സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പിന്‍വലിക്കുക: സമസ്ത

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

rajyasabha.nic.in എന്ന വെബ് സൈറ്റില്‍ 'കമ്മിറ്റീസ്' എന്ന ലിങ്കില്‍ കയറി ബില്ലിനെതിരെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി 28-ന് വെള്ളിയാഴ്ച ഖത്തീബുമാര്‍ പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും പൊതു ജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് സംഘടന പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

ജാമിഅഃ സമ്മേളനം മാറ്റിവെച്ചു

പെരിന്തല്‍മണ്ണ : ജനുവരി 28,29,30 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം മാറ്റിവെച്ചതായി ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോവിഡ് സാഹചര്യവും സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിഗണിച്ചാണ് സമ്മേളനം മാറ്റിവെക്കുന്നത്. കോവിഡ് വ്യാപന രൂക്ഷത കുറയുന്നത് അനുസരിച്ച് ഏറ്റവും അടുത്ത സമയത്ത് തന്നെ സമ്മേളനം നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
- JAMIA NOORIYA PATTIKKAD

അന്താരാഷ്ട്ര ഖുര്‍ആന്‍ ഗവേഷണ കേന്ദ്രം പ്രൊജക്ട് ലോഞ്ചിങ് നിര്‍വഹിച്ചു

ഖുര്‍ആനിക പഠനങ്ങളെ സമീപ്പിക്കേണ്ടത് ആധികാരകതയോടെ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട്: ഖുര്‍ആനിക പഠനങ്ങളെസമീപ്പിക്കേണ്ട രീതി ശാസ്ത്രം ആധികാരികവും ഗഹനവുമാവണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ മുണ്ടക്കുളത്ത് ഒരുക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീര്‍ അല്‍ ഖുര്‍ആനിന്റെ (ഇരിതാഖ്) പ്രൊജക്ട് ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിക പഠനങ്ങള്‍ക്ക് ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുന്ന അഹ്‌ലുസുന്നയുടെ പ്രാമാണിക തഫ്‌സീറുകളെ അവലംബമാക്കിയാവണം ഇത്തരം പഠനങ്ങളെ സമീപ്പിക്കേണ്ടതെന്നും ഇത്തരം പഠനങ്ങളിലൂടെ ഖുര്‍ആനിന്റെ സത്യ സന്ദേശം സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടത് പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വലിയൊരു ദൗത്യത്തിനാണ് ശംസുല്‍ ഉലമ ഇസ്ലാമിക് കോംപ്ലക്‌സ് ഒരുങ്ങുന്നത്. ഖുര്‍ആനിന്റെ ആഴമറിഞ്ഞ പണ്ഡിതനായ ശംസുല്‍ ഉലമയുടെ അന്ത്യാഭിലാഷമാണ് ഇതോടുകൂടി പൂവണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം ഖുര്‍ആനിനെ കൃത്യമായി വ്യാഖ്യാനിക്കാനാവില്ല. ഭാഷയെ പോലെ തന്നെ ഖുര്‍ആനിന്റെ ആശയങ്ങളും ആഴത്തിലറിഞ്ഞ് വേണം ഖുര്‍ആനിനെ വ്യാഖ്യാനം ചെയ്യാന്‍. യോഗ്യരായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയാണ് ഇരിതാഖിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എസ്.എം.ഐ.സി പ്രസിഡന്റ് സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നമ്മുടെ ജീവിതത്തില്‍ കൈവന്ന വലിയൊരു സൗഭാഗ്യമാണ് ഇരിതാഖെന്നും അന്താരാഷ്ട്രതലത്തിലേക്ക് യോഗ്യരായ പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലായ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രൊഫസര്‍ ഡോ. സയ്യിദ് മൂസ അല്‍ ഖാളിമി തങ്ങള്‍ മലേഷ്യ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മാനു തങ്ങള്‍ വെല്ലൂര്‍ പദ്ധതിയുടെ വിഡിയോ പ്രകാശനം ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രഖ്യാപനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പദ്ധതി വിശദീകരിച്ചു. ബോര്‍ഡ് അംഗങ്ങളുടെ പ്രഖ്യാപനം മുസ്തഫ മുണ്ടുപാറ നടത്തി. സമസ്ത മുശാവറ അംഗങ്ങളായ എം.പി മുസ്തഫല്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി എ.കെ ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍, സിദ്ധീഖ് ഹാജി എറണാകുളം, ഡോ. കെ.പി ഹസന്‍ ശരീഫ് വാഫി സംസാരിച്ചു. ശംസുല്‍ ഉലമ ഇസ് ലാമിക് കോംപ്ലക്‌സ് ജന.സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം സ്വാഗതവും പി.മുഹമ്മദ് കാമില്‍ കരിപ്പൂര് നന്ദിയും പറഞ്ഞു.
- Jamia Jalaliyya Mundakkulam

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് 21-ന് ശിലയിടും

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ജനുവരി 21-ന് വൈകുന്നേരം 3 മണിക്ക് നടക്കും. ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ നാരകംപുഴ മദ്റസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബു ശമ്മാസ് മുഹമ്മദലി മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സിറാജുദ്ദീന്‍ അല്‍ ഖാസിമി, പി.കെ സുബൈര്‍ മൗലവി, അയ്യൂബ് ഖാന്‍, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുസ്സലാം, അസീസ് ബഡായില്‍, സക്കീര്‍ ഹുസയിന്‍ ചിറക്കല്‍, അബ്ദുല്‍കലാം, ആരിഫ് പരീദ് ഖാന്‍, കെ.എ ശരീഫ് കുട്ടി ഹാജി തുടങ്ങിയര്‍ സംബന്ധിക്കും.
- Samasthalayam Chelari

മമ്പുറം സ്വലാത്ത് ഓണ്‍ലൈനില്‍ മാത്രം

തിരൂരങ്ങാടി: കൊറോണ രോഗവ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ മമ്പുറം മഖാമില്‍ വ്യാഴായ്ചകളില്‍ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ സംപ്രേഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും സ്വലാത്തില്‍ പങ്കെടുക്കുന്നതിനായി മഖാമില്‍ വരേണ്ടതില്ലെന്നും വിശ്വാസികള്‍ സഹകരിക്കണമെന്നും മഖാം മാനേജ്‌മെന്റ് അറിയിച്ചു.
- Darul Huda Islamic University

മദ്റസകള്‍: ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസ് ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ പ്രവര്‍ത്തിക്കും

ചേളാരി: കോവിഡ് വ്യാപനം ശക്തമായത് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളില്‍ 2022 ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ ഓഫ് ലൈനായും മറ്റു ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും മദ്റസകള്‍ പ്രവര്‍ത്തിക്കുക.
- Samasthalayam Chelari

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം ഫെബ്രുവരി 28 ന്

തിരൂരങ്ങാടി: മിഅ്‌റാജ് രാവിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ നടന്നു വരാറുള്ള ദുആ സമ്മേളനവും ബിരുദദാനവും ഫെബ്രുവരി 28 ന് തിങ്കളാഴ്ച നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, വി.പി മാമുട്ടി ഹാജി, കെ. കുട്ട്യാലി ഹാജി പറമ്പില്‍പീടിക, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, എം.എ ചേളാരി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, എം.എം. കുട്ടി മൗലവി, പി.കെ അബ്ദു റശീദ് ഹാജി ചെമ്മാട്, എം.സി ഹംസക്കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, താനാളൂര്‍ അബ്ദുല്ലക്കുട്ടി ഹാജി, കെ.പി ചെറീത് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, കാമ്പ്രന്‍ ബാവ ഹാജി, വി.പി കോയ ഹാജി ഉള്ളണം, മുസ്ഥഫ ഹുദവി ആക്കോട്, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, ക്രസന്റ് ബാവ ഹാജി പാണമ്പ്ര, എം.അബ്ദുറഹ്മാന്‍ കുട്ടി ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.
- Darul Huda Islamic University

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്; പി.കെ മൂസക്കുട്ടി ഹസ്രത്ത് (പ്രസിഡന്റ്), എം.ടി അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)

വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തിനെയും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെയും, ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ട്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് (സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, എം.സി മായിന്‍ഹാജി, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെയും തെരഞ്ഞുടത്തു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഹൈദര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എ.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, പി.എസ് അബ്ദുല്‍ജബ്ബാര്‍, യു.മുഹമ്മദ് ഷാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, സി.കെ. കെ.മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, സാദാ ലിയാഖത്തലി ഹാജി, കെ.ടി കുഞ്ഞാന്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, അബ്ദുല്‍റശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമ്മര്‍ ഫൈസി, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുല്‍സലാം ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്റാഹീം മുസ്ലിയാര്‍, കെ.പി മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍, ഹസ്സന്‍ ആലംകോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

SKSSF ഹിസ്റ്ററി കോൺഗ്രസ് നാളെ (ഞായർ)

കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം നാളെ (16 ന് ഞായറാഴ്ച) മലപ്പുറത്ത് നടക്കും .

സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്. മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്, ഡോ. എം.എച്ച് ഇല്യാസ് പ്രമുഖ ചരിത്രകാരൻമാരായ ഡോ പി. പി. അബ്ദുൽ റസാഖ്, ഡോ. ശിവദാസൻ പി, ഡോ. മുഹമ്മദലി ടി തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.

വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി. ഉബൈദുല്ല എം.എൽ.എ, സലീം എടക്കര, മുജീബ് കാടേരി തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

ദാറുൽ ഹുദ മഹ്ദിയ്യ ഷീ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചെമ്മാട്: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സെൻ്റർ ഫോർ പബ്ലിക് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് സിപെറ്റ്-ന്കീഴിൽ നടന്നുവരുന്ന മഹ്ദിയ്യ സ്ഥാപനങ്ങളുടെ കലാമത്സരമായ മഹ്ദിയ്യ ഷീ ഫെസ്റ്റ് ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 5 സോണുകളായി നടത്തപ്പെടുന്ന മത്സരത്തിൻ്റെ സ്റ്റേജിതര പരിപാടികൾ ഈ മാസം 20 ന് വിവിധ സ്റ്റഡി സെൻ്ററുകളിൽ നടക്കും. സി സോൺ ഡി സോൺ മത്സരങ്ങൾ ഈ മാസം 23 ന് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി അൽഫാറൂഖ് അക്കാദമിയിലും പടിഞ്ഞാറ്റുമുറി ഫസ്ഫരി വുമൺസ് കോളേജിലും നടക്കും. ഇ സോണ് 25 ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഇസ്ലാമിക് സെൻ്റർ വുമൺസ് കോളേജിലും എ സോൺ മത്സരങ്ങൾ 29 ന് കാസർഗോഡ് കൈതക്കാട് അൽ വർദ വിമൻസ് കോളേജിലും ബി സോൺ മത്സരങ്ങൾ 30 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മിസ്ബാഹുൽ ഹുദാ വിമൻസ് കോളേജിലും നടക്കും.
- Darul Huda Islamic University

അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി പോലീസ് കേസ്; സമസ്ത ഇസ്‌ലാമിക് സെന്റർ ശക്തമായി പ്രതിഷേധിച്ചു

റിയാദ്: സമസ്ത യുവജന വിഭാഗം നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിശ്ചയിച്ച, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി സമിതി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെന്നല പഞ്ചായത്ത് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കൊവിഡ് നിയമം ലംഘിച്ചെന്ന് കാണിച്ചാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.

തികച്ചും അച്ചടക്കത്തോടെയും പൂർണ്ണ അനുമതിയുടെയും നടന്ന പരിപാടിയിൽ നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് നീതീകരിക്കാനാവില്ല. ഇതിലും വലിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാർ ഭാഗത്തു നിന്ന് തന്നെയും ഉണ്ടായിട്ടും ആർക്കെതിരെയും നടപടികൾ എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ പോലീസ് കേസുകൾ എടുത്തിട്ടില്ല. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തികച്ചും അച്ചടക്കത്തോടെയും നിയമാനുസൃതമായും മാത്രം പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കതിരെ കേസുകൾ ചുമത്തുന്നത് സമുദായത്തെ ഭയപ്പെടുത്തി മൂലക്കിരുത്താമെന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. അത്തരം നിലപാടുകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇത്തരം നിലപാടുകൾ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂഷണമല്ലെന്നും കേസുകൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.

ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും തിരൂരങ്ങാടി പോലീസ് കേസ് ചുമത്തിയത്.
- abdulsalam

SMF സ്വദേശി ദര്‍സുകള്‍ സജീവമാക്കാന്‍ തീരുമാനം: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സ്വദേശി ദര്‍സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനമായി. ദര്‍സുകളുടെ നടത്തിപ്പ് ചുമതലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇനെക്കൂടി പങ്കാളികളാക്കും. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കാനും കേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ പള്ളി ദര്‍സുകളില്ലാത്ത മഹല്ലുകളിലാണ് സ്വദേശി ദര്‍സുകള്‍ ആരംഭിക്കേണ്ടത്.

മാര്‍ച്ച് ആദ്യ പകുതിയില്‍ സ്വദേശി ദര്‍സുകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.എം.എഫിന്റെയും ജംഇയ്യത്തുല്‍ ഖുത്വബാഇന്റെയും സംയുക്ത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാ സമിതികള്‍ രൂപീകരിക്കണം. ഇരു സംഘടനകളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരടക്കം പതിനൊന്നംഗങ്ങളാണ് സമിതിയിലുണ്ടാവേണ്ടത്. ജില്ലാ കോഡിനേറ്റര്‍ എക്‌സ് ഒഫീഷ്യോ മെമ്പറായിരിക്കും. പാഠ പുസ്തകങ്ങളുടെയും പരീക്ഷ പേപ്പറുകളുടെയും വിതരണത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ നിശ്ചയിക്കണം.

സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), യു.മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി (വൈ.ചെയര്‍മാന്‍മാര്‍), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് (ജന. കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (വര്‍.കണ്‍വീനര്‍), എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് (ജോ. കണ്‍വീനര്‍മാര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി.ഉമര്‍ മൗലവി വയനാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, യാസിര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഹുദവി കണ്ണൂര്‍, ആസിഫ് വാഫി വയനാട്, കെ.എന്‍.എസ്.മൗലവി കോഴിക്കോട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് അലി ഹുദവി മലപ്പുറം (മെമ്പര്‍മാര്‍ ) എന്നിവരടങ്ങിയതാണ് അക്കാദമിക് കൗണ്‍സില്‍.

നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനായി പരീക്ഷാ ബോര്‍ഡും ഹംസ റഹ്മാനി കൊണ്ടിപറമ്പ് ചെയര്‍മാനായി പാഠ പുസ്തക പരിശോധനാ സമിതിയും രൂപീകരിച്ചു. യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. എ.കെ. ആലിപ്പറമ്പ് സ്വാഗതവും ഹംസ റഹ് മാനി കൊണ്ടിപമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ട്രെന്റ് ദ്വിദിന എക്സിക്യൂട്ടിവ് റസിഡൻഷ്യൽ കേമ്പ് 'കനൽ ' സമാപിച്ചു

കോട്ടക്കൽ :എസ്. കെ. എസ്.എസ് എഫ് ട്രെൻഡ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് 'കനൽ ' കോട്ടക്കൽ റെഡ് ബ്രിക്സ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു. ട്രെന്റ് സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ ട്രെന്റ് ചെയർമാൻ,കൺവീനർ ട്രെൻഡ് സെക്രട്ടറിമാർ എന്നിവരായിരുന്നു ക്യാമ്പ് പ്രതിനിധികൾ. കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ട് മാസത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്യുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

വിവിധ മത്സര പരീക്ഷകളായ എൽ. എസ്.എസ്,യു.എസ്. എസ്,എൻ. എം.എം. എസ്,എൻ.ടി.എസ്.സി, കെ.വി പി വൈ, തുടങ്ങിയ പ്രൈമറി ക്ളാസ് മുതൽ ഹയർ സെക്കണ്ടറി ക്ളാസ് വരെയുള്ള മുഴുവൻ മത്സര പരീക്ഷകൾക്കും ഓൺലൈനിലും ഓഫ് ലൈനിലുമായി ഓറിയന്റേഷനും കോച്ചിംഗും നൽകാൻ ക്യാമ്പിൽ പദ്ധതിയായി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് സഹായകമായ മിഷൻ എ പ്ലസ് ക്യാമ്പയിൻ ജനു.15 മുതൽ മാർച്ച് 15 വരെ യുള്ള കാലയളവിൽ നടത്തും. യൂണിറ്റ് ട്രെന്റ് സെക്രട്ടറിമാർക്കും ടി ആർ ബി അംഗങ്ങൾക്കും ക്യാമ്പയിന്റെ മുന്നോടിയായി പരിശീലനം നൽകും.

എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു. ചെയർമാൻ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു.ആശിഖ് കുഴിപ്പുറം ഷബീർ മുസ്ല്യാർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഡോ,അബ്ദുൽ ഖയ്യൂം കടമ്പോട്, അനസ് പൂക്കോട്ടൂർ കെ.കെ മുനീർ വാണിമേൽ, സിദ്ദീഖുൽ അക്ബർ വാഫി, നാസർ മാസ്റ്റർ കൊല്ലം, ഷെമീർ ഹംസ തിരുവനന്തപുരം, ജിയാദ് എറണാകുളം, ബാബു മാസ്റ്റർ പാലക്കാട്, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലകളുടെ ഭാരവാഹികളായ സാജിർ കൂരിയാട്, ജമാൽ ഹുദവി, റിയാസ് തളീക്കര, റാഫി വാഴയൂർ, സലാം മലയമ്മ, സൽമാൻ പല്ലാർ, മുനവ്വർ ഫൈരൂസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ട്രെന്റ് സംസ്ഥാന കൺവീനർ ഷാഫി മാസ്റ്റർ ആട്ടീരി സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF ഹിസ്റ്ററി കോൺഗ്രസ് ഞായറാഴ്ച

കെ. സുധാകരൻ എം. പി ഉദ്ഘാനം ചെയ്യും

കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് ഞായറാഴ്ച മലപ്പുറത്ത് നടക്കും. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്.

മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും, സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ. എ. എസ്, ഡോ. എം. എച്ച് ഇല്യാസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.

വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ. പി. സി. സി പ്രസിഡൻ്റ് കെ. സുധാകരൻ എം. പി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത മദ്‌റസകളുടെ എണ്ണം 10451 ആയി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10451 ആയി.

ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കട്ടക്കുളം (കണ്ണൂര്‍), മദ്‌റസത്തുല്‍ ബയാന്‍ നെടുംപറമ്പ് (മലപ്പുറം), അല്‍മദ്‌റസത്തു ഉമറുബ്‌നുല്‍ ഖത്താബ് പോക്കുപ്പടി (പാലക്കാട്), അല്‍ഹുദാ മദ്‌റസ പനമുക്ക് (തൃശ്ശൂര്‍), മീലാദെ ശരീഫ് മദ്‌റസ കായംകുളം (ആലപ്പുഴ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം 2022 ജനുവരി 15ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലയിലെ കുട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടനെ ആരംഭിക്കാന്‍ തീരുമാനിച്ചു.

പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.സി. മായിന്‍ ഹാജി, എം.പി.എം. ഷരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് സർക്കാരുകൾ പിന്മാറണം: സമസ്‌ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാരുകൾ മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബോൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുളിൽ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്‌സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധ ക്വാറന്റൈൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വേണ്ട മുൻകരുതൽ സംസ്ഥാന സർക്കാർ തന്നെ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.

നമ്മുടെ നാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്നും പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായി രംഗത്ത് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്‌തു. സൈതലവി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ ഇബ്‌റാഹീം യുകെ, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്‌മാൻ ഇടത്തിൽ, അബ്‌ദുറഹ്‌മാൻ പൂനൂർ, അബ്‌ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീൻ മുസ്ല്യാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
- abdulsalam

ദാറുൽഹുദാ നാഷണൽ കോൺക്ലേവ് നാളെ (11 ചൊവ്വ)

തിരൂരങ്ങാടി: ദാറുൽഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡി.എസ്.യു) സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിന് നാളെ തുടക്കമാവും. ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടന നേതാക്കൾ കോണ്‍ക്ലേവില്‍ സംബന്ധിക്കും.

ആസാം, ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിന്റെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
- Darul Huda Islamic University

തവാസുല്‍ ജാമിഅഃ പ്രചാരണ കാമ്പയിന്‍ ഇന്നാരംഭിക്കും

പെരിന്തല്‍മണ്ണ: ജാമിഅഃ നൂരിയ്യയുടെ സ്‌നേഹ സന്ദേശവും വൈജ്ഞാനിക ദൗത്യവും സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തവാസുല്‍ ജാമിഅഃ കാമ്പയിന്‍ ഇന്ന് തുടങ്ങും. ജാമിഅഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജാമിഅഃ വിദ്യാര്‍ത്ഥികളും സമസ്തയുടെ സജീവ പ്രവര്‍ത്തകരും ബഹു ജനങ്ങളും കാമ്പയിനില്‍ പങ്കാളികളാകും.

തവാസുല്‍ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് വെച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ തവാസുല്‍ സന്ദേശം നല്‍കും. സംസ്ഥാനത്തും പുറത്തുമായി ആയിരക്കണക്കിന് മഹല്ലുകളിലും പതിനായിരത്തിലേറെ മദ്രസകളിലും കാമ്പയിന്റെ ഭാഗമായി വിവിധ സന്ദേശ പ്രചാരണ പരിപാടികള്‍ നടക്കും. ജാമിഅഃ ഫണ്ട് സമാഹരണം ജനുവരി 21 വെള്ളിയാഴ്ച പള്ളികളില്‍ നടക്കും.

കാമ്പയിന്റെ ഭാഗമായി നടക്കുന്ന റൈഞ്ച്തല പര്യടനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ (ദക്ഷിണ കന്നഡ), ഉമര്‍ ഫൈസി മുടിക്കോട് (കാസര്‍ഗോഡ്), ളിയാഉദ്ദീന്‍ ഫൈസി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (കണ്ണൂര്‍), മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ (വയനാട്), ഒ.ടി മുസ്ഥഫ ഫൈസി (കോഴിക്കോട്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (മലപ്പുറം വെസ്റ്റ്), ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ (മലപ്പുറം ഈസ്റ്റ്), ഹംസ ഫൈസി അല്‍ ഹൈതമി, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ (പാലക്കാട്), അസ്ഗറലി ഫൈസി പട്ടിക്കാട് (തൃശ്ശൂര്‍), ത്വാഹാ ജിഫ്രി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ അരക്കുപറമ്പ് (ആലപ്പുഴ), ഹസന്‍ ഫൈസി (എറണാകുളം) എന്നിവര്‍ നേതൃത്വം നല്‍കും.
- JAMIA NOORIYA PATTIKKAD

വഖഫ് ബോര്‍ഡ് സമസ്തക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്ത പ്രതിനിധികളെ തിരുവനന്തുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതി ഷേധാര്‍ഹമാണെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പ്രീമാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍, വെബ്ആപ്പ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ നടത്തും. വനിതാ ആര്‍.പി. ടീം രൂപീകരിക്കും. സ്വദേശി ദര്‍സുകളുടെ നടത്തിപ്പ് ചുമതല സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന് നല്‍കാനും ജില്ലാതലങ്ങളില്‍ പതിനൊന്നംഗ സ്വദേശി ദര്‍സ് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കാമ്പയിനും ജില്ലാ കമ്മിറ്റികളുടെയും കോഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. അംഗത്വത്തിന് അപേക്ഷ നല്‍കിയ 350 മഹല്ലുകള്‍ക്കും 51 ശാഖകള്‍ക്കും യോഗം അംഗീകാരം നല്‍കി

യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.

സി.ടി അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എം.സി.മായിന്‍ ഹാജി കോഴിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം, ആലങ്കോട് ഹസന്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, കോ-ഓര്‍ഡിനേറ്റര്‍മാരായ യാസര്‍ ഹുദവി ചൂരി, നൂറുദ്ദീന്‍ ഹുദവി കുപ്പം, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, ആസിഫ് വാഫി റിപ്പണ്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, പി.കെ.എം സ്വാദിഖ് ഹുദവി വേങ്ങര, ഇസ്മാഈല്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജിഷാം ഹുദവി, റിയാസ് ദാരിമി, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION