കേരളീയം പുരസ്കാരം കടമേരി റഹ്‍മാനിയ്യ അറബിക് കോളെജ് വിദ്യാര്‍ത്ഥി അബ്ദുസ്സലാമിന്

നാദാപുരം : യുവ എവുത്തുകാരെ കണ്ടെത്തുന്നതിന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളീയം സാംസ്കാരിക മാസിക നടത്തിയ കേരളീയം യുവ പ്രതിഭ പുരസ്കാരത്തിന് കടമേരി റഹ്‍മാനിയ്യ അറബിക് കേളേജ് വിദ്യാത്ഥി എം. അബ്ദുസ്സലാം അര്‍ഹനായി.

ജനസംഖ്യാ വളര്‍ച്ച പ്രകൃതി യാഥാര്‍ഥ്യങ്ങളും സമീപന രേഖകളും എന്ന വിഷയത്തില്‍ നടന്ന ലേഖനത്തിനാണ് പുരസ്കാരം. സി. രാധാകൃഷ്ണന്‍ , കെ.എം. റോയ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ ലേഖനം തെരഞ്ഞെടുത്തത്. റഹ്‍മാനിയ്യ അറബിക് കോളേജില്‍ എം.എ. ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കുന്ന അബ്ദുസ്സലാം നിവരധി തവള കോളെജ് തല മത്സരങ്ങളില്‍ അവര്‍ഡ് നേടിയിട്ടുണ്ട്.

മലപ്പുറം കൂട്ടാലുങ്ങല്‍ അഹമ്മദ് ഹാജിയുടെയും സൈനബയുടെയും മകനാണ്.

- chu.rahmani -



ജിദ്ദ : കുളിര്‍മ്മ കുടുംബ വേദി, ജെ.ഐ.സി ഹജ്ജ് ഖാഫില സംയുക്ത ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട പ്രത്യേക ഹജ്ജ് പരിശീലന ക്ലാസ് ശ്രദ്ധേയമായി. അല്‍നൂര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ നടന്ന പഠന വേദിയില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , ഹജ്ജ് ഉദ്ദേശിച്ചവര്‍ നടത്തേണ്ടുന്ന മുന്നൊരുക്കങ്ങളും പുറപ്പെടുന്ന നിമിഷം മുതല്‍ പരിപൂര്‍ണ്ണമായും തഹല്ലുല്‍ ആയി തിരിക്കുന്നതു വരെയുള്ള ഓരോ ഘട്ടങ്ങളിലും അനുവര്‍ത്തിക്കേണ്ടുന്ന കര്‍മ്മങ്ങളുടെ അതി സൂക്ഷ്മവും പ്രായോഗികവുമായ വിശകലനം പഠിതാക്കളില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു.


കുളിര്‍മ്മ കുടുംബ വേദി ഭാരവാഹികളായി സയ്യിദ് സീതി കോയ തങ്ങള്‍ , അബ്ദുറഹ്‍മാന്‍ ഗൂഡല്ലൂര്‍ , ഉമ്മര്‍ കുട്ടി, അബ്ദുല്‍ ഗഫൂര്‍ പട്ടിക്കാട്, ഷൌക്കത്ത് വണ്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംഗമത്തില്‍ ഖാഫില അംഗങ്ങള്‍ക്കു പുറമെ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും പങ്കെടുത്തു. കര്‍മ്മശാസ്ത്ര അവബോധം താരതമ്യേന കുറവായ ശരാശരി പ്രവാസികള്‍ക്ക് ഇത് വേറിട്ടൊരനുഭവമായി എന്നും ഇതിനു വേദിയൊരുക്കിയ ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഖാഫില, കുളിര്‍മമ കുടുംബ വേദി ഭാരവാഹികള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ക്ലാസില്‍ പങ്കെടുത്ത ഖാഫില അംഗങ്ങള്‍ അറിയിച്ചു.


- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -

ജെ.ഐ.സി. ഉലമാ ജല്‍സ




ജിദ്ദ : വിജ്ഞാന സന്പാദനം വിശ്വാസിയുടെ നിര്‍ബന്ധ കടമയാണെന്നത് പോലെ തന്നെ ആര്‍ജ്ജിച്ച അറിവുകള്‍ സമൂഹത്തിന് പകര്‍ന്നു കൊടുക്കുക എന്നത് പണ്ഡിതരുടെയും ബാധ്യതയാണെന്ന് ജെ.ഐ.സി. ഉലമാ ജല്‍സ വിശദമാക്കി. പ്രവാസ ജീവിതം നയിക്കുന്നതോ ജീവിത പരിതസ്ഥിതികളില്‍ വരുന്ന മറ്റേതെങ്കിലും മാറ്റങ്ങളോ, ഈ ദൗത്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പണ്ഡിത സമൂഹത്തിന് ഇളവനുവദിക്കുമെന്നു കരുതാന്‍ വയ്യ. ഓരോരുത്തരും അതതു കാലത്ത് ജീവിക്കുന്ന പ്രാന്ഥസ്ഥ ദേസം തന്നെയാണ് അവരുടെ കര്‍മ്മ മണ്ഡലം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും, കാലിക പ്രശസ്തമായ വിഷയങ്ങളില്‍ പഠന, ഗവേഷണങ്ങള്‍ക്കും ദീനീ ദഅവത്തിനും സമയം കണ്ടെത്താനും പണ്ഡിത സമൂഹത്തോട് ജല്‍സ ആവശ്യപ്പെട്ടു. കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ സമകാലിക സമസ്യകള്‍ക്കുത്തരം കണ്ടെത്താനും സമൂഹത്തിന്‍റെ മുന്പിലുള്ള ഏതു സങ്കീര്‍ണ്ണമായ വിഷയങ്ങളിലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും ഉതകുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ അടങ്ങുന്ന ഫിഖ്ഹ് കൗണ്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും, ഇസ്‍ലാമിക സരണിയുടെ മഹദ് പൈതൃകം സമൂഹത്തിനു മുന്പില്‍ വിശദമായി സമര്‍പ്പിക്കപ്പെടാന്‍ , അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്ന വ്യത്യസ്ഥ വിഷയങ്ങളില്‍ ആശയ സംവാദങ്ങളും ഗ്രന്ഥ വിശകലനങ്ങളുമടങ്ങുന്ന വ്യത്യസ്ഥ പരിപാടികള്‍ക്കും രൂപം നല്‍കിയതായും, ഉന്നത പണ്ഡിതര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വിപുലമായ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജെ.ഐ.സി. ഉലമാ വിംഗ് കണ്‍വീനര്‍ അബ്ദുല്‍ ബാരി ഹുദവി പറഞ്ഞു.

ജെ.ഐ.സി. സാരഥികളായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , മുഹമ്മദ് ടി.എഛ്. ദാരിമി എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച ഒന്നാം സെക്ഷനിലും ജുമുഅക്ക് ശേഷം തുടര്‍ന്ന രണ്ടാം സെക്ഷനിലുമായി അഷ്റഫ് ഫൈസി മുണ്ടന്പ്ര, ഹസന്‍ ഹുദവി, ഹാഫിള് ജഅഫര്‍ വാഫി, സിദ്ധീഖ് ബാഖവി തുടങ്ങിയ നിരവധി പണ്ഡിതര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -

ലൗ ജിഹാദ് SKSSF സെമിനാര്‍

21/11/2009 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കോഴിക്കോട് മലയമ്മയില്‍

MK RAGAVAN MP,KODATHAI,T T ISMAIL,C T RAHEEM.PANKEDUKKUM.

എം.കെ. രാഘവന്‍ എം.പി. കൂടത്തായി, ടി.ടി. ഇസ്‍മാഈല്‍ , സി.ടി. റഹീം തുടങ്ങിയവര്‍ പങ്കെടുക്കും

- SKSSFNEt -

SYS ആദര്‍ശ സമ്മേളനം തിരുവനന്തപുരം

21/11/2009 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക്

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍, Vallakkadavu Junction, തിരുവനന്തപുരം

കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

തിരുവനന്തപുരം ജില്ല ഏകദിന ഉലമാ കോണ്‍ഫറന്‍സ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ല ഏകദിന ഉലമാ കോണ്‍ഫറന്‍സ് 21/11/2009 രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് നാല് മണ് വരെ

Mele Thempanoor, തിരുവനന്തപുരം

കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് പുതിയ ഭാരവാഹികള്‍



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി അശ്റഫ് ദാരിമി (പ്രസിഡന്‍റ്), മുഹമ്മദ് ദാരിമി, അബ്ദുല്‍ ഗഫൂര്‍ വേങ്ങര (വൈ. പ്രസിഡന്‍റ്), സിദ്ധീഖ് ലത്തീഫി (ജന. സെക്രട്ടറി), റിഷാദ്, ആബിദ് (ജോ. സെക്രട്ടറി), അശ്റഫ് സൈനി (ട്രഷറര്‍ ) അനീസ് (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ധീന്‍ ഫൈസി, റസാഖ് ദാരിമി, നൌഷാദ് യമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് പുതിയ ഭാരവാഹികള്‍



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് ദാരിമിയുടെ അധ്യക്ഷതയില്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മുജീബ് റഹ്‍മാന്‍ ഹൈതമി (പ്രസിഡന്‍റ്), അബ്ദുല്ല മുസ്‍ലിയാര്‍ എളമരം, ഹസ്സന്‍ കുട്ടി (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഹമീദ് അന്‍വരി (ജന. സെക്രട്ടറി), മുസ്ഥഫ ചട്ടിപ്പറന്പ്, മുസ്ഥഫ യൂണിവേഴ്സിറ്റി (ജോ. സെക്രട്ടറി) സിദ്ധീഖ് കുഴിപ്പുറം (ട്രഷറര്‍ ), മൂസു രായിന്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ ഫൈസി, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുസ്ഥഫ ചട്ടിപ്പറന്പ് നന്ദിയും പറഞ്ഞു.

ഫണ്ട് ഉദ്ഘാടനംചെയ്തു

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നിര്‍മിക്കുന്ന ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക സൗധത്തിലേക്കുള്ള തിരൂര്‍ മേഖലയില്‍ നിന്നുള്ള ഫണ്ട് ഉദ്ഘാടനം ദുബായ്‌സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി കെ.കെ. നൗഫല്‍ വെട്ടത്തില്‍ നിന്ന് സ്വീകരിച്ച് പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. എം.പി. നുഅ്മാന്‍, പി.എം. റഫീഖ് അഹമ്മദ്, ഇ. സാജിത് മൗലവി, കെ.സി. നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

RAKSHA VALAYAM

KOZHIKIODE THARBIYATHINU MUMBILSKSSF RAKSHA VALAYAM NOV 20 [SAT] 9am.

prakadanam samasthayil ninnum thudangum.

- SKSSFNEt -

മജ്‍ലിസ് ഇന്‍തിസ്വാബ് സ്വാഗതസംഘം




മജ്‍ലിസ് ഇന്‍ത്വിസാബ് സ്വാഗതസംഘം രൂപീകരണ യോഗം

എസ്.കെ.എസ്.എസ്.എഫ്. മജ്‍ലിസ് ഇന്‍ത്വിസാബ് സ്വാഗതസംഘം രൂപീകരണ യോഗം 2009 നവംബര്‍ 14 ശനിയാഴ്ച ഉച്ചക്ക് 2.30ന് ഇസ്‍ലാമിക് സെന്‍ററില്‍

- SKSSFNEt -

ജാമിഅ മില്ലിയ്യയിലെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിന് അപേക്ഷിക്കാം

ഉര്‍ദു ഭാഷാ പരിപോഷണത്തിനായി കേന്ദ്രസര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ (ന്യൂഡല്‍ഹി) യുടെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിനു അപേക്ഷിക്കാം. ഉര്‍ദു വായിക്കാനും എഴുതാനും മനസ്സിലാക്കാനും പ്രയോജനപ്പെടുന്ന ഈ കോഴ്സിനു അപേക്ഷിക്കുവാന്‍ പ്രത്യേക പ്രായപരിധിയോ പ്രവേശന യോഗ്യതയോ സമയമോ ബാധകമല്ല. പഠന മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള പരിജ്ഞാനം അനിവാര്യമാണ്.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള ഈ കോഴ്സിന്‍റെ പാഠ്യപദ്ധതി മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഉര്‍ദു ലിപി പരിജ്ഞാനത്തിനും രണ്ടാം ഘട്ടത്തില്‍ ലളിതമായ കഥകള്‍ , കവിതകള്‍ , കത്തുകള്‍ , വാചക നിര്‍മ്മാണം എന്നിവക്കും പ്രാധാന്യം നല്‍കുന്നു. അവസാന ഘട്ടത്തിലെ പാഠ്യപദ്ധതിയില്‍ ആധുനിക പൗരാണിക സാഹിത്യ രചനകളാണ് പ്രധാനമായിട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കോഴ്സിനു വേണ്ട പഠന സാമഗ്രികള്‍ യൂണിവേഴ്സിറ്റി സൗജന്യമായി അയച്ചുതരുന്നതാണ്. പാഠ പുസ്തകത്തോടൊപ്പമുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി തിരിച്ചയക്കുന്ന അസൈന്‍മെന്‍റുകളാണ് അടുത്ത ഘട്ടത്തിലുള്ള യോഗ്യതയായി പരിഗണിക്കുന്നത്

നിശ്ചിത അപേക്ഷയോടൊപ്പം ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ യുടെ പേരിലെടുത്ത നൂറു രൂപയോ പോസ്റ്റല്‍ ഓര്‍ഡറോ ബാങ്ക് ട്രാഫ്റ്റോ സഹിതം അപേക്ഷിക്കുക. വിലാസം Hony, Director, Urdu Correspondence Course, Arjun Singh Centre for distance and open learning, Jamia Millia, Islamia, Jamia Nagar, New Delhi 110025

അപേക്ഷകള്‍ ഇസ്‍ലാമിയ്യ സെന്‍ററിലും http://www.jmi.nic.in/cdol/Uccform.pdf എന്ന സൈറ്റിലും ലഭ്യമാണ്.

- trend skssf -

SKSSF National Campus Call, പ്രചരണോദ്ഘാടനം


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റി



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഫൈസല്‍ ഫൈസി കിഴിശ്ശേരി (പ്രസിഡന്‍റ്) അബ്ദു റഊഫ് എം.വി., ഹൈദര്‍ ചപ്പാരപ്പടവ് (വൈ. പ്രസി.) അശ്റഫ് ഫൈസി (ജന. സെക്രട്ടറി), ഇഖ്ബാല്‍ ഫൈസി, ഫത്താഹ് മാലിവാടം (ജോ. സെക്രട്ടറി), ഫൈസല്‍ നാദാപുരം (ട്രഷറര്‍ ), സയ്യിദ് ശാഹുല്‍ ഹമീദ് (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ മുജീബ് റഹ്‍മാന്‍ ഹൈതമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇല്‍യാസ് മൗലവി, മുഹമ്മദലി പുതുപ്പറന്പ്, അബ്ദുറഹ്‍മാന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശുക്കൂര്‍ എടയാറ്റൂര്‍ സ്വാഗതവും അശ്റഫ് ഫൈസി നന്ദിയും പറഞ്ഞു.

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ blog


ആലക്കോട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. നിശാകാന്പ്

കണ്ണൂര്‍ : ആലക്കോട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. നിശാകാന്പ് നവംബര്‍ 29 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മൂന്നാംകുന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. ലത്ത്വീഫ് മാസ്റ്റര്‍ Panniyoor, ഇബ്റാഹീം ബാഖവി Ponnyam തുടങ്ങിയവര്‍ ക്ലാസ് എടുക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം കാന്പ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്‍റ് ഹസ്സന്‍ ദാരിമി, സെക്രട്ടറി ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- റസാഖ് -

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞുടുത്തു



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം മുജീബ് റഹ്‍മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുല്ല കുട്ടി ഫൈസി (പ്രസി.), ഇബ്റാഹിം അരിമില്‍ , അബ്ദു റഹിമാന്‍ കോയ ഏലത്തൂര്‍ , മൊയ്തു നന്തി (വൈസ് പ്രസി.), മുഹമ്മദ് ബാവ അല്ലൂര്‍ (ജന. സെക്രട്ടറി), ഹാരിസ് നന്തി, നൌഷാദ് (ജോ.സെക്രട്ടറി), ഹംസ രാമനാട്ടുകര (വര്‍ക്കിംഗ് സെക്രട്ടറി), അലി ചാവക്കാട് (ട്രഷറര്‍ ) ഷാജി മുണ്ടക്കയം (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഒ. അബ്ദു റഹ്‍മാന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി പുതുപ്പറന്പ്, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ബാവ സ്വാഗതവും ഹാരിസ് നന്തി നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു - പ്രൊഫ. ഇസ്‍ഹാഖ് ബാഖവി



