തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യാ പിതാവുമായിരുന്ന സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളുടെ ആണ്ടു നേര്‍ച്ചക്ക് മമ്പുറം മഖാമില്‍ തുടക്കമായി. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറത്തിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം നടത്തിയതോടെയാണ് ആണ്ടുനേര്‍ച്ചക്ക് തുടക്കമായത്. ഇ.കെ ഹസന്‍ കുട്ടി ബാഖവി പ്രാര്‍ത്ഥന നടത്തി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, വി.സി.പി ബാവ ഹാജി, വി.പി മാമുട്ടി ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കാമ്പ്രന്‍ ബാവ ഹാജി, യു. അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ, പി.ടി അഹ്മദ് മമ്പുറം, എം. ഇബ്‌റാഹീം ഹാജി മമ്പുറം, എ.കെ മൊയ്തീന്‍ കുട്ടി മമ്പുറം, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
നേര്‍ച്ച ഏപ്രില്‍ 1 ന് വ്യാഴാഴ്ച അസറിന് ശേഷം നടക്കുന്ന മൗലിദ് ദുആ സദസ്സോടെ സമാപിക്കും.
- Darul Huda Islamic University
കോഴിക്കോട്: ആത്മ സംസ്‌കരണത്തിന്റെ വിവിധ തലങ്ങളെ സമൂഹത്തിന് കൈമാറുന്നതിനായി എസ് കെ എസ് എസ് എഫ് റമളാന്‍ കാംപയിന്റെ ഭാഗമായി വ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആത്മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പടെ ആത്മീയ, വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കും. വിശുദ്ധ റമളാന്‍ മാസത്തിന്റെ മുന്നോടിയായി ശാഖാതലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടക്കും. സംഘടനയുടെ വിവിധ ഘടകങ്ങളുടെയും വിംഗുകളുടെയും നേതൃത്വത്തില്‍ റമളാന്‍ പ്രഭാഷണങ്ങള്‍, സര്‍ഗലയ ഹിഫ്‌ള് മത്സരം, ത്വലബ വിംഗ് സകാത്ത് സെമിനാര്‍, ഫത് ഹു മക്ക ക്വിസ്, ഇഫ്ത്വാര്‍ ടെന്റുകള്‍, തസ്‌കിയത്ത് ക്യാമ്പുകള്‍, ബദ്ര്‍ അനുസ്മരണങ്ങള്‍, സിയാറത്ത്, ഈദ് മിലന്‍, ഐ ഫ് സി വിജ്ഞാന പരീക്ഷ, മീം ടാബ്ള്‍ ടോക്ക്, എം പവര്‍ മീറ്റ് തുടങ്ങിയവ നടക്കും. കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനവും സകാത്ത് സെമിനാറും ഏപ്രില്‍ 11 ന് തൃക്കരിപ്പൂരില്‍ നടക്കും.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
തിരുവനന്തപുരം: എസ് കെ എസ് എസ് എഫ് ജില്ലാ ട്രെൻഡ് സെക്രട്ടറി, ചെയർമാൻ, കൺവീനർ എന്നിവർക്കായി തിരുവനന്തപുരം മരിയ റാണി വെച്ച് മാര്‍ച്ച് 27, 28 ശനി, ഞായർ തിയ്യതികളിലായി സംഘടിപ്പിച്ച നേതൃത്വ ശിൽപശാല ടീം ഡ്രൈവ് സമാപിച്ചു. സംസ്ഥാന ജില്ലാ ട്രെന്റ് സമിതികളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരുന്ന മൂന്ന് മാസത്തെ പദ്ധതികളും ശിൽപശാലയിൽ അവതരിപ്പിച്ചു. ഏപ്രിൽ മെയ് മാസങ്ങളിൽ സമ്മർ ഗൈഡ് എന്ന പേരിൽ നടക്കുന്ന അവധിക്കാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ അച്ചു ശങ്കർ നായർ, ഷാജഹാൻ ദാരിമി പനവൂർ, ശാഹുൽ ഹമീദ് മേൽമുറി, ഡോ, അബ്ദുൽ മജീദ് കൊടക്കാട്, റഹീം ചുഴലി, റഷീദ് കൊടിയൂറ, ഷാഫി അട്ടീരി, ഡോ അബ്ദുൽ ഖയൂമ്, ബഷീർ ബാഖവി പാലക്കാട്, റാസി ബാഖവി, ഷമീർ ഹംസ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അനസ് പൂക്കോട്ടൂർ സ്വാഗതവും സിദ്ധീഖുൽ അക്ബർ വാഫി നന്ദിയും പറഞ്ഞു.
പട്ടിക്കാട് (മലപ്പുറം): മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ച് കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ 58-ാം വാര്‍ഷിക, 56-ാം സനദ് ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്നത് സ്‌നേഹവും സമാധാനവുമാണ്. അക്രമം, വര്‍ഗീയത, തീവ്രവാദം എന്നിവ ഇസ്ലാം അംഗീകരിക്കുന്നില്ല. വിവിധ മതവിശ്വാസികള്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മഹത്തായ നാടാണിത്. എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് രാജ്യം പുരോഗതി കൈവരിച്ചത്. എല്ലാ മത വിശ്വാസികളും ചേര്‍ന്നാണ് ഈ രാജ്യത്തിന് സ്വതന്ത്ര്യം നേടിയെടുത്തത്. ഈ ഐക്യവും സ്‌നേഹ ബന്ധവും ഇല്ലാതാക്കാന്‍ ഒരു ഭാഗത്തുനിന്ന് ശ്രമം നടക്കുമ്പോള്‍ മത പണ്ഡിതര്‍ക്കും പ്രബോധകര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ നിഖില മേഖലകളിലും നന്മ ചൊരിയുന്നവരാകണം ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്ന യുവ പണ്ഡിതന്മാര്‍. സനദ് വാങ്ങി പുറത്തിറങ്ങുന്നവര്‍ക്ക് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ആര്‍ജിച്ച വിജ്ഞാനം സമുദായത്തിനും രാജ്യത്തിനും ഉപകരിക്കുന്നതാകണം. വിദ്യാഭ്യാസം നല്‍കി സമുദായത്തെ ശാക്തീകരിക്കാന്‍ ഫൈസിമാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
- JAMIA NOORIYA PATTIKKAD
ഫൈസാബാദ് (പട്ടിക്കാട്): ജാമിഅ നൂരിയ്യ അറബിയ്യ 585-ാം വാര്‍ഷിക 563-ാം സനദ്ദാന സമ്മേളനത്തിന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം. സമാപന സനദ്ദാന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സനദ്്ദാന പ്രസംഗം നടത്തി. 295 യുവപണ്ഡിതരെ മൗലവി ഫാളില്‍ ഫൈളി ബിരുദം നല്‍കി സമൂഹത്തിന് സമര്‍പ്പിച്ചു.
പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ധീഖ് അഹ്മദിനുള്ള ആദം ഭാര്യാപിതാവ് സി.കെ അബ്ദുസ്സമദ് സാഹിബ് ഏറ്റുവാങ്ങി. അല്‍ മുനീര്‍ പ്രകാശനം നിര്‍മ്മാണ്‍ മുഹമ്മദലി ഹാജിക്ക് നല്‍കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍.എ, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.
- JAMIA NOORIYA PATTIKKAD
ചേളാരി: 2021 ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളിലും, 3, 4 തിയ്യതികളില്‍ ഇന്ത്യയിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. വിദേശത്ത് ഓണ്‍ലൈന്‍ ആയും, ഇന്ത്യയില്‍ ഓഫ് ലൈന്‍ ആയുമാണ് പരീക്ഷ.
7219 സെന്ററുളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. 141 സൂപ്രണ്ടുമാരെയും 10,844 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സൂപ്രണ്ടുമാര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയായി. രണ്ടാം ഘട്ട പരിശീലനവും പരീക്ഷാ സാമഗ്രികളുടെ വിതരണവും ഏപ്രില്‍ 1ന് രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 2ന് ഉച്ചക്ക് ശേഷം 2മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. മാര്‍ച്ച് 25 മുതല്‍ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മദ്റസ ലോഗിന്‍ ചെയ്ത് സദര്‍ മുഅല്ലിംകള്‍ ഹാള്‍ടിക്കറ്റുകള്‍ പ്രിന്റ് എടുത്ത് സാക്ഷ്യപ്പെടുത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. ഹാള്‍ടിക്കറ്റില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. 2021 ഏപ്രില്‍ 7,8 തിയ്യതികളില്‍ മൂല്യനിര്‍ണയം നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 141 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. പരീക്ഷ സെന്ററുകളും മൂല്യനിര്‍ണയ ക്യാമ്പുകളും പൂര്‍ണമായും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് നടക്കുക. പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
കോഴിക്കോട്: മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ശഅ്ബാന്‍ ഒന്ന് മാര്‍ച്ച് 15 തിങ്കളാഴ്ച്ചയും ബറാഅത്ത് രാവ് മാര്‍ച്ച് 28 ഞായറാഴ്ച്ച രാത്രിയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ വിജയത്തിന് കര്‍മ്മനിരതരാവാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ നാലാഘംട്ട ഫണ്ട് സമാഹരണം മാര്‍ച്ച് 19ന് നടക്കും. മഹല്ല്, മദ്റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും സംഘടനാ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് പദ്ധതി വിജയത്തിന് വേണ്ടി അതാത് പ്രദേശങ്ങളില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. 2015 മുതല്‍ തുടക്കം കുറിച്ച കൈത്താങ്ങ് പദ്ധതി വഴി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടത്തിയത്. മഹല്ല് ശാക്തീകരണം, കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ - സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, തമിഴ്നാട് പറങ്കിപേട്ടിലെ വിദ്യാഭ്യാസ സമുച്ഛയം, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, കോവിഡ് കാല ധനസഹായ വിതരണം, മറ്റു മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കോടിക്കണക്കിന് രൂപയാണ് കൈത്താങ്ങ് പദ്ധതിയിലൂടെ ഇതിനകം വനിയോഗിച്ചത്.
പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 10289 ആയി. ഇസ്സത്തുല്‍ ഇസ്ലാം മദ്റസ പോളി റോഡ് - പുതിയ കോട്ട, കാസര്‍ഗോഡ്. മദ്റസത്തുവാദിനൂര്‍ ശംസുല്‍ ഉലമാ നഗര്‍ - ആദിനാട്, കൊല്ലം എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. തമിഴ്നാട്ടിലെ പറങ്കിപേട്ട് പുതുതായി പടുത്തുയര്‍ത്തിയ ജാമിഅ കലിമ അറബിക് കോളേജില്‍ റമളാനു ശേഷം കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ഹിദായ നഗര്‍: ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ ഇന്ന് 428 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങും.
വാഴ്‌സിറ്റിയുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ മൂന്ന് ബാച്ചുകളിലെ പണ്ഡിതര്‍ക്കാണ് ഹുദവി പട്ടം നല്‍കുന്നത്. ഇതില്‍ 29 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കുന്നത്.
ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രസംഗവും നിര്‍വഹിക്കും.
- Darul Huda Islamic University
ഹിദായ നഗര്‍: രാഷ്ട്ര നിര്‍മിതിയില്‍ പണ്ഡിതര്‍ തങ്ങളുടേതായ ഭാഗധേയം വഹിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ഹുദവീസ് മീറ്റിലെ 'മൈല്‍സ് ടു ഗോ' സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പൂര്‍വ പണ്ഡിതര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയത് ശ്രദ്ധേയമാണ്. പുതുതലമുറയെ വര്‍ഗീയ ചിന്തകളില്‍ നിന്നകറ്റാനും ദേശസ്‌നേഹവും രാഷ്ട്രബോധവുമുള്ളവരാക്കി അവരെ വളര്‍ത്തിയെടുക്കാനും പണ്ഡിതര്‍ ക്രിയാത്മകമായി വര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി സാമൂഹ്യ ശാക്തീകരണം സാധ്യമാക്കണമെങ്കില്‍ വിദ്യാഭ്യാസ ജാഗരണം അനിവാര്യമാണെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംങ്ങളിലൂടെ പുതിയ നവോത്ഥാനം സൃഷ്ടിച്ചെടുക്കാനാകാമെന്നും തങ്ങള്‍ പറഞ്ഞു.
ഹിദായ നഗര്‍ (തിരൂരങ്ങാടി): ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ചെമ്മാട് ഹിദായ നഗറില്‍ തുടക്കമായി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി കോട്ടക്കല്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ചെറീത് ഹാജി വേങ്ങര സംബന്ധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊതുജനപങ്കാത്തിമല്ലിതെയാണ് ഇത്തവണത്തെ സമ്മേളന പരിപാടികള്‍.
ബിരുദം വാങ്ങുന്ന പണ്ഡിതരുടെ സാന്നിധ്യത്തില്‍, ഇന്നലെ വൈകീട്ട് 4.30 ന് മമ്പുറം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത കേന്ദ്ര മുശവറാംഗം കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
രാവിലെ പത്ത് മണി മുതല്‍ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ ഹുദവീസ് മീറ്റ് നടന്നു. ആദ്യ സെക്ഷന്‍ വാക് വിത്ത് ലീഡേഴ്‌സ് ദാറുല്‍ഹുദാ ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി, ഇബ്രാഹീം ഫൈസി തരിശ്, അമീര്‍ ഹുസൈന്‍ ഹുദവി, വി.സി.പി ബാവ ഹാജി ചിറമംഗലം, അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍ സംബന്ധിച്ചു.
രണ്ടാം സെഷന്‍ ബെറ്റര്‍ റ്റിയുമോറോ ഡോ. ഹാശിം നദ്‌വി ജലാല്‍പൂര്‍ ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ഹുദവി എറണാകുളം, അലി ഹസന്‍ ഹുദവി കോട്ടക്കല്‍, നൗഫല്‍ ഹുദവി മേലാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീട്ട് ഏഴിന് നടന്ന 'മൈല്‍സ് റ്റൂ ഗോ ' സെഷന്‍ ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുഫ്തി അലാഉദ്ദീന്‍ ഖാദിരി മുംബൈ, വി.ടി അബ്ദുല്‍ റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, റഫീഖ് ഹുദവി കോലാര്‍, പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി കൈപ്പുറം, അശ്‌റഫ് അലീമി യു.പി സംസാരിച്ചു.
ഇന്ന് രാവിലെ 9 മണിക്ക് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. ഇ.കെ ഹസന്‍ കുട്ടി മുസ്‌ലിയാര്‍ തൃപ്പനച്ചി നേതൃത്വം നല്‍കും.
പത്ത് മണിക്ക് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സംഗമം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സ്ഥാന വസ്ത്രം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ വിതരണം ചെയ്യും. പിജി ഡീന്‍ എ.ടി ഇബ്രാഹീം ഫൈസി തരിശ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണവും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ ജന.സെക്രട്ടറി പി.കെ ശരീഫ് ഹുദവി ചെമ്മാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും.
ഉച്ചക്ക് 1.15 ന് ഖത്മ് ദുആ മജ്‌ലിസ് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനാകും.
വൈകീട്ട് 4.30 ന് നടക്കുന്ന ബിരുദദാന സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 428 യുവ പണ്ഡിതര്‍ക്കുള്ള ബിരുദദാനവും തങ്ങള്‍ നിര്‍വഹിക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആശംസാ പ്രസംഗവും നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മ പുസ്തകം 'ജീവിതദാനം' പ്രകാശിതമാകും.
സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.എം അബ്ദര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം.പി മുസ്ഥഫല്‍ ഫൈസി, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കു്ട്ടി, പി.കെ അബ്ദുര്‍റബ്ബ് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നു നടക്കുന്ന മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മിഅ്‌റാജ് പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കും. നിരവധി സയ്യിദുമാരും പണ്ഡിതരും സദസ്സില്‍ പങ്കെടുക്കും.
- Darul Huda Islamic University
പട്ടിക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യഃയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട അറുപതിലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് അന്തിമ രൂപമായി.
സ്‌കൂള്‍ ഏഴാം ക്ലാസ് വിജയിച്ചവർക്ക് സെക്കണ്ടറി വിഭാഗത്തിലേക്കും എസ്.എസ്.എല്‍.സി തുടർപഠന യോഗ്യത നേടിയവർക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്കുമാണ് പ്രവേശനം. ഇരു വിഭാഗത്തിലേക്കും മാര്‍ച്ച് 15 മുതല്‍ www.jamianooriya.in/admission എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സെക്കണ്ടറി പ്രവേശന പരീക്ഷ ഏപ്രില്‍ 27 (ചൊവ്വ) 10 മണി മുതല്‍ 12 മണി വരെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
മെയ് 3 ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള അഭിമുഖം മെയ് 5,6 (ബുധന്‍, വ്യാഴം) തിയ്യതികളിലായിരിക്കും. മെയ് 9 ന് ഒന്നാം അലോട്ട്‌മെന്റും രണ്ട് മൂന്ന് അലോട്ടുമെന്റുകള്‍ യഥാക്രമം 15, 17 തിയ്യതികളിലും പ്രസിദ്ധീകരിക്കുന്നതാണ്. മെയ് 24 ന് പുതിയ ബാച്ചിന് ക്ലാസുകൾ ആരംഭിക്കും.
എട്ടു വര്‍ഷ കാലാവധിയുള്ള സെക്കണ്ടറി വിഭാഗത്തില്‍ മതപഠനത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടൂ, ഡിഗ്രി എന്നിവയും കരസ്ഥമാക്കി ജാമിഅഃ പ്രവേശനത്തിന് യോഗ്യത നേടുന്നു. സ്‌കൂള്‍ ഏഴാം ക്ലാസും മദ്‌റസ ആറാം ക്ലാസോ തുല്യയോഗ്യതയോ നേടിയ 12 വയസില്‍ കുറയാത്ത 14 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് സെക്കണ്ടറി വിഭാഗത്തില്‍ പ്രവേശനം നല്‍കുക.
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവേശന പരീക്ഷ മെയ് 18 (ചൊവ്വ) ന് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും.
മെയ് 24 ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. എഴുത്ത് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് 27 (വ്യാഴം) ന് നടക്കും.
ജൂണ്‍ 1,5 (ചൊവ്വ, ശനി) ദിവസങ്ങളിൽ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
ജൂണ്‍ 16 ന് ഹയര്‍ സെക്കണ്ടറി വിഭാഗം പുതിയ ബാച്ചിന് ക്ലാസുകള്‍ ആരംഭിക്കും.
ഈ വര്‍ഷം എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയവര്‍ക്കാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് പ്രവേശനം നല്‍കുക.
അഡ്മിഷന്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളിലും അഡ്മിഷന്‍ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി പ്രസ്തുത ഹെല്‍പ്പ്‌ഡെസ്‌കുകളെയും സമീപിക്കാവുന്നതാണ്.
- JAMIA NOORIYA PATTIKKAD
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 2021 മാര്‍ച്ച് 19ന് വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് സമാഹരണം വന്‍വിജയമാക്കാന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം കെ.എം അബ്ദുല്ല മാസ്റ്ററും അഭ്യര്‍ത്ഥിച്ചു.
സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കിയും മഹല്ല് ശാക്തീകരണത്തിന് വിവിധ പരിപാടികള്‍ നടപ്പാക്കിയും മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചും സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണങ്ങള്‍ നടത്തിയും കോടിക്കണക്കിന് രൂപയാണ് സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ഇതിനകം വിനിയോഗിച്ചത്. കോവിഡ് - 19 മൂലം ദുരിതത്തിലായ ആയിരക്കണക്കിന് മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്കും മറ്റും സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുടെ അഭ്യര്‍ത്ഥന കത്ത് എല്ലാ വീടുകളിലും എത്തിച്ചും കൈത്താങ്ങ് പദ്ധതി വിശദീകരിച്ചും ഫണ്ട് സമാഹരിച്ചും പദ്ധതി വിജയിപ്പിക്കണം. മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
ചേളാരി: ലക്ഷദ്വീപ് പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാംസ നിരോധനമടക്കമുള്ള നിയമങ്ങള്‍ അടിച്ചേല്‍പിക്കുവാനുള്ള ശ്രമം മതേതരത്വത്തിനും പ്രാദേശിക പരമ്പരാഗത സംസ്‌കൃതിക്കും കടകവിരുദ്ധമായതിനാല്‍ ഇത്തരം നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹകസമിതി യോഗം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എം.എ.ചേളാരി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സി. മുഹമ്മദലി ഫൈസി പാലക്കാട്, അശ്‌റഫ് ഫൈസി വയനാട്, ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, അയ്യൂബ് മൗലവി ബാംഗ്ലൂര്‍, അബ്ദുല്‍ കരീം മൗലവി ഇടുക്കി, ഇസ്മാഈല്‍ ഫൈസി, ഇല്‍യാസ് ഫൈസി, ശരീഫ് ദാരിമി നീലഗിരി, അശ്‌റഫ് ബാഖവി തിരുവനന്തപുരം, എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം, അബ്ദുല്‍ ലത്വീഫ് ദാരിമി കര്‍ണാടക പ്രസംഗിച്ചു.
- Samastha Kerala Jam-iyyathul Muallimeen
മംഗലാപുരം: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലെ നേതൃസംഗമം കല്ലട്ക്ക മദ്റസ ഹാളില്‍ വെച്ച് നടന്നു. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് 2021 മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം.
ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉമര്‍ ദാരിമി വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍മാരായ ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി, റശീദ് ഹാജി, റഫീഖ് ഹാജി, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായ മുഹമ്മദ് മുസ്ലിയാർ മുണ്ടോളെ ആശംസകള്‍ നേര്‍ന്നു. മുഫത്തിശുമാരായ ഖാസിം മുസ്ലിയാര്‍, ഹനീഫ മുസ്ലിയാര്‍, അബ്ദുല്‍ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് ദാരിമി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. മുഫത്തിശ് അബ്ദുല്ല കുുഞ്ഞി ഫൈസി സ്വാഗതവും മുഹമ്മദ് ഇഖ്ബാല്‍ ദാരിമി നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : എസ് കെ എസ് എസ് എഫ് ട്രെന്റിന് കീഴിൽ സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും സംഘടിപ്പിക്കുന്ന യു എസ് എസ് പരീക്ഷ പരിശീലന പരിപാടിക്ക് കോഴിക്കോട് ജില്ലയിലെ വാണിമേൽ മേഖലയിൽ തുടക്കമായി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ഓറിയന്റേഷൻ, വിഷയാധിഷ്ഠിത കോച്ചിംഗ്, ഓൺലൈൻ ക്വിസ്, മാതൃക പരീക്ഷ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ട്രെന്റ് ചെയർമാൻ റഷീദ് കോടിയൂറ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ച. ജി ല്ലാ ട്രെന്റ് സെക്രട്ടറി ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷത വഹിച്ചു. ട്രെന്റ് മാസ്റ്റർ ട്രെയിനർ ഫൈസൽ പുല്ലാളൂർ പരിശീലനത്തിന് നേതൃത്വം നൽകി. മനീഷ സംസ്ഥാന കൺവീനർ അലി വാണിമേൽ, അർഷാദ് ദാരിമി പയ്യോളി, സ്വാലിഹ് ടി.പി, അസ്മിദ് പി , ഫാരിസ് നജം ,അഹമ്മദ് പടയൻ, കണ്ടിയിൽ നൗഷാദ് പ്രസംഗിച്ചു. കഴിഞ്ഞ വർഷങ്ങളിലെ യു എസ് എസ് ജേതാക്കളായ നജാദ് എ.പി, ഉമൈറ കെ എൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.
ചടങ്ങിൽ ട്രെൻഡ് സംസ്ഥാനം സമിതി അംഗം കെ കെ മുനീർ മാസ്റ്റർ സ്വാഗതവും മേഖല സെക്രട്ടറി വി പി മുഹമ്മദ് വാഫി നന്ദിയും പറഞ്ഞു.
പരീക്ഷ പരിശീലനത്തോടനുബന്ധിച്ച് മാർച്ച് 30 ന് സംസ്ഥാനത്തെ മുഴുവൻ മേഖല കേന്ദ്രങ്ങളിലും യു എസ് എസ് മാതൃക പരീക്ഷ നടത്തുമെന്ന് കൺവീനർ ഷാഫി ആട്ടീരി അറിയിച്ചു.
- SKSSF STATE COMMITTEE
ഹിദായ നഗര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ മാനേജിങ് കമ്മിറ്റി ജന.സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മ പുസ്തകം 'ജീവിതദാനം' പുറത്തിറങ്ങുന്നു.
10 ന് ബുധനാഴ്ച നടക്കുന്ന ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യും.
കേരളത്തില്‍ മഹല്ല് സംവിധാനം ശക്തിപ്പെടുത്തുന്നിതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സുന്നി മഹല്ല് ഫെഡറേഷന്റെ രൂപീകരണകാലം മുതല്‍ തന്റെ മരണം വരെ സംഘടനയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിജീവിതം, കുടുംബം, ആത്മീയ വഴികള്‍, സംഘാടനം, സൂക്ഷ്മത, ഉദാരത, തീര്‍പ്പുകള്‍, രാഷ്ട്രീയം തുടങ്ങി കുഞ്ഞാപ്പുഹാജിയുടെ ജീവിത യാത്രയെ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കൃതി.
പട്ടിക്കാട് ജാമിഅ നൂരിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നിവയുടെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം കേരളത്തിലെ ഒട്ടനവധി മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കു ശക്തിപകര്‍ന്ന വ്യക്തിയായിരുന്നു.
- Darul Huda Islamic University
ചേളാരി: സമസ്ത കൈത്താങ്ങ് നാലാംഘട്ട പദ്ധതിയുടെ ഭാഗമായി നാളെ (07-03-2021) രാവിലെ 11 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നേതൃസംഗമം നടക്കും. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം. സമസ്ത കൈത്താങ്ങ് പദ്ധതി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൈത്താങ്ങ് പദ്ധതി വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ-റൈഞ്ച് സെക്രട്ടറിമാരും സംബന്ധിക്കും.
- Samasthalayam Chelari
ഹിദായ നഗര്‍: (ചെമ്മാട്): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് അന്തിമ രൂപമായി.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജനപങ്കാളിത്തമില്ലാതെയാണ് ഇത്തവണത്തെ സമ്മേളന പരിപാടികള്‍.
വാഴ്‌സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കി, മൂന്ന് ബാച്ചുകളിലായി പുറത്തിറങ്ങിയ ഉര്‍ദു പണ്ഡിതരടക്കം 428 പേര്‍ക്കാണ് സമ്മേളനത്തില്‍ ബിരുദം നല്‍കുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി 9 ന് ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മമ്പുറം മഖാമില്‍ സിയാറത്ത് നടക്കും. സമസ്ത കേന്ദ്ര മുശവറാംഗം കാടേരി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് 5.30 ന് സമ്മേളന നഗരിയില്‍ ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി കോട്ടക്കല്‍ പതാക ഉയര്‍ത്തും.
ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതല്‍ വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ ഹുദവീസ് മീറ്റ് നടക്കും. ആദ്യ സെഷന്‍ ‘വാല്‍ക് വിത്ത് ലീഡേഴ്‌സ്’ ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്യും. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ അധ്യക്ഷനാകും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും.
11.30 ന് നടക്കുന്ന രണ്ടാം സെഷന്‍ ഡോ. ഹാശിം നദ്‌വി ജലാല്‍പൂര്‍ ഉദ്ഘാടനം ചെയ്യും. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നടക്കുന്ന മൂന്നാം സെഷന്‍ ‘മൈല്‍സ് റ്റൂ ഗോ ‘ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, മുഫ്തി അലാഉദ്ദീന്‍ ഖാദിരി, മുംബൈ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഹസ്‌റത്ത് മുഹമ്മദ് മുഈന്‍ മിയാന്‍ മുംബൈ, റഫീഖ് ഹുദവി കോലാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
10 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മര്‍ഹൂം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. ഇ.കെ ഹസന്‍ കുട്ടി മുസ്്‌ലിയാര്‍ തൃപ്പനച്ചി നേതൃത്വം നല്‍കും.
പത്ത് മണിക്ക് ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും നടക്കും. സംഗമം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാകും. സ്ഥാന വസ്ത്രം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ വിതരണം ചെയ്യും. ഉച്ചക്ക് 1.15 ന് ഖത്മ് ദുആ മജ്‌ലിസ് നടക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും.
വൈകീട്ട് 4.30 ന് ബിരുദദാന സമ്മേളനം ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പണ്ഡിതര്‍ക്കുള്ള ബിരുദദാനവും തങ്ങള്‍ നിര്‍വഹിക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആശംസാ പ്രസംഗവും നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മ പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മിഅ്‌റാജ് പ്രഭാഷണം നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University
കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ പാശ്ചാതലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോവിഡ് തീർത്ത അനിശ്ചിതത്വത്തിൽ നിന്നും മോചിതരായി പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ തീയ്യതി മാറ്റം കടുത്ത അഗ്നി പരീക്ഷയായിരിക്കും. മോഡൽ പരീക്ഷക്ക് ശേഷം വരുന്ന നീണ്ട ഇടവേളകളും തെരഞ്ഞെടുപ്പിന്റെ ബഹളങ്ങളും കുട്ടികളെ പഠന പ്രകിയകളിൽ നിന്ന് പിന്നോട്ട് വലിക്കും. പരീക്ഷ ഏപ്രിലിലേക്ക് നീട്ടുന്നതോടെ കടുത്ത ചൂടും വ്രതമാസാരംഭവും കുട്ടികൾക്കുണ്ടാക്കുന്ന പ്രയാസം വലുതായിരിക്കും. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരു പോലെ കുഴക്കുന്ന പരീക്ഷ മാറ്റം ഒരു തരത്തിലും പാടില്ലെന്നും മറ്റ് പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE
ചെമ്മാട് : എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയൻസും സുന്നി മഹല്ല് ഫെഡറേഷനും (എസ്.എം.എഫ് ) സംയുക്തമായി സംഘടിപ്പിച്ച "കെയർ" (സെന്റർ ഫോർ അഡോളസെൻസ് റിലീജിയസ് എ ൻലൈറ്റൻമെന്റ് ) ഏക ദിന ക്യാമ്പ് സമാപിച്ചു. പ്രശസ്ത ട്രൈനർ സി.പി ശിഹാബ് പൂക്കോട്ടൂർ മുഖ്യതിഥിയായി.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60 വിദ്യാർത്ഥികൾ പങ്കെടുത്തു.
കരിയർ ഗൈഡൻസ്, കരിയർ മോട്ടിവേഷൻ, വ്യക്തിത്വ വികാസം, കൗ മാര ജീവിതം എന്നീ വിഷയങ്ങളിൽ
ട്രെയ്നർമാരായ നിസാം വാഫി കൊണ്ടോട്ടി , ജമാലുദ്ധീൻ ദാരിമി മണ്ണാർക്കാട് , ശംസുദ്ധീൻ വടകര, യൂസുഫ് ഹുദവി വാളക്കുളം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ദാറുൽഹുദാ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി, രജിസ്ട്രാർ ജാബിർ അലി ഹുദവി, റഷീദ് ഹുദവി ഏലംകുളം, അലി മൗലവി ഇരിങ്ങല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
കൗമാരക്കാരായ വിദ്യാർത്ഥികളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയൻസ് ആവിഷ്കരിച്ച പ്രൊജക്റ്റാണ് "കെയർ".