കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2016 മെയ് 11, 12 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ 9603 മദ്‌റസകളിലെ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,29,023 വിദ്യാര്‍ത്ഥികളില്‍ 2,22,578 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,16,077 പേര്‍ വിജയിച്ചു (97.08%).
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ റുശ്ദ ബീവി കെ.പി. 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, വട്ടപ്പാററോഡ് ആട്ടീരി നജ്മുല്‍ ഹുദാ മദ്‌റസയിലെ മുഹ്‌സിന പി.സി 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, ചേറൂര്‍ -മുതുവില്‍കുണ്ട് അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യയിലെ മുഹമ്മദ് നദീര്‍ കെ.കെ 500ല്‍ 492 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
അഞ്ചാം ക്ലാസില്‍ 54,434 ആണ്‍കുട്ടികളും, 52,388 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 50,966 ആണ്‍കുട്ടികളും 50,381 പെണ്‍കുട്ടികളും വിജയിച്ചു. 6,215 ഡിസ്റ്റിംങ്ഷനും, 24,010 ഫസ്റ്റ് ക്ലാസും, 19,652 സെക്കന്റ് ക്ലാസും, 51,470 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1,01,347 പേര്‍ വിജയിച്ചു (94.87%).
ഏഴാം ക്ലാസില്‍ വയനാട് ജില്ലയിലെ തരുവണ - കിഴക്കുമൂല മഅ്ദനുല്‍ ഉലൂം മദ്‌റസയിലെ ഹഫീഫ തസ്‌നീം.കെ 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തൃത്താല - മേഴത്തൂര്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യയിലെ ശിബില.എ.കെ 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ എടരിക്കോട് - പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിഫാന. വി 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ 41,174 ആണ്‍കുട്ടികളും 42,719 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 40,774 ആണ്‍കുട്ടികളും 42,554 പെണ്‍കുട്ടികളും വിജയിച്ചു. 14,571 ഡിസ്റ്റിംങ്ഷനും, 30,586 ഫസ്റ്റ് ക്ലാസും, 16,917 സെക്കന്റ് ക്ലാസും, 21,254 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 83,328 പേര്‍ വിജയിച്ചു (99.33%).
പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ ചോലമുക്ക്-നെടിയിരുപ്പ് ഹിദായത്തുത്വാലിബീന്‍ മദ്‌റസയിലെ നിയാസ്‌മോന്‍.പി 400ല്‍ 395 മാര്‍ക്ക് നേടി ഒന്നാം റാങ്കും, വെസ്റ്റ്‌നെല്ലാര്‍-പള്ളിപ്പടി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലെ നസീബ ബീവി.വി.എസ് 400ല്‍ 394 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ ചാലാട് അഞ്ചുമന്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ്.കെ 400ല്‍ 393 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ 14,206 ആണ്‍കുട്ടികളും 14,752 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 13,931 ആണ്‍കുട്ടികളും 14,640 പെണ്‍കുട്ടികളും വിജയിച്ചു. 1,476 ഡിസ്റ്റിംങ്ഷനും, 8,139 ഫസ്റ്റ് ക്ലാസും, 6,852 സെക്കന്റ് ക്ലാസും, 12,104 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 28,571 പേര്‍ വിജയിച്ചു (98.66%).
പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ കിഴക്കുംപാടം സിറാജുല്‍ ഹുദാ മദ്‌റസയിലെ റാബിഅഫര്‍വീന്‍ പി. 400ല്‍ 395 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, അറനാടംപാടം പള്ളിപ്പടി ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലെ റിന്‍സിയ.പി 400ല്‍ 394 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കിഴക്കുംപാടം സിറാജുല്‍ ഹുദാ മദ്‌റസയിലെ റാഫിഅഷറിന്‍.പി 400ല്‍ 393 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നും മൂന്നും റാങ്ക് നേടിയവര്‍ ഒരേ മദ്‌റസയില്‍ പഠിക്കുന്ന ഇരട്ട സഹോദരികളാണ്.
പ്ലസ്ടു ക്ലാസില്‍ 1,507 ആണ്‍കുട്ടികളും 1,398 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1,446 ആണ്‍കുട്ടികളും 1,385 പെണ്‍കുട്ടികളും വിജയിച്ചു. 173 ഡിസ്റ്റിംങ്ഷനും, 752 ഫസ്റ്റ് ക്ലാസും, 709 സെക്കന്റ് ക്ലാസും, 1,197 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 2,831 പേര്‍ വിജയിച്ചു (97.45%).
ആകെ വിജയിച്ച 2,16,077 പേരില്‍ 22,435 പേര്‍ ഡിസ്റ്റിംഷനും, 63,487 പേര്‍ ഫസ്റ്റ് ക്ലാസും, 44,130 പേര്‍ സെക്കന്റ് ക്ലാസും, 86,025 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 135 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 126 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 99 കുട്ടികളും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 45 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ മുതുവില്‍കുണ്ട് അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ 26 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,657 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 238 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,353 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന കോയമ്പത്തൂരില്‍ 60 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 695 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സഊദി അറേബ്യയില്‍ 9 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2016 ജൂലൈ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് രജിസ്തര്‍ ചെയ്യാനുള്ള അവസാന തിയ്യതി ജൂണ്‍ 30 ആണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2016 ജൂണ്‍ 30 വരെ സ്വീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും 100 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. ഫോറങ്ങള്‍ താഴെ കൊടുത്ത സമസ്ത വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാര്‍ക്ക് ലിസ്റ്റ് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 20 തിങ്കളാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
എന്ന്,
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്)
(ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്)
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍
(ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്)
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍
(ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്)
കെ. മോയിന്‍കുട്ടി മാസ്റ്റര്‍
(മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്)
- SKIMVBoardSamasthalayam Chelari