സമസ്‌ത ആദര്‍ശ സമ്മേളനം ഇന്ന് (ശനി) കോഴിക്കോട്‌; ഓണ്‍ലൈനില്‍ തല്‍സമയ സംപ്രേഷണം

കാന്തപുരം വിഭാഗം വിട്ട പ്രമുഖർ പരിപാടിയില്‍ സംബന്ധിക്കും 
കോഴിക്കോട്‌: ആനുകാലിക വിഷയങ്ങളില്‍ സംഘടനാ നിലപാട്‌ വിശദീകരിക്കുന്നതിന്‌ വേണ്ടി ഇന്ന് (ശനി) കോഴിക്കോട്‌ ആദര്‍ശ വിശദീകരണ സമ്മേളനം നടക്കും. വൈകിട്ട്‌ 6.30ന്‌ മുതലക്കുളം മൈതാനിയില്‍ സമസ്‌ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും.അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കവ്‌, അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, മുസ്‌തഫ മണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിളളി മുഹമ്മദ്‌ ഫൈസി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. കേശ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാന്തപുരം വിഭാഗം വിട്ട പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
www.kicrlive.com, ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ എന്നിവ മുഖേനയും ലോകത്തെവിടെ നിന്നും പരിപാടി തല്‍സമയം വീക്ഷിക്കാനുള്ള സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന KICR ക്ലാസ്സ്‌ റൂമിന്റെ Audio, Video എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കുന്ന ലൈവ്‌ ടിവി സൌകര്യം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള മൊബൈലിലും ലഭ്യമാണ്‌ വിശദാംശങ്ങള്‍ക്ക്‌ 00966502637255(KSA) എന്ന നമ്പറില്‍ ബന്ധപ്പെടാം.

നൌഷാദ്‌ അഹ്‌സനിയും സംഘവും കാന്തപുരംവിഭാഗം വിട്ടു

കാന്തപുരം വിഭാഗം വിട്ട നൌഷാദ്‌ അഹ്‌സനി ഒതുക്കുങ്ങല്‍ പാണക്കാട്‌  ഹൈദരലിതങ്ങളടക്കമുള്ള സമസ്‌ത നേതാക്കളോടൊപ്പം
കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജ കേശം ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക ആത്മീയ ചൂഷണത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ നൗഷാദ് അഹ്‌സനി ഒതുക്കങ്ങലും സംഘവും സംഘടന വിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ നടന്ന് വരുന്ന കേശ വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ പ്രചരണത്തിന് നേതൃത്വം കൊടുത്ത പ്രമുഖ പ്രഭാഷകനാണ് അദ്ദേഹം. തല്‍സംബന്ധമായ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംഘടന നിയോഗിച്ചിരുന്നത് അഹ്‌സനിയെയായിരുന്നു. കാന്തപുരം വിഭാഗം കേശ വിവാദത്തിലൂടെയും ആദര്‍ശ പ്രശ്‌നങ്ങളിലൂടെയും വിശ്വാസികള്‍ക്ക് അണിനിരക്കാന്‍ പറ്റാത്ത ഒരു സംഘമായി മാറിയിരിക്കുന്നതിനാല്‍ തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് നൗഷാദ് അഹ്‌സനി അറിയിച്ചു.
തന്റെ ഈ ആവശ്യം അറിയിച്ച് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും സമസ്ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെയും നൗഷാദ് അഹ്‌സനി നേരില്‍ കണ്ട് അനുമതി വാങ്ങി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെപി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
 കാന്തപുരം വിഭാഗം വിട്ട പ്രമുഖര് ശനിയാഴ്‌ച കോഴിക്കോട്‌ നടക്കുന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കും.

SKSSF കോഴിക്കോട് ജില്ലാ ത്വലബാ വിംഗ് പി.പി ഉസ്താദ് അനുസ്മരണം നടത്തി

കോഴിക്കോട് : SKSSF കോഴിക്കോട് ജില്ലാ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ സമസ്ത ട്രഷററും ഇസ്‌ലാമിക പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന്റെ ഉടമയുമായ പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണ - ദുആ സംഗമം മടവൂര്‍ ജാമിഅ അശ്അരിയ്യയില്‍ വെച്ച് സംഘടിപ്പിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ഹനീഫ് റഹ്മാനി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റര്‍ മുട്ടാഞ്ചേരി, സയ്യിദ് ഹമീദലി തങ്ങള്‍ , ജാഫര്‍ വാണിമേല്‍ , ത്വയ്യിബ് കുയ്‌തേരി, ശാഹിദ് അലി കോഴിക്കോട്, സഫീര്‍ പേരാമ്പ്ര, ഫാറൂഖ് കളരാന്തിരി, സയ്യിദ് അക്‌റമലി തങ്ങള്‍ , റാഷിദ് ഓമശ്ശേരി, മുസ്തഫ പുത്തൂര്‍ , മുഹ്‌സിന്‍ ചെറുവാടി സംസാരിച്ചു.
- SKSSF STATE COMMITTEE

MIC, DIU സംയുക്താഭിമുഖ്യത്തില്‍ സി. എം മെമ്മോറിയല്‍ ലക്ചററും ദേശീയ വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്റെ (ദിശ) യും ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്റെയും (ഡി. എസ്. യു) സംയുക്താഭിമുഖ്യത്തില്‍ പ്രഗല്‍ഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും ഗോള ശാസ്ത്ര പണ്ഡിതനും സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പിയും ചെമ്പരിക്ക - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ നാലാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് മെമ്മോറിയല്‍ ലക്ചററും ദേശീയ വിദ്യഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു.
യോഗത്തില്‍ സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി അല്‍ ഹുദവി അധ്യക്ഷത വഹിച്ചു. മോയിന്‍ ഹുദവി മലയമ്മ, സിറാജുദ്ദീന്‍ ഹുദവി, ഫഹദ് ഇര്‍ശാദി അല്‍ ഹുദവി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അസ്മതുള്ളാഹ് ഇര്‍ശാദി കടബ, മന്‍സൂര്‍ ഇര്‍ശാദി പള്ളത്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, യൂസുഫ് ഇര്‍ശാദി മുക്കൂട്, ഹനീഫ് ഇര്‍ശാദി ദേലംപാടി, ജാബിര്‍ ഇര്‍ശാദി, ഇര്‍ശാദ് ഇര്‍ശാദി ബെദിര, സിദ്ദീഖ് മണിയൂര്‍ , ഇര്‍ഷാദ് നടുവില്‍, ബാഷിദ് ബംബ്രാണി, മന്‍സൂര്‍ ചെങ്കള, സുഹൈര്‍ തൊട്ടി, സുലൈമാന്‍ പെരുമളാബാദ്, സുഹൈല്‍ മുക്കൂട്, ഖിളര്‍ മാണിയൂര്‍ , അബ്ദുല്‍ കരീം കൊട്ടോടി, നിസാമുദ്ദീന്‍ മൗവ്വല്‍, അറഫാത്ത് പൂച്ചക്കാട്, ശമീം മുട്ടത്തോടി, സക്കരിയ ബല്ലാകടപ്പുറം, ഫൈറൂസ് പൂക്കട്ട, ആസിഫ് കൂളിയങ്കാല്‍, സവാദ് ദേലംപാടി, ഇഖ്ബാല്‍ നെല്ലിക്കട്ട, റഷീദ് അത്തൂട്ടി എന്നിവര്‍ സംബന്ധിച്ചു
- MIC Chattanchal Kasaragod

സമസ്ത ആദര്‍ശ സമ്മേളനം; ബഹ്‌റൈൻ സമസ്തയില്‍ തല്‍സമയ സംപ്രേഷണ സൗകര്യമൊരുക്കി

മനാമ : ഇന്ന് (30 ശനി) കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ആദര്‍ശ വിശദീകരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം വൈകിട്ട് 4 മണിമുതല്‍ മനാമ സമസ്താലയത്തില്‍ ഉണ്ടായിരിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു. വ്യാജ കേശവിവാദത്തിന്റെ പേരില്‍ സത്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ് വിട്ട പ്രമുഖര്‍ പങ്കെടുന്ന ചടങ്ങ് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിളളി മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , തുടങ്ങിയവര്‍ പ്രസംഗിക്കും. 
ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയുടെ തല്‍സമയ സംപ്രേഷണം മനാമ സമസ്ത ഓഫീസ് ഹാളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ എന്നിവ മുഖേനയും ലോകത്തെവിടെ നിന്നും പരിപാടി തല്‍സമയം വീക്ഷിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 00973 33413570, 33842672.
- Samastha Bahrain

കൊണ്ടോട്ടി ആദര്‍ശ വിശദീകരണ സമ്മേളനം (Record)

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവായി പ്രക്ഷേപണം ചെയ്ത കൊണ്ടോട്ടി ആദര്‍ശ വിശദീകരണ സമ്മേളനത്തിലെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഇവിടെ കേൽക്കാം. 

ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി കോണ്‍ഫറന്‍സിന്

തിരൂരങ്ങാടി: ഇസ്‌ലാമിക സര്‍വകലാശാലാ മേധാവികളുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സഊദിയിലേക്ക് യാത്രതിരിച്ചു.ആഗോള തലത്തിലെ ഇസ്‌ലാമിക സര്‍വകലാശാലകളുടെ പൊതുവേദിയായ ദ ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡിന്റെ ജനറല്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാണ് അദ്ദേഹം റിയാദിലേക്ക് പുറപ്പെട്ടത്. ഈ മാസം 26,27,28 തിയ്യതികളില്‍ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സര്‍വകലാശാലകളുടെ ഭരണനിര്‍വണം, അക്കാദമിക് സഹകരണം, ഗുണനിലവാര വര്‍ധന തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അറുപതോളം മുസ്‌ലിം രാഷ്ട്ര പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സി (ഒ.ഐ.സി) ന്റെ വിദ്യാഭ്യാസ-ശാസ്ത്ര-ഗവേഷണ വിഭാഗമായ ഇസിസ്‌കോയുടെ കീഴില്‍ മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷനില്‍ ദാറുല്‍ ഹുദാ സര്‍വകലാശാലക്ക് അംഗത്വം ലഭിച്ചത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം യൂനിവേഴ്‌സിറ്റികള്‍ക്ക് ഫെഡറേഷനില്‍ അംഗത്വമുണ്ട്.

വിഘടിത പാളയത്തെ വിറപ്പിച്ച്‌ ജിശാന്‍ മാഹിയും രാമന്തളിയും വീണ്ടും ഓണ്‍ലൈനില്‍; റഊഫ്‌ അമാനിയുമായുള്ള ഫോണ്‍ സംഭാഷണവും ക്ലാസ്സ്‌ റൂം പുറത്തുവിട്ടു

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട റഊഫ്‌ അമാനിയുമായുള്ള ജിശാന്‍ മാഹിയുടെ സംഭാഷണവും തുടര്‍ന്നുള്ള ചര്‍ച്ചയും ഇവിടെ കേള്‍ക്കാം.. കൂടുതല്‍ ക്ലിപ്പുകളും ചര്‍ച്ചകളും ഇന്നും തുടരും.. ക്ലാസ്സ്‌ റൂമിന്റെ Audio, Vedio എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ചെറുചേനം സിറാത്തുസ്വവിയ്യ മദ്രസയില്‍ മുഅല്ലിം ഡേ ആചരിച്ചു.

ചെറുചേനം: ചെറുചേനം സിറാത്തുസ്വവിയ്യ മദ്രസയില്‍ മുഅല്ലിം ഡേ അതിവിപുലമായ പൊതുസമ്മേളനത്തോടെയും സിയാറത്തോടെയും ആഘോഷിച്ചു. കാലത്ത് ഒമ്പ്ത് മണിക്ക് തൃശൂര്‍ റൈഞ്ച് പ്രസിഡന്റ് സയ്യിദ് അഫ്‌ലഹ് തങ്ങള്‍ ഹുദവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ മദ്രസ സദര്‍ മുഅല്ലിം ഒ.എ സലീം അന്‍വരി യുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് റഫീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ റഹ്മാനി, ജലീല്‍ ബാഖവി, മുസ്ഥഫ ഫൈസി, സലീം മുസ്‌ലിയാര്‍, നൂറുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മഫ്‌സല്‍, ജഫീര്‍, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഉമര്‍ സാഹിബ് സ്വാഗതവും ചെയര്‍മാന്‍ മൊയ്തീന്‍ സാഹിബ് നന്ദിയും പറഞ്ഞു.

SKSSF അബുദാബി - മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം


ദേശീയപാത വികസനം; ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം, സ്ഥലമേറ്റെടുക്കുന്നതില്‍ നിന്നും മത സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും എസ്.വൈ.എസ്.

മലപ്പുറം: ദേശീയപാത വികസനത്തിന്റെ പേരില്‍ ഭൂമിനഷ്ടപ്പെടുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്നും ആരാധനാലയങ്ങളെയും മദ്‌റസകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്ഥലമേറ്റെടുക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പാണക്കാട് വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ത്വാഖാ അഹ്മദ് മൗലവി, എം.എ.ഖാസിം മുസ്‌ലിയാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി. മുസ്തഫല്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അലവി ഫൈസി കൊളപ്പറമ്പ്, അബൂബക്കര്‍ ബാഖവി മലയമ്മ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സി.എഛ്.മഹ്മൂദ് സഅദി, ഒ.എം.ശരീഫ് ദാരിമി കോട്ടയം, അഹ്മദ് തെര്‍ളായി, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹീം ഫൈസി പേരാല്‍, ടി.കെ.മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ഹസ്സന്‍ ആലംകോട്, ഖത്തര്‍ ഇബ്രാഹീം ഹാജി, നിസാര്‍ പറമ്പന്‍, അബ്ബാസ് ഫൈസി പുത്തിഗെ സംസാരിച്ചു. 
SYS 60-ാം വാര്‍ഷിക സമ്മേളനം; പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍  ഫെബ്രുവരി 1 മുതല്‍ 10 വരെ'പൈതൃകസന്ദേശ യാത്ര' സംഘടിപ്പിക്കുന്നു
2014 ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍ഗോഡ് വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക മഹാസമ്മേളന പ്രചരണാര്‍ത്ഥം ഫെബ്രുവരി 1 മുതല്‍ 10 വരെ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 'പൈതൃകസന്ദേശ യാത്ര' സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. 
സമ്മേളനം ചരിത്ര സംഭവമാക്കാന്‍ എസ്.വൈ.എസ്. സെക്രട്ടറിയേറ്റ് മുഴുവന്‍ കീഴ്ഘടകങ്ങളോടും സംഘടനാ ബന്ധുക്കളോടും ആവശ്യപ്പെട്ടു. യൂനിറ്റ് തലങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയ വിശദീകരണങ്ങളും നടത്താനും യോഗം തീരുമാനിച്ചു. ഹാജി. കെ.മമ്മദ് ഫൈസി നന്ദി പറഞ്ഞു.

SKSSF ത്വലബ വിംഗ് ദറസ് അറബിക് കോളേജ് സര്‍വ്വേ സംസ്ഥാന തല ഉല്‍ഘാടനം ഡിസംബര്‍ 1 ന് ജാമിഅ:യിൽ


കോഴിക്കോട്  : എസ് കെ എസ് എസ് എഫ് ത്വലബ സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന ദറസ് അറബിക് കോളേജുകളുടെ സര്‍വേ സംസ്ഥാന തല ഉല്‍ഘാടനം ഡിസംബര്‍ 1 ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടക്കും.കേരളത്തിലെ അകത്തും പുറത്തുമുള്ള ദറസ് അറബിക് കോളേജുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രൊഫ. കെ ആലി ക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. യൊഗത്തില്‍ റിയാസ് പപ്പിളശ്ശേരി അധ്യക്ഷത വഹിച്ചു.സയ്യിദ് ഫാരിസ് തങ്ങള്‍മലപ്പുറം, ത്വയ്യിബ് കോഴിക്കോട്, ഉവൈസ് ആലപ്പുഴ, മുഹമ്മദ് ജുനൈദ് തിരുവനന്തപുരം, ഷമ്മാസ് ദേവാം, അനസ് കോട്ടയം, തുടങ്ങിയവര്‍ സംസാരിച്ചു. ബാസിത് ചേമ്പ്ര സ്വാഗതവും റിയാസ് മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു. 

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്‍റര്‍ സ്വീകരണം നല്‍കി

നന്മയുടെ വഴിയെ നടക്കാന് വിശ്വാസി സമൂഹം തയ്യാറാവുക: സയ്യിദ് ജിഫിരി തങ്ങൾ 
ഷാര്ജ: സമകാലിക ലോകത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന നെറികെടുകള്‍ക്ക് പിറകെ ആവേശത്തോടെ സഞ്ചരിക്കുന്നതിന് പകരം നന്മയുടെ വഴിയെ നടക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്നു സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.ദുരിതങ്ങള്‍ വിളിച്ചു വരുത്തുന്ന നിത്യ ജീവിതത്തിന്‍റെ ധൂര്‍ത്തില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കാന്‍ തയ്യാറാവണമെന്നും ലളിതവും മഹത്വപൂര്ണ്ണമായമ ജീവിതം നയിച്ച്‌ നമുക്ക് മുമ്പേ നടന്നുപോയ മഹാന്മാരുടെ ജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാര്ജ ഇന്ത്യന് ഇസ്ലാമിക് ദഅവ സെന്റര് പ്രസിഡന്റ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കടവല്ലൂര്‍ അധ്യക്ഷതയിൽ SKSSF UAE പ്രസിടന്റ്റ് സയ്യിദ്

വിഘടിതരുടെ പ്രസ്താവന ഇടംനഷ്ടപ്പെടുന്നവരുടെ വെപ്രാളം മാത്രം: SKSSF കാസറകോട് ജില്ല

വിഘടിതർ സ്വന്തം വിധ്വംസക ചരിത്രം മാന്തി പുറത്തെടീക്കരുത്‌
കാസറകോട്: ദീനീരംഗത്ത് ചൂഷണവുമായി നിലനില്‍ക്കാമെന്ന് കരുതിയവര്‍ സമൂഹ മനസ്സാക്ഷി ഒന്നടങ്കം തിരസ്‌കരിക്കുന്നത് കണ്ടതിലുള്ള വെപ്രാളമാണ് നാലാംകിട പ്രസ്താവനകളിലൂടെ നടത്തുന്നതെന്ന് എസ്.കെ.എസ്. എസ്.എഫ്.കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പ്രതികരിച്ചു.
കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കുകയും ഇന്ന് ആനക്കര കോയക്കുട്ടി ഉസ്താദും സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദും നേതൃത്വം നല്‍കുന്ന സമസ്തയേയും കേരളത്തിലെ ആത്മീയ ആചാര്യന്‍മാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും അബ്ബാസലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കുന്ന പോഷക ഘടകങ്ങളേയും ദുര്‍നടപ്പുകാരികളായി ചിത്രീകരിച്ചവരുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അത് കാന്തപുരം ഗ്രൂപ്പ്കാരുടെ സംസ്‌കാര ശൂന്യതയാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.ചിന്നമുഗര്‍ പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തിറങ്ങുന്നവരെ കൊല്ലാന്‍ ശ്രമിച്ചതും മാരകമായി കുത്തിപ്പരിക്കേല്‍പിച്ചവരും ഇവരാണ്.
അത്തൂട്ടിയില്‍ എസ്.കെ. എസ്.എസ്.എഫ്.പ്രവര്‍ത്തകര്‍ നിസ്‌കരിച്ചു കൊണ്ടിരിക്കെ കുത്തിവീഴ്ത്തിയതും ഇവര്‍ തന്നെ.തളിപ്പറമ്പ് വെള്ളിക്കീലില്‍ സ്വലാത്ത് മജ്‌ലിസിന്ന് നേരെ ബോംബ് എറിഞ്ഞതടക്കം രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ട്പിടിച്ച് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ നരമേധങ്ങളുടെ കഥ മറക്കുന്നവരല്ല പൊതുസമൂഹം.നീളക്കുപ്പായത്തിന്റെ കീശയില്‍ നിന്നും ബോംബ് പൊട്ടി ചൊക്ലിയിലെ എസ്.എസ്.എഫ്. നേതാവിന്ന് പരിക്കേറ്റതും കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പ്രദേശത്ത് കാന്തപുരം ഗ്രൂപ്പ് നേതാവിന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടി സ്വന്തം കൈപ്പത്തി നഷ്ട്ടപ്പെട്ടതും ഈ അടുത്താണ്.

SKSSF പൊന്നാനി സത്യധാര റീഡേഴ്സ് ഫോറം"വിജ്ഞാന തീരം -2013"; അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ ന്റെ വാർഷിക പ്രഭാഷണം ഡിസം.8 മുതല്‍ 12 വരെ


ബെല്‍ജിയത്തില്‍ പള്ളികള്‍ക്ക് നേരെ അക്രമം; നേതാക്കള്‍ അപലപിച്ചു

ചുമരുകളില്‍ അസഭ്യ വാചകങ്ങളും സ്വസ്തിക ചിഹ്നവും വരച്ചു വെച്ചു
ജെങ്ക് : ജെങ്ക് നഗരത്തിലെ പള്ളികള്‍ക്ക് നേരെ നടന്ന അക്രമത്തെ ബെല്‍ജിയം മുസ്‍ലിം നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഹീനവും നികൃഷ്ടവുമായ പ്രവര്‍ത്തനം എന്നാണ് അതിക്രമത്തെ ഇ.എം.ബി (മുസ്‍ലിം എക്സിക്യുട്ടീവ് ബെല്‍ജിയം) ചെയര്‍മാ‍ന്‍ സെമസ്റ്റി‍ന്‍ ഉഗുര്‍ലു വിശേഷിപ്പിച്ചത്. പ്രശ്നത്തോട് സമാധാനപരമായി മാത്രമേ പ്രതികരിക്കാവൂ എന്നും അമു‍സിംകള്‍ക്കായി പള്ളി ഭാരവാഹികള്‍ വീടിന്റെ വാതിലുക‍ള്‍ തുറന്നിടണമെന്നും അദ്ദേഹം അഭ്യത്ഥിച്ചു.ബെല്‍ജിയം സര്‍ക്കരിന്റെ ഔദ്യോഗിക വക്താക്ക‍ള്‍ സംഭവത്തെ അപലപിക്കുകയും നഗരത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചക്കു ശേഷമാണ് ജെങ്ക് നഗരത്തിലെ മൂന്ന് പള്ളികളില്‍ അതിക്രമിക‍ള്‍ അഴിഞ്ഞാടിയത്. ചുമരുകളില്‍ അസഭ്യ വാചകക‍ള്‍ എഴുതി വെച്ച ഇവ‍ര്‍ സ്വസ്തിക ചിഹ്നവും വരച്ചു വെച്ചു. പള്ളിക്ക് പുറത്ത് പന്നിയുടെ തല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു പള്ളിയില്‍ ഒന്നിലധികം ജുമുഅ; 'സംസ്ഥാന'ക്കാരുടെ പ്രസ്താവനകള്‍ കര്‍മ്മ ശാസ്ത്രത്തിന് നിരക്കാത്തതാത്‌

മലപ്പുറം: ഒരു മഹല്ലില്‍ ജുമുഅ നടക്കുന്ന പള്ളിയില്‍ അവിടെ ജുമുഅക്ക് പങ്കെടുക്കുന്നവര്‍ക്ക് സ്ഥലം മതിയാകാതെ വന്നാല്‍ അതെ മഹല്ലില്‍ പല സ്ഥലങ്ങളില്‍ ആവശ്യത്തിന്റെ തോതനുസരിച്ച് ഒരേ സമയത്തും പല സമയത്തായും ജുമുഅ നടത്താവുന്നതാണ്. ഇത് കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ജുമുഅ നടത്തുന്നത് പോലെ ഒരേ പള്ളിയില്‍ തന്നെ തവണകളായി നടത്താമെന്നും പല സ്ഥലങ്ങളിലുള്ള പള്ളികളില്‍ ജുമുഅ നടത്തുന്നതിനെ സംബന്ധിച്ച് ഫുഖഹാക്കള്‍ ചര്‍ച്ച ചെയ്തതിനെ ഒരേ സമയത്തുള്ള ജുമുഅകളെ സംബന്ധിച്ചാണെന്നുള്ള 'സംസ്ഥാന'ക്കാരുടെ പ്രസ്താവനകള്‍ കര്‍മ്മ ശാസ്ത്രത്തിന് നിരക്കാത്തതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫത്‌വ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട് സംഭവം; കുഴപ്പമുണ്ടാ കുന്നത്‌ കാന്തപുരം വിഭാഗം തന്നെ: സമസ്‌ത ലീഗല്‍ സെല്‍

സമസ്‌തയുടെ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപ്പിക്കണം 
കോഴിക്കോട്‌: മണ്ണാര്‍ക്കാട്‌ നടന്ന ഇരട്ട കൊലപാതകം അപലപനീയമാണെ ന്നും എന്നാല്‍ ഇതിന്റെ മറവില്‍ സമസ്‌തയെ അധിക്ഷേപികുന്ന കാന്തപുരത്തിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സമസ്‌ത ലീഗല്‍ സെല്‍ സംസ്ഥാനകമ്മിറ്റി അഭിപ്രായപെട്ടു. 
1989 മുതല്‍ കാന്തപുരത്തിന്റെ നേത്രത്വത്തില്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുകയാണ്‌. ശാന്തമായ ഇസ്ലാമിക പ്രവര്‍ത്തനം നടത്തുന്ന ഗ്രാമങ്ങളില്‍ പോലും പരസ്‌പര വൈര്യവും ശത്രുതയും ഉണ്ടാക്കിയതിലെ മുഖ്യ കാരണക്കാര്‍ കാന്തപുരം വിഭാഗക്കാരാണ്‌. സമസ്‌ത എന്നും സൌഹ്യദവും ശാന്തിയുമാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. സമസ്‌തയുടെ ഉടമസ്‌തതയിലുള്ളതും സമസ്‌തയുടെ പേരില്‍ വഖ്‌ഫ്‌ ചെയ്യപ്പെട്ടതുമായ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപിക്കാന്‍ തയ്യാറവണം.
മണ്ണാര്‍ക്കാട്ടെ അനിഷ്‌ട സംഭവത്തില്‍ സമസ്‌തക്ക്‌ യാതൊരു പങ്കുമില്ല കുടുംബ ശത്രുതയും മുന്‍ വൈര്യാഗ്യവുമാണ്‌ ഈ കൊലപാതകത്തിന്റെ കാരണം സ്വന്തം പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ്‌ പ്രശ്‌നവും കേശവിവാദവും മറച്ചുവെക്കാന്‍ വേണ്ടണ്‍ിയുള്ള ശ്രമമാണ്‌ സമസ്‌തക്കെതിരെയുള്ള കാന്തപുരം വിഭാഗത്തിന്റെ ആരോപണത്തിനു പിന്നിലുള്ളള്ളത്‌ യോഗം ആരോപിച്ചു. 
ചെയര്‍മാന്‍ ഹാജി കെ മമ്മദ്‌ ഫൈസി അദ്ധ്യക്ഷത വഹിച്ചു.   ലിയാഖത്തലി ഖാന്‍ പാലക്കാട്‌, ഹാരിസ്‌ ബാഖവി കംബ്ലക്കാട്‌, മുസ്‌തഫ മുണ്ടുപാറ, ഉമര്‍ ഫൈസി മുക്കം,  എസ്‌ കെ ഹംസ ഹാജി ,എ കെ അബ്ദുല്‍ ബഖവി, എംപി ജാഫര്‍, കാഞ്ഞങ്ങാട്‌ ,കെ ടി കുഞ്ഞി മോന്‍ ഹാജി, ടി ആലി ബാവ, പാലത്താഴി മൊയ്‌തു ഹാജി, പി എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

അംഗോളയിൽ ഇസ്‍ലാമിന് നിരോധനമില്ല; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അംഗോള എംബസി

പള്ളികള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകളും ശരിയല്ല:ഇമാം ശെയ്‌ഖ്‌ ഉസ്‌മാന്‍ ഇബ്‌നു സെയ്‌ദ് 
ലുവാണ്ട: രാജ്യത്ത് ഇസ്‍ലാം നിരോധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അംഗോള. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലുള്ള അംഗോള എംബസിയാണ് രാജ്യത്ത് ഇസ്‍ലാം നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്.
ഇസ്‍ലാമടക്കമുള്ള മുഴുവ‍ന്‍ മതങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തന-പ്രചാരണ സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള പ്രചരങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും എംബസി പുറത്തിറക്കിയ പ്രസ്‍താവയി‍ല്‍ പറയുന്നു. 
പള്ളികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട്‌ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്‌ അംഗോളയിലെ നൂറുല്‍ ഇസ്‌ലാം പള്ളിയിലെ ഇമാം ശെയ്‌ഖ്‌ ഉസ്‌മാന്‍ ഇബ്‌നു സെയ്‌ദും അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള ഇസ്ലാം മതം നിരോധിച്ചെന്നും പള്ളികള്‍ പൊളിച്ചുനീക്കല്‍ ആരംഭിച്ചെന്നും സാംസ്‌കാരികമന്ത്രിയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളി‍ല്‍ വാര്‍ത്ത വന്നത്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ, ഗവര്‍ണര്‍ ബെന്റോ ബെന്റോ സാംസ്കാരിക മന്ത്രി റോസ ക്രൂസ്‌ സില്‍വ എന്നിവരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍പ്രാധാന്യത്തോടെ അന്താരാഷ്ട മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്‍ലാം മതം നിരോധിക്കുന്നത് എന്ന ഞെട്ടലോടെയാണ് ലോകം ഈ വാര്‍ത്ത കേട്ടത്.
ഇസ്‍ലാമിനെ നിയമ വിധേയമാക്കാനുള്ള അപേക്ഷ നീതിന്യാ മനുഷ്യാവകാശ വകുപ്പ് തള്ളിക്കളഞ്ഞിരിക്കുന്നു എന്നും അതിനാ‍ല്‍ രാജ്യത്ത് ഇനി മുസ്‍ലിം ആരാധനാലയങ്ങളോ വേഷ വിധാനങ്ങളോ അനുവദിക്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുക‍ള്‍. നിരവധി മസ്‍ജിദുക‍ള്‍ അടച്ചുപൂട്ടിയതായും ചില പള്ളികളുടെ മിനാരങ്ങള്‍ തകര്‍ത്തതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് സാമുദായിക സ്പര്‍ദ്ധ

സഹനം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെപേരില്‍ സംഘര്‍ഷമുണ്ടാക്കരുത് - ഹൈദരലി തങ്ങള്‍

 • തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരം
 • പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം 
 • രാഷ്ട്രീയ-മത-സാമൂഹിക-നേതൃത്വങ്ങൾ സമാധാനം സംരക്ഷണത്തിന് ഉത്തരവാദിത്വം കാണിക്കണം
മലപ്പുറം: സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 
അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന പ്രവണത ഇല്ലാതാക്കണം. 
ആദര്‍ശപരമോ അല്ലാത്തതോ ആയ തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. 
നന്മയുടെ മാര്‍ഗമാണ് ഇസ്‌ലാമിന്‍േറത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്.
പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം. രാഷ്ട്രീയവും മതപരവും സാമൂഹികവുമായി നേതൃത്വം നല്‍കുന്നവര്‍ സമാധാനം സംരക്ഷിക്കുവാന്‍ വിശ്വാസപരമായ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുമുണ്ട്.

വ്യാജകേശം; "പത്തപ്പിരിയം സഖാഫിയും ധര്‍മ്മ സങ്കടത്തില്‍"– സഖാഫിയുടെ സംഭാഷണം ക്ലാസ്സ്‌ റൂം പുറത്തു വിട്ടു

 • ഇനി  പ്രഭാഷണത്തില്‍ താന്‍ ശഅ²്‌റു മുബാറക്കിനെ കുറിച്ച്‌ മിണ്ടില്ല. 
 • ഈ വിഷയത്തില്‍ (സമ്മര്‍ദ്ധങ്ങളുള്ളതിനാല്‍) താന്‍ വലിയ വിഷമത്തിലാണ്‌.

ഓണ്‍ലൈൻ: വിഘടിതരുടെ പ്രമുഖ പ്രഭാഷകനായ പത്തപ്പിരിയം റശീദ്‌  സഖാഫിയും ഒടുവില്‍ മര്‍കസിലെ വ്യാജ കേശത്തിനെതിരായതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം രാത്രിയാണ്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം   ഫോണ്‍ സംഭാഷണ ക്ലിപ്പ്‌ പുറത്തുവിട്ടത്‌. 
ഊര്‍ങ്ങാട്ടിരിയില്‍ നടന്ന മുജീബ്‌ ഫൈസി പൂലോടിന്റെ വ്യാജകേശ വിശദീകരണത്തിനു മറുപടി പറയാന്‍ വിഘടിതര്‍ ഏല്‍പ്പിച്ച പത്തപ്പിരിയം റശീദ്‌ സഖാഫിയുമായി, പിന്നീട് സംഘാടകര്‍ ബന്ധപ്പെട്ടപ്പോഴുള്ള സഖാഫിയുടെ പ്രതികരണമാണ്‌ ക്ലിപ്പിലുള്ളത്‌.
വ്യാജ കേശ പ്രശ്‌നത്തില്‍ ഇരു ഗ്രൂപ്പുകളായി മാറിയ വിഘടിതര്‍ കേശ വിഷയത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന്‌ വേദികളില്‍ പ്രകടിപ്പിക്കുകയും സി.ഡികളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ ഇരു ഗ്രൂപ്പ്‌ നേതാക്കന്മാരും തമ്മിലുള്ള വടം വലികൾ വ്യക്തമാക്കുന്ന പത്തപ്പിരിയത്തിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്‌.
നൌഷാദ്‌ അഹ്‌സനി അടക്കമുള്ള പ്രമുഖ പ്രഭാഷകരൊക്കെയും കൂടൊഴിഞ്ഞു തുടങ്ങിയതോടെ, ശേഷിക്കുന്ന പ്രഭാഷകരുടെ മേലില്‍ ശക്തമായ സമ്മര്‍ദ്ധമാണ്‌ ഇരു ഗ്രൂപ്പ്‌ നേതാക്കളും ചെലുത്തുന്നത്‌. 
ഇക്കാരണത്താല്‍ തനിക്ക്‌ ഏറെ വിഷമം ഉണ്ടെന്നും (നേതാക്കന്മാര്‍ തന്നെ ഉണ്ടാക്കുന്നത്) അത്‌ ആരോട്‌ പറയുമെന്നും പറഞ്ഞു സങ്കടപ്പെടുകയാണ്‌ നിലവിലുള്ള വിഘടിത കൂലി പ്രഭാഷകരെല്ലാം..
ഏതായാലും തിരു നബി(സ)യുടെ പേരില്‍ ഇറക്കുമതി ചെയ്‌ത കേശം വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടതോടെ, അതേ കുറിച്ച്‌ മൌനം പാലിക്കാനാണ്‌ റശീദ്‌ സഖാഫിയുടെ തീരുമാനമെന്നാണറിയുന്നത്‌..
ക്ലാസ്സ്‌ റൂമില്‍ നടന്ന ക്ലിപ്പവതരണത്തിനും തുടര്‍ന്നുള്ള സംശയ നിവാരണത്തിനും നൌഷാദ്‌ താഴെക്കോട്‌(സുന്നിസം), അബ്‌ദുറഹ്‌ മാന്‍ ഹാജി റിയാള്‌(എ.ആര്‍.സി.കെ.പി), ഉസ്‌താദ്‌ നൂര്‍ഫൈസി ആനക്കര എന്നിവര്‍ നേതൃത്വം നല്‍കി.. ചര്‍ച്ചകളും സംശയ നിവാരണങ്ങളും ഇന്നും തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലാസ്സ്‌ റൂമിന്റെ Audio, Vedio എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' SKSSF അരീക്കോട്ട് മേഖലാ സമ്മേളനം

അരീക്കോട്: 'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മേഖലാസമ്മേളനം അരീക്കോട്ട് ജനകീയ റാലിയോടെ നടന്നു. സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ബാരി അണ്ടോണ, ഇസ്മായില്‍ തോട്ടുമുക്കം, മുസ്തഫ കക്കുപാടി, സി.എം. കുട്ടി, ഉമര്‍ ദര്‍സി തച്ചണ്ണ, പി.എം.എസ്. തങ്ങള്‍, മന്‍സൂര്‍ വാഫി, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ പുത്തലത്തുനിന്നാരംഭിച്ച പ്രകടനത്തിന് മേഖലാ ഭാരവാഹികള്‍ നേതൃത്വംനല്‍കി.

SKSSF ദുബൈ സ്റ്റേറ്റ് സര്‍ഗലയം ഡിസംബര്‍ 27 ന് ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍

ദുബൈ : എസ്.കെ. എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ കലാ സാഹിത്യ മത്സര്‍ം "സര്‍ഗലയം 2013" ഡിസംബര്‍ 27 വെള്ളി രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വെച്ച് നടക്കും. 45 ഇനങ്ങളിലായി സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗത്തില്‍ 500 ഓളം കലാപ്രതിഭകള്‍ മാറ്റുരക്കും. 
നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. 
ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.

കോട്ടക്കല്‍ പണിക്കരകുണ്ട് സമസ്ത ആദര്‍ശ സമ്മേളനം(KICR-Record)

കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവായി പ്രക്ഷേപണം ചെയ്ത കോട്ടക്കല്‍ പണിക്കരകുണ്ട് ആദര്‍ശ സമ്മേളനത്തില്‍ വെച്ച് കുഞ്ഞാലന്‍കുട്ടി ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍ എന്നിവർ നടത്തിയ  പ്രഭാഷണങ്ങള്‍ പൂർണമായി ഇവിടെ കേൽക്കാം. കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

അംഗോളയില്‍ ഇസ്ലാം നിരോധിച്ചു; ഉടനെ പള്ളികള്‍ തകര്ത്തു കളയാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഇസ്ലാം മതം നിരോധിക്കുന്നപ്രഥമ രാജ്യം; അംഗോളയിലുള്ളത് ഒരുലക്ഷത്തോളം വിശ്വാസികൾ
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ഇസ്ലാം  മതം നിരോധിച്ചതായി റിപ്പോർട്ട് . ഇസ്ലാം മതം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അംഗോള.
ഇസ്ലാം നിരോധിച്ചതിന് പിന്നാലെ രാജ്യത്തെ എല്ലാ പള്ളികളും പൊളിച്ചുകളയാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരുലക്ഷത്തോളം മുസ്ലീം വിശ്വാസികളാണ് അംഗോളയിലുളളത്.
അംഗോളയുടെ സാസ്‌കാരിക പൈതൃകത്തിന് നിരക്കാത്ത മതമാണ് ഇസ്ലാം എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇസ്ലാം മാത്രമല്ല, അംഗോളയുടെ പൈതൃകത്തിന് നിരക്കാത്ത എല്ലാ വിശ്വാസവും നിരോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇസ്ലാം രാജ്യത്ത് പാടില്ലെന്ന നിയമം നടപ്പാക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളും പൂട്ടിയിടണമെന്ന് അംഗോളയിലെ സാംസ്‌കാരിക മന്ത്രി റോസ ക്രൂസ് സില്‍വ പറഞ്ഞു.
മുസ്ലീങ്ങള്‍ തീവ്രാവാദം വളര്‍ത്തുന്നു. അവരുടെ സാന്നിധ്യം അംഗോള ആഗ്രഹിക്കുന്നില്ല. ഇസ്ലാമിന്റെ നേരിയ സ്വാധീനംപോലും അംഗോളയില്‍ ഉണ്ടാവാന്‍ പാടില്ല- അംഗോളന്‍ പ്രസിഡന്റ് ജോസ് എഡ്വാര്‍ഡോ ഡോസ് സാന്റോസ് പറഞ്ഞു. 16 ദശലക്ഷം ജനങ്ങളുളള അംഗോളയില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. ഇതില്‍ 55 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്.

പാറന്നൂർ ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പാറന്നൂർ പി.പി.ഇബ്രാഹീം മുസ്ലിയാർ അനുസ്മരണ സമ്മേളനവും തഹ്ലീൽ സദസ്സും സംഘടിപ്പിച്ചു. കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാൽമിയ്യ ദാറുൽ അർഖമിൽ സയ്യിദ് നാസർ മഷ്ഹൂർ തങ്ങള് ഉദ്ഘാടനം ചെയ്തു. ശംസുദ്ധീൻ മൗലവി, ആബിദ് അൽഖാസിമി. കുഞ്ഞഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. ഫാറൂഖ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റവും താഴ്മയും ഇഖ്ലാസും നിറഞ്ഞ പണ്ഡിതനായിരുന്നു പാറന്നൂർ ഉസ്താദ് എന്ന് അദ്ദേഹം ഓർമിച്ചു. പണ്ഡിതന്റെ മരണം ലോകത്തിൻറെ മരണമാണെന്നും ഇല്മിനെ ഉയര്ത്തുന്നത് പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അവസാന നിമിഷം വരെ സമുദായത്തിൻറെ

ശിഹാബ് തങ്ങള്‍ക്ക് നൂലുകൊണ്ട് അനീഷിന്റെ ചിത്രാഞ്ജലി

മമ്പാട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഛായാചിത്രം നൂലില്‍നെയ്‌തെടുത്ത് യുവാവ് വിസ്മയം തീര്‍ത്തു. മമ്പാട് പൊങ്ങല്ലൂരിലെ മേലാത്ത് അനീഷാണ് ജീവന്‍ തുടിക്കുന്ന ചിത്രരചനക്ക് വേറിട്ട മാധ്യമം തിരഞ്ഞെടുത്തത്.
പൊങ്ങല്ലൂരില്‍ പലചരക്ക് കച്ചവടക്കാരനായ അനീഷ് മരത്തില്‍ ഏത് രൂപവും കൊത്തിയെടുക്കും. ഇന്റീരിയല്‍ ഡിസൈനിങിലും കഴിവ് തെളിയിച്ച അനീഷ് എംപ്രോയ്ഡറി ജോലികള്‍ പലതും ചെയ്തിട്ടുണ്ടെങ്കിലും ഛായാചിത്രം ആദ്യമായാണ് നെയ്‌തെടുത്തത്. 
ജീവിതകാലത്ത് ഒട്ടേറെ തവണ ശിഹാബ് തങ്ങളുടെ സാമീപ്യവും സ്‌നേഹവും അനുഭവിച്ചിട്ടുണ്ട് അനീഷ്. മരണ ശേഷവും തങ്ങളോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവു തട്ടിയില്ല. ആ സ്‌നേഹത്തിന്റെ ഓര്‍മക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് നൂലുകൊണ്ട് ചിത്രമെന്ന ആശയത്തിലേക്ക് എത്തിച്ചത്. രണ്ട് മാസത്തോളം സമയമെടുത്താണ് ചിത്രം യാഥാര്‍ഥ്യമാക്കിയത്.

മഅദനിയെ ആസ്പത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല; കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് ജയില്‍ അധികൃതകര്‍

ബാംഗ്ലൂര്‍ : കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായില്ല.
ഉത്തരവ് വന്നിട്ട് ഒരാഴ്ചയായിട്ടും ചിക്തസ ലഭ്യമാക്കാത്തതിന് എതിരെ വിചാരണക്കോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ പറഞ്ഞു.
ഇതേസമയം, കോടതി ഉത്തരവ് സംബന്ധിച്ച് യാതൊരുവിധ നിര്‍ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ജയില്‍ അധികൃതകര്‍ പറയുന്നത്.
മദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ചികിത്സാ ചെലവ്

നവീകരിച്ച മേപ്പറമ്പ് ജുമാമസ്ജിദ് ഉദ്ഘാടനം ഡിസംബര്‍ 5 ന്

പാലക്കാട്: നാല് നൂറ്റാണ്ടോളം പഴക്കമുള്ള നവീകരിച്ച മേപ്പറമ്പ് ജുമാമസ്ജിദ് ഡിസംബര്‍ അഞ്ചിന് അസര്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിക്കും. 
 പ്രമുഖ പണ്ഡിതർക്കൊപ്പം പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍,  സി.കെ.എം സാദിഖ് മുസ്ലിയാര്‍,  എ.എം നൗഷാദ് ബാഖവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി,വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി, എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍,മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, ഹുസൈന്‍ മന്നാനി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, ടി.മുഹമ്മദലി അന്‍സാരി, ഷാക്കിര്‍ മൂസ പ്രസംഗിക്കും. പി.എ.എ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മഹല്ല് ജനറല്‍സെക്രട്ടറി എം.ആസാദ് വൈദ്യര്‍ സ്വാഗതവും എം.മുഹമ്മദലിഹാജി നന്ദിയും പറയും.
ഇതോടനുബന്ധിച്ച് ഇന്നു മുതല്‍ ഡിസംബര്‍ മൂന്നുവരെ രാത്രി 8.30ന് വിവിധ വിഷയങ്ങളില്‍ കേരളത്തിലെ

പൂക്കിപ്പറമ്പ് സമസ്ത ആദര്‍ശ സമ്മേളന (Record)

കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ നടന്ന (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവായി പ്രക്ഷേപണം ചെയ്ത )ആദര്‍ശ സമ്മേളനത്തില്‍  വെച്ച്‌ റഷീദലി ശിഹാബ്‌ തങ്ങള്‍, ത്വയ്യിബ്‌ ഫൈസി, നാസര്‍ഫൈസി കൂടത്തായി, സ്വലാഹുദ്ധീന്‍ ഫൈസി, അഷ്‌റഫ്‌ ഫൈസി കണ്ണാടി പറമ്പ്‌ എന്നിവരുടെ പ്രഭാഷണ ഭാഗങ്ങള്‍  പൂർണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

മണ്ണാര്‍ക്കാട് സംഭവം; കാന്തപുരം വിഭാഗത്തിന്റെ അപവാദ പ്രചരണം വിലപ്പോവില്ല: സമസ്ത

 • സംഘടനകള്‍ രൂപീകരിച്ച് ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയണം 
 • സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഒരു പങ്കുമില്ല
 • സമസ്ത ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല
 • പ്രസ്തുത സംഭവത്തിന്‌ കാരണം കുടുംബ വഴക്കും പകയുമാണ്
കോഴിക്കോട്: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഉണ്ടായ ദാരുണമായ സംഭവത്തിന്റെ മറപിടിച്ച് സമസ്തയെയും അതിന്റെ കീഴിഘടകങ്ങളെയും ഇകഴ്ത്തിക്കാണിക്കുവാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്ഥഫ മുണ്ടുപാറ,എസ്.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു.ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും.ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു.ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ്.് കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടന്ന പൊതുയോഗവും തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ ജാഥക്ക് നേരെ നടന്ന കല്ലേറും സമീപ ദിവസങ്ങളിലാണുണ്ടായത്.ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു.പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിമുഹമ്മദ് പോലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതെല്ലാമായിരിക്കെ ഇതിലൊന്നും കക്ഷിയല്ലാത്ത സമസ്തയെയും

പാണക്കാട് തങ്ങളെ ഉപദേശിക്കാന്‍ വരുന്നവരുടെ തനി നിറം സമൂഹം തിരിച്ചറിയണം - SYS

 • പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണം
 • പാണക്കാട് തങ്ങളും സമസ്തയും ലീഗുമല്ല, കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ കാന്തപുരം തന്നെയാണ്.
 • സമസ്ത രൂപീകരിച്ചതു മുതൽ 1989 വരെ മഹല്ല്-പള്ളി-മദ്രസ തര്‍ക്കങ്ങള്‍ ഒരിടത്തു മുണ്ടായിട്ടില്ല.
 • 89 ന് ശേഷം പാര്‍ട്ടിയുണ്ടാക്കി സമസ്തയെയും മുസ്‌ലിം ലീഗിനെയും ശിഹാബ് തങ്ങളെയും ആക്ഷേപിച്ച് കൊണ്ടാണ് കാന്തപുരം പ്രവര്‍ത്തനംആരംഭിച്ചത്. 
 • പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള കുഴപ്പങ്ങളും ഈ കാലയളവിലാണ് തുടങ്ങിയത്.
മലപ്പുറം: മുസ്‌ലിം കേരളത്തിന്റെ ആത്മീയ നായകന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ ഉപദേശിക്കാന്‍ വരുന്ന കാന്തപുരത്തിന്റെ തനി നിറം മനസ്സിലാക്കാന്‍ സമൂഹം തയ്യാറാവണമെന്നും സ്വന്തം കുറ്റകൃത്യങ്ങള്‍ മറച്ച് വെച്ച് പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണമെന്നും എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാണക്കാട് തങ്ങളുടെയും തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ചുമലില്‍ ഇട്ട് സ്വയം നന്നാവാന്‍ ശ്രമിക്കുന്ന കാന്തപുരമാണ് കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.
1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു. ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.
ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും. ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു. ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ്. കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് ഈ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായിരുന്നു.പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിമുഹമ്മദ് പോലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു പള്ളിയില്‍ പല തവണ ജുമുഅ വാദം കര്‍മ്മശാസ്ത്ര വിരുദ്ധം: സമസ്ത

പല തവണ ജുമുഅ നടത്താമെന്നതിന്റെ  ഉദ്ദേശ്യം ഒരു മഹല്ലിലെ വിവിധ സ്ഥലങ്ങളില്‍ മാത്രമാണ്
കോഴിക്കോട്: ഒരു മഹല്ലില്‍ ജുമുഅ: നടന്നുവരുന്ന പള്ളിയില്‍ അവിടെ ജുമുഅക്ക് പങ്കെടുക്കുന്നവര്‍ക്ക് സ്ഥലം മതിയാകാതെ വന്നാല്‍ ആവശ്യത്തിന്റ തോതനുസരിച്ച് ഒന്നിലധികം ജുമുഅ: നടത്താം എന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണെന്ന് സമസ്ത ഫത്‌വ കമ്മറ്റി. എന്നാല്‍ ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം അതേ മഹല്ലത്തിലെ വിവിധ സ്ഥലങ്ങളില്‍ പല ജുമുഅകള്‍ നടത്തുക എന്നതാണെന്ന് അവര്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്.
മറിച്ച് ഒരേ പള്ളിയില്‍ തന്നെ തവണകളായി ജുമുഅകള്‍ നടത്താവുന്നതാണ് എന്ന വാദം പണ്ഡിതരുടെ വിശദീകരണത്തിന് വിരുദ്ധവും പ്രവാചക കാലം മുതല്‍ മുസ്‌ലിംകളില്‍ നില നിന്നു പോന്ന ചര്യക്ക് എതിരുമാണെന്ന് സമസ്ത ഫത്‌വ കമ്മിറ്റി വ്യക്തമാക്കി. ശറഹുല്‍ മുഹദബ്, തുഹ്ഫാ, നിഹായ, മുഅ്‌നി, ശറഹുല്‍ മന്‍ഹജ്, ഫത്താവ സുബ്ഖി, ഹാശിയത്തുല്‍ ജമല്‍ തുടങ്ങിയ ധാരാളം പ്രാമാണിക കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഈകാര്യം വ്യക്തമാണെന്നും സമസ്ത: ഫത്‌വ കമ്മറ്റി ഒരു പ്രസ്താവനയില്‍ അറിയിച്ചു.

"മഹല്ല് ശാക്തീകരണത്തിന് കൂട്ടായ്മ" SMF ജില്ലാ പ്രതിനിധിസംഗമം സമാപിച്ചു

കമ്പളക്കാട്: മഹല്ല് ശാക്തീകരണത്തിന് കൂട്ടായ്മ എന്ന പ്രമേയവുമായി സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിച്ച ജില്ലാ പ്രതിനിധിസംഗമം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാപ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ദീനീ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ലീഗല്‍ സെല്‍, സ്വദേശി ദര്‍സ്, ഇസ്ആഫ്, ഇസ്‌ലാമിക്ബാങ്ക്, നിക്ഷേപപദ്ധതി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുക എന്നീ ലക്ഷ്യത്തോടെ കമ്പളക്കാട് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ വി.മൂസക്കോയ മുസ്‌ലിയാര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ്.മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, കടവന്‍ ഹംസഹാജി, കെ.എം.ആലി, പി.സി.ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു. 
വിവിധ സെഷനുകളിലായി വഖഫ് ബോര്‍ഡ്, സൊസൈറ്റി, സമസ്ത രജിസ്‌ട്രേഷന്‍ എന്നീ വിഷയത്തില്‍ സി.ടി. അബ്ദുല്‍ ഖാദിര്‍ തൃക്കരിപ്പൂരും മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തനവീഥിയില്‍ എന്ന വിഷയം സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ. ആലിപ്പറമ്പും ദഅ്‌വത്ത്: ലക്ഷ്യവും ഫലപ്രാപ്തിയും എന്ന വിഷയത്തില്‍ ജാഫര്‍

മദ്രസകളുടെ സമഗ്രവികസനം: 13 കോടി വിതരണംചെയ്തു

തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്
മലപ്പുറം: മദ്രസകളുടെ സമഗ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16.21 കോടി രൂപയില്‍നിന്ന് 13,81,32500 രൂപ വിതരണം ചെയ്തു. സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് മുഴുവന്‍ മദ്രസകള്‍ക്കുമുള്ള വിഹിതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓപ്പണ്‍സ്‌കൂളിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മദ്രസ പ്രവര്‍ത്തനം സംബന്ധിച്ച കൃത്യമായ വിവരങ്ങളും കണക്കുകളും നല്‍കുന്നതുമായ മദ്രസകളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനുമായാണ് സാമ്പത്തികസഹായം നല്‍കുന്നത്.
ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങള്‍ക്ക് 15,000 രൂപയും സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍ ഒരുക്കുന്നതിന് ഒരുലക്ഷം രൂപയും നല്‍കും. മദ്രസകളില്‍ ശാസ്ത്രം, ഗണിതം, ഇംഗ്ലിഷ്, സാമൂഹിക ശാസ്ത്രം, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ബിരുദമുള്ളവര്‍ക്ക് 6000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 12,000 രൂപയും അനുവദിക്കുന്നതും ഈ ഫണ്ടില്‍നിന്നാണ്. കൂടാതെ

ചേലേമ്പ്ര സമസ്ത ആദര്‍ശ സമ്മേളനം (Record)


കഴിഞ്ഞ ദിവസം ചേലേമ്പ്രയില്‍ നടന്ന ആദര്‍ശ സമ്മേളനത്തില്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം (കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയ സംപ്രേഷണത്തില്‍ നിനിന്നുള്ള ഭാഗം).For more Live Records: Pls Click here.

മഹല്ല് ശാക്തീകരണ പദ്ധതി; മികച്ച മഹല്ല് കമ്മറ്റിക്ക് 'ശിഹാബ് തങ്ങള്‍ അവാര്‍ഡ്' നൽകുന്നു

പദ്ധതിയില്‍ ചേരാന്‍ മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന്
 മുമ്പ് ജാമിഅഃ യിലേക്ക് അപേക്ഷ അയക്കണം 
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മികച്ച മഹല്ല് ജമാഅത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. 
മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായ മഹല്ല് ജമാഅത്തുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.മഹല്ല് ശാക്തീകരണ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ എത്തേണ്ട രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍,

മണ്ണാർക്കാട് സംഭവം; ഇരട്ടക്കൊലയെ കുറിച്ച് സമഗ്ര അന്വേഷണം വേണം - പിണങ്ങോട്

ദുശക്തികളെയും സഹായികളെയും കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ട് 
ചേളാരി:മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലയില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്. കൊല്ലപ്പെട്ട പള്ളത്ത് ഹംസയും, നൂറുദ്ദീനും 1998ല്‍ ദാരുണമായി വധിക്കപ്പെട്ട മുഹമ്മദ് വധക്കേസിലെ പ്രതികളാണ്. ഇവരെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ജലീലിന്റെ പിതാവാണ് 1998ല്‍ കൊല്ലപ്പെട്ട മുഹമ്മദ്.
കല്ലാംകുഴിയില്‍ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതിന് വളവും, വെള്ളവും നല്‍കി വളര്‍ത്തി നിഷേധികള്‍ക്ക് സഹായം ചെയ്തു വരുന്ന ചില വിദ്രോഹശക്തികളും അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ടന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മൌലവി ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പോലും തടയാനും പള്ളികളില്‍ നിരന്തരം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി സങ്കുചിത രാഷ്ട്രീയ സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അരാജകത്വം വളര്‍ത്തുന്ന ശക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.
''വാഖിഫിന്റെ (മതസ്ഥാനങ്ങള്‍ക്ക് വസ്തുവഹകള്‍ നല്‍കിയവര്‍) ഉദ്യേശ്യലക്ഷങ്ങള്‍ക്ക് വിരുദ്ധമായി പള്ളി, മദ്‌റസകള്‍ പിടിച്ചടക്കാനും, സ്തംഭിപ്പിക്കാനും, തകര്‍ക്കാനും കേരള വ്യാപകമായി ചിലര്‍ ഒത്താശചെയ്യുന്നു. ഇവര്‍ക്ക് സാമ്പത്തിക്കവും നിയമപരവുമായ സഹായങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നു. ഇത്തരം ശക്തികളുടെ സാമ്പത്തിക സ്രോതസും അന്വേഷണ വിധേയമാക്കണം. മുസ്‌ലിം സമുദായത്തില്‍ ആഭ്യന്തര കലഹം തീര്‍ത്തു മലിനമാക്കുന്ന ദുശക്തികളെയും അവര്‍ക്ക് ഒത്താശയും, ധനവും നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ശക്തികളെയും കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ്

സ്‌ക്കൂള്‍ കായികമേളകളിലെ നഗ്നതാ പ്രദര്‍ശനം ഒഴിവാക്കണം :എസ്.കെ.എസ്.എസ്.എഫ്

മതവിരുദ്ധമാകയാൽ ആത്മാഭിമാനമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ മാറ്റി നിര്‍ത്തണമെന്നും നേതാക്കള്‍
കാസറകോട്: സ്‌ക്കൂള്‍ കായികമേളകളില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ നഗ്നത വെളിവാക്കുന്ന രൂപത്തില്‍ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.കേരളത്തിന്റെ പുറത്തുള്ള ഇതര സംസ്ഥാനങ്ങളിലും പാശ്ചാത്യന്‍ രാജ്യങ്ങളിലും നഗ്നത മറച്ച് കൊണ്ടുള്ള വസ്ത്രങ്ങളാണ് കായിക മേളകളില്‍ ഉപയോഗിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അതില്‍ നിന്നും വിത്യസ്തമായ രൂപത്തിലുള്ള വസ്ത്രധാരണയോട് കൂടി കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ഇത് ഇസ്ലാം മതം കല്‍പ്പിച്ച വസ്ത്ര ധാരണയ്ക്ക് വിരുദ്ധമായത് കൊണ്ട് മതവിരുദ്ധ പ്രവര്‍ത്തനവുമാണ്.കായിക മത്സരങ്ങളിലെ ഇത്തരം സമീപനങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് പിന്‍മാറിയില്ലെങ്കില്‍ ആത്മാഭിമാനമുള്ള രക്ഷിതാക്കള്‍ പ്രതിഷേധ സൂചകമായി നഗ്നത വെളിവാക്കുന്ന രൂപത്തിലുള്ള വസ്ത്ര ധാരണയോട് കൂടിയ കായിക മത്സരങ്ങളില്‍ നിന്ന് തങ്ങളുടെ മക്കളെ മാറ്റി നിര്‍ത്തണമെന്ന് ജില്ലാ നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ ത്രിദിന സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍

കൊടുവള്ളി: എളേറ്റില്‍ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 9, 10, 11 തിയ്യതികളില്‍ എളേറ്റില്‍ വട്ടോളിയില്‍ നടക്കും. സമ്മേളന സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം.എ. ഗഫൂര്‍, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, മായിന്‍ മുസ്‌ല്യാര്‍, ബഷീര്‍ ദാരിമി, ഷുഹൈബ് ഫൈസി, സമദ് വട്ടോളി, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, അഷ്‌റഫ് മൂത്തേടത്ത്, എന്‍.സി. ഉസ്സയിന്‍, കെ.കെ.എ. ജബ്ബാര്‍, പി.സി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ബുസ്താനി സ്വാഗതവും കെ.കെ. നാസര്‍ ഹാജി നന്ദിയും പറഞ്ഞു.

SKSSF ഓമശ്ശേരി മേഖല സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഇന്ന് (ഞായർ ); അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി : "സുക്ർതങ്ങളുടെ സമുദ്ധാരണത്തിന്" എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്.ഓമശ്ശേരി മേഖല സമ്മേളനവും ശരീഅത്ത് സംരക്ഷണ റാലിയും ഇന്ന് തിരുവമ്പാടി കാളമ്പാടി ഉസ്താത് നഗരിയിൽ. കെ .എൻ .എസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും . ഓണംമ്പള്ളി മുഹമ്മദ്‌ ഫൈസി ,അഷ്‌റഫ്‌ ഫൈസി കണ്ണാടിപറമ്പ് ,മമ്മുട്ടി മാസ്റ്റർ വയനാട് ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,നാസർ ഫൈസി കൂടത്തായി,ഉമർ ഫൈസി മുക്കം,കുഞ്ഞാലൻകുട്ടി ഫൈസി സംസാരിക്കും . വൈകുനേരം 5 മണിക്ക് താഴെ തിരുവമ്പാടിയിൽ നിന്നും ആരംഭികുന്ന ശരീഅത് സംരക്ഷണ റാലി സമ്മേളന നഗരിയിൽ സമാപിക്കും. മേഖലയിലെ മുഴുവൻ വീടുകളുടെയും വിവരങ്ങൾ അടങ്ങുന്ന സോഫ്റ്റ്‌വേർ പദ്ധതി OZIP സമർപണവും നടക്കും . 

SYS, 60-ാം വാര്‍ഷികം പ്രചരണം സജീവമാക്കും-SKSSF ബദിയടുക്ക മേഖലാ കമ്മിറ്റി

 ബദിയടുക്ക: പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ. എസ്. എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം സജീവമാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 
പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ആലിക്കുഞ്ഞി ദാരിമി നീര്‍ച്ചാല്‍, റസാഖ് അര്‍ഷദി കുമ്പഡാജ, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.

വഫാത്തിനു ശേഷമുള്ള മുഅജിസത്ത്‌ നിഷേധം; വിഘടിത മുഫ്‌തിക്ക്‌ സ്വന്തം മദ്‌റസാ പാഠപുസ്‌തകത്തില്‍ നിന്നും മറുപടി

കാന്തപുരത്തിന്റെ വ്യാജ കേശം 'ഒറിജിനലാ' ക്കാനായി "തിരു നബി(സ)യുടെ വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്ന" വഹാബിസം എഴുന്നള്ളിച്ച പൊന്‍മളയുടെ വാദത്തിനു ചൂട്ടു പിടിച്ച വിഘടിത ക്ലാസ്സ്‌ റൂം മുഫ്തി പയ്യോളി മൌലവിയുടെ മറുപടിക്ക്, അക്കമിട്ടു മറുപടി നൽകിയുള്ള ഉസ്‌താദ്‌ അബ്‌ദുസ്സലാം ബാഖവിയുടെ ക്ലിപ്പിംഗ്‌ സഹിതമുള്ള വിശദീകരണവും, എം.ടി ദാരിമി, നൂര്‍ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംശയ നിവാരണവും ഇവിടെ കേള്‍ക്കാം .
നവ ബിദഈ വാദവുമായി ബന്ധപ്പെട്ടു മുമ്പ്  പ്രസിദ്ധീകരിച്ച റെക്കോർഡിന്  ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റെര്‍ ആദര്‍ശ സമ്മേളനം വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റി

കുവൈറ്റ്‌ സിറ്റി :ഇസ്ലാമിക്‌ സെന്‍റെര്‍ കേന്ദ്ര കമ്മിറ്റി നടത്താനിരുന്ന ആദര്‍ശ സമ്മേളനം ചില സാങ്കേതിക കാരണങ്ങളാല്‍ 29/11/13 വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റിയതായി ബന്ധ പ്പെട്ടവര്‍ അറിയിച്ചു .

സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്‌റൈന്‍ സമസ്‌തയുടെ അമരത്ത്; 'അഹ് ലുബൈത്തിന്റെ' നെത്ർ പുണ്ണ്യത്തിൽ സായൂജ്യരായി ബഹ്‌റൈനിലെ വിശ്വാസികള്‍..

ബഹ്‌റൈന്‍ സമസ്‌തയുടെ പ്രസിഡന്റായി ചുമതലയേറ്റ 
സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക്‌, കഴിഞ്ഞ ദിവസം 
സമസ്‌ത കേന്ദ്ര മുശാവറാംഗം ശൈഖുനാ നെല്ലായ
 കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാര്‍, പ്രവര്‍ത്തക സമിതി
 മുമ്പാകെ സ്ഥാന വസ്‌ത്രം  അണിയിച്ചപ്പോള്‍..
മനാമ: മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെസാംസ്‌കാരിക, പ്രബോധന മേഖലകളിലെ നിറസാന്നിദ്ധ്യവും ബഹുഭാഷാ പണ്ഡിതനുമായസയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സമസ്‌ത കേരള സുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ഉലമാ കേന്ദ്രമുശാവറാഅംഗവും പ്രമുഖ പണ്ഡിതനുമായ നെല്ലായ കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരാണ് സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങളെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. അഹ്‌ലുബൈത്തിലെകണ്ണിയും പണ്ഡിതശ്രേഷ്ടരുമായതങ്ങളവര്‍കളെ അനുസരിക്കുകയുംഅദ്ദേഹത്തിന്‌ കീഴില്‍ഐക്ക്യത്തോടെ പ്രവര്‍ത്തി ക്കുകയും ചെയ്യണമെന്ന്‌ പ്രവര്‍ത്തകരോട്‌ഉസ്‌താദ്‌അഭ്യര്‍ഥിച്ചു.
പ്രവാചകകുടുംബത്തെ ആദരിക്കുകയും മുമ്പില്‍ നിര്‍ത്തുകയുംചെയ്‌ത പാരമ്പര്യമാണ്‌സമസ്‌തക്കും മുന്‍കാല പണ്ഡിതര്‍ക്കുമുള്ളതെന്ന്‌ചടങ്ങില്‍ഉദ്‌ബോധന പ്രസംഗം നടത്തിയറഫീഖ്‌സകരിയഫൈസി അപിപ്രായപ്പെട്ടു. 
അഭിവന്ദ്യസമസ്‌തയുടെആലിമീങ്ങളിലാണ്‌ താന്‍ പ്രവാചകപാരമ്പര്യം ദര്‍ശിച്ചതെന്നുംലാളിത്യത്തിന്റെ പ്രചാരകരായ അത്തരം നേതാക്കളാണ്‌തന്നെ ആകര്‍ഷിച്ചതെന്നുംഅതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതി ല്‍അഭിമാനമുണ്ടെന്നുംസ്‌ഥാനാരോഹണത്തെ തുടര്‍ന്ന്‌സംസാരിച്ച സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സൂചിപ്പിച്ചു. പ്രബോധന വീഥിയില്‍ താന്‍ എപ്പോഴുംസജ്ജനാണന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തക ര്‍വിരല്‍ഞൊടിച്ചാല്‍ താന്‍ ഓടിയെത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.