കെ.കെ ഹസ്രത്ത് അവാര്‍ഡ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായിരുന്ന മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്രത്ത് അവാര്‍ഡിന് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അര്‍ഹനായി. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ യു.എ.ഇ ചാപ്റ്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹദീസ്-കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമേ ഗോള ശാസ്ത്രം, ഖിബ് ല നിര്‍ണ്ണയ ശാസ്ത്രം എന്നിവയില്‍ ഏറെ ശ്രദ്ധേയനായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.

സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് സംസ്ഥാന ഓഫീസ് ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം 97 സ്ഥാപനങ്ങള്‍ക്കാണ് സമസ്ത അഫ്‌ലിയേഷന്‍ നല്‍കിയിട്ടുള്ളത്.

സഹചാരി ഫണ്ട് ശേഖരണം; ഒന്നാം സ്ഥാനം കൊടക്കൽ ശാഖക്ക്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച ശാഖയായി കോഴിക്കോട് ജില്ലയിലെ കൊടക്കൽ ശാഖയെ തെരഞ്ഞെടുത്തു. 123786 രൂപയാണ് ശാഖ കമ്മിറ്റി സ്വരുപിച്ചത്. മേഖലാ തലത്തിൽ ഒന്നാം സ്ഥാനം കുറ്റ്യാടിയും രണ്ടാം സ്ഥാനം ആയഞ്ചേരിയും നേടി. ഇവർക്ക് പ്രത്യേക അനുമോദന പത്രവും ഉപഹാരവും നൽകുമെന്ന് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം (29 ശനി)

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അല്‍ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ അസാസിന്റെ പ്രസാധക വിഭാഗം സംഘടിപ്പിക്കുന്ന ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. പ്രമുഖ സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടാനം ചെയ്യും. ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി.യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിക്കും.

അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണമെന്നും അറബി ഭാഷയുടെ തനിമയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ പണ്ഡിതന്‍മാര്‍ കൂടുതല്‍ ശ്രമങ്ങളള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളേജ് അധ്യാപകര്‍ക്കായി ജാമിഅയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ലീഗല്‍ സെല്‍ യോഗം ഇന്ന് (29-06-2019)

ചേളാരി: സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
- Samasthalayam Chelari

സമസ്ത ഫാളില കോഴ്‌സ്; പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഫാളില കോഴ്‌സിന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് മാനേജ്‌മെന്റ് മീറ്റില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്ലസ്ടു വിഷയങ്ങള്‍ക്ക് പുറമെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, താരീഖ് എന്നീ വിഷയങ്ങളാണ് ഫാളില കോഴ്‌സിനുള്ളത്.

ദേശീയ വിദ്യാഭ്യാസ നയം ടേബിള്‍ ടോക്ക് ഇന്ന് (വെള്ളി)

കോഴിക്കോട്: 2019 പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ട്രെന്‍ഡ് സംസ്ഥാന സമിതിയാണ് സംഘാടകര്‍. 5 വ്യത്യസ്ത മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഡോ.ഫൈസല്‍ ഹുദവി, മുഹമ്മദ് റാഫി വിളയില്‍, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, സിദ്ദീഖ് ചെമ്മാട്, അലി ഹുസൈന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം: SKSSF

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി തന്നെ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിലേക്ക് പ്രബന്ധാവതരണത്തിനുള്ള സംക്ഷിപ്തങ്ങള്‍ ക്ഷണിക്കുന്നു. വൈവിധ്യവും ബഹുസ്വരതയും: ഒരു ഖുര്‍ആന്‍ വീക്ഷണം എന്ന പ്രമേയത്തില്‍ അലിഗഡ് മുസ്്ലിം യൂനിവേഴ്സിറ്റി കെ. എ നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികളെ യഥാർത്ഥ മനുഷ്യരാക്കുക: എം.ടി. അബ്ദുല്ല മുസ്ലിയർ.

ചേളാരി: ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥിയെ യഥാർത്ഥ മനുഷ്യരാക്കുന്നതെന്നും ദൈവിക -വിശ്വ മാനവിക പുരോഗതിയും കാംക്ഷിച്ചുള്ള ആത്മാർത്ഥമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവർത്തകർക്ക് വേണ്ടതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

സമസ്ത: 'സേ പരീക്ഷ' 92.42% വിജയം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2019 മാര്‍ച്ച് 30,31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 23ന് നടത്തിയ സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

SKSSF TREND ട്രൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റിന്റെ അടുത്ത ബാച്ച് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള അടിസ്ഥാന ട്രൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13, 14 തിയ്യതികളില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ട്രെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക.

ഇബാദ് ഖാഫിലക്ക് SKSSF യു എ ഇ കമ്മിറ്റിയുടെ ടെമ്പോ ട്രാവലര്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദിന്റെ ഖാഫില പദ്ധതിക്കായി സംഘടനയുടെ യു എ ഇ ഘടകം ടെമ്പോ ട്രാവലര്‍ നല്‍കി. ഇബാദിന്റെ കീഴില്‍ ലഹരിക്കും മറ്റു സാമൂഹ്യ തിന്മകള്‍ക്കുമെതിരെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന ബോധവത്കരണ സംഘമാണ് ഖാഫില. ഗൃഹസമ്പര്‍ക്ക പരിപാടികള്‍, പഠന ക്ലാസ്സുകള്‍, കൗണ്‍സലിംഗ്, ഡിഅഡിക്ഷന്‍ തുടങ്ങിയ പദ്ധതികളാണ് ഖാഫിലയുടെ ഭാഗമായി നടക്കുന്നത്.

SKSSF പ്രവാസി കുടുംബ സംഗമം

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനും വേദിയൊരുക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി വിംഗാണ് ജൂലൈ 10 നു വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ സംസ്ഥാന തല പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി വന്‍വിജയമാക്കുക: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി' വന്‍വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത: ''സേ പരീക്ഷ'' ഇന്ന് (23-06-2019)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ സിലബസ് പ്രകാരവും നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഇന്ന് രാവിലെ 10 മണിക്ക് 132 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.

ദാറുല്‍ഹുദാ പ്രവേശനോത്സവം നാളെ (24 തിങ്കള്‍)

സംസ്ഥാന തല ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നാളെ (24 തിങ്കള്‍) വാഴ്‌സിറ്റിയിലും ഇതര യു.ജി കോളേജുകളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം 25ന് എടവണ്ണപ്പാറയില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി'യുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25ന് രാവിലെ 10 മണിക്ക് എടവണ്ണപാറ റശീദിയ്യ അറബിക് കോളേജില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9925 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9925 ആയി.

ഇന്ത്യയുടെ ഇസ്രാഈല്‍ അനുകൂല നിലപാട് ആശങ്കാജനകം: എസ്. വൈ. എസ്

കോഴിക്കോട്: ഇന്ത്യ നാളിത് വരെ തുടര്‍ന്നുവന്ന മര്‍ദ്ദിത പക്ഷ നിലപാടും, നൈതികതയും മതിയാക്കി ഫാലസ്തീനെതിരില്‍ ഇസ്രാഈലിന് അനുകൂലമായി അമേരിക്കക്കൊപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയില്‍ വോട്ട് ചെയ്ത നടപടി ആശങ്കാജനകമെന്ന് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ഇസ്രാഈല്‍ ഫലസ്തീനികളെ മര്‍ദ്ദിച്ചും, കൊന്നും ഒതുക്കുകയാണ്. ഐക്യരാഷ്ട്ര സഭ പാസാക്കിയ 44 പ്രമേയങ്ങളാണ് ഇസ്രാഈല്‍ ചവറ്റുകൊട്ടയിലെറിഞ്ഞത്.

സർവ്വ സമർപ്പമാണ് തസ്വവ്വുഫ്: മുസ്തഫൽ ഫൈസി

അൽ ഐൻ : ജീവിത രീതിയിലും ചിന്തയിലും ഏറ്റവും അഭികാമ്യം സൂഫിസമാണെന്നും സർവ്വ സമർപ്പണമാണ് തസവ്വു ഫെന്നും പ്രമുഖ വാഗ്മിയും സമസ്ത മുശാവറ അംഗവുമായ എം പി മുസ്തഫൽ ഫൈസി പറഞ്ഞു. ശരീര പരിശുദ്ധിയും ആത്മീയ പുരോഗതിയും നേടാൻ ഇത്രമേൽ നല്ല ദർശനമില്ല, എളിയ സാധാരണ ജീവിതമാണ് തസ്വവ്വുഫ്, പ്രവാചകന്മാരും മഹാത്മാക്കളും അജപാലനം നടത്തിയത് ഇതിന്റെ ഭാഗമാണ്.

ദാറുല്‍ഹുദാ അഡ്മിഷന്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാവുന്നതാണ്. വാഴ്സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്റാ വനിതാ കോളജ്, മമ്പുറം ഹിഫ്ളുല്‍

ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ നാളെ (ശനി) തുറക്കും

പട്ടിക്കാട്: വാര്‍ഷിക അവധി കഴിഞ്ഞ് ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ ജൂണ്‍ 15 ശനി തുറക്കുമെന്നും മുഴുവന്‍ പ്രിന്‍സിപ്പാള്‍മാരുടെയും വ്യാകരണ-അറബി സാഹിത്യ അധ്യാപകരുടെ ശില്‍പശാല 25 ന് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരുമെന്നും കോര്‍ഡിനേഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
- JAMIA NOORIYA PATTIKKAD

ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ശനിയാഴ്ച തുറക്കും

മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 15ന് ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്,

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത് നടക്കും. ഈ മാസം 29, 30 തിയ്യതികളില്‍ പുക്കാട്ടുപടിയില്‍ നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും.