Showing posts with label Thrissur. Show all posts
Showing posts with label Thrissur. Show all posts

SKSBV ജലസംരക്ഷണ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (28-02-2021) തൃശൂരില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ജലദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (28-02-2021 ഞായര്‍) രാവിലെ 9.30ന് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

'കരുതിവെക്കാം ജീവന്റെ തുള്ളികള്‍; നാളേക്കായ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ സഹജീവികള്‍ക്കൊരു നീര്‍ക്കുടം, പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, വാട്ടര്‍ ബഡ്ജറ്റിങ് & അവാര്‍ഡ്, തണ്ണീര്‍പന്തല്‍, ജലദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കും.

2021 മാര്‍ച്ച് 1 മുതല്‍ തുടങ്ങുന്ന കാമ്പയിന്‍ ഏപ്രില്‍ 30ന് സമാപിക്കും. ജലസംരക്ഷണ കാമ്പയിന്‍ ജില്ലാ-റെയ്ഞ്ച്-യൂണിറ്റ് തലങ്ങളില്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

മാനവ സൗഹൃദം പ്രവാചകാധ്യാപനം: പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ

ദേശമംഗലം: വ്യത്യസ്ത മതങ്ങളെയും അവരുടെ ആചാരാനുഷ്ടാനങ്ങളെയും ഉൾകൊള്ളാനും മാനവ സൗഹാർദ്ദം നിലനിർത്താനും നാമെല്ലാം ഒത്തൊരുമിച്ച് നിൽക്കണമെന്നും അതാണ് പ്രവാചകൻ പഠിപ്പിച്ച മാതൃകയെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി റിപബ്ലിക് ദിനത്തിൽ ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശിക സാമ്രാജ്യത്വം അവസാനിച്ചിട്ടും രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര സാമ്രാജ്യത്വ മനോഭാവമാണ് മതേതരത്വത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. മതേതരമൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സാമ്രാജ്യത്വ നീക്കങ്ങളെ തിരിച്ചറിയണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കങ്ങളറിഞ്ഞ് മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. സാദിഖ് ഫൈസി താനൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സത്താർ ദാരിമി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജോ. സെക്രട്ടറി ഷഹീർ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയരാജ്, പ്രതിപക്ഷ നേതാവ് വി. എസ്. ലക്ഷ്മണന്‍, കെ. എം. സലീം ഹാജി കടുങ്ങോട്, മലബാര്‍ എഞ്ചിനീയറിങ്ങ് കോളേജ് ചെയര്‍മാന്‍ കെ. എസ്. ഹംസ, എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ട്രഷറര്‍ സി. എം. മുഹമ്മദ് കാസിം ഉപഹാര സമര്‍പ്പണം നടത്തി. സുലൈമാൻ ദാരിമി ഏലംകുളം, നാസർ ഫൈസി തിരുവത്ര, ഹംസ ബിൻ ജമാൽ റംലി, അബൂബക്കർ ഫൈസി ചെങ്ങമനാട്, സുലൈമാൻ അൻവരി, സയ്യിദ് സി. കെ. എം കുഞ്ഞി തങ്ങൾ, സയ്യിദ് എം. പി കുഞ്ഞി കോയ തങ്ങൾ, സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, അബ്ദുൾ കാദർ ഫൈസി തലക്കശ്ശേരി, അൻവർ മുഹ്യിദ്ദീൻ ഹുദവി, സിദ്ദീഖ് ബദ് രി, ഷെഫീഖ് ഫൈസി കൊടുങ്ങലൂർ, സൈഫുദ്ദീൻ പാലപ്പിള്ളി, വാഹിദ് വെള്ളാങ്ങല്ലൂർ, കെ. ഇ. ഇസ്മയിൽ, സിറാജ് തെന്നൽ, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, ഷെഫീക്ക് കരുതക്കാട്, സുധീർ നാട്ടിക, സിദ്ദീഖ് ഫൈസി മങ്കര, ഗഫൂർ അണ്ടത്തോട്, ഷിയാസലി വാഫി, ടി. എസ്. മമ്മി, പി. എം. അബ്ദുൾ റഷീദ്, ബാദുഷ അൻവരി, ഹംസ അൻവരി മോളൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഹറൂഫ് വാഫി സ്വാഗതവും മേഖല സെക്രട്ടറി മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.

തുടർന്ന് 'അസ്ഥിത്വം അവകാശം ഇന്ത്യ തേടുന്നു' എന്ന വിഷയത്തില്‍ നടന്ന സൗഹാര്‍ദ്ദ സംവാദത്തിന് ഡോ:ഹാരിസ് ഹുദവി കുറ്റിപ്പുറം അവതാരകനായി. ബഷീർ ഫൈസി ദേശമംഗലം, സി. ആര്‍. നീലകണ്ഠന്‍, അൻവർ സാദത്ത്, അഡ്വ. വി. ആര്‍. അനൂപ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെത്തു.

സുന്നി ബാലവേദി ബാല ഇന്ത്യ ഇന്ന് 518 കേന്ദ്രങ്ങളില്‍

സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

ചേളാരി: ''സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍'' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാല ഇന്ത്യയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എറണാകുളം പെരുമ്പാവൂര്‍ വടക്കാട്ടുപ്പടി മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ വെച്ചു നടക്കും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ചാലക്കുടി മണ്ഡലം എം.പി ബെന്നി ബെഹന്നാന്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നംപ്പിള്ളി, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ഉസ്താദ് ചേളാരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുസമദ് ദാരിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, കെ.കെ ഇബ്രാഹിം കുട്ടി ഹാജി, ടി.എ ബഷീര്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി, ഹാജി കെ.പി അബൂബക്കര്‍ കാണാപ്പുറം, അഡ്വ.കെ.എ ഫാഹിദ്, അബൂബക്കര്‍ ബാഖവി, എം.എച്ച് ഇസ്മായില്‍ ഫൈസി, കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, റബീഹ് ഹുദവി, സുഫൈല്‍ ബാഖവി, അബ്ദുല്‍ ഹമീദ് കമാലി, അമീര്‍ ടി.എസ്, സുഹൈല്‍ പെരിങ്ങാല, സവാദ് പുതുവായില്‍ സംബന്ധിക്കും.

വിവിധ ജില്ലകളിലായി നടക്കുന്ന ബാല ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ല തല ഉദ്ഘാടനം ഇര്‍ഷാദുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പൂതപ്പാറ, കോഴിക്കോട് ജില്ല ദാറുസ്സ്വലാഹ് ക്യാമ്പസ്‌കരാമൂല മുക്കം, വയനാട് ജില്ല കാട്ടിചിറക്കല്‍ ജമാലുല്‍ ഇസ്ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല ആലത്തൂര്‍പ്പടി, മലപ്പുറം വെസ്റ്റ് ടൗണ്‍ ഹാള്‍ തിരൂര്‍, പാലക്കാട് കുമരംപ്പുത്തൂര്‍, ത്രിശൂര്‍ വേമ്പനാട് പാലാഴി, ആലപ്പുഴ ഐ.എം.എ മദ്‌റസ വലിയ മരം എന്നിവിടങ്ങളില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen

SKSSF മഹാസിൻ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: തൃശൂർ ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതാക്കളായിരുന്ന മർഹും എസ് എം കെ തങ്ങൾ, ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, എം. എം മുഹ്യദ്ധീൻ മൗലവി എന്നിവരുടെ പേരിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ല കമ്മിറ്റി നൽകുന്ന അവാർഡുകൾ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഉമറാ രംഗത്തെ മികച്ച സേവനത്തിനുള്ള എസ് എം കെ തങ്ങൾ സ്മാരക "കർമ്മ ശ്രേഷ്ഠ" അവാർഡ്, വിദ്യഭ്യാസ രംഗത്തുള്ള സമഗ്ര സംഭാവനക്കുള്ള ചെറുവാളൂർ ഉസ്താദ് സ്മാരക "വിദ്യാ പീഠം" അവാർഡ്, മികച്ച സംഘാടകനുള്ള എം എം ഉസ്താദ് സ്മാരക "സേവനരത്ന" അവർഡ് എന്നിവയിലേക്ക് ടി. എസ് മമ്മി സാഹിബ്‌ ദേശമംഗലം, ഡോ. സുബൈർ ഹുദവി ചേകന്നൂർ, ഹുസൈൻ ദാരിമി അകലാട് എന്നിവർ യഥാക്രമം തെരെഞ്ഞെടുക്കപ്പെട്ടു.

49 വർഷത്തെ പ്രദേശിക മഹല്ല് നേത്യത്വവും, സമസ്ത പോഷക ഘടങ്ങളുടെ രൂപീകരണങ്ങളിലും അതിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ പ്രവർത്തനങ്ങളുടെ നീണ്ട വർഷങ്ങളുടെ സേവനമാണ് മമ്മി സാഹിബിന് ഉള്ളത്. നിലവിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മദ്രസ മാനേജ്‌മന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ ആയും സേവനം ചെയ്യുന്നു.

ബീഹാറിലെ കിഷൻകഞ്ച് ആസ്ഥാനമാക്കി ഹാദിയ നടപ്പിലാക്കുന്ന വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിലെ സേവനങ്ങൾക്കാണ് ഡോ: സുബൈർ ഹുദവി അർഹനായത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സിഎച്ച് ചെയർ മേധാവിയായും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ് കെ എസ് എസ് എഫിന്റെ പ്രവർത്തമേഖലയിലെ കഴിഞ്ഞ പത്ത് വർഷത്തെ സേവനങ്ങളാണ് ഹുസൈൻ ദാരിമിയെ അവാർഡിന് അർഹനാക്കിത്. ഗൾഫ് സത്യധാര തുടങ്ങുന്നതിൽ ശ്രദ്ദേയമായ പ്രവർത്തങ്ങൾ കാഴ്ച്ചവെച്ച ഹുസൈൻ ദാരിമി എസ് കെ എസ് എസ് എഫ് യു എ ഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറിയായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ദുബൈ സുന്നി സെന്റര് സെക്രട്ടറി ഗൾഫ് സത്യധാര മാനേജിംഗ് കമ്മിറ്റി അംഗം, ബർദുബൈ സുന്നി സെന്റര് മദ്രസ പപ്രസിഡന്റ് ആയും പ്രവൃത്തിയ്ക്കുന്നു.

ജില്ല കമ്മിറ്റി നൽകുന്ന അവാർഡിന് യോഗ്യരായ ആളുകളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം, ഷെഹീർദേശമംഗലം, അഡ്വ: ഹാഫിസ് അബൂബക്കർ സിദ്ദീഖ്, മഹറൂഫ് വാഫി എന്നിവർ അംഗങ്ങളായ ഏഴ് അംഗങ്ങളുള്ള ജൂറി സമിതിയാണ് തെരെഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോയും അടങ്ങുന്ന അവാർഡ് വിപുലമായ പരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
- SKSSF Thrissur

പ്രവാസികളെ കുരുതി കൊടുക്കരുത്: SKSSF തൃശ്ശൂർ

തൃശ്ശൂർ: കോവിഡ് 19 മഹാമാരിയിൽ അകപ്പെട്ടു ജോലി നഷ്ടപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരുമായ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ പലരുടെയും സഹായത്താലും ത്യാഗം ചെയ്തും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിൽ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് തിരുത്തണമെന്നും ആവശ്യപെട്ട്കൊണ്ട് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി. സമസ്ത തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം ധർണ ഉദ്ഘാടനം ചെയ്തു.

വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ല. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്തിട്ടില്ലാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. ഈ ഘട്ടത്തിൽ വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർട്ടേഡ് സർവിസ് നടത്തിയത്. നോർക്ക മുൻകയ്യെടുത്ത് വിവിധ സംഘടനകളെ ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള ലളിതമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷഹീർ ദേശമംഗലം മുഖ്യപ്രഷണം നടത്തി. എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അവർക്ക് നാട്ടലെത്താനുള്ള വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സൗജന്യ ക്വാറൻ്റയിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുന്നാൾ ദിനത്തിൽ സ്നേഹത്തണലുമായ് SKSSF തൃശൂർ

ചെറുതുരുത്തി: എസ്കെഎസ്എസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴ് വർഷമായി നടപ്പിലാക്കിവരുന്ന സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുൻവർഷങ്ങളിൽ അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം ആണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ലോക് ഡൗൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരാലമ്പരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകാൻ ആണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. കിറ്റ് വിതരണോൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ഷഹീർ ദേശമംഗലം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ സത്താർ ദാരിമി അധ്യക്ഷനായി. സ്നേഹത്തണൽ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം ഷാഹിദ് കോയ തങ്ങൾ നിർവ്വഹിച്ചു. ട്രെൻഡ് ജില്ലാ ചെയർമാൻ മാലിക് ചെറുതുരുത്തി, എം എം സലാം, ദേശമംഗലം മേഖലാ പ്രസിഡന്റ്‌ ഇബ്രാഹിം, പുതുശ്ശേരി മഹല്ല് സെക്രട്ടറി സിദ്ദീഖ്, ചെറുതുരുത്തി ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ ലതീഫ്, പുതുശേരി യൂണിറ്റ് സെക്രട്ടറി അബ്‌ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.

SKSSF ട്രൈസനേറിയം തൃശ്ശൂർ ജില്ലാ മീറ്റ് 21 ന്

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈസനേറിയം ജില്ലാ മീറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശ്ശൂർ ജില്ലാ മീറ്റും 21 ഞായറാഴ്ച കാലത്ത് 10:30 മുതൽ വൈകിട്ട് 5:30 വരെ പാലപ്പള്ളി ദാറുത്തഖ് വ ഇസ്ലാമിക് അക്കാദമിയിൽ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും.

SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

പ്രൗഢ ഗംഭീരമായി അസാസ് ജ്ഞാന വിരുന്ന്

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിക് ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി (അസാസ്) ന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം ഐ സി) തൃശൂര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന വാര്‍ഷിക ജ്ഞാന വിരുന്ന് പ്രൗഢഗംഭീരമായി പര്യവസാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അസാസ് കരിക്കുലം മാതൃകാപരമെന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍

തൃശൂര്‍: എം ഐ സിയുടെ കീഴിലുള്ള അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (അസാസ്) വിഭാവനം ചെയ്യുന്ന കരിക്കുലം മാതൃകാപരമെന്ന് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍. ഇസ്‌ലാമിക മത പഠനത്തടൊപ്പം സംസ്‌കൃതത്തില്‍ വ്യാകരണ തലം മുതല്‍ തത്വചിന്ത, ഉപനിഷത്ത് അടക്കവും സുറിയാനി ഭാഷയിലും ഉറുദു ഭാഷയിലുമുള്ള പ്രാവീണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാസിന്റെ പാഠ്യപദ്ധതി മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

തൃശ്ശൂർ ജില്ലാ SKSSF മേഖല കൗൺസിൽ 31 മുതൽ ഏപ്രിൽ 6 വരെ

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷിക പദ്ധതികളുടെ അവതരണവും യൂണിറ്റ് ശാക്തീകരണവും ലക്ഷ്യമിട്ട് ജില്ലയിലെ 13 മേഖലകളിൽ ജില്ലാ ഭാരവാഹികൾ നടത്തുന്ന പര്യടനം 31ന് തുടക്കം കുറിക്കും. മേഖലകളിൽ വിളിച്ചു ചേർക്കപ്പെടുന്ന സമ്പൂർണ്ണ കൗൺസിലിൽ വച്ച് അടുത്ത ആറുമാസക്കാലം

SKSSF ട്രൈസനേറിയം പ്രഖ്യാപന സമ്മേളനം നാളെ; ജില്ലയിൽ നിന്നും ആയിരം പേർ പങ്കെടുക്കും

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മുപ്പതാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽനിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. നാളെ കുറ്റിപ്പുറത്ത് ദേശീയ പാതയോരത്താണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. മുപ്പതാം

ഭാരതീയം; കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കണ്‍വീനര്‍

തൃശ്ശൂര്‍: 'മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എസ് കെ എസ് എസ് എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഡിസംമ്പര്‍ 10 ന് സംഘടിപ്പിക്കുന്ന ഭാരതീയം പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി കാണിപ്പയ്യൂര്‍ കൃഷൃണന്‍ നമ്പൂതിരിയേയും കണ്‍വീനറായി

നബിദിന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക: SKSSF തൃശ്ശൂർ

തൃശ്ശൂർ: "മുഹമ്മദ് നബി അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തിൽ ഒരു മാസക്കാലം എസ് കെ എസ് എസ് എഫ് ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിവിധ യൂണിറ്റ്, ക്ലസ്റ്റർ, മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മീലാദ് പരിപാടികളിലും റാലികളിലും പ്രവാചക അധ്യാപനത്തിന് വിരുദ്ധമായതൊന്നും നടക്കാതിരിക്കാൻ കമ്മിറ്റികൾ

ഭാരതീയം; സ്വാഗത സംഘ രൂപീകരണ കൺവെൻഷനും ജില്ലാ സെക്രട്ടറിയേറ്റും നാളെ

കൊരട്ടിക്കര: ഡിസംബർ 10ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നായകത്വത്തിൽ നടക്കുന്ന ഭാരതീയം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ നാളെ വൈകിട്ട് 4: 30ന് കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിൽ നടക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

SKSSF ഭാരതീയം ഡിസംബര്‍ 10 ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ഭാരതീയം ലോകമനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് നടക്കും. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റിയാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.

പ്രളയ ദുരിതാശ്വാസ ഭവനപദ്ധതി; കുറ്റിയടിക്കൽ കർമ്മം നടന്നു

തൃശൂര്‍: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിച്ച് നൽകുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച എസ്.എം.കെ തങ്ങൾ സ്മാരക പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി (ബൈത്തു നജാത്ത്) യിലെ ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം പാലപ്പള്ളിയിൽ നിർവഹിച്ചശേഷം സമസ്ത തൃശ്ശൂർ ജില്ല പ്രസിഡണ്ട് ചെറുവാളൂർ

തൃശൂർ ജില്ലാ റബീഅ് കോൺഫറൻസിന് നാളെ (Nov 8) തുടക്കം

തൃശൂർ: ഈ വർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് എസ്കെഎസ്എസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് നാളെ ചൊവ്വല്ലൂർപടി യിൽ ആരംഭിക്കും. നാളെ വൈകിട്ട് 7 മണിക്ക് 'കാരവാനേ മദീന' ടീം അവതരിപ്പിക്കുന്ന ബുർദ ആസ്വാദന മജ്‌ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായിൽ

തൃശ്ശൂർ ജില്ലാ SKSSF ഫ്രണ്ട് ലൈൻ മീറ്റ് ഇന്ന്

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ നടത്തുന്ന ഫ്രണ്ട്ലൈൻ മീറ്റ് ഇന്ന് (ചൊവ്വ) വൈകിട്ട് 3 മണി മുതൽ 6 മണി വരെ തൃശ്ശൂർ എം ഐ സിയിൽ നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന കൗൺസിലർമാർ, ജില്ലാ സബ് വിംഗ് ചെയർമാൻ, കൺവീനർ, മേഖല

SKSSF തൃശൂർ ജില്ലാ റബീഅ് കോൺഫറൻസ് 8, 9 തിയതികളിൽ ചൊവ്വല്ലൂർപടിയിൽ

തൃശൂർ: ഈ വർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് SKSSF തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് നവംബർ 8, 9 തീയതികളിൽ ചൊവ്വല്ലൂർപടി യിൽ വെച്ച് നടക്കും. 8 ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കാരവാനേ മദീന ടീം അവതരിപ്പിക്കുന്ന ബുർദ ആസ്വാദന മജ്‌ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായിൽ