സമസ്ത: നേതൃ സംഗമങ്ങള്‍സംഘടിപ്പിക്കുന്നു

ഡിസംബര്‍ ഒന്ന് മുതല്‍ 20 കേന്ദ്രങ്ങളിലായാണ് സംഗമങ്ങള്‍
ചേളാരി: സമസ്തയുടെയും മുഴുവന്‍ കീഴ്ഘടകങ്ങളുടെയും ജില്ലാ കൗണ്‍സിലര്‍മാര്‍, പൗരപ്രധാനികള്‍, മഹല്ല് മദ്‌റസാ ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത ജില്ലാതല നേതൃ സംഗമങ്ങള്‍ നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത നേതൃ യോഗം തീരുമാനിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി സംസാരിച്ചു. ദക്ഷിണ കന്നഡ, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, നീലഗിരി, ഗൂര്‍ഗ്, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം, ചെന്നൈ, മുബൈ, ബാംഗ്ലൂര്‍ എന്നീ 20 കേന്ദ്രങ്ങളിലായി 2012 ഡിസംബര്‍ ഒന്ന് മുതല്‍ 31 കൂടിയ തിയ്യതികളില്‍ സംഗമങ്ങള്‍ നടത്തും
സംഗമത്തില്‍ സമസ്തയുടെ സുപ്രധാന പ്രൊജക്ടുകള്‍ ചര്‍ച്ച നടത്തും. വിവിധ ജില്ലകളിലെ സംഗമത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാര്‍, കോട്ടുമല ടി.എം,.ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, താഖാ അഹ്മദ് മൗലവി, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍, ഖാസിം മുസ്‌ലിയാര്‍ കുമ്പള, കെ.ടി.ഹംസ മുസ്‌ലിയാര്‍, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പിണങ്ങോട് അബൂബക്കര്‍, യു.ശാഫി ഹാജി ചെമ്മാട്, ചെര്‍ക്കളം അബ്ദുല്ല, പി.വി.അബ്ദുറസാഖ് എം.എല്‍.എ., യു.എം.അബ്ദുറഹിമാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ.ചേളാരി, പി.കെ.മുഹമ്മദ് ഹാജി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക് സംസാരിക്കും.

യു.എ.ഇ. 41-ആം ദേശീയ ദിനാഘോഷം ഡിസം.2ന്; അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പങ്കെടുക്കും


ആദരിക്കേണ്ടവരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല:സൈനുല്‍ ഉലമ

കാസര്‍കോട്:ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെയും ഇസ്ലാം ബഹുമാനിക്കാന്‍ കല്‍പിച്ചവരെയും ബഹുമാനിക്കലും ആദരിക്കലും നമ്മുടെ കടമയാണെന്നും അത്തരക്കാരെ നിന്ദിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നും സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിയ ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷത വഹിച്ചു.സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. 
എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തഗ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദു റസ്സാഖ് എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. അലി ഫൈസി, ട്രഷറര്‍ ലത്തീഫ് ചെര്‍ക്കള, പി.എസ്.ഇബ്രാഹിം ഫൈസി, യഹിയ തളങ്കര, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, സ്വാലിഹ് മുസ്ലിയാര്‍, അബ്ദുള്‍ ഖാദര്‍ ഫൈസി ചെങ്കള, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഇ.പി.ഹംസത്തു സഅദി, എസ്.പി.സലാഹുദ്ധീന്‍, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, ഹാശിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ,എം.എ.ഖലീല്‍, മൊയ്തീന്‍ ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

സുന്നി യുവജനസംഘം സെമിനാര്‍ ഡിസംബറില്‍

കാഞ്ഞങ്ങാട്: 'കേരള മുസ്‌ലിം നവോത്ഥാനവും അവകാശികളും അവകാശവാദങ്ങളും' എന്ന വിഷയത്തില്‍ ജില്ലാ സുന്നി യുവജനസംഘം ഡിസംബറില്‍ കാഞ്ഞങ്ങാട്ട് സെമിനാര്‍ നടത്തും. ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്‌ലിയാര്‍ അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി, സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍, കെ.എം.അബ്ബാസ് ഫൈസി, എന്‍.പി.അബ്ദറഹ്മാന്‍ മാസ്റ്റര്‍, കെ.കെ.അബ്ദുല്ല ഹാജി, എസ്.പി.സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.ഹംസ മൗലവി, താജുദ്ദീന്‍ ചെമ്പരിക്ക, കെ.പി.മൊയ്തീന്‍കുഞ്ഞി മൗലവി എന്നിവര്‍ പ്രസംഗിച്ചു.

പ്രവാചകവൈദ്യ പ്രചാരണം വിശ്വാസികള്‍ ഏറ്റെടുക്കണം: റഷീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: പ്രവാചക വൈദ്യത്തിന്റെ പ്രചാരണം വിശ്വാസികള്‍ ഏറ്റെടുക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രൊഫറ്റിക് അക്കാദമി ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (പാസ്) വൈദ്യ കേന്ദ്രത്തിന്റെ അറവങ്കരയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം, പി.കെ. ഷാഹുല്‍ഹമീദ് മേല്‍മുറി, ആസിഫ് ദാരിമി, ഹുസൈന്‍ മുസ്‌ലിയാര്‍, മുതീഉല്‍ ഹഖ് നിസാമി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറസാഖ് പുതുപൊന്നാനി, അബൂബക്കര്‍ പാലോളി, റഷീദ് ബാഖവി എടപ്പാള്‍, റഷീദ് മുഹമ്മദ് പ്രസംഗിച്ചു.

ലോകത്തെ സ്വാധീനിച്ച മുസ്‌ലിങ്ങളില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വിയും

തിരൂരങ്ങാടി: ആഗോള മുസ്‌ലിം മതപണ്ഡിത സഭാംഗവും ദാറുല്‍ഹുദാ വൈസ്ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി 2012ലെ ലോകത്തെ സ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍. റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ പുത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി ഇടംനേടിയത്. അമേിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കേരളത്തില്‍നിന്ന് മതപണ്ഡിതരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക വ്യക്തിയാണ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി.

42 തസ്തികകളിലേക്ക് PSC എസ്.സി. വിജ്ഞാപനം

തിരുവന്തപുരം:സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 42 തസ്തികകളിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. 30 തസ്തികകളില്‍ ജനറല്‍ വിജ്ഞാപനമാണ്. പി എസ് സി വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.keralapsc.org അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19. വിശദ വിവരങ്ങള്‍ താഴെ:

ക്യാമറയുടെയല്ല, നമ്മുടെ മുഖത്തേക്കായിരുന്നു ആ പ്രസവം; മലയാളിയുടെ മൌനത്തിന് നേരെ കാലം നടത്തിയ നീട്ടിത്തുപ്പ്


രണ്ടായിരാമാണ്ടിലേക്ക് കാലെടുത്ത് വെക്കുന്ന സമയത്ത് കേരളത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കേരളീയരുടെ ഉദാസീനഭാവത്തെ ദൃഷ്ടാന്തീകരുക്കുന്ന ഒരു കഥ എം.ടി.വാസുദേവന്‍ നായര്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:
അപാരമായ മാന്ത്രിക പ്രകടനങ്ങള്‍ അവതരിപ്പിച്ച് നിരവധി വേദികള്‍ പിന്നിട്ട ഒരു മാന്ത്രികന്‍ അവസാനം ഒരിടത്തെത്തുന്നു. കയ്യിലുള്ള നാനാതരം ഇനങ്ങള്‍ കാണിച്ചിട്ടും അവിടുത്തെ കാണികള്‍ക്ക് പറയത്തക്ക ഭാവഭേദമൊന്നുമില്ല. അമ്പരപ്പും ചിരിയും കയ്യടയുമില്ല. അവസാനം തന്റെ സ്വന്തം ഹൃദയം പറിച്ചു കാണികള്‍ക്കു മുമ്പില്‍ നീട്ടിപ്പിടിക്കുന്നു അയാള്‍. ഇതെന്താ സാധനം, ചെമ്പരിത്തിയാണോ എന്നായിരുന്നു കാഴ്ചക്കാരടെ അപ്പോഴത്തെ മറുചോദ്യം. ആ ചോദ്യം കേട്ട് ഹൃദയം പൊട്ടി അയാള്‍ വീഴുന്നു. ഈ സ്ഥലം ഏതെന്നന്വേഷിച്ചെത്തുന്ന മാന്ത്രികന്റെ ശിഷ്യന്മാര്‍ക്ക്.....

ചാര്‍മിനാര്‍ ഒരു സംസ്കാരത്തിന്റെ മിനാരമാണ്; അതിനെ ഒരു കല്‍കൂമ്പാരമായി കാണരുത്

1591 ല്‍ സുല്‍ത്താല്‍ ഖുലി ഖുതുബ്ഷാ ഭാരതപൈതൃകത്തിന് സമര്‍പ്പിച്ച ചാര്‍മിനാര്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് നവംബര്‍ ഒന്നാം തിയ്യതിയോടെയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ ചാര്‍മിനാറിനോട് ചേര്‍ന്ന് നിര്‍മിക്കപ്പെട്ട ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്‍റെ വിപുലീകരണ ശ്രമങ്ങളെ ഒരു പറ്റം മുസ്‌ലിംകള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് പുതിയ തുടക്കമാകുന്നത്.

"നീതി അവകാശമാണ്, ഔദാര്യമല്ല" SKSSF അവകാശ സംരക്ഷണ റാലി ഡിസംബര്‍ 10ന് കോഴിക്കോട്

SKSSF മെമ്പര്‍ഷിപ്പ് സ്വീകരണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരൂരില്‍

തിരൂര്‍്: പോരാട്ടങ്ങളില്‍ സ്വാഭിമാനം എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് നവംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയ്‌നില്‍ ശാഖാ തലങ്ങളില്‍ നിന്നുള്ള മെമ്പര്‍ഷിപ്പുകള്‍ ഞായറാഴ്ച തിരൂരില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ച് കൊണ്ട് തുടക്കം കുറിക്കും. പരിപാടിയില്‍ സംസ്ഥാന ഭാരവാഹികളായ ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, അബ്ദു റഹീം ചുഴലി, അബ്ദുള്ള കുണ്ടറ, മെമ്പര്‍ഷിപ്പ് സംസ്ഥാന സമിതി അംഗങ്ങളായ റഫീഖ് അഹമ്മദ് തിരൂര്‍, ഷാഹിദ് കോയ തങ്ങള്‍ തൃശൂര്‍, കുഞ്ഞഹമ്മദ് പാണക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ മറ്റു മെമ്പര്‍ഷിപ്പ് കേന്ദ്രങ്ങള്‍: പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി എന്നിവയാണ്.

ബഹ്‌റൈന്‍ സമസ്‌ത മുഹര്‍റം ഏകദിന പഠനക്യാമ്പ്‌ ഇന്ന്‌ മാനമയില്‍


കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം 
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്റെ മുഹറ്‌റം കാമ്പയിന്റെ ഭാഗമായി ഇന്നു മനാമ സമസ്‌ത മദ്രസാ ഹാളില്‍ ഏകദിന പഠനക്യാമ്പ്‌ നടക്കും.
 കാലത്ത്‌ 08:30ന്‌ തുടങ്ങുന്ന ക്യാമ്പ്‌  വൈകുന്നേരം 04:30ന്‌ സമാപിക്കും. ഫഖ്രുദ്ദീന്‍ തങ്ങള്‍ ( ശഹ്‌റു മുഹര്‍റം ഖുര്‍ആനില്‍), ഉമറുല്‍ ഫറൂഖ്‌ ഹുദവി (ഫലസ്‌തീന്‍ സമാധാനം അകലെയോ)എ.പി. അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ (കഥ പറയുന്ന കര്‍ബല )വിഷയങ്ങള്‍ അവതരിപ്പിക്കും. അബ്ദുല്‍ റസ്സാഖ്‌ നദ്‌വി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. വിശദ വിവരങ്ങള്‍ക്ക്‌ 33987487.

'ക്‌ളീന്‍ അപ് ദി വേള്‍ഡി'ല്‍ ദുബൈ എസ്.കെ.എസ്.എസ്.എഫിന്റെ പങ്കാളിത്തം ശ്രദ്ധേയമായി

ദുബായ്: ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ലോക വ്യാപകമായി ആചരിച്ചു വരുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദുബൈ നഗരസഭ സംഘടിപ്പിച്ച ക്‌ളീന്‍ അപ് ദി വേള്‍ഡ് പരിപാടിയില്‍ ദുബൈ എസ്.കെ.എസ്.എസ്.എഫിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. 
ക്‌ളീന്‍ അപ് ദി വേള്‍ഡ് ചീഫ് കോര്‍ഡിനേറ്ററും ദുബൈ നഗരസഭ അഡ്മിനിസ്‌റ്രേഷന്‍ മേധാവിയുമായ ഹുസൈന്‍ ഗുലാം ഹുസൈന്‍, നഗരസഭ ഉദ്യോഗസ്ഥരായ സുഹൈല്‍ അല്‍ അവാദ്, അബ്ദുള്ള ഗഫാരി, ഷറഫുദ്ദീന്‍ മുഹമ്മദ് സന്നിഹിതരായിരുന്നു. 

ജാമിഅ ഗോള്‍ഡന്‍ ജൂബിലി; മഹല്ല് സമ്മേളനം സംസ്ഥാന ഉദ്ഘാടനം പൊന്നാനിയില്‍

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 28ന് വൈകീട്ട് 6.30ന് പൊന്നാനി ജുമാമസ്ജിദിനു സമീപം മഖ്ദൂം നഗറില്‍ സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി. കോയക്കുട്ടി മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹസന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. തെക്കേപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന പ്രചരണ സമിതി യോഗത്തില്‍ ഖാസിം ഫൈസി പോത്തനൂര്‍ അധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികള്‍: ഖാസിം ഫൈസി പോത്തനൂര്‍(ചെയര്‍.), ടി.എ. റഷീദ് ഫൈസി(കണ്‍.) ഒ.ഒ. അബ്ദുന്നാസര്‍, പി.കെ.എം. റഫീഖ് ഖാലിദ്(വൈ. ചെയര്‍) കെ.വി. മജീദ് ഫൈസി (ട്രഷറര്‍).

ഇന്ന് മുഹര്‍റം 10; ആശൂറാ ദിനം


മുഹറം: വിശ്വാസികളുടെ വിജയകാലം

വിശാലമായ അനുഭവങ്ങളുടെയും ഉറച്ച ഈമാനിന്റെയും ഊര്‍ജ സ്രോതസ്സായി കാലങ്ങളില്‍ നിന്നു കാലങ്ങളിലേക്ക്‌ നിലക്കാതെ ഒഴുകുകയാണ്‌ മുത്ത്‌ നബിയുടേയും അനുചര ശ്രേഷ്‌ഠരുടേയും ഹിജ്‌റകള്‍. അന്ധതയുടെ ഇരുളടഞ്ഞ വഴികളിലൂടെ ജീവിതം വലിച്ചു കൊണ്ടുപോയ അറേബ്യന്‍ ജനതയുടെ ഹൃദയ ഭൂമിയിലേക്ക്‌ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചവുമായി തിരുറസൂല്‍(സ) ആഗതനായപ്പോള്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരകൃത്യങ്ങളുടെ പരിണിതിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഹിജ്‌റയില്‍ കലാശിച്ചത്‌.
ബഹ്‌റൈന്‍ സമസ്ത മുഹറം ലഖുലേഖ 
ചരിത്രത്തിന്റെ ഗതിമാറ്റിയ മദീന പലായനം കാലഗണനയില്‍ പുതിയൊരേടു കൂടി സമ്മാനിക്കുകയായിരുന്നു. ഹിജ്‌റ വര്‍ഷം എന്ന്‌ ആധുനിക മനുഷ്യനറിയുന്ന വര്‍ഷാരംഭം അന്നു മുതലായിരുന്നു. പാലായനം നടന്നത്‌ റബീഉല്‍ അവ്വലിലാണെങ്കിലും സൌകര്യാര്‍ത്ഥം ഒന്നാം മാസമായി മുഹറം അംഗീകരിക്കപ്പെടുകയായിരുന്നു.
ഹിജ്‌റ 1433 നമ്മോട്‌ വിടപറഞ്ഞു. ഭൂമിയില്‍ ഒരു വര്‍ഷം കൂടി പിന്നിട്ടു. മറ്റൊരു പുതുവര്‍ഷപ്പുലരിക്ക്‌ സാക്ഷിയാവുകയും ചെയ്‌തു. ആയുസ്സിന്റെ പുസ്‌തകത്തിലെ പുതിയൊരു മുഹറം; ഒട്ടനവധി ഇസ്‌ലാമിക ചരിത്രങ്ങള്‍ക്ക്‌ സാക്ഷിയായ മാസം. മുസ്‌ലിംമിന്റെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഒത്തിരി സമ്മിശ്രവികാരങ്ങളും പ്രതികരണങ്ങളും സൃഷ്‌ടിക്കുന്നു.

ശൈകുനാ കോയകുട്ടി ഉസ്താദിന് നാളെ കാസര്‍കോട്ട് സ്വീകരണം

കാസര്‍കോട്:സമസ്ത കേന്ദ്ര മുശാവറയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തുന്ന ആനക്കര കോയകുട്ടി മുസ്ലിയാര്‍ക്ക് നാളെ (ഞായര്‍) രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. നാസര്‍ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറയും.

`ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ദഅ്‌വ' ബഹ്‌റൈന്‍ SKSSF–ഐ.ടി വിംഗ്‌ പഠന ശിബിരങ്ങള്‍ ഇന്നു മുതല്‍

മനാമ: വിശുദ്ധ ഇസ്ലാമിനെയും മത ചിഹ്നങ്ങളെയും തെറ്റിദ്ധരിപ്പിക്കും വിധം ഓണ്‍ലൈന്‍ രംഗത്തു നടക്കുന്ന കുപ്രചരണങ്ങളെ തുറന്നു കാണിക്കാനും യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ദഅ്‌വ' എന്ന പേരില്‍ ബഹ്‌റൈനിലുടനീളം ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌. എഫ്‌ - ഐ.ടി.വിംഗ്‌ പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കുന്നു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ആരംഭിച്ച മുഹര്‍റം കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നടന്നു വരുന്ന ക്യാമ്പുകളില്‍ ഇതു സംബന്ധിച്ച്‌ 'ബൂട്ടിംഗ്‌ സെഷനുകള്‍' നടക്കും. 
പ്രധാനമായും കേരള സ്റ്റേറ്റ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ - ഐ.ടി. വിംഗിനു കീഴിലായി 24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ച്‌ മുന്നേറുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനേയും ഇതിന്റെ ഇന്റര്‍നെറ്റ്‌ റേഡിയോയെയും സംബന്ധിച്ച വിവരങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്ന 'ബൂട്ടിംഗ്‌ സെഷനി'ല്‍ നല്‍കുന്നത്‌.. കൂടാതെ ഇസ്ലാമിക പഠനത്തിനും വിഷയാസ്‌പദമായ അധിക വായനക്കും ഉപകരിക്കുന്ന www.islamonweb.net സൈറ്റിനെ കുറിച്ചും ഇതിലെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ഫത്‌വ തേടലും ക്യാമ്പുകളില്‍ വിശദീകരിക്കുന്നുണ്ട്‌. ഒരും ദിവസങ്ങളില്‍ ജിദാലി, ഹമദ് ടൌണ്‍, മനാമ, ഹിദ്ദ് ഏരിയ കളില്‍ നടക്കുന്ന ബൂട്ടിംഗ്‌ സെഷനുകള്‍ക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ - ഐ.ടി. വിംഗ്‌ കണ്‍വീനര്‍ കൂടിയായ മജീദ്‌ ചോലക്കോടും  ജന.സെക്രട്ടറി ഉബൈദുല്ല റഹ്മാനിയുമാണ്‌ നേതൃത്വം നല്‍കുന്നത്‌...Islamonweb.net

ബഹ്‌റൈന്‍ സമസ്ത മുഹര്‍റം ക്യാമ്പ്‌ ഇന്ന് മുതല്‍


പലസ്തീന്‍ ഐക്യദാര്‍ഢ്യവും പൊതു സമ്മേളനവും ഞായറാഴ്ച

കാളികാവ് : കാളികാവ് ഏരിയ ഖാസീസ് അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യവും പൊതു സമ്മേളനവും 25 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാളികാവില്‍ നടക്കും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുജീബ് ദാരിമി, കെ.വി.അബ്ദു റഹ്മാന്‍ ദാരിമി,ഫരീദ് റഹ്മാനി, ബഹാഉദീന്‍ ഫൈസി, അഷ്‌കര്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കാളികാവ് ഹയാതുല്‍ ഇസ്ലാം പരിസരത്തു നിന്ന് ആരംഭിച്ച് ജംഗ്ഷനില്‍ സമാപിക്കും.

എടക്കര ടൌണ്‍ SKSSF ചതുര്‍ദിന പ്രഭാഷണവും അനുസ്മരണവും ഡിസംബര്‍ ആദ്യ വാരംജീവിതം കൊണ്ട് മാതൃക തീര്‍ക്കുന്നവരാണ് പണ്ഡിതര്‍::; ഉമറുല്‍ഫാറൂഖ് ഹുദവി

എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്‌റ്റേറ്റ് 

കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമ
ത്തില്‍ ഉമറുല്‍ഫാറൂഖ് ഹുദവി 
(ബഹ്‌റൈന്‍)000) മുഖ്യപ്രഭാഷണം നടത്തുന്നു
 ദോഹ: സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് വിശുദ്ധ ഇസ്ലാമിനെ കാണിച്ചുകൊടുക്കുകയും അവര്‍ക്ക് മാതൃകയായി വര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പണ്ഡിതരെന്നും സമസ്തയുടെ മുന്‍പ്രസിഡണ്ട് മര്‍ഹും ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അത്തരം പണ്ഡിതരില്‍ ഒരാളായിരുന്നുവെന്നും ഉമറുല്‍ഫാറൂഖ് ഹുദവി പറഞ്ഞു. കേരള കള്‍ച്ചറല്‍ സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം
പരിത്യാഗവും ലാളിത്യവുമാണ് യഥാര്‍ത്ഥ പണ്ഡിതന്റെ മുഖമുദ്ര, ഭൗതിക ജീവിതത്തിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച് ആഢംബരങ്ങള്‍ക്ക് പിന്നാലെ പോവുന്നത് യഥാര്‍ത്ഥ പണ്ഡിതന്റെ ലക്ഷണമല്ല. കേരള മുസ്ലിംകളില്‍ ബഹുഭൂരിഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയുടെ പ്രസിഡണ്ടായപ്പോഴും സ്വന്തമായി ഒരു വാഹനം പോലുമില്ലെന്ന് മാത്രമല്ല, താന്‍ താമസിക്കുന്ന കൊച്ചുകൂരയിലേക്ക് ഒരു റോഡ് വേണമെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത കാളമ്പാടി ഉസ്താദ്, ഒരു പണ്ഡിതന്റെ കര്‍മ്മവും ധര്‍മ്മവും സ്വജീവിതത്തിലൂടെ വരച്ച് കാണിക്കുകയായിരുന്നു, ഫാറൂഖ് ഹുദവി കൂട്ടിച്ചേര്‍ത്തു. 

പുതുതായി രൂപീകരിക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ ചാപ്റ്ററിന്റെ മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനവും പരിപാടിയില്‍ നടന്നു. കെ.എം.സി.സി പ്രസിഡണ്ട് പി.എസ്.എച്ച് തങ്ങള്‍ ഖത്തര്‍ എയര്‍നോടിക്‌സ് കോളേജിലെ ട്രെയ്‌നീപൈലറ്റ് അലി അസ്ഗറിന് അംഗത്വം നല്‍കി ഒരു മാസം നീണ്ടുനില്ക്കുന്ന കാംപയിന് തുടക്കം കുറിച്ചു. കാളമ്പാടി ഉസ്താദിനും ഇതുവരെയുള്ള സമസ്തയുടെ മുഴുവന്‍ പണ്ഡിതര്‍ക്കും സമൂഹ നന്മക്കായി പ്രവര്‍ത്തിച്ച എല്ലാ വ്യക്തിത്വങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരൂനൂറിലേറെ പ്രവര്‍ത്തകരും പങ്കെടുത്തു. ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് മുനീര്‍ നിസാമി കാളാവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുനീര്‍ ഹുദവി ചിയ്യാനൂര് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലാ SKSSF മനുഷ്യജാലിക എടപ്പാളില്‍; ഫണ്ട് ഉദ്ഘാടനം ചെയ്തു

എടപ്പാള്‍: "രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി എടപ്പാളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഫണ്ടുദ്ഘാടനം നിര്‍വ്വഹിച്ചു. അയിലക്കാട് കെ.ടി. ബാവ ഹാജിയില്‍ നിന്ന് ആദ്യ തുക ഏറ്റു വാങ്ങി ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൊയ്തുട്ടി ഹാജി തെങ്ങില്‍, സി. അബ്ദുല്‍ ഹമീദ് ഹാജി വട്ടംകുളം എന്നിവരും തങ്ങളെ ഫണ്ട് ഏല്‍പ്പിച്ചു. സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.വി. മുഹമ്മദ്കുട്ടി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വളയംകുളം മൂസ മൗലവി, ഖാസിം ഫൈസി പോത്തനൂര്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഇബ്രാഹിം മൂതൂര്‍, വി.കെ.എം. ഷാഫി, കെ.പി. മുഹമ്മദലി ഹാജി, എന്‍. അബൂബക്കര്‍, പി.വി. മുഹമ്മദ് മൗലവി, മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍, എം.പി. നുഅ്മാന്‍, മുസ്തഫ സലീം ഹാജി പകര, ടി.കെ.എം. റാഫി ഹുദവി, എ.കെ.കെ. മരക്കാര്‍ മൗലവി, ജില്ലാ ഭാരവാഹികളായ വി.കെ.എച്ച്. റഷീദ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, അബ്ദുറസാഖ് പുതുപൊന്നാനി, റാഫി പെരുമുക്ക് സംബന്ധിച്ചു.

"ഒ.കെ.ഉസ്താദ്‌ ശംസുല്‍ ഉലമയുടെ പക്ഷത്തായിരുന്നു..." സത്യധാര പുതിയ ലക്കത്തില്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദ് സംസാരിക്കുന്നു..

സമസ്ത പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദുമായി നടത്തിയ സത്യധാരയിലെ അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ദക്ഷിണ മേഖല കലാമേള കായംകുളത്ത്

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാമേളയുടെ തെക്കന്‍ മേഖലാ മല്‍സരം കായംകുളത്തിനടുത്ത് ആതിക്കാട്ടുകുളങ്ങരയില്‍ ഡിസംബര്‍ 21, 22 തിയ്യതികളില്‍ (വെള്ളി, ശനി) നടത്താന്‍ തീരുമാനിച്ചു. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കുക.
ആലപ്പുഴയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.പി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞിമുഹമ്മദ് ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ അബ്ദുറഹ്മാന്‍ ഹാജി എരമംഗലം, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുറഹ്മാന്‍ ഖാസിമി, അബൂബക്കര്‍ ഫൈസി തിരുവനന്തപുരം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ .പി, നവാസ് പാനൂര്‍, നാസിം വലിയമരം, നിസാര്‍ പറമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, സത്താര്‍ ബാഖവി, ശാജഹാന്‍ പാനൂര്‍, പ്രസംഗിച്ചു. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ചെയര്‍മാനും ഷാജഹാന്‍.പി കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു

പുത്തന്‍പള്ളി ആണ്ടുനേര്‍ച്ച ഡിസംബര്‍ 26 മുതല്‍

മലപ്പുറം : പെരുമ്പടപ്പ്‌ പുത്തന്‍പള്ളി ജാറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 26 മുതല്‍ 30 വരെ നടക്കും. 26ന്‌ വൈകിട്ട്‌ 6.30ന്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്യും. 27ന്‌ 6.30ന്‌ അനുസ്‌മരണ സമ്മേളനം . 28ന്‌ വൈകിട്ട്‌ നാലിന്‌ നിര്‍ധനരായ ആറു പെണ്‍കുട്ടികളുടെ വിവാഹം, ദിഖ്‌റ്‌ ദുആ സമ്മേളനം എന്നിവ നടക്കും. സനദ്‌ദാനം ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും. 29ന്‌ മതസൌഹാര്‍ദ സാംസ്‌കാരിക സമ്മേളനം, ബുര്‍ദ മജ്‌ലിസ്‌ എന്നിവയുണ്ടാകും. 30ന്‌ രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ആറുവരെ അന്നദാനം, ഏഴിന്‌ കൂട്ടപ്രാര്‍ഥന എന്നിവയും നടക്കുമെന്ന്‌ കമ്മിറ്റി പ്രസിഡന്റ്‌ എ.സി. ഉസ്‌മാന്‍, സെക്രട്ടറി മാരാത്തയില്‍ മജീദ്‌, എ.പി. അബ്‌ദുല്‍ മജീദ്‌ എന്നിവര്‍ അറിയിച്ചു.

ഫലസ്‌തീന്‌ നേരെയുള്ള ഇസ്രയേല്‍ അതിക്രമം തടയാന്‍ ഐക്യരാഷ്‌ട്ര സഭ നിലപാടെടുക്കണം - പെരിന്തല്‍മണ്ണ മണ്ഡലം എസ്‌വൈഎസ്‌

പെരിന്തല്‍മണ്ണ: ഫലസ്‌തീനു നേരെയുള്ള ഇസ്രയേല്‍ നരനായാട്ടിനു ശാശ്വത പരിഹാരം കാണാന്‍ ഐക്യരാഷ്‌ട്രസഭ ന്യായപൂര്‍ണമായ നിലപാടെടുക്കണമെന്ന്‌ പെരിന്തല്‍മണ്ണ മണ്ഡലം എസ്‌വൈഎസ്‌ ഖത്തീബ്‌ കൌണ്‍സില്‍ ആവശ്യപ്പെട്ടു. വാര്‍ഷിക കൌണ്‍സില്‍ പി.ടി. അലി മുസല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഷുക്കൂര്‍ മദനി അമ്മിനിക്കാട്‌ ആധ്യക്ഷ്യം വഹിച്ചു. സ്വയാഹുദ്ദീന്‍ അയ്യൂബി, അമീര്‍ ഫൈസി ഒടമല, എ.ടി.എം. ഫൈസി വേങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഷുക്കൂര്‍ മദനി അമ്മിനിക്കാട്‌ (പ്രസി), മുഹമ്മദലി ഫൈസി അമ്പലക്കടവ്‌, ഇബ്രാഹിം ദാരിമി കട്ടുപ്പാറ, എ.ടി.എം. ഫൈസി വേങ്ങൂര്‍ (വൈ. പ്രസി), മൊയ്‌തീന്‍കുട്ടി ദാരിമി (ജന. സെക്ര), മുഹമ്മദ്‌ ഫൈസി വെട്ടത്തൂര്‍, ജാഫര്‍ ഫൈസി താഴെക്കോട്‌, ഷറഫുദ്ദീന്‍ ഫൈസി ഒടമല (ജോ. സെക്ര), എം.ടി. അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര (ട്രഷ).

മുഹര്‍റം: ആചാരവും അനാചാരവും

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ: വര്‍ഷം 61-ാം മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ് ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267)

കെ.എന്‍........,എം(മൌലവി ഗ്രൂപ്പ്‌)000 ) അഞ്ചംഗ കൊള്ള സംഘമാണെന്നും ചാരന്മാരാണെന്നും മുജാഹിദ് ബാലുശ്ശേരി

മമ്പുറം നേര്‍ച്ചക്ക് ഉജ്ജ്വല സമാപനം; ലക്ഷം പേര്‍ക്ക് അന്നദാനം നടത്തി

കഴിഞ്ഞ ദിവസം മലയാള മനോരമ ദിന പത്രം പ്രസിദ്ധീകരിച്ച മമ്പുറം നേര്‍ച്ച സമാപന വാര്‍ത്ത‍
മമ്പുറം നേര്‍ച്ച സമാപന ദിവസം അനുഭവപ്പെട്ട തിരക്ക്

വെള്ളിയാഴ്‌ച നടക്കുന്ന SKSSF ശാഖാതല ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ റാലി മുദ്രാവാക്യങ്ങള്‍

എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം ന്യൂഡല്‍ഹിയില്‍ നടന്നു

എസ്.കെ.എസ്.എസ്.എഫ് ന്യൂ ഡല്‍ഹി ഘടകം ജാമിഅ മില്ലിയ്യ അല്‍-ഇസ്ലാമിയ്യ സര്‍വകലാശാലയില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം എസ്.വൈ.എസ് ജന. സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എംപി, എസ്.കെ.എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കുന്നു.

നാം ഫലസ്തീനിന്റെ കൂടെ..

എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേത്രത്വത്തില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി

ദുബായില്‍ വമ്പിച്ച ദേശീയ ദിനാഘോഷം


തൂത്ത ദാറുല്‍ ഉലൂം വാഫി കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി


ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ് നാളെ: രജിസ്റ്റര്‍ ചെയ്തവര്‍ ഏഴു മണിക്ക് സുന്നി സെന്റെറില്‍ എത്തുക

ദുബായ് : ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ്‌ ദി വേള്‍ഡ്
ശുചിത്വ യത്‌ഞ്ഞതില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ളുകളും നാളെ (നവംബര്‍ ഇരുപത്തിമൂന്നിന് വെള്ളിയാഴ്ച്) കാലത്ത് ഏഴു മണിക്ക്
ദേര ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ്‌ ബില്ടിങ്ങിലുള്ള ദുബായ് സുന്നി സെന്റെറില്‍
എത്തിച്ചേരണമെന്നു skssf സ്റ്റേറ്റ് ഭാരവാഹികള്‍അറിയിച്ചു.

SKSSF ശാഖാകമ്മറ്റികളുടെ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി നാളെ (വെള്ളി) ജുമുഅ നിസ്‌കാരാനന്തരം

ശാഖാ പ്രവര്‍ത്തകരും ഭാരവാഹികളും  സജ്ജരാവണമെന്നും നേതാക്കള്‍
കോഴിക്കോട്: പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.കെ.എസ്.എസ്.എഫ് ശാഖാകമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നാളെ (വെള്ളിയാഴ്ച) ജുമുഅ നിസ്‌കാരാനന്തരം ഐക്യദാര്‍ഢ്യറാലി നടത്തും. പതിറ്റാണ്ടുകളായി അന്യനാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരികയും ജന്മനാട്ടില്‍ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്ന പലസ്തീനികളുടെ ജന്മാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യ ആഗോള സമൂഹത്തില്‍ ഇടപെടാന്‍ മുന്നോട്ട് വരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എല്ലാ യുദ്ധ മര്യാദകളും ലംഘിച്ചുകൊണ്ട് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ കൊടുംക്രൂരതക്കെതിരെ ഇന്ത്യാരാജ്യത്തിന്റെ ഇടപെടലിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗാന്ധിജി നെഹ്‌റു തുടങ്ങിയവരെപോലുള്ള രാഷ്ട്ര നേതാക്കള്‍ തുടങ്ങിവെച്ച നീതിബോധത്തോടെയുള്ള നടപടികളിലേക്ക് ഇന്ത്യ തിരിച്ചുവന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മുദ്രാവാക്യങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി.കെ വയനാട്, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, റഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, നവാസ് പാനൂര്‍, സെയ്തലവി റഹ്മാനി, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി, അബ്ദുല്ല കുണ്ടറ എന്നിവര്‍ സംബന്ധിച്ചു. ഓണംപിള്ളി മുഹമ്മദ്‌ഫൈസി സ്വാഗതവും, അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

മമ്പുറം നേര്‍ച്ചക്ക് ഇന്ന് (വ്യാഴം)കൊടിയിറങ്ങും

അന്നദാനം ഇന്ന് രാവിലെ 9.30മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ

മമ്പുറം : കേരളത്തിലെ ആത്മീയ-മത-സാംസ്കാരിക രംഗങ്ങളില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച മമ്പുറം തങ്ങളുടെ 174-ാം ആണ്ടുനേര്‍ച്ചക്ക് ഇന്നു കൊടിയിറങ്ങും. മതപ്രഭാഷണം, കൂട്ടസിയാറത്ത്, മൌലിദ് സദസ്സുകള്‍ തുടങ്ങി വിവിധയിനം പരിപാടികളോടെ ഒരാഴ്ചയോളമായി നടന്നുവരുന്ന ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് ദിനേന മമ്പുറത്തേക്കൊഴുകിയെത്തുന്നത്. ഇന്ന് (22) രാവിലെ 9.30ന് തുടങ്ങി ഉച്ചക്ക് രണ്ടു മണി വരെ നീണ്ടു നില്‍ക്കുന്ന അന്നദാനത്തോടെ സമാപന ചടങ്ങുള്‍ക്ക് തുടക്കമാവും. അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാവുന്ന വിധത്തില്‍ സജ്ജീകരിച്ച പ്രത്യേക കൌണ്ടറുകള്‍ വഴിയാണ് വിതരണം നടക്കുക. 
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൌലിദ്, ഖത്മ് ദുആ മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. മഗ്രിബ് നമസ്കാരനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗിക വിരാമമാവുക. മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ശൈഖുനാ സി. കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര നേതൃത്വം നല്‍കും. നേര്‍ച്ചയുടെ സമാപനവും വ്യാഴാഴ്ചയും ഒരുമിച്ചു വന്നതിനാല്‍ വന്‍ജനസാന്നിധ്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിരക്ക് മാനിച്ച് ഇന്ന് (22) ആറു മണി മുതല്‍ രാത്രി 10 വരെ മമ്പുറം പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.
മായം ചേര്‍ക്കുന്ന മാധ്യമ നിലപാടുകള്‍ അപലനീയം: സ്വാദിഖലി ശിഹാബ് തങ്ങള്‍
മമ്പുറം : സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാര്‍ക്കെത്തിക്കേണ്ട മാധ്യമങ്ങള്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാല്‍ വേണ്ടി മാത്രം പേനയുന്തരുതെന്നും അത്തരം നിലപാടുകള്‍ അപലനീയമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് നടന്ന ദിക്‌റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവരെ ഭീകരവാദികളാക്കി ചിത്രീകരിച്ച് അവരുടെ ചെറുത്ത് നില്‍പിനെ ഭീകര പ്രവര്‍ത്തനമായി അവതരിപ്പിക്കുന്ന ചില കോര്‍പറേറ്റ് മാധ്യമ കാഴ്ചപ്പാടുകളെ സമുഹം തിരിച്ചറിയേണ്ടതുണ്ട്. പലസ്തീനിലെ ദാരുണ കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുന്നത് പേടിച്ച് വാര്‍ത്താ വിനിമയ സമുച്ചയങ്ങള്‍ക്ക് മീതെ ബോംബുകള്‍ വര്‍ഷിപ്പിച്ച ഇസ്രായേലിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ലോകനേതാക്കള്‍ പ്രതികരികേണ്ടെതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ദിക്ര്‍ - ദുആ സദസ്സിന് നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാളി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, വി.പി അബ്ദുല്ല കോയ തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അയ്യായ ഉസ്താദ്, സൈതാലി ഫൈസി അരിപ്ര, ഹാജി എ മരക്കാര്‍ മുസ്ലിയാര്‍, ഹാജി കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സൈതലവി ഫൈസി കോറാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മ്മ സജ്ജരായി നാട്ടുകാര്‍
മമ്പുറം : മമ്പുറം മഖാമിലേക്കെത്തുന്ന അതിഥികള്‍ക്ക് വേണ്ട സൌകര്യങ്ങളൊരുക്കുന്ന നാട്ടുകാര്‍ തീര്‍ത്ഥാടകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. മമ്പുറം തങ്ങളുടെ 174-ാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് പതനായിരങ്ങളാണ് മഖാമിലേക്കൊഴുകുന്നത്. ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമേല്‍ക്കാതെ തീര്‍ത്ഥാടനത്തിനുള്ള അവസരമൊരുക്കുകയാണ് സേവനസജ്ജരായ മമ്പുറത്തെ വളണ്ടിയര്‍മാര്‍. സന്ദര്‍ശക പ്രവാഹം മൂലം യാത്ര ദുസ്സഹമായ മമ്പുറത്തെ ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതം പൂര്‍ണമായും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പാര്‍ക്കിംഗ്, ഭക്ഷണ വിതരണം, വേദിസജ്ജീകരണം, വെള്ളം, വെളിച്ചം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ ചെയര്‍മാനും റിയാസ് പി.വി കണ്‍വീനറുമായ സമിതിയാണ് നേതൃത്വം നല്‍കുന്നത്. എ.കെ മൊയ്തീന്‍ കുട്ടി, എം.വി സൈതലവി ഹാജി, കെ. സലീം, ഒ. യാസിര്‍, കെ.പി സൈതലവി, വി.ടി സലാം തുടങ്ങിയവരാണ് മറ്റു അംഗങ്ങള്‍. 
മമ്പുറത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി ഓമച്ചപ്പുഴ എസ്.കെ.എസ്.എസ്.എഫ്, മമ്പുറം 'സാന്ത്വനം' തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മധുരപാനീയവും ഫസ്റ് ഐഡൂം ഈ വര്‍ഷവും ഏര്‍പെടുത്തുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

മുഹറം : സമസ്ത ബഹ്‌റൈന്‍ മദ്രസകള്‍ക്ക് അവധി

മനാമ: മുഹറം 9,10 (താസൂആഅ ആ ശുറാഅ) സുന്നത്ത് നോമ്പിനോടനുബന്ധിച്ചു നവംബര്‍ 23 ,24-വെള്ളി ,ശനി ദിവസങ്ങളിലെ അവധിയോടൊപ്പം നവംബര്‍ 25 ഞാറാഴ്ചയും ബഹ്‌റൈനിലെ സമസ്ത മദ്രസകള്‍ക്ക് അവധി ആയിരിക്കുമെന്ന്  ഭാരവാഹികള്‍  അറിയിച്ചു

SKSSFസഹചാരി റിലീഫ് സെല്‍;അപേക്ഷാ ഫോമില്‍ മാറ്റം

സഹചാരി അപേക്ഷാ ഫോം 2018 - ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദക്ഷിണ കേരള പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇസ്രായേലിന്റെ പലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ഇസ്‌ലാംമത മദ്രസ അധ്യാപക സംഘടന സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സംഘടനാ സെക്രട്ടറി പാങ്ങോട് ഖമറുദ്ദീന്‍ മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്തു. നാസിമുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇലവുപാലം ഷംസുദീന്‍ മന്നാനി, പാനിപ്ര ഇബ്രാഹിം മൗലവി, അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദു റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം.

വ്യാജകേശം സംബന്ധിച്ച സത്യവാങ്‌മുലം: സര്‍ക്കാര്‍ നിലപാട്‌ അപലപനീയം: നേതാക്കള്‍

കോഴിക്കോട്‌: വ്യാജകേശ ചൂഷണം സംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ സത്യവാങ്‌മുലം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നിലപാട്‌ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു സുന്നീ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 
വിഷയത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. 
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കാണിക്കുന്ന അലംഭാവം ദുരൂഹത വര്‍ധിപ്പിക്കുന്നു. സത്യവാങ്‌ മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി രണ്‌ടാഴ്‌ച്ച സമയം നല്‍കി കര്‍ശന നിലപാട്‌ സ്വീകരിച്ചതു വിഷയത്തിന്‍െ ഗൌരവം വെളിപ്പെടുത്തുന്നതാണ്‌. 
വ്യാജ കേശത്തിന്റെയും അതു സംരക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുന്ന ഷഅ്‌റേ മുബാറക്‌ പള്ളിയുടെയും മറവില്‍ കേടികളുടെ റിയല്‍ എസ്റ്റേറ്റ്‌്‌ ബിസിനസ്സാണ്‌ നടക്കുന്നത്‌്‌. 
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്‌ടായിട്ടും അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണം മരവിപ്പിക്കുന്നതിനു പിന്നില്‍ ചില മന്ത്രിമാര്‍ക്ക്‌ പങ്കുണെ്‌ടന്ന്‌്‌ നേരത്തെ വാര്‍ത്തവന്നതാണ്‌. 
സുന്നീ നേതാക്കആയ ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌തഫ മുണ്‌ടുപാറ, ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനത്തില്‍ സംമ്പന്ധിച്ചു.
Related News: 

കാന്തപുരത്തിന്‍റെ 'വ്യാജ കേശം' ഹൈക്കോടതിയില്‍; രണ്‌ടാഴ്‌ചയ്ക്കകം മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന് കോടതിയുടെ അന്ത്യ ശാസനം

ഫലസ്തീന്‍ :SKSSF പ്രാര്ത്ഥന സദസ്സ് ഷാര്‍ജയില്‍

ഷാര്‍ജ: ജീവിക്കാനുള്ള അവ കാശത്തിനുവേണ്ടി പോരാടിക്കൊണ്ടിരി ക്കുന്ന പലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു കൊണ്ട് നാളെ (23/11/2012) വെള്ളി രാത്രി ഏഴ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കല്ച്ചറല്‍ സെന്ററില്‍ "സമസ്ത" നേതാക്കളുടെ ആഹ്വാന പ്രകാരം SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുന്നു.

സമസ്‌തയുടെ ആഹ്വാനമുള്‍ക്കൊണ്ട്‌ 'കുരുന്നുകള്‍ ' പ്രാര്‍ത്ഥനയില്‍ മുഴുകി

ബഹ്‌റൈനില്‍  മനാമ സമസ്‌താലയത്തിലെ കേന്ദ്ര മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങ്‌

ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങ ളടക്കമുള്ള വര്‍ക്കുമേല്‍ ഇസ്രാഈല്‍ തുടരുന്ന ക്രൂരതകള്‍ക്കെതിരിലുള്ള കുരുന്നുകളുടെ പ്രതിഷേധവും അമര്‍ഷവും പ്രാര്‍ത്ഥനകളായി മാറി.

ഗാസയില്‍ ഇസ്രാഈല്‍ തുടരുന്ന നരനായാട്ടിനെതിരെ കുട്ടികളുടെ അന്താരാഷ്ട്ര ദിവസമായ നവംബര്‍ 20ന്   മുഴുവന്‍ മദ്രസകളിലുംപ്രാര്‍ത്ഥനയും ഫലസ്ഥീനികളോട്‌ ഐക്യദാര്‍ഢ്യവും  നടത്താനുള്ള സമസ്‌ത നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ്‌ സമസ്ത മദ്രസ്സകളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യ ചടങ്ങുകളും നടന്നത്‌.

ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന്..
കേരളത്തിനു പുറമെ ഗള്‍ഫ്‌ രാഷ്‌ടങ്ങളിലടക്കമുള്ള സമസ്‌തയുടെ 9200 ല്‍ പരമുള്ള മദ്‌റസകളിലെ ലക്ഷക്കണക്കിന്‌ കുട്ടികളാണ്‌ തങ്ങളുടെ ഉസ്‌താദുമാരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളിലും വിവിധ പരിപാടികളിലും പങ്കെടുത്ത്  തങ്ങളുടെ  കൊച്ചു കൂട്ടുകാരെ  അനുസ്മരിച്ചതും  അവരോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചതും.

മദ്രസകള്‍ക്കു പുറമെ സമസ്തയുടെ വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു ഇതര  സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനാ-ഐക്യദാര്‍ഢ്യ സംഗ മങ്ങളും ചടങ്ങുകളും  നടന്നു.

കാളമ്പാടി ഉസ്താദ് അനുസ്മരണവും, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും വ്യാഴാഴ്ച കാസര്‍കോട്

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറാ പ്രസിഡന്റും പട്ടിക്കാട് ജാമിഅ: നൂരിയ അറബി കോളേജ് വൈസ് പ്രിന്‍സിപ്പാളുമായിരുന്ന റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ടു പ്രാര്‍ത്ഥനയും ത്വലബാ വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും.
പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സലാം ഫൈസി എടപ്പാലം അനുസ്മരണ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, ഷംസുദ്ധീന്‍ ഫൈസി ഉടുമ്പുതല, കെ.ടി.അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അന്‍വര്‍ ഉദവി മാവൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, അബ്ദുല്‍ ജലീല്‍ ഹുദവി, മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ഷംസുദ്ധീന്‍ അസ്അദി, അഷ്‌റഫ് ഫൈസി, അബ്ദു സലാം വാഫി, അബ്ദുല്‍ ലത്തീഫ് വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ മുതഅല്ലിമീങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ത്വലബാ വിംഗ് ജില്ലാ പ്രസിഡണ്ട് അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 5  മണിക്ക്
കാസര്‍കോട്: മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട്ട് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് സിറ്റി ടവറിന് സമീപത്ത്‌നിന്ന് റാലി ആരംഭിക്കും. മുഴുവന്‍ പ്രവര്‍ത്തകരും ക്യത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.
ഗാസയില്‍ ഇസ്രായില്‍ തുടരുന്ന നരഹത്യ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. നിരപരാധികളായ സ്ത്രീകളെയും ഒട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയും കൊലച്ചെയ്യപ്പെടുന്ന അവിടെ യുദ്ധമല്ല മുസ്ലിം സമുദായത്തിന്റെ ഉന്‍മൂലനമാണ് നടക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ഗാസയില്‍ ക്രൂരക്യത്യങ്ങള്‍ നടത്തുന്ന ഇസ്രായിലിന്റെ നടപടിക്കെതിരെ അറബ് രാഷ്ട്രങ്ങള്‍ ഐക്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇത്തരം ക്രൂരത അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.