്പസ് കോളുകള്‍ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
വൈത്തിരി വാര്‍ഡ്-80 റിസോട്ടില്‍ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന. സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സെക്രട്ടേറിയറ്റ് ഇന്‍ചാര്‍ജ് അലി മാസ്റ്റര്‍, ട്രന്റ് മഫാസ് ഡയറക്ടര്‍ റാഫി മാസ്റ്റര്‍, ഇബാദ് സംസ്ഥാന സമിതി ജന. കണ്‍വീനര്‍ റഫീഖ് ചെന്നൈ, എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖല പ്രസിഡന്റ് നൗഷാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിച്ചു. ക്യാമ്പസ് വിംഗ് അലുംനി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഖയ്യൂം, ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ വാളക്കുളം, ചെയര്‍മാന്‍ ഡോ. മുഹമ്മദ് ശാക്കിര്‍ കൊടുവള്ളി, വൈസ് ചെയര്‍മാന്‍ ബാസിത് മുസ്ലിയാരങ്ങാടി, ജനറല്‍ കണ്‍വീനര്‍ സമീര്‍ കണിയാപുരം, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുല്‍ ഹസീബ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹസന്‍ ബസ്വരി, ഉമൈര്‍ പള്ളത്ത്, മുഹമ്മദ് അറഫാത്ത്, എസ്. ഐ. ടി. കോര്‍ഡിനേറ്റര്‍ ശഹീര്‍ കോണോട്ട്, മീഡിയ കോര്‍ഡിനേറ്റര്‍ അംജദ്, മുനീര്‍ മോങ്ങം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE
കോട്ടക്കല്‍: എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഭീഷണി കൊണ്ടും കുപ്രചരണങ്ങള്‍ കൊണ്ടും സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ സ്വയം തകരുമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം പി മുസ്തഫല്‍ ഫൈസി പ്രസ്ഥാവിച്ചു. കോട്ടക്കല്‍ ശീറാസ് റസിഡന്‍ഷ്യല്‍ കാമ്പസില്‍ നടന്ന
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു. ക്യാമ്പില്‍ സംസ്ഥാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍ സംസ്ഥാന സബ് കമ്മറ്റി ചെയര്‍മാര്‍ കണ്‍വീനര്‍മാര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ പന്തലുര്‍ ആമുഖ പ്രഭാഷണവും കര്‍മ്മ പദ്ധതി അവതരണം ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും നടത്തി.
ക്യാമ്പില്‍ സംഘടനയുടെ ആറ് മാസത്തെ കര്‍മ്മ പദ്ധതിയും ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി സമാപന പ്രാര്‍ത്ഥന നടത്തി. ആശിഖ് കഴിപ്പുറം ക്യാമ്പ് നിയന്ത്രിച്ചു. ബഷീര്‍ അസ്അദി നമ്പ്രം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി, ഇസ്മായീല്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ സംസാരിച്ചു.വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതവും ഒ പി അഷ്റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു
കോഴിക്കോട്: കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി സ്‌കൂള്‍ തലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും വിയോജിപ്പ് അറിയിക്കാന്‍ മുന്നോട്ട് വരണം. ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ലിംഗരാഹിത്യ ആശയങ്ങള്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്സ് റൂമുകളും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളും ഇത്തരം ആശയത്തിന്റെ സ്വാധീനഫലമായി നടപ്പാക്കുന്നതാണ്. മഹാഭൂരിപക്ഷം മതവിശ്വാസികള്‍ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ പാഠ്യപദ്ധതിയിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലുര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ഫൈസി അരിമ്പ്ര, ശഹീര്‍ അന്‍വരി പുറങ്ങ്,ശമീര്‍ ഫൈസി ഒടമല, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന,മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന മനുസരിച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഒക്‌ടോബര്‍ 30-ന് ഞായറാഴ്ചയാണ് നടക്കുക.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം അംഗീകൃത മദ്‌റസകളും, പള്ളികള്‍, അറബിക് കോളേജുകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്‍മറഞ്ഞുപോയ നേതാക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തയര്‍ത്തിയും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മറ്റുമാണ് വര്‍ഷംതോറും റബീഉല്‍ആഖിര്‍ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനാമായാചരിക്കാന്‍ തീരുമാനിച്ചത്.
പ്രാര്‍ത്ഥന ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
ചെന്നൈ: എസ്.കെ.എസ്.എസ്.എഫ് ദേശിയ കമ്മിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 15,16 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ കൗണ്‍സില്‍ മീറ്റിനും മീലാദ് കോണ്‍ഫ്രന്‍സിനും അന്തിമ രൂപമായി. കേരളം ഉള്‍പ്പടെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ദിദ്വിന ദേശീയ മീറ്റിന് സമാപനം കുറിച് കൊണ്ട് ചെന്നൈ മലയാളികളെ ഉള്‍പ്പെടുത്തി മീലാദ് സമ്മേളനം നടക്കും.
15 ന് രാവിലെ നടക്കുന്ന ഖാഇദേ മില്ലത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എഗ്മോര്‍ എം. എം എ ഹാള്‍ പരിസരത്ത് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ദേശീയ മീറ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. മുഫ്തി നൂറുല്‍ ഹുദ നൂര്‍ ബംഗാള്‍ അദ്ധ്യക്ഷനാകും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അമ്പില്‍ മഹേഷ് പഴമൊഴി മുഖ്യഥിതിയായി പങ്കെടുക്കും. നവാസ് ഗനി എം.പി, തമിഴ്നാട് വഖഫ് ബോഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങിന് ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എ ആശംസ പ്രഭാഷണം നടത്തും.
രണ്ട് ദിവസം നടക്കുന്ന സംഗമത്തില്‍ ഫെമിലിരൈസ്, ഐഡിയേറ്റ്, ഡിലൈറ്റ്, എന്‍ ലൈറ്റ്, ഇന്‍ട്രോസ്പെക്ട്, എലവേറ്റ് എന്നി സെഷനുകളിലായി മുസ്ലിം ദേശീയ പ്രശ്നങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 15 ന് ഉച്ചക്ക് രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതി ആവിഷ്കരണവും രാത്രി എഴ് മണിക്ക് ഇഷ്ക് മജ്ലിസും നടക്കും. റഫീഖ് ഹുദവി കോലാര്‍ ഹുബ്ബ് റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
16 ന് രാവിലെ ആറ് മണിക്ക് ഹസീബ് അന്‍സാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. ഒമ്പതിന് മുസ്ലിം ഇന്ത്യയുടെ ഭാവി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വ്വഹിക്കും. അഷ്റഫ് കടക്കല്‍, ശരീഫ് കോട്ടപ്പുരത് ബാംഗ്ലൂര്‍, സുപ്രഭാതം റസിഡന്‍റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍ പ്രബന്ധം അവതരിപ്പിക്കും. ചടങ്ങില്‍ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോന്‍സ, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ അതിഥി കളായി പങ്കെടുക്കും. റഹീസ് അഹ്മദ് മണിപ്പൂര്‍, അനീസ് അബ്ബാസി രാജസ്ഥാന്‍, അസ്ലം ഫൈസി ബാംഗ്ലൂര്‍, ഡോ. നിഷാദലി വാഫി തൃച്ചി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അലീഗഡ് മലപ്പുറം കാമ്പസ് ഡയരക്ടര്‍ ഡോ.ഫൈസല്‍ ഹുദവി മോഡരേട്ടറാകും. ഉച്ചക്ക് 2ന് കൗണ്‍സില്‍ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ.ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷനാകും. കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ കോഡിനേറ്റര്‍ അഷ്റഫ് നദ്വി അവതരിപ്പിക്കും. 16ന് രാത്രി നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്ദീന്‍ മുഖ്യഥിതിയായി പങ്കെടുക്കും. ജാഫര്‍ സ്വാദിഖ് ബാഖവി ചെന്നൈ, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമിധര്‍മ പക്ഷ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായ്ക്കോട് പ്രസംഗിക്കും.
സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ സൈത്തൂന്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷനായി. ഡോ. ജാബിര്‍ ഹുദവി, അസ്ലം ഫൈസി ബാംഗ്ലൂര്‍, അഷ്റഫ് നദ്വി, ഉമ്മറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ. കുഞ്ഞിമോന്‍ ഹാജി, നോവല്‍ട്ടി ഇബ്രാഹിം ഹാജി, എ.ഷംസുദീന്‍,റിഷാദ് നിലമ്പൂര്‍, ലക്കി മുഹമ്മദലി ഹാജി, ക്രസന്‍റ് സൈദലവി, സാജിദ് കോയിലോത്ത്, ടി.പി മുസ്തഫ ഹാജി, സൈഫുദ്ധീന്‍ ചെമ്മാട്, ഫൈസല്‍ പൊന്നാനി സംസാരിച്ചു. ചെന്നൈ ഇസ്ലാമിക് സെന്‍റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാഫിള് സമീര്‍ വെട്ടം സ്വാഗതവും സെക്രട്ടറി മുനീറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
എസ്.കെ.എസ്.എസ്.എഫ്. നാഷണൽ ക്യാമ്പസ് കാൾ സമാപിച്ചു.
കോഴിക്കോട് : ധാർമ്മിക ബോധത്തിന്റെയും ആദർശ സംവേദനത്തിന്റെയും ഉൾക്കരുത്ത് പകർന്ന് കോഴിക്കോട് നടന്നു വന്ന എസ് കെ എസ് എസ് എഫ് ദേശീയ വിദ്യാർത്ഥി സംഗമം സമാപിച്ചു. കുറ്റിക്കാട്ടൂർ കെ എം ഒ ക്യാമ്പസിലെ നവാസ് നിസാർ നഗറിൽ നടന്ന
ഒമ്പതാമത് ത്രിദിന നാഷണൽ ക്യാമ്പസ് കാൾ ധൈഷണിക വിദ്യാർഥിത്വം വീണ്ടെടുക്കാനും കലാലയങ്ങളിൽ നൈതിക സംവേദനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് അവസാനിച്ചത്. എസ് കെ എസ് എസ് എഫ് ഉപസമിതിയായ ക്യാമ്പസ് വിംഗിന്റെ നേതൃത്തിലാണ് വിവിധ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്.
സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പല പരിഷ്കരണങ്ങളും മത-ധാർമ്മിക സംസ്കാരത്തിന് പരുക്കേൽപ്പിക്കുന്ന വിധമുള്ളതാണെന്നും എന്നാൽ വിശ്വാസികൾ ഉള്ള കാലത്തോളം മാനവിക മൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പുതിയ കാലത്തെ വിദ്യാർത്ഥികൾ കാമ്പസുകളിൽ അനുകരണീയ മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ജനറൽ കൺവീനർ ഒ.പി.എം.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന ഇസ്‌ലാമിക് തിയോളജി സെഷൻ സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈതമി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. അലി വാണിമേൽ പ്രസീഡിയം നിയന്ത്രിച്ചു.
വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. ബഷീർ പനങ്ങാങ്ങര, ഗഫൂർ ദാരിമി മുണ്ടക്കുളം, മുഹിയുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഉനൈസ് ഹുദവി, കെ.പി. കോയ, സയ്യിദ് മിർ ബാത്ത് തങ്ങൾ, ടി.പി. സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം, റഹീം ആനക്കുഴിക്കര, റഫീഖ് മാസ്റ്റർ, അബൂബക്കർ ഹാജി, ഹംസ ഹാജി, പി.എം. സാലിഹ്, അലി മുസ്‌ലിയാർ കൊല്ലം, ഷാജിദ് തിരൂർ, ഡേ: എ പി ആരിഫലി, ജൗഹർ കാവനൂർ, റിയാസ് വെളിമുക്ക്, അസ്ഹർ യാസീൻ, സിറാജ് ഇരിങ്ങല്ലൂർ, ബാസിത് മുസ്ലിയാരങ്ങാടി, അബ്ഷർ നിദുവത്, റഷീദ് മീനാർകുഴി, മുനീർ മോങ്ങം, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, സമീർ കണിയാപുരം, ഷഹീർ കോണോട്, ഷാകിർ കൊടുവള്ളി, സൽമാൻ കൊട്ടപ്പുറം, അംജദ് എടവണ്ണപ്പാറ, ഹുജ്ജത്തുള്ള, മുനാസ്, ജുനൈദ് മാനന്തവാടി സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ, പുരാവസ്തു എക്സിബിഷനും ട്രെന്റ് വിദ്യാഭ്യാസ കരിയർ സ്റ്റാളും ശ്രദ്ധേയമായി.
ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 തിയ്യതികളില്‍ തിരുവനന്തപുരം നെയ്യാര്‍ഡാം സൈറ്റില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 31 നകം ജില്ലാ-മണ്ഡലം സംഗമങ്ങള്‍ ചേരും. ഡിസംബറില്‍ പ്രവാസികളെ സംബന്ധിച്ചുള്ള സെന്‍സസ് നടത്തും. 2023 ജനുവരിയില്‍ സംസ്ഥാന ഭാരവാഹികളുടെ ജില്ലാ തല പര്യടനവും ഫെബ്രുവരിയില്‍ ജീവകാരുണ്യ പദ്ധതിക്കുള്ള വിഭവസമാഹരണവും മാര്‍ച്ചില്‍ ആശ്വാസ് പദ്ധതി സഹായ വിതരണവും ഏപ്രിലില്‍ റമദാന്‍ ക്യാമ്പയിനും നടത്താന്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ വിദ്യാഭ്യാസ ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. ജൂണ്‍, ജൂലൈ അവാര്‍ഡ് ദാനവും ഗൈഡ്‌ലൈന്‍സ് ക്ലാസുകളും സംഘടിപ്പിക്കും.
2023 ആഗസ്റ്റില്‍ മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ് കണ്ണൂര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, അബ്ദുറഹീം കളപ്പാടം, അബ്ദുല്‍മജീദ് ദാരിമി കൊല്ലം, കെ.വി ഹംസ മൗലവി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, വി.പി ഇസ്മായില്‍ ഹാജി, എം.കെ കുഞ്ഞാലന്‍ ഹാജി, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, കെ. യൂസുഫ് ദാരിമി, കെ.എസ്.എം ബഷീര്‍, സി.കെ അബൂബക്കര്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍സെക്രട്ടറി ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും സെക്രട്ടറി മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- Samasthalayam Chelari
പട്ടിക്കാട്: തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയിൽ വർഷംതോറും നടന്നു വരാറുള്ള മീലാദ് കോൺഫറൻസ് ഒക്ടോബർ 3 തിങ്കളാഴ്ച രണ്ടു മണി മുതൽ നടക്കും. ഉദ്ഘാടന സമ്മേളനം, മൗലിദ് പാരായണം, പാനൽ ഡിസ്കഷൻ, മദ്ഹ് മജിലിസ് എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകുന്നേരം 7 ന് 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പാനൽ ഡിസ്കഷനിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ളിയാഉദ്ധീൻ ഫൈസി മേൽമുറി തുടങ്ങിയ പണ്ഡിതർ പങ്കെടുക്കും. തുടർന്ന് ജാമിഅ: നൂരിയ്യ: വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രവാചക പ്രകീർത്തന സദസ്സ് ഉണ്ടായിരിക്കും.
- JAMIA NOORIYA PATTIKKAD
ചേളാരി: സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്ക് ആരംഭിക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധമാണ് കാലങ്ങളായി മദ്രസാ സമയം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സമസ്തയുടെ പതിനായിരത്തിലധികം മദ്രസകളിലടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്. വളര്‍ന്ന് വരുന്ന തലമുറക്ക് മത ധാര്‍മികബോധവും, സാമൂഹികാവബോധവും രാജ്യസ്‌നേഹവും പകര്‍ന്ന് നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യം നിര്‍വഹിക്കുന്ന മദ്രസകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ സമൂഹചര്‍ച്ചക്ക് നല്‍കിയ രേഖയില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചര്‍ച്ചക്ക് വെച്ച ഈ വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുന്ന ജെന്റര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആര്‍.പി ശില്‍പശാല ഒക്ടോബര്‍ 1 ശനിയാഴ്ച നടക്കും.
ഒഴിവുണ്ടായിരുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വി.എ.സി കുട്ടി ഹാജി (പാലക്കാട്)യെ തെരഞ്ഞെടുത്തു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി തൊഴിയൂര്‍, അബ്ദുല്‍ കരീം എറണാകുളം, കെ.എ. ശരീഫ് കുട്ടി ഹാജി കോട്ടയം, മഹ്മൂദ് ഹാജി കാസറഗോഡ്, പി.ടി.മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, ഹമീദ് മൗലവി കുടക്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION
കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.
സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.
ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.
പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.
സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.
സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.
ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.
വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു
- SKSSF STATE COMMITTEE
തിരൂരങ്ങാടി: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക് യാത്രതിരിച്ചു.
റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഊഫയില്‍ നടക്കുന്ന പതിനാലാമത് രാജ്യാന്തര സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും.
ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ റിപ്പബ്ലിക്കിന്റെ മതകാര്യ മേധവിയും ഗ്രാന്‍ഡ് മുഫ്തിയുമായ മുഹമ്മദ് ത്വല്‍അത്ത് താജുദ്ദീന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഡോ. നദ്‌വി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇബ്രാഹീമീ പാരമ്പര്യങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും: സന്ദേശ-സംവാദത്തിന്റെയും സഹകരണത്തിന്റെയും യോജിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും ചിന്തകരും സംബന്ധിക്കുന്നുണ്ട്.
ഗ്രാന്‍ഡ് മുഫ്തിയുടെ സ്ഥാനാരോഹണ പദവിയുടെ നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികളിലും റഷ്യന്‍ ഇസ്്‌ലാമിക് സര്‍വകലാശാലയിലെ വിവിധ സൗധങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും ബഹാഉദ്ദീന്‍ നദ്‌വി സംബന്ധിക്കും.
- Darul Huda Islamic University
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്ന് വരുന്ന ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ശില്‍പശാലയും പരിശീലനവും സംഘടിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച നടക്കുന്ന ശില്‍പശാലയില്‍ എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറിമാര്‍, സ്വദേശി ദര്‍സ് ഉപസമിതിയുടെ ജില്ലാ കണ്‍വീനര്‍, നിലവില്‍ കോഴ്‌സ് നടന്ന് കൊണ്ടിരിക്കുന്ന മഹല്ലുകളുടെ ഭാരവാഹികള്‍, കോഴ്‌സിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍മാര്‍, എസ്.എം.എഫ് ജില്ലാ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മാടാക്കരയില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സംബന്ധിക്കും. ആസിഫ് ദാരിമി പുളിക്കല്‍, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട് ശില്‍പശാലക്ക് നേതൃത്വം നല്‍കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION
കേരള സർക്കാർ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രെന്റ് ടേബിൽ ടോക്ക് കോഴിക്കോട് വെച്ച് നടന്നു.
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സംസ്ഥാന സമിതിയാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്.
സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ടേബിൾ ടോക് ഉൽഘാടനം ചെയ്തു.
എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും കടമ്പോട് മോഡറേറ്ററായി.
പ്രൊഫ കെ പി അബൂബക്കർ സിദ്ധീഖ്, പ്രൊഫ. പികമറുദ്ധീൻ,
വി. അബ്ദുൾ നാസിർ എന്നിവർ കരട് രേഖ അവതരിപ്പിച്ചു.
വളാഞ്ചേരി മർക്കസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ
ഡോ. ഫൈസൽ കുളത്തൂർ, സി കെ സി ടി മലപ്പുറം ജില്ലാ പ്രസിഡന്റ്
പ്രൊഫ. ജാഫർ ഓടക്കൽ, കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി
അബ്ദുൾ ജലീൽ പാണക്കാട്, കെ എസ് ടി യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ അസീസ്, കെ യു ടി എ സംസ്ഥാന സെക്രട്ടറി
ടി. അബ്ദുൾ റഷീദ്, കെ എ ടി എഫ് സംസ്ഥാന സമിതി അംഗം മൻസൂർ എം ചർച്ചക്ക് നേതൃത്വം നൽകി. ഡോ ഹസ്സൻ ശരീഫ് കെ പി, ഷിഹാബുദീൻ അലുങ്ങൽ, ഷാഫി മാസ്റ്റർ ആട്ടീരി, സലാം മലയമ്മ, റാഫി വയനാട്, കാമിൽ ചോലമാട്, ശുകൂർ കണ്ട കൈ, നിഷാദ് അടിമാലി, അംജദ് ആലപ്പുഴ, ഉസാം പള്ളങ്കോട് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്
സമാപന സന്ദേശം നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാറിന് സമർപ്പിക്കും.
- SKSSF STATE COMMITTEE
ചേളാരി: ജനതയുടെ സാമൂഹികാരോഗ്യവും സാംസ്കാരിക ബോധവും പുതിയ തലമുറയുടെ ക്രിയാത്മകതയും ധാർമികതയും തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ മഹല്ലുജമാഅത്തുകളും സംഘടനാ പ്രവർത്തകരും അതീവ ജാഗ്രതയോടെ കർമരംഗത്തിറങ്ങണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആഹ്വാനം ചെയ്തു. വ്യക്തി ജീവിതത്തിൻ്റെ അന്തസ്സും കുടുംബത്തിൻ്റെ ഭദ്രതയും സമൂഹത്തിൻ്റെ സ്വസ്ഥതയും ഇല്ലാതാക്കുന്ന ലഹരിയോടുള്ള അഡിക്ഷൻ അത്യന്തം അപകടകരമാം വിധം പുതിയ തലമുറയിൽ വർധിച്ച് വരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കും ഈ അപകടം കണ്ടില്ലെന്ന് നടിക്കാനാവില്ല.
മഹല്ല് സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹ സന്ദർശനം നടത്തിയും വ്യക്തി സമ്പർക്കത്തിലൂടെയും ലഹരിയടക്കമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സുന്നീ മഹല്ല് ഫെഡറേഷൻ വിവിധ കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംഘടനയുടെ കീഴിലുള്ള എല്ലാ മഹല്ലുകളിലും ബഹുജന വിദ്യാർത്ഥി യുവജന സംഗമങ്ങൾ വെവ്വേറെ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തീബുമാർ, മദ്രസ അധ്യാപകർ,മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ,
എസ്.കെ.എസ്.എസ്.എഫ് ,എസ്.വൈ.എസ് പോലെയുള്ള വിദ്യാർത്ഥി - യുവജന കൂട്ടായ്മകളുടെ സഹായത്തോടെ ഈ കർമപദ്ധതി മഹല്ലുകളിൽ നടപ്പിലാക്കണം. സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ പിന്തുണ നൽകണം. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന മഹല്ലുകളിൽ കടന്ന് കയറാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണമെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനും സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ നടത്തുന്ന കാമ്പയിൻ വിജയിപ്പിക്കാൻ മഹല്ലുകമ്മിറ്റി അംഗങ്ങൾ മുൻകയ്യെടുക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
- SUNNI MAHALLU FEDERATION
മലപ്പുറം :'ധൈഷണിക യൗവനം നൈതിക സംവേദനം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി നടത്തുന്ന ക്യാമ്പസ് യാത്രയുടെ പതാക കൈമാറ്റം നാളെ (തിങ്കള്‍ ) നടക്കും. രാവിലെ 8 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറും.
ചടങ്ങില്‍ സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, റശീദ് ഫൈസി വെള്ളയിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മുട്ടില്‍, ബശീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ. പി. എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍, ഇസ്മായില്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ഡോ കെ ടി ജാബിര്‍ ഹുദവി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സലീം റശാദി കൊളപ്പാടം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം കൊടക്, അബൂബക്കര്‍ യമാനി കണ്ണൂര്‍, സ്വാലിഹ് പി എം കുന്നം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, മുഹമ്മദലി മാസ്റ്റര്‍, യുനുസ് ഫൈസി വെട്ടുപ്പാറ, ഇസ്ഹാഖ് ബാഖവി ചെമ്മാട് അന്‍വര്‍ ഹുസൈന്‍ ഹുദവി, സയ്യിദ്റാജിഹ് അലി ശിഹാബ് തങ്ങള്‍, ശാഫി വയനാട, ്‌സയ്യിദ് ഉനൈസ് തങ്ങള്‍ ജമലുലൈലി, ജസീബ് വെളിമുക്ക് എന്നിവര്‍ സംബന്ധിക്കും.
ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ 24ന് മംഗലാപുരത്ത് സമാപിക്കും.
- SKSSF STATE COMMITTEE
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10521 ആയി.
ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ-മജീര്‍പ്പള്ള-വൊര്‍ക്കാടി, ശംസുല്‍ ഉലമാ മദ്റസ-ബട്ടിപ്പദവ്-മീഞ്ച (കാസര്‍ഗോഡ്), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ - കടമ്പൂര്‍-തളിപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം ട്രെന്റ് അസ്മി മദ്റസ- മൗവ്വഞ്ചേരി (കണ്ണൂര്‍), ബൈത്തുല്‍ഹുദാ അസ്മി സ്കൂള്‍ മദ്റസ- അത്താണിക്കല്‍-വൈലത്തൂര്‍ (മലപ്പുറം), ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയ്യ ബ്രാഞ്ച് മദ്റസ - മേക്കരം കുന്ന്-ആലുവ, സൈത്തൂന്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ -നോര്‍ത്ത് കുഞ്ഞാട്ടുകര-എടത്തല (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനായി വാണിയമ്പലം കുഞ്ഞുമോന്‍ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഇസ്മായില്‍കുഞ്ഞ് ഹാജി മാന്നാറിനെയും തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
മക്ക: മക്കയിൽ ഹാജിമാരെ സേവിക്കുന്നതിൽ നിസ്‌തുല പങ്കു വഹിച്ച "വിഖായ" സന്നദ്ധ സേവക പ്രവർത്തകർ അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി സേവന നിരതരായ ചാരിതാർഥ്യത്തിൽ. ഹാജിമാർ മക്കയിൽ എത്തിയത് മുതൽ സജീവമായ വിഖായ സംഘം അവസാന ഹാജിയും മക്കയിൽ നിന്നും വിടപറയുന്നത് വരെ ഇവിടെ ഓരോ മേഖലയിലും രംഗത്തുണ്ടാകും. പുണ്യ നഗരികളിൽ എത്തിയ ഹാജിമാർക്ക് തങ്ങളുടേതായ സേവന മുദ്രകൾ നൽകിയാണ് വിഖായ മിനായിൽ നിന്നും പടിയിറങ്ങിയത്. തികച്ചും ആത്മാര്ഥതതയിലൂന്നിയ പ്രവർത്തനമാണ് മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ കർമ്മ സംഘം കാഴ്ച വെച്ചത്.
മദീനയിൽ ആദ്യ മലയാളി ഹാജിമാർ എത്തിയത് മുതൽ രംഗത്തിറങ്ങിയ വിഖായ, പിന്നീട് ഹാജിമാർ മക്കയിൽ എത്തിയതോടെ ഇവിടെയും സജീവമാകുകയായിരുന്നു. തുടർന്ന് ഹജ്ജ് ആരംഭിച്ച ദിവസം മുതൽ മിനയിലും അറഫാത്തിലും, മുസ്‌ദലിഫ, ജംറകളിലെ കല്ലേറ് നിർവ്വഹിക്കുന്ന സ്ഥലങ്ങൾ, മക്ക തുടങ്ങിയ സ്ഥലങ്ങളിലും സമസ്‌തക്ക് കീഴിലെ വിഖായ പ്രവർത്തകർ സ്ത്യുത്യർഹമായ സേവനങ്ങളാണ് നടത്തിയത്. ഹാജിമാർക്ക് കൈത്താങ്ങായി വിഖായ മിനയിൽ നടത്തുന്ന സേവനം ആരെയും ആശ്ചര്യപെടുത്തുന്നതായിരുന്നു. കത്തുന്ന വെയിലിൽ ഹാജിമാർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിൽ ഏറെ മുന്നിലായിരുന്നു. മിനയിൽ ഇന്ത്യൻ ഹാജിമാർക്കും പ്രത്യേകിച്ച് മലയാളി ഹാജിമാർക്കും താങ്ങും തണലുമായി നിരവധി വിഖായ വളണ്ടിയർ അംഗങ്ങളാണ് ഷിഫ്റ്റുകളിലായി സേവനത്തിലേർപ്പെട്ടിരുന്നത്. വഴി തെറ്റുന്ന ഹാജിമാരെ കണ്ടെത്തിയാൽ അവരുടെ ടെന്റുകളിലോ ലക്ഷ്യ സ്ഥാനങ്ങളിലോ എത്തിക്കുക, ശാരീരിക അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക, വീൽ ചെയർ സഹായം നൽകുക, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ആശുപത്രി സേവനം ഉൾപ്പെടെയുള്ളത് ഏർപ്പാടാക്കുക എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സേവനങ്ങളാണ് ഇവർ ഇവിടെ ഹാജിമാർക്കായി ചെയ്‌തു വന്നിരുന്നത്. കൂടത്തെ, മദീനയിൽ ചരിത്ര സ്ഥല സന്ദർശനങ്ങളുടെ സന്ദർശനം, ഭക്ഷണം, സിയാറത്ത് എന്നിവക്കും വിഖായ പ്രവർത്തകർ സഹായത്തിനായുണ്ടായിരുന്നു.
വഴിതെറ്റിയതോ ക്ഷീണിതരോ ആയ ഹാജിയെ കാണുമ്പോൾ ദേശമോ ഭാഷയോ വർണ്ണമോ നോക്കാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കാണിക്കുന്ന മഹാ മസ്‌കതയാണ് മിനായിൽ ഹജ്ജ് വളണ്ടിയർ സംഘങ്ങളിൽ കാണാൻ കഴിയുന്നത്. വിഖായയെ കൂടാതെ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിലും ഹജ്ജ് സജീവമായിരുന്നു. മറ്റു രാജ്യക്കാരിൽ നിന്നും വ്യത്യസ്‌തമായി മലയാളികളുടെ ഈ കൂട്ടായ്‌മ തന്നെ ഏറെ പ്രശംസനീയമാണ്. തങ്ങളുടെ കർത്തവ്യം ആത്മാർത്ഥമായി ചെയ്യുമ്പോൾ ഓരോ ഹാജിയുടെയും മനം നിറഞ്ഞുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇവർ പ്രതീക്ഷിക്കുന്നത്.
മിനായിൽ നിന്ന് വിഖായ പ്രവർത്തകർ ഇറങ്ങിയെങ്കിലും മക്കയിലും അസീസിയ, മസ്‌ജിദുൽ ഹറം പരിസരം എന്നിവിടങ്ങളിൽ ഇപ്പോഴും സജീവമാണ്. അവസാന ഹാജിയും ഇവിടെ നിന്ന് വിട പറയുന്നത് വരെയും സേവന രംഗത്ത് ഉണ്ടാകുമെന്ന് വിഖായ സമിതി അറിയിച്ചു. വിഖായ സഊദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് കാടാമ്പുഴ, മുനീർ ഫൈസി, മാനു തങ്ങൾ, ഉസ്മാൻ ദാരിമി, ജാബിർ നാദാപുരം, സലിം നിസാമി തുടങ്ങി നിരവധി വ്യക്തികളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മിനായിൽ ഉപദേശ നിർദേശങ്ങളുമായി മുന്നിലുണ്ടായിരുന്നു.
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി സംബന്ധിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹുദവി, റഹ്മാനി, അന്‍വരി, റഹീമി, ജലാലി, അശ്അരി, അസ്‌ലമി, ഇര്‍ഫാനി, അശ്ശാഫി, ഹസനി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും ഭാരവാഹികളാണ് സംഗമത്തില്‍ സംബന്ധിച്ചത്.
മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി. ജൂലായ് 13-ന് നിശ്ചയിച്ച സംഗമം അയ്യാമുത്തശ്‌രീഖ് കാരണമാണ് 13-ല്‍ നിന്ന് 18-ലേക്ക് മാറ്റിയത്.
- Samasthalayam Chelari
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിച്ചു സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി) രൂപീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തില്‍വെച്ചാണ് ഗ്ലോബല്‍ സമിതിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. വ്യത്യസ്ഥ പേരുകളില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകളെ ഏകോപിച്ച് 2018 നവംബര്‍ 23 ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. സമസ്തയുടെ പതിമൂന്നാമത്തെ ഘടകമായി എസ്.ഐ.സിയെ അംഗീകരിച്ചിരുന്നു.
വ്യത്യസ്ഥ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ സഊദി മാതൃകയില്‍ ഏകോപിച്ച് സമസ്ത ഗ്ലോബല്‍ സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സിലിന് രൂപം നല്‍കിയത്.
സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ (ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (സഊദി), ഡോ. സയ്യിദ് മൂസല്‍ ഖാസിം തങ്ങള്‍ (മലേഷ്യ), സയ്യിദ് പി.പി പൂക്കോയ തങ്ങള്‍ (അല്‍ഐന്‍), ശംസുദ്ധീന്‍ ഫൈസി മേലാറ്റൂര്‍ (കുവൈത്ത്), അന്‍വര്‍ ഹാജി തലശ്ശേരി (ഓമാന്‍), സൈനുല്‍ ആബിദീന്‍ സഫാരി (ഖത്തര്‍), സിംസാറുല്‍ഹഖ് ഹുദവി (യു.എ.ഇ) എന്നിവര്‍ രക്ഷാധികാരികളും, അബ്ദുസ്സലാം ബാഖവി ദുബൈ യു.എ.ഇ (പ്രസിഡണ്ട്), ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ യു.എ.ഇ (വര്‍ക്കിംഗ് പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ജലീല്‍ ഹാജി ഒറ്റപ്പാലം ദുബൈ, സയ്യിദ് റിയാസുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ മലേഷ്യ, അബ്ദുല്‍അസീസ് വേങ്ങൂര്‍ ആസ്ട്രിയ, (വൈസ് പ്രസിഡണ്ട്), അലവിക്കുട്ടി ഒളവട്ടൂര്‍ സഊദി (ജനറല്‍ സെക്രട്ടറി), സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സലാല, അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ സഊദി, (സെക്രട്ടറി), ഇസ്ഹാഖ് ഹുദവി തുര്‍ക്കി, സി.കെ അനീസ് പന്നിക്കോട് ജര്‍മ്മനി (ഓര്‍ഗ.സെക്രട്ടറി), എ.വി അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ (ട്രഷറര്‍), എന്നിവര്‍ ഭാരവാഹികളും, മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍), ഡോ. മുഹമ്മദ് ജുവൈദ് (സിങ്കപ്പൂര്‍), നൗഷാദ് വൈലത്തൂര്‍, സ്വാലിഹ് അന്‍വര്‍ (മലേഷ്യ), അഹ്മദ് സാലിം മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് കോട്ടക്കല്‍ (ജര്‍മനി), ഇബ്‌റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂര്‍, ശാഫി ദാരിമി പുല്ലാര, മാഹിന്‍ വിഴിഞ്ഞം (സഊദി അറേബ്യ), ശിയാസ് സുല്‍ത്താന്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അബ്ദുല്‍റഊഫ് അഹ്‌സനി, അബ്ദുല്‍റസാഖ് വളാഞ്ചേരി (യു.എ.ഇ), ഇസ്മായില്‍ ഹുദവി (ഖത്തര്‍), ഷാജുദ്ദീന്‍ പത്തനംതിട്ട (ഒമാന്‍), അബ്ദുല്‍വാഹിദ് (ബഹ്‌റൈന്‍), അബ്ദുല്‍ഗഫൂര്‍ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ് (കുവൈത്ത്) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കോ-ഓഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
കോഴിക്കോട്: എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കുന്ന മലബാറിലെ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ഓരോ വര്‍ഷവും ഇവ്വിഷയകമായി സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോള്‍ നിലവിലുള്ള ബാച്ചുകളില്‍ നാലോ അഞ്ചോ സീറ്റ് വര്‍ധിപ്പിച്ച് ഒഴിഞ്ഞു മാറുന്ന രീതി ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. ഓരോ വര്‍ഷവും പരീക്ഷ എഴുതി വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ ജില്ലകളിലും ഉപരിപഠന സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്‍പില്‍ നാളെ (വ്യാഴം) രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. ധര്‍ണ്ണ നടത്തും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും അഭ്യര്‍ത്ഥിച്ചു
- SKSSF STATE COMMITTEE
കൊല്ലം: പുതുതലമുറ, അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കണമെന്നും, സ്വയം ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനുമുള്ള ശേഷി നേടിയെടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്. സാമൂഹ്യ മാധ്യമങ്ങളുടെ അടിമത്വത്തിൽ നിന്നും മോചിതരായി, സൃഷ്ടിപരതയുടെ നവയുഗം നിർമ്മിക്കണമെന്നും ക്യാമ്പസ് വിംഗ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 26, 27, 28 ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന ക്യാമ്പസ് കാളിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി,
മൈലാപൂര് എ.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന "റീജുവനേറ്റ് സൗത്ത് സോൺ എക്സിക്യൂട്ടിവ് ക്യാമ്പ്" പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, സാലിം ഫൈസി കൊളത്തൂർ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം സമീർ തിരുവള്ളൂർ, നിസാമുദ്ധീൻ കോട്ടക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ഇൻ ചാർജ് അലി മാസ്റ്റർ വാണിമേൽ,എസ്.കെ ജെ.എം ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ അമാനി, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഹമ്മദ് ഉഖയിൽ, സംസ്ഥാന കോഡിനേറ്റർ സിറാജ് ഇരിങ്ങല്ലൂർ, എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാർ, ജന.സെക്രട്ടറി സലിം റഷാദി, സിറാജ് റശാദി, കബീർ കുറ്റിച്ചിറ, സുധീർ ഉലൂമി, ആസാദ് ഫൈസി, ശുഐബ് ഉലൂമി, സിറാജുദ്ദീൻ, നൗഷാദ്, നാസറുദ്ദീൻ, ശമ്മാസ് സൈനുദ്ധീൻ ഒളവട്ടൂർ, യാസീൻ കോട്ടക്കൽ, സമീർ കണിയാപുരം, ബിലാൽ ആരിക്കാടി, ഹസീബ് തൂത, അംജദ് പാഞ്ചീരി സംബന്ധിച്ചു.
- SKSSF STATE COMMITTEE
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വദേശി ദര്‍സുകള്‍ ജനകീയമാക്കുന്നതിനായി ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു. തഅദീബ് '22 എന്ന ശീര്‍ഷകത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂണ്‍ 25 ശനിയാഴ്ച കോഴിക്കോട് വരക്കല്‍ അല്‍ ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. പ്രമുഖര്‍ സംബന്ധിക്കും. കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പളളികള്‍ കേന്ദ്രീകരിച്ച് മത പഠനവും ധാര്‍മിക ബോധവും പ്രദാനം ചെയ്യുന്ന ത്രിവല്‍സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് സ്വദേശി ദര്‍സ്. കൃത്യമായ കരിക്കുലവും വ്യവസ്ഥാപിതമായ പഠന രീതികളും പരിശീലനങ്ങളും കേന്ദ്രീകൃത പരീക്ഷകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവും. ഈ കോഴ്‌സ് കൂടുതല്‍ വിപുലവും ജനകീയവുമാക്കുന്നതിനായാണ് ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 നകം ജില്ലാ കണ്‍വെന്‍ഷനുകളും ഓഗസ്റ്റ് 10 ന് മുമ്പായി മേഖലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാവും. ഓഗസ്റ്റ് അവസാനത്തില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളിലൂടെ മുന്നൂറ് പഠന കേന്ദ്രങ്ങളിലായി മൂവ്വായിരത്തിലേറെ പഠിതാക്കളെ കോഴ്‌സിന്റെ ഭാഗമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്വദേശി ദര്‍സ് സംസ്ഥാന സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലാം ഫൈസി മുക്കം, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇ.ടി.എ.അസീസ് ദാരിമി കോഴിക്കോട്, പി.കെ.എം.സ്വാദിഖലി ഹുദവി വേങ്ങര, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് സംബന്ധിച്ചു.
- SUNNI MAHALLU FEDERATION
കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ് സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന് സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാസറഗോഡ്, കെ.ടി.ഹംസ മുസ്ലിയാര്‍ വയനാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പാലക്കാട്, എസ്.കെ.ഹംസ ഹാജി കണ്ണൂര്‍ (ഉപദേശക സമിതി) പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (പ്രസി.), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കോയ്യോട് ഉമര്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, എം.സി.മായിന്‍ ഹാജി കോഴിക്കോട് (വൈ.പ്രസിഡന്റുമാര്‍), യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജന. സെക്ര), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (വര്‍.സെക്ര), ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം (സെക്രട്ടറിമാര്‍), സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഭാരവാഹികള്‍ക്ക് പുറമേ നാസര്‍ ഫൈസി കൂടത്തായി, എം.എ.എച്ച്.മഹ്മൂദ് ഹാജി കാസറഗോഡ്, എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, കുട്ടി ഹസന്‍ ദാരിമി കോഴിക്കോട്, അബൂബക്കര്‍ ഫൈസി മലയമ്മ, പ്രൊഫ. തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം, പി.ടി മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍ എന്നിവര്‍ സെക്രട്ടറിയേറ്റംഗങ്ങളാണ്.
മറ്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരും എസ്.എം.എഫ്. അക്കാദമിക് വിങ് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി.മുഹമ്മദലി കണ്ണൂരും പ്രത്യേക ക്ഷണിതാക്കളായിരിക്കും.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മത സംഘടനകളുടെ യോഗത്തിലുയര്‍ന്ന പൊതു വികാരം പരിഗണിച്ച് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയി സമുദായത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം നാമധാരികളെ ഉപയോഗപ്പെടുത്തി യുക്തിവാദവും മതനിരാസവും മഹല്ലുകളിലും സമുദായ പ്ലാറ്റ്‌ഫോമുകളിലും ഒളിച്ച് കടത്താനുള്ള നവനാസ്തികവാദികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ അക്കാദമിക് വിങ് റിപ്പോര്‍ട്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വദേശി ദര്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രീ മാരിറ്റല്‍ കോഴ്‌സ് ബ്രോഷര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. കോയ്യോട് ഉമര്‍ മുസ്ലിയാര്‍, യു.എം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം,അബ്ദുറഹ്മാന്‍ കല്ലായി, എം.സി.മായിന്‍ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, എം.എ.ചേളാരി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളുടെ ഓണ്‍ലൈന്‍ മീറ്റ് ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയുടെ അംഗീകാരത്തോടെ ഒറ്റ സംഘടനയാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശ സമസ്ത മുശാവറക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. രൂപരേഖ തയ്യാറാക്കാന്‍ അബ്ദുസ്സലാം ബാഖവി ദുബൈ ചെയര്‍മാനും ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ കണ്‍വീനറും കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതി രൂപീകരിച്ചു.
സയ്യിദ് പി.പി. പൂക്കോയ തങ്ങള്‍ അല്‍ഐന്‍ പ്രാര്‍ത്ഥന നടത്തി. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുസ്സലാം ബാഖവി (ദുബൈ) ഉല്‍ഘാടനവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി, അബ്ദുറഹിമാന്‍ അറക്കല്‍, ഷാഫി ദാരിമി പുല്ലാര (സഊദി), ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുറസാക് വളാഞ്ചേരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, ഹുസയിന്‍ ദാരിമി ദുബൈ (യു.എ.ഇ), അഹ്‌മദ് ഹാജി തലശ്ശേരി, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ (ഒമാന്‍), കുഞ്ഞുമുഹമ്മദാജി (ബഹ്‌റൈന്‍), ഡോ. സയ്യിദ് മൂസല്‍ കാസിം തങ്ങള്‍, സയ്യിദ് റിയാസുദ്ദീന്‍ തങ്ങള്‍, നൗഷാദ് വൈലത്തൂര്‍ (മലേഷ്യ), മൊയ്തീന്‍കുട്ടി കോട്ടക്കല്‍, ഇസ്മായില്‍ ഹുദവി, മൊയ്തീന്‍ കുട്ടി കള്ളിയത്ത് (യു.കെ.), അബ്ദുല്‍ അസീസ് വെങ്ങൂര്‍ (ആസ്ട്രിയ), മുഹമ്മദ് കോട്ടക്കല്‍, സി.കെ. അനീസ് (ജര്‍മനി), അഹ്‌മദ് സുലൈമാന്‍ മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഊദി എസ്.ഐ.സി. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട്: ഫാസിസത്തിന് ശക്തി പകരാന്‍ മാത്രമേ തീവ്രവാദ ധാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുവെന്നും തീവ്ര നിലപാടുകള്‍ ഇസ്‌ലാമികമല്ലെന്നും സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. 'ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ തന്മയത്തത്തോടെ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. സ്വപ്നം പറഞ്ഞും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മഹത്വവത്കരിക്കുന്നത് ഇസ്‌ലാമികമോ അഹ്‌ലുസുന്നയുടെ ധാരയോ അല്ല. അത്തരം കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സമൂഹം തയ്യാറാകണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുജ്തബ ഫൈസി ആനക്കര നേതൃത്വം നല്‍കി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ആര്‍. വി അബൂബക്കര്‍ യമാനി, അലി അക്ബര്‍ മുക്കം, ശഫീഖ് പന്നൂര്‍ സംസാരിച്ചു. സെക്രട്ടറി ഒ. പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (പ്രസിഡണ്ട്)
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (സെക്രട്ടറി)
കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ (ട്രഷറര്‍)
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ ഭാരവാഹികളായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (പ്രസിഡണ്ട്), വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (ജനറല്‍ സെക്രട്ടറി), കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്ണൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം (ജോ. സെക്രട്ടറിമാര്‍), മൂസക്കുട്ടി ഹസ്‌റത്ത് (ക്ഷേമനിധി അഡൈ്വസര്‍), അബ്ദുസ്സ്വമദ് മുട്ടം കണ്ണൂര്‍ (ക്ഷേമനിധി ഡെപ്യുട്ടി ചെയര്‍മാന്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത് ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ദാരിമി ദക്ഷിണ കന്നഡ, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, അബ്ദുസ്സ്വമദ് മുട്ടം, അശ്‌റഫ് ഫൈസി പനമരം, അബൂബക്കര്‍ ബാഖവി നീലഗിരി, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, പി.കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം സംസാരിച്ചു.
മംഗലാപുരത്ത് ആയിരങ്ങൾ പങ്കെടുത്ത സൗഹാർദ സമ്മേളനം
മാംഗലൂർ: മത സൗഹാർദ്ധം തകർക്കുന്നത് മതം പഠിക്കാത്തവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മംഗലാപുരം ടൗൺ ഹാളിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത തീവ്രവാദ ആശയങ്ങൾ രാജ്യത്തിന്റെ സ്വസ്ഥതയെയും വളർച്ചയെയും ബാധിക്കുന്നു. ഇന്ത്യയിലേക്ക് ഇസ്ലാം മതം കടന്നു വന്ന കാലത്ത് ഇവിടെ ഉണ്ടായിരുന്ന വാസ്തു ശൈലിയിൽ അന്നത്തെ ഹിന്ദുക്കളുടെ സഹകരണത്തോടെ നിർമിച്ച പള്ളികൾ ഇന്ന് വർഗീയ ശക്തികളുടെ കുപ്രചരണങ്ങൾക് ഇരയാകുന്നത് ദൗർഭാഗ്യകരമാണ്.
ഖുർആനിലെ ആശയങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനം നൽകപ്പെടുന്നു. ഏതെങ്കിലും നിഘണ്ടു നോക്കിയല്ല അതിനെ മനസ്സിലാക്കേണ്ടത്. കൊലയും മറ്റു ഹിംസാത്മക വിഷയങ്ങളിൽ ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ പ്രചരിക്കപ്പെടുന്നു.
എല്ലാ മതങ്ങളും മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളെ യാണ്പഠിപ്പിക്കുന്നതെന്ന് തങ്ങൾ കൂട്ടിച്ചേര്‍ത്തു. ജനറൽസെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി ഡോ: ശ്രീ വിജയാനന്ത സ്വാമി. ഡോ: ശ്രീ ജയ ബസവാനന്ത സ്വാമി, ഫാതർ ക്ലിഫോഡ് ഫെർണാണ്ടിസ്, അഡ്വ: സുധീർ കുമാർ മറോളി, എക്സ് മിനിസ്റ്റർ രമണാ ത്രൈ, കെ പി സി സി സെക്രട്ടറി ഇനായത്തിലി, തുടങ്ങിയവർ പ്രഭാഷണം നടത്തി.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തലൂർ, എസ്.ബി മുഹമ്മദ് ദാരിമി അബദുൽ അസീസ് ദാരിമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സയ്യിദ് ഫഖറുദ്ധീൻ തങ്ങൾ, സയ്യിദ് ഹാഷിറലി തങ്ങൾ, അയ്യൂബ് മാസ്റ്റർ, താജുദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ജലീൽ മാസ്റ്റർ പട്ടർ കുളം, ഒ പി അഷ്റഫ് കുറ്റിക്കടവ്, ജലീൽ ഫൈസി അരിമ്പ്ര, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദ് ഫൈസി കജ, അനീസ് റഹ്മാൻ ആലപ്പുഴ, നൂറുദ്ധീൻ ഫൈസി, നൗഷാദ് ഫൈസി കൊടക്,, അമീർ തങ്ങൾ, ഖാസിം ദാരിമി,താജുദ്ധീൻ റഹ് മാനി ഹാരിസ് കൗസരി, സിദ്ധീഖ് ബൻഡ്വൽ, റഷീദ് റഹ് മാനി റഷീദ് ഹാജി, തുടങ്ങിയവർ പങ്കെടുത്തു. ഇബ്രാഹിം ബാഖവി പ്രാർത്ഥന നടത്തി അനീസ് കൗസരി സ്വാഗതവും ഇസ്മാഈൽ യമാനി നന്ദിയും പറഞ്ഞു.
ചേളാരി: മദ്‌റസാ പഠനം കാലികമായ മാറ്റങ്ങള്‍ക്കും ഗുണാത്മകമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ തദ്‌രീബ് പദ്ധതിയുടെ മൂന്നാം ഘട്ടം റെയ്ഞ്ച് പാഠശാലകളിലൂടെ അധ്യാപക വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി 151 മുദര്‍രിബുമാരെ പ്രത്യേക കോച്ചിങ് ക്ലാസ് നല്‍കി സജ്ജരാക്കി.
ചേളാരി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ ചെയര്‍മാന്‍ കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.സി.സി. മാനേജര്‍ എം.എ. അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.ഹസൈനാര്‍ ഫൈസി, അബ്ദുല്ല ഫൈസി സംസാരിച്ചു. കണ്‍വീനര്‍ കെ.ടി.ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ലീഡര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപുരം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്‌സീനുല്‍ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതല്‍ 8 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തഹ്‌സീനുല്‍ ഖിറാഅ: കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഫത്തിശുമാരായ എം.പി അലവി ഫൈസി, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി പ്രസംഗിക്കും. മുജവ്വിദ് കെ. മുഹമ്മദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും.
കൊണ്ടോട്ടിക്കു പുറമെ കോട്ടൂര്‍, കിഴിശ്ശേരി, ചോക്കാട്, കാവനൂര്‍, തളങ്കര, പുളിക്കല്‍, കൊടക്കാട് എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ചും ഇന്ന് മുതല്‍ പരിശീലനം നടക്കും. ആദ്യദിനം മദ്‌റസ മാനേജിംഗ് കമ്മിറ്റി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം. പ്രഥമ ബാച്ചിനുള്ള പരിശീലനം 26-ന് സമാപിക്കും. മെയ് 28 മുതല്‍ തുടര്‍ന്നുള്ള ബാച്ചിന്റെ പരിശീലനം തുടങ്ങും.
- Samasthalayam Chelari
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായസഹചാരി റിലീഫ് സെല്ലില്‍ നിന്നും നിര്‍ദ്ധനരായകാന്‍സര്‍ രോഗികള്‍ക്ക് 29 ലക്ഷം ധന സഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണത്തിന്റെമുന്നോടിയായി സ്പഷ്യല്‍ധന സഹായത്തിനായി ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചിരന്നു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷംരൂപയാണ് നൽകിയത്
- SKSSF STATE COMMITTEE
കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.
ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.
സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ് ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE
പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാളിയായ മഹല്ലുകളിലെ ഖതീബുമാർക്കുള്ള പ്രത്യേക ശിൽപശാല പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിൽ വെച്ച് നടക്കും. 2022 മെയ് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജാമിഅ: ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എം ടി അബ്ദുല്ല മുസ്‌ലിയാർ ഹംസ ഫൈസി അൽ ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സി കെ അബ്ദു റഹിമാൻ ഫൈസി, അബ്ദുൽ ഗഫൂർ അൻവരി, അബ്ദു റഹ്മാൻ ഫൈസി പാതിരമണ്ണ, അബൂബക്ർ ഖാസിമി ഖത്തർ ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഖത്തീബുമാരാണ് പങ്കെടുക്കേണ്ടത്. മറ്റു ജില്ലകളിലുള്ളവർക്ക് പിന്നീട് നടക്കും.
- JAMIA NOORIYA PATTIKKAD