ജിദ്ദ : ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഇസ്‍ലാമിക പ്രബോധനം ലക്ഷ്യമാക്കി തുടക്കം കുറച്ച ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി അതിന്‍റെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചതായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ പ്രധാന അധ്യപകനായ പ്രൊഫ.. ഇസ്ഹാഖ് ബാഖവി അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ട് മുന്പ് ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ പ്രവര്‍ത്തന ഫലമാണ് ഇത് ഇന്നുകാണുന്ന ആധുനിക വൈജ്ഞാനിക വിപ്ലവത്തിലെത്തിച്ചത്. ദാറുല്‍ഹുദക്ക് കീഴില്‍ കേരളത്തിന് അകത്തും പുറത്തുമായി ഇരുപതോളം സഹ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദയുടെ പത്താം സനദ്‍ദാന സമ്മേളനത്തില്‍ വെച്ചാണ് അന്തരിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍വകലാശാലയായി പ്രഖാപനം നടത്തിയത്.


ദാറുല്‍ഹുദാ ഇസ്‍ലാമിക് സര്‍വകലാശാല ജിദ്ദാ കമ്മിറ്റി പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണവും, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.കെ.എം. മൗലവിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അധ്യക്ഷത വഹിച്ചു.


നിഷ്കാമ കര്‍മ്മികളായ നേതാക്കളുടെ ദീര്‍ഘ വീക്ഷണവും അര്‍പ്പണ ബോധമുള്ള അധ്യാപകരുടെ പരിശ്രമവുമാണ് ദാറുല്‍ ഹുദക്ക് കാലത്തിന്ന് മുന്പേ സഞ്ചരിക്കാനായതെന്ന് യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തിയ ഒ.കെ.എം. മൗലവി പറഞ്ഞു. ഒ.കെ.എം. മൗലവിക്ക് ദാറുല്‍ഹുദാ സര്‍വകലാശാല ജിദ്ദാ കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ കൈമാറി.


ദാറുല്‍ഹുദാ കമ്മിറ്റി അംഗം ബഷീര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്‍ ബാരി ഹുദവി, ഒ.സി. ഹുസൈന്‍ ഹാജി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട്, കെ.പി. മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.എ. കോയ മുന്നിയൂര്‍ സ്വാഗതം പറഞ്ഞു.


- മജീദ് പുകയൂര്‍ , ജിദ്ദ -

എസ്.കെ.എസ്.എസ്.എഫ്. വയനാട് ജില്ലാ കാമ്പസ്‌കോള്‍

കല്പറ്റ : അടുത്ത മാസം പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാമ്പസ് കോളിന്റെ ഭാഗമായി കല്പറ്റ സമസ്ത ഓഫീസില്‍ നവംബര്‍ 14ന് ജില്ലാ കാമ്പസ് കോള്‍ നടത്തും. പരിപാടിയുടെ വിജയത്തിനായി കാമ്പസുകളില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തും.യോഗത്തില്‍ ചെയര്‍മാന്‍ എം.എം.താഹിര്‍ അധ്യക്ഷത വഹിച്ചു. പി.സി.താഹിര്‍, അബ്ദുസമദ്, ലുഖ്മാനുല്‍ ഹക്കീം, അജ്മല്‍ കല്പറ്റ, അയൂബ് മുട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Rahmatulla qasimi ustad visits UAE

Rahmatulla qasimi ustad visits UAE in between the journey from Tripoly Libiya to Kozhikode.

He will land in Dubai Ter. 3 on 09.11.09 @ 10.50 PM.

He will restart his journey to kozhikode from same airport on 12.11.09 @ 1 AM.

Fore more details please contact without hesitation. 050 782 92 66.

- Tayyib Hudawi -


Reception for Munawwirali Tangal & Rahmatulla Qasimi Ustad (today)

10.11.2009 Tuesday 08.00 PM ( After Isha Prayer).

In Malik Bin Anas Masjid ( Imam Abdussalam Baqawi Ustad) Frontside of Al Wasl Park, Satwa, Dubai.

Please convey this message to dears and nears in our organisation.

Please contact 050 782 92 66.

എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാന്പസ് കോള്‍



സംസ്ഥാന നത കാന്പസ് കോള്‍ (സലാമ) ഉദ്ഘാടനം 2009 നവംബര്‍ 7 ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.


കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തില്‍ അറിവിന്‍റെയും ആദര്‍ശ ബോധത്തിന്‍റെയും ചിന്തകള്‍ വിതറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചടുലമായ പടയണി എസ്.കെ.എസ്.എസ്.എഫ്. കര്‍മ്മരംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്.


ശ്രദ്ദേയവും വ്യത്യസ്തവുമായ മജ്‍ലിസ് ഇന്‍ത്വിസാബിന്‍റെ വൈവിധ്യങ്ങളില്‍ ഒന്നത്രെ നാഷണല്‍ കാന്പസ് കോള്‍ . പെരിന്തല്‍ മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് ഡിസംബര്‍ 5, 6 തിയ്യതികളില്‍നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയുടെ സംസ്ഥാന തല പ്രചരണോത്ഘാടനം 2009 നവംബര്‍ 7 ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം പ്രസ്ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് ജന: സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ പനങ്ങാങ്കര, അലി ഫൈസി പാറേല്‍ , പച്ചേരി നാസര്‍ , സിദ്ദീഖ് ഫൈസി അമ്മിണിക്കാട്, അഹ്‍മദ് തെര്‍ളായി തുടങ്ങിയവരും സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കളും പങ്കെടുക്കും.


- ആരിഫ് അലി -

കലണ്ടര്‍ പ്രകാശനം ചെയ്തു.




കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ യു.എ.ഇ. തല കലണ്ടര്‍ പ്രകാശനം അഡ്വ. അഷ്റഫ് പുതിയൂട്ടിളിന്ന് കോപ്പി നല്‍കി കോളെജ് യു.എ.ഇ. ഉത്തര മേഖല കമ്മിറ്റി പ്രസിഡന്‍റ് അംബിലാട്ടില്‍ അബ്ദുല്ല ഹാജി നിര്‍വ്വഹിക്കുന്നു.

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

തിരൂരങ്ങാടി : 171-ാമത്‌ മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്താന്‍ ചെമ്മാട്‌ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മാനേജിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ദാറുല്‍ഹുദാ പ്രൊ ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ജിഫ്‌രി തങ്ങള്‍ കക്കാട്‌, പ്രൊഫ. ഇ. മുഹമ്മദ്‌, സൈതലവി ഹാജി, ഇല്ലത്ത്‌ മൊയ്‌തീന്‍ഹാജി, കെ. അബ്ദുള്‍ഖാദര്‍ മൗലവി, ശംസുദ്ദീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി സ്വാഗതവും യു. ശാഫി ഹാജി ചെമ്മാട്‌ നന്ദിയും പറഞ്ഞു.

എസ്‌.വൈ.എസ്‌. കണ്‍വെന്‍ഷന്‍

തിരൂരങ്ങാടി : പെരുവള്ളൂര്‍ കാക്കത്തടം ഫാറൂഖാബാദ്‌ മഹല്ല്‌ എസ്‌.വൈ.എസ്‌., എസ്‌.കെ. എസ്‌.എസ്‌.എഫ്‌. കണ്‍വെന്‍ഷന്‍ പി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചൊക്ലി മരക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു.

എസ്‌.വൈ.എസ്‌. ഭാരവാഹികള്‍: ചൊക്ലി മരക്കാര്‍ ഹാജി (പ്രസി.), അസൈന്‍ പി., കെ ഹംസ (വൈ.പ്രസി.), സൈതലവി കോയ തങ്ങള്‍ (ജന.സെക്ര.), പി.സി.ബീരാന്‍കുട്ടി, പി.കെ. മുസ്‌തഫ (ജോ.സെക്ര.), പി. മുഹമ്മദ്‌ കുട്ടി (ട്രഷ.).

ലൗ ജിഹാദ് : ആരോപണം ദുരുദ്ദേശപരം - കുവൈത്ത് റൈഞ്ച്

കുവൈത്ത് സിറ്റി : അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വഴി മത പ്രചരണങ്ങള്‍ നടത്തല്‍ അനിസ്‍ലാമികമാണെന്നിരിക്കെ കേവലം കാന്പസ് പ്രണയങ്ങളെ ലൗ ജിഹാദെന്ന് പേരിട്ട് ഇസ്‍ലാമിനെ കരിവാരിത്തേക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്ത് റൈഞ്ച് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. അനാശ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതുറക്കുന്ന പ്രണയത്തെ ഇസ്‍ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന മിശ്ര വിഹാഹങ്ങളില്‍ എല്ലാ മതക്കാരുമുണ്ടെന്നിരിക്കെ ഇസ്‍ലാമിനെതിരെയുള്ള ആരോപണങ്ങള്‍ ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. മജീദ് ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‍മാന്‍ ഹൈതമി, ഹമീദ് അന്‍വരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അശ്റഫ് ദാരിമി നന്ദിയും പറഞ്ഞു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് - പുതിയ ഭാരവാഹികള്‍



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സുബൈര്‍ മൗലവി (പ്രസിഡന്‍റ്) സയ്യിദ് ശുഐബ്, അശ്റഫ് ദാരിമി, സി.എച്ച്. മജീദ് (വൈസ്. പ്രസി.), അബ്ദുന്നാസര്‍ അസ്‍ലാമി വിളയൂര്‍ (ജ. സെക്രട്ടറി), പി.എ. നാസര്‍ , അബ്ദുസ്സലാം തിരൂര്‍ക്കാട് (ജോ. സെക്രട്ടറി), സുലൈമാന്‍ കെ.കെ. (വര്‍ക്കിംഗ് സെക്രട്ടറി, ഉസ്‍മാന്‍ (ട്രഷറര്‍ ), സി. കമറുദ്ദീന്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണംഗ് ഓഫീസര്‍ മന്‍സൂര്‍ ഫൈസി ചെറുവാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശുഐബ് തങ്ങള്‍ , ഉസ്‍മാന്‍ , മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അബ്ദുന്നാസര്‍ അസ്‍ലമി നന്ദിയും പറഞ്ഞു.

എം.ഐ.സി. യതീംഖാന സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

ജിദ്ദ : വള്ളുവന്പ്രം അത്താണിക്കലിലെ മഖ്ദൂമിയ്യ ഇസ്‍ലാമിക് കോംപ്ലക്സ് (എം.ഐ.സി.) സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം യതീംഖാന ജനറല്‍ സെക്രട്ടറി ടി.വി. ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. എന്‍ . മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.എച്ച്. ദാരിമി ഉദ്ബോധനം നടത്തി. പഴേരി കുഞ്ഞിമുഹമ്മദ്, മൊറയൂര്‍ അബ്ദു ഹാജി, മമ്മദ് ഈസകുട്ടി, ആറ്റശ്ശേരി ശൗക്കത്ത്, ലത്തീഫ് മുസ്‍ലിയാരങ്ങാടി, സി.കെ. സാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ അരിന്പ്ര സ്വാഗതവും പി.കെ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.


ഭാരവാഹികള്‍



അബ്ദുഹാജി മൊയറൂര്‍ ജിദ്ദ (പ്രസിഡന്‍റ്), മജീദ് പുകയൂര്‍ ജിദ്ദ, ഹുസൈന്‍ ഹാജി മക്ക, കെ.ടി. കുഞ്ഞാലന്‍ കുട്ടി തായിഫ്, എം.ടി. ഹനീഫ റിയാദ് എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍ , അബൂബക്കര്‍ അരിന്പ്ര ജിദ്ദ (ജനറല്‍ സെക്രട്ടറി), വട്ടോളി ശംസുദ്ദീന്‍ ജിസാന്‍ , ഹംസ മാളിയേക്കല്‍ റാബഗ്, മന്നതൊടി സലിം ഖമീസ് മുഷൈത്ത്, സി.പി. ശരീഫ് ദമാം എന്നിവര്‍ ജോ.സെക്രട്ടറിമാര്‍ , മുസ്തഫ മൊറയൂര്‍ യാന്പു (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

- മജീദ് പുകയൂര്‍ , ജിദ്ദ -

അന്ത:ഛിദ്രതകളകറ്റാന്‍ ഇടപെടലുകള്‍ ഉണ്ടാകണം - ഒ.കെ.എം. മൗലവി

ഒ.കെ.എം. മൗലവിക്ക് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ യാത്രയയപ്പ്

സ്നേഹവും സാഹോദര്യവും അന്യമാകുന്ന സമകാലിക സമൂഹത്തില്‍ മഹല്ലുകളിലെയും സംഘടനകളിലെയും അന്ത:ഛിദ്രതകളകറ്റാനും അകന്നുപോയ കുടുംബ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കാനും പ്രവാസി മലയാളികളുടെ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജെ.ഐ.സി. ഫത്‍വാ ബോര്‍ഡ് അംഗവും എസ്.വൈ.എസ്. ചെയര്‍മാനുമായ ഒ.കെ.എം. മൗലവി അഭ്യര്‍ത്ഥിച്ചു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചത്തിലേക്കുള്ള കവാടമാണ് വായനയിലൂടെ തുറക്കപ്പെടുന്നതെന്നും പുസ്തകങ്ങള്‍ വൈജ്ഞാനിക രംഗത്തെ അമൂല്യ സംഭാവനകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ദിശാബോധത്തിന്‍റെ ദശാബ്ദം' എന്ന ജെ.ഐ.സി. ദശവാര്‍ഷികത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്തു പുസ്തകങ്ങള്‍ ഈ രംഗത്ത് ശ്ലാഘനീയമായ ചുവടുവെപ്പാണെന്നും ജെ.ഐ.സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദീര്‍ഘകാലം നേതൃപരമായ പങ്കു വഹിച്ച ഒ.കെ.എം. മൗലവി പറഞ്ഞു.

ജെ.ഐ.സി. ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ അറബിയില്‍ തയ്യാറാക്കിയ സന്ദേശം മുഹമ്മദ് ടി.എച്ച്. ദാരിമി വായിച്ചു. എല്‍ . സി. ഡി. പ്രദര്‍ശനത്തോടെ സമര്‍പ്പിക്കപ്പെട്ട, ഇലക്ട്രേണിക് ഇസ്‍ലാമിക ഗ്രന്ഥ ശേഖരവും ലാപ്ടോപ്പുമടങ്ങുന്ന ജെ.ഐ.സി. ഉപഹാരം വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമായിരുന്നു.

സയ്യിദ് സീതിക്കോയ തങ്ങള്‍ , സയ്യിദ് സഹല്‍ തങ്ങള്‍ , കെ.സി. മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , ബാപ്പുട്ടി മുസ്‍ലിയാര്‍ കോടൂര്‍ , ഒ.സി. ഹുസൈന്‍ ഹാജി, കുഞ്ഞമ്മു ഹാജി, കുഞ്ഞിമുഹമ്മദ് പട്ടാന്പി, അബുബക്കര്‍ അരിന്പ്ര, അലി ഹസന്‍ സെയ്ത് മുഹമ്മദ് ആനമങ്ങാട്, കെ. മുഹമ്മദ് കുട്ടി, പി. കുഞ്ഞാനലന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സിയ്യിദ് ഉബൈദുല്ലാ തങ്ങല്‍ സ്വാഗതമാശംസിച്ചു.

- Usman Edathil -

വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി : 'ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' കാന്പയിന്‍റെ ഭാഗമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച 'ജ്ഞാന സമീക്ഷ 09' ഖുര്‍ആന്‍ പരീക്ഷയുടെ ഫൈനല്‍ മത്സരം അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടന്നു. ആയിശ മുഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും സി.പി.എ. ഗഫൂര്‍ രണ്ടാം സ്ഥാനവും നേടി. ഗഫൂര്‍ ഫൈസി പൊന്മള, അബ്ദുന്നാസിര്‍ അസ്‍ലമി എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി.