Showing posts with label Lakshadweep. Show all posts
Showing posts with label Lakshadweep. Show all posts

ലക്ഷദ്വീപിലെ സ്കൂൾ യൂനിഫോം ഉത്തരവ് പുനപ്പരിശോധിക്കണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ ജനവികാരത്തെ പൂർണമായി അവഗണിച്ചാണ് കേന്ദ്ര സർക്കാർ വിവിധ പരിഷ്കാരങ്ങൾ ലക്ഷദ്വീപ് ജനതക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. ഒരു ജനതയെ സാംസ്കാരികമായി നശിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജു ദ്ധീൻ ദാരിമി പടന്ന, ബഷീർ അസ് അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്‌, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, ഇസ്മായിൽ യമാനി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, അബ്ദുൽ ഖാദർ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലു ല്ലൈലി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, നൗഷാദ് ഫൈസി എം, ഷഹീർ അൻവരി പുറങ്ങ്, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടർകുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീൻ കുട്ടി യമാനി വയനാട്, റിയാസ് റഹ്‌മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ്‌ ഫൈസി മണിമൂളി, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ: രണ്ട് യു.ജി സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി

തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University

ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: ലക്ഷദ്വീപ് പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാംസ നിരോധനമടക്കമുള്ള നിയമങ്ങള്‍ അടിച്ചേല്‍പിക്കുവാനുള്ള ശ്രമം മതേതരത്വത്തിനും പ്രാദേശിക പരമ്പരാഗത സംസ്‌കൃതിക്കും കടകവിരുദ്ധമായതിനാല്‍ ഇത്തരം നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹകസമിതി യോഗം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ.ചേളാരി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സി. മുഹമ്മദലി ഫൈസി പാലക്കാട്, അശ്‌റഫ് ഫൈസി വയനാട്, ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, അയ്യൂബ് മൗലവി ബാംഗ്ലൂര്‍, അബ്ദുല്‍ കരീം മൗലവി ഇടുക്കി, ഇസ്മാഈല്‍ ഫൈസി, ഇല്‍യാസ് ഫൈസി, ശരീഫ് ദാരിമി നീലഗിരി, അശ്‌റഫ് ബാഖവി തിരുവനന്തപുരം, എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം, അബ്ദുല്‍ ലത്വീഫ് ദാരിമി കര്‍ണാടക പ്രസംഗിച്ചു.
- Samastha Kerala Jam-iyyathul Muallimeen

സയ്യിദ് ഫത്ഹുള്ള മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അമേനി ഖാസി സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി. ത്വലബാ വിംഗ് ലക്ഷദീപ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സെൻററിൽ വെച്ചാണ് സ്വീകരണം നൽകിയത്. സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ സ്വീകരണ യോഗമാണ് ഇത്.

SKIMVB ലക്ഷദ്വീപ് ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27ന് മടവൂരില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ലക്ഷദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, ഖാസി- ഖത്തീബുമാര്‍, മുഅല്ലിം പ്രതിനിധികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് ഡിസംബര്‍ 26, 27 തിയ്യതികളില്‍

ലക്ഷദ്വീപ് അഗത്തി സമസ്ത സമ്മേളനത്തിന് ഉജ്വല പരിസമാപ്തി

അഗത്തി ദ്വീപ്: അഗത്തി എസ്.കെ.എസ്.എസ്.എഫും എസ്.കെ.എസ്.എം.എഫും സംയുക്തമായി സംലടിപ്പിച്ച ത്രിദിന സമസ്ത സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സമ്മേളനത്തോട് അനുബന്ധിച്ചു സമസ്ത നേതാക്കളായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ദാരിമി തൂത, ഹാഫിള് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. അഗത്തി ഖാസി എന്‍. മുഹമ്മദ് ഹനീഫ ദാരിമി പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോട് അനുബന്ധിച്ചു കുടുംബ സംഗമവും മജ്‌ലിസുനൂര്‍ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും നടത്തി. തഖ്‌വിയത്തുല്‍ ഇസ്‌ലാം മദ്‌റസ തറക്കല്ലിടല്‍ കര്‍മവും സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ത്രിദിന സമ്മേളനത്തിന്റെ സമാപന സംഗമത്തിന്റെ ഉദ്ഘാടനവും മജ്‌ലിന്നുനൂറിന് നേതൃത്വവും എം.ടി ഉസ്താദ് നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദ് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി തൂത, അഗത്തി എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹുസൈന്‍ ഫൈസി, ഖാലി മുഹമ്മദ് ഹനീഫ ദാരിമി, ഗഫൂര്‍ മാസ്റ്റര്‍, അബ്ദു റഊഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ടി ഉസ്താദിന്റെ നേത്യത്വത്തില്‍ എല്ലാ മദ്‌റസകളിലും പള്ളികളിലും സന്ദര്‍ശനം നടത്തി.

ബിത്രാ ദ്വീപിനു പുതിയ ഖാസി; ചരിത്ര നിയോഗവുമായി മുഹമ്മദ് യാസീൻ ഫൈസി

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപായ ബിത്രയുടെ പുതിയ ഖാളിയായി യുവ പണ്ഡിതൻ മുഹമ്മദ് യാസീൻ ബംഗ്ലാപുര (30) നിയോഗിതനായി. ബിത്രാ ഖാളിയായിരുന്ന സൈനുൽ ആബിദ് മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണു പുതിയ ഖാളിയെ പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഖാളി എന്ന അംഗീകാരം മുഹമ്മദ് യാസീനെ തേടിയെത്തി. ചെത്ത്ലാത്ത് ഖാളി അബ്ദുൽ റഷീദ് മദനിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം നിലവിൽ താൽക്കാലിക ഖാളി സ്താനം വഹിച്ചിരുന്ന ചെറിയമമ്മാത്തിയോട യൂസുഫ് ഹാജിയാണു തന്നിൽ അർപ്പിതമായ അധികാരം യുവ പണ്ഡിതൻ യാസീൻ ഫൈസിയിലേക്ക് കൈമാറിയത്. ബിത്രാ ജുമാമസ്ജിദിൽ തിങ്ങി നിറഞ്ഞ വിശ്വാസികൾ തക്ബീർ മുഴക്കി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ചെത്ത്ലാത്ത് ദ്വീപിലെ മദ്രസ്സാ വിദ്യാഭ്യാസത്തിനു ശേഷം രാമപുരം അൻ വാറുൽ ഇസ്ലാമിയ കോളേജിൽ മർഹൂം പാതിരമണ്ണ ജബ്ബാർ ഫൈസി ഉസ്താദിന്റെ ശിക്ഷണത്തിൽ ദർസ് പടനം നടത്തി. പനങ്ങാട് റഹ്മാനിയ ജുമാ മസ്ജിദിൽ ബശീർ ദാരിമി ഉസ്താദിന്റെ കീഴിൽ പടനം തുടർന്നു. തുടർന്ന് പ്രമുഖ വിദ്യാഭ്യാസാലയമായ പട്ടിക്കാട് ജാമിആ നൂരിയയിലെ ശ്രേഷ്ട കണ്ണികളിൽ ഒരാളായി. പ്രമുഖരായ ഉസ്താദുമാരുടെ സാന്നിദ്ധ്യവും ശിക്ഷണവും അവിടെ നിന്ന് ആവോളം ലഭിച്ചു. സമസ്ത മുൻ അധ്യക്ഷൻ കാളമ്പാടി ഉസ്താദ്, ആലികുട്ടി മുസ്ലിയാർ, ഏ.പി മുഹമ്മദ് മുസ്ലിയാർ കുമരം പുത്തൂർ, മുഹമ്മദലി ശിഹാബ് ഫൈസി, ചുങ്കത്തറ സുലൈമാൻ ഫൈസി, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, കഞ്ഞാണി മുഹമ്മദ് മുസ്ലിയാർ, സലീം ഫൈസി ഇർഫാനി, മർഹൂം ചേരമംഗലം മുഹമ്മദ് മുസ്ലിയാർ തുടങ്ങി അനവധി ഉസ്താദ് മാർ ഈ യുവപണ്ഡിതന്റെ വഴിത്താരകളിൽ വെളിച്ചം വിതറി.
മികച്ച സംഘാടകൻ കൂടിയായ ഫൈസി ചെത്ത്ലാത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സ സദർ മുഅല്ലിമായി സേവനമനുഷ്ടിച്ച് വരവെയാണു ഈ ചരിത്രദൗത്യം ഏറ്റെടുക്കുന്നത്. ചെത്ത്ലാത്ത് ദ്വീപിൽ ആസിക്കയിത്തിയോട കുന്നി അഹ്മദിന്റെയും ബംഗ്ലാപുര സാറാബിയുടെയും മകനാണു മുഹമ്മദ് യാസീൻ ഫൈസി.
- Sabith Sabi

സ്വാബിക്കലി തങ്ങള്‍ക്ക് ചെത്ത്ലാത്ത് ദ്വീപില്‍ സ്വീകരണം നല്‍കി

ലക്ഷദ്വീപ്: ചെത്ത്ലാത്ത് ദ്വീപില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 9487 നമ്പറില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ദീനുല്‍ ഇസ്ലാം മദ്റസാ മാനേജ്മെന്റ് കമ്മിറ്റിയും അനുഭാവികളും ചേര്‍ന്ന് ചെത്ത്ലാത്ത് ദ്വീപില്‍ എത്തിയ പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം സ്വീകരണം നല്‍കി. ചെത്ത്ലാത്ത് ദ്വീപ് ഖാസി സി.എച്ച്. അബ്ദുറശീദ് മദനി, ദീനുല്‍ ഇസ്ലാം മദ്റസാ സ്വദര്‍ മുഅല്ലിം കെ.ബി. അഹ്മദ് കോയ മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് ചെത്ത്ലാത്ത് യൂണിറ്റ് പ്രസിഡന്റ് ഹാഫിള് ഹുസൈനലി ഫൈസി, മുഹമ്മദ് യാസീന്‍ ഫൈസി, ഇസ്മാഈല്‍ അശ്റഫി, ആബിദ് യമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
- E.Rafeek edanilam

ചെത്ത്ലാത്ത് ദ്വീപ് സ്വലാത്ത് വാര്‍ഷികം ആഘോഷിച്ചു

ചെത്ത്ലാത്ത്: എസ്.കെ.എസ്.എസ്.എഫ് മാസം തോറും നടത്തി വരാറുള്ള ദിക്റ് സ്വലാത്തിന്റ 10-ാം വാര്‍ഷികം ഭകതി ആദര പൂര്‍വം ആഘോഷിച്ചു. അഹ്മദ് ഹുദവിയുടെ പ്രഭാഷണം വേദിക്ക് ആവേഷമായി. കേരളക്കരയില്‍ നിന്നും ദ്വീപില്‍ എത്തിയ പാണക്കാട് സയ്യിദ് സാബഖലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് നടന്ന ദിഖ്ര്‍ സ്വലാത്തിന് നേതൃത്വം നല്‍കി. ചെത്ത്ലാത്ത ദ്വീപ് ഖാസി അബദുറഷീദ് മദനി, നായിബ് ഖാളി ഹാഫിള് ഹുസൈനലി ഫൈസി, യാസീന്‍ ഫൈസി, അഹ്മദ്കോയാ മുസ്ല്യാര്‍, ഇസ്മയീല്‍ അഷ്റഫി,കാദര്‍ യമാനി, ആബിദ് യമാനി തുടങ്ങിയ പണ്ഢിതന്മാര്‍ സംബന്ധിച്ചു.
- E.Rafeek edanilam

സ്വാദിഖലി ശിഹാബ് തങ്ങളും കോട്ടുമല ബാപ്പു മുസ്ലിയാരും ഇന്ന് ലക്ഷദ്വീപില്‍

കൊച്ചി : ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ത്രിദിന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‍ലിയാരും ഇന്ന് കൊച്ചിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഹൈസ്പീട് വെസ്സലില്‍ കല്‍പ്പേനി ദ്വീപിലേക്ക് തിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്‍പ്പേനി ദ്വീപില്‍ എത്തുന്ന ഇവര്‍ക്ക് പരമ്പരാഗത ശൈലിയിലുള്ള വന്‍ വരവേല്‍പ്പ് നല്‍കുവാന്‍ നാടൊരുങ്ങിയിരിക്കുന്നു. 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിലും 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയിലും ഇവര്‍ പങ്കെടുക്കും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, റഹീം ചുഴലി എന്നിവരും ഇവരെ അനുഗമിക്കും.
- Mohammed Suhaib CHP

സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് ഇന്ന് (ഞായര്‍) തുടക്കം

കല്‍പ്പേനി : ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ഇതിഹാസമായി മാറാന്‍ പോകുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ മൂസോ മൊയ്തു മുസ്‍ലിയാര്‍ നഗറില്‍ ഇന്ന് തുടക്കം. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കമായി ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫി വര്യനുമായ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത സഛരിതരുടെ പാതയാണ്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ വന്ന പ്രവാചകന്മാരാണ് സമസ്തയെ നയിക്കുന്ന്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി സമസ്ത നടത്തിവരുന്ന പരിപാടികള്‍ മാതൃകാപരമാണ്. അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദേശീയം, ആരോഗ്യം, വിദ്യാഭ്യാസം, പ്രബോധനം, മുഅല്ലിം മീറ്റ്, സംസ്കാരം, മതേതരത്വം തുടങ്ങി 12 സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം, മനുഷ്യജാലിക എന്നീ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി 25, 26, 27 തിയ്യതികളില്‍ നടക്കും.

സമ്മേളന നഗരിയില്‍ ഇന്നലെ രാത്രി ശൈഖുനാ ശംസുല്‍ ഉലമ അനുസ്മരണവും മൌലിദ് സദസ്സും സംഘടിപ്പിച്ചു. സിദ്ധീഖ് മൌലാ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ ഉസ്താദ് സിറാജുദ്ദീന്‍ നിസാമി, മുത്തുക്കോയ തങ്ങള്‍ കവരത്തി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ ഹൈസ്പീട് വെസലുകളില്‍ ഇന്ന് വൈകീട്ട് എത്തിച്ചേരുന്ന വിവിധ ദ്വീപുകളിലെ പ്രതിനിധികള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗതസംഘം കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- Mohammed Suhaib CHP

സമസ്ത ലക്ഷദ്വീപ് സമ്മേളനം നാളെ (ഞായര്‍) പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പേനി : ലക്ഷദ്വീപിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വാര്‍ഷിക സംഗമമായ സമസ്ത ലക്ഷദ്വീപ് സമ്മേളനം നാളെ (25-1-15 ഞായര്‍) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്തു ദ്വീപുകളില്‍ നിന്നായി മുവ്വായിരത്തോളം വരുന്ന എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, എസ് ബി വി നേതാക്കളും പ്രവര്‍ത്തകരും കല്‍പ്പേനി ദ്വീപില്‍ എത്തിച്ചേരും. 25, 26, 27 തിയ്യതികളിലായി ദിന രാത്രികളില്‍ ദേശീയം, ആരോഗ്യം, വിശ്വാസം, വിദ്യാഭ്യാസം, പ്രബോധനം, മുഅല്ലിം മീറ്റ് തുടങ്ങി 12 സെമിനാര്‍ സെഷനുകളും സാംസ്കാരിക സമ്മേളനവും, മജ്‍ലിസുന്നൂര്‍, ശംസുല്‍ ഉലമ മൌലിദ് പാരായണം, മനുഷ്യജാലിക സൌഹൃദ റാലി എന്നിവയും സംഘടിപ്പിക്കും.

രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ ഈ വര്‍ഷത്തെ ലക്ഷദ്വീപ് മേഖലാ പരിപാടികളും ഇതിനോടനുബന്ധിച്ച് ജനുവരി 26ന് കല്‍പ്പേനിയില്‍ നടക്കും. രാവിലെ പത്തു മണിക്ക് സമ്മേളന നഗരിയില്‍ എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദു റഊഫ് ഫൈസി പതാക ഉയര്‍ത്തും. 

സമസ്ത മുശാവറ മെമ്പറും ലക്ഷദ്വീപിലെ പ്രമുഖ സൂഫി വര്യനുമായ കെ.പി. അബ്ദുല്‍ ജബ്ബാര്‍ മുസ്‍ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് നടത്തിയ ദുആയോടു കൂടി സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലക്ഷദ്വീപിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മുന്‍ ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുല്ല സഈദ് മുഖ്യാതിഥിയായിരിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് എന്നീ പ്രമുഖ നേതാക്കന്മാരും പാണക്കാട് സ്വാദിഖലി തങ്ങളെയും കോട്ടുമല ഉസ്താദിനേയും അനുഗമിച്ചുകൊണ്ട് നാളെ രാവിലെ കൊച്ചിയില്‍ നിന്നും കല്‍പ്പേനി ദ്വീപിലേക്ക് യാത്ര പുറപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
- Mohammed Suhaib CHP

അധാര്‍മ്മികതയും അരാജകത്വവും സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റണം : പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍

ലക്ഷദ്വീപ് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായി സംഘത്തിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയുടെ സ്വീകരണ മഹാസമ്മേളനത്തില്‍ അമിനി ദ്വീപില്‍ നടന്ന ചടങ്ങില്‍ വര്‍ണ്ണശഭളമായ ഉജ്ജ്വല സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഫാസിസ്റ്റ് ശക്തികള്‍ വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ അധാര്‍മ്മികതയും അരാജകത്വവും വര്‍ദ്ധിച്ചുവരുന്നു. ഇതിനെ തടയിടാനും സമൂഹത്തില്‍ നിന്നും അത്തരം അനാചാരങ്ങളെ നീക്കം ചെയ്യാനും തങ്ങള്‍ സമ്മേളന നഗരിയിലേക്ക് പത്തു ദ്വീപുകളില്‍ നിന്നും വന്ന പ്രവര്‍ത്തകരോടും അവിടെ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങളോടും ആഹ്വാനം ചെയ്തു. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം സ്വീകരിച്ച മതേതര ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച മത മൌലീകാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന രീതിയിലാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

25 ബോട്ടിന്റെ അകമ്പടികളോടെ വന്‍ ജനാവലിയുമായി അറബിക്കടലിന്റെ നീലപ്പരപ്പിലൂടെ കടമത്തു ദ്വീപില്‍ നിന്നും അമിനി ദ്വീപിലേക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിച്ച നീതി ബോധന യാത്ര വൈകുന്നേരം 5 മണിക്ക് അമിനി ദ്വീപില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് രാത്രി 8 മണിക്ക് സ്വീകര മഹാസമ്മേളനം നടന്നു. അമിനി സിദ്ദീഖ് മൌലാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഉസ്താദ് സിറാജുദ്ദീന്‍ നിസാമി അവര്‍കള്‍ അധ്യക്ഷം വഹിച്ച സമ്മേളനം അമിനി ദ്വീപ് ഖാസിയും ലക്ഷദ്വീപ് സമസ്തയുടെ ആധികാരിക നായകനുമായ സയ്യിദ് ഫത്തഹുള്ളാ മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാഫിള് ജഅ്ഫര്‍ ഹുസൈന്‍ യമാനി വിശിഷ്ട അതിഥികളേയും പൊതുജനങ്ങളേയും സ്വാഗതം ചെയ്തു. ഹാഫിള് അബ്ദുല്ലാ കോയ ഖിറാഅത്ത് നടത്തി തുടങ്ങിയ സദസ്സില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്റെ പേരില്‍ കളവും പറഞ്ഞു വ്യാപാരം നടത്തുന്ന ചില കപട സംഘ ശക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞു. തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ചു നടക്കാനിരിക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയിലേക്ക് ലക്ഷദ്വീപുകാരെ ഔദ്യോഗികമായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. അമിനി ദ്വീപ് സബ് ഡിവിഷണല്‍ ഓഫീസര്‍ ടി. ഖാസിം അവര്‍കള്‍ ജാഥാ കാപ്റ്റന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ഓരോ ദ്വീപിലേയും ഖാസിമാര്‍ തങ്ങളെ ഷാള്‍ അണിയിച്ച് ആദരിച്ചു.

എസ് കെ എസ് എസ് എഫ് ലക്ഷദ്വീപ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഊഫ് ഫൈസി, ലക്ഷദ്വീപ് ടെറിട്ടോറിയന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജനാബ് പൊന്നിക്കം ശൈകോയ സാഹിബ്, എസ്.ഡി.സി. ടി. ഖാസിം, വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി.കെ. അബ്ദുസ്സലാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി ട്രഷറര്‍ അയ്യൂബ് കുളിമാട്, സെക്രട്ടറിയേറ്റ് അംഗം കെ.എന്‍.എസ്. മൌലവി, ഇബാദ് കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ തങ്ങള്‍ക്ക് നല്‍കിയ ഉജ്ജ്വല സ്വീകരണത്തിന് നന്ദിയും പ്രകാശിപ്പിച്ചു. അമിനി യൂണിറ്റ് എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് അയ്യൂബ് ദാരിമി നന്ദിപ്രസംഗം നടത്തി. തുടര്‍ന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കുചേര്‍ന്നു. അഞ്ഞൂറുകണക്കിന് വരുന്ന പ്രവര്‍ത്തകരുടെയും ആയിരക്കണക്കിന് വരുന്ന പൊതുജനങ്ങളുടെയും സാന്നിദ്ധ്യവും പങ്കാളിത്തവും നീതിബോധന യാത്രയുടെ ചടങ്ങുകള്‍ വന്‍ വിജയമാക്കിത്തീര്‍ത്തു. ഇന്നലെ വൈകീട്ട് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെയും ആനയിച്ചുകൊണ്ടുള്ള വാഹന ജാഥയില്‍ 500 ല്‍ പരം മൂചക്ര 4 ചക്ര വാഹനങ്ങളും അണിനിരന്നപ്പോള്‍ അത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജാഥയായിര മാറിയിരുന്നു.
- Mohammed Suhaib CHP

അറബിക്കടലിനെ പാല്‍ക്കടലാക്കി SKSSF നീതിബോധന യാത്ര ചരിത്രമായി

ലക്ഷദ്വീപ് : അറബിക്കടലിന്റെ തിരമാലകളില്‍ സംഘബോധത്തിന്റെ ഒോളങ്ങള്‍ സൃഷ്ടിച്ച് ലക്ഷദ്വീപ് SKSSF സംഘടിപ്പിച്ച നീതിബോധന യാത്ര ചരിത്രമായി. സംഘടനയുടെ സില്‍വര്‍ ജൂബിലിയുടെ പ്രചാരണാര്‍ത്ഥം പാണക്കാട് അബ്ബാസലി തങ്ങള്‍ കടമത്ത് ദ്വീപില്‍ നിന്ന് അമിനി ദ്വീപിലേക്ക് 25 സജ്ജീകരിച്ച ബോട്ടുകളുടെ അകമ്പടിയോടെ നടത്തിയ നീതിബോധന യാത്ര ലക്ഷദ്വീപ് നിവാസികള്‍ക്ക് നവ്യാനുഭവമായി. കടമത്ത് ദ്വീപില്‍ കപ്പലിറങ്ങിയ തങ്ങളേയും സംഘത്തേയും സ്വീകരിക്കാന്‍ നൂറുക്കണക്കിനാളുകള്‍ എത്തിയിരുന്നു. സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തില്‍ തങ്ങളെ ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ കടമത്ത് ദ്വീപ് ഖാസി കുഞ്ഞിക്കോയ മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ ഹുസൈന്‍ യമാനി സ്വാഗതവും സൈതലി ഫൈസി നന്ദിയും പറഞ്ഞു. കടമത്ത് സ്വീകരണത്തിന് ടി. ശാഫി ഹാജി നേതൃത്വം നല്‍കി. തുടര്‍ന്ന് അമിനി ദ്വീപിലേക്ക് കടല്‍പ്പരപ്പിലൂടെ നടത്തിയ യാത്ര പുതിയ അനുഭവമായി മാറി. വിവിധങ്ങളായി അലങ്കരിച്ച ബോട്ടുകളില്‍ നടന്ന സംഘടനാ ഗാനങ്ങളും മൌലീദുകളും മുദ്രാവാക്യങ്ങളും ഏറെ ആകര്‍ഷകമായി. വൈകീട്ട് അമിനി ദ്വീപില്‍ ദഫ്ഫ് സംഘത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന റോഡ്ഷോ കണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തങ്ങളെ തങ്ങളെ അഭിവാദ്യം ചെയ്യാന്‍ വഴിയോരങ്ങളില്‍ അബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു. 

പി.എം. സജീദ് സാഹിബിന്റെ സ്മരണകള്‍ തുടിക്കുന്ന ലക്ഷദ്വീപില്‍ പ്രായഭേദമന്യേ ആവേശം അലതല്ലുന്ന സ്വീകരണങ്ങളാണ് നടന്നത്. അമിനി ഖാസിയും ലക്ഷദ്വീപ് സമസ്തയുടെ ആധികാരിക നായകനുമായ സയ്യിദ് ഫത്തഹുള്ളാ മുത്തുകോയ തങ്ങള്‍ സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കുളിമാട്, കെ എന്‍ എസ് മൌലവി, ഇസ്മാഈല്‍ മുഹമ്മദ് എടച്ചേരി, ആഷിക്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഷിബിന്‍ മുഹമ്മദ്, ഇനാമുല്‍ ഹഖ് എന്നിവര്‍ തങ്ങളെ അനുഗമിച്ചു.
- Mohammed Suhaib CHP

ലക്ഷദ്വീപ് മദ്റസയില്‍ നബിദിനം ആഘോഷിച്ചു

ലക്ഷദ്വീപ് : ലക്ഷദ്വീപ് ചെത്ത്ലാത്ത് ദ്വീപില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മുനവ്വിറുല്‍ ഇസ്‍ലാം മദ്റസ, നൂറുല്‍ ഇസ്‍ലാം മദ്റസ, ഇമാദുല്‍ ഇസ്‍ലാം മദ്റസ എന്നീ മദ്റസകളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിന പരിപാടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മഗ്‍രിബ് നിസ്കാരാനന്തരം മൌലൂദ് പാരായണവും ഇശാ നിസ്കാരാനന്തരം മതപ്രഭാഷണവും നടത്തപ്പെട്ടു. കേരളക്കരയില്‍ നിന്നും മുഹമ്മദ് യാസിര്‍ മന്നാനി തിരുവനന്തപുരം, അബ്ദുല്‍ അസീസ് ദാരിമി മാവൂര്‍, അലി ഫൈസി എടക്കര തുടങ്ങിയ പ്രഭാഷകന്മാരുടെ പ്രഭാഷണവും പരിപാടിക്ക് കൊഴുപ്പേകി. റബീഉല്‍ അവ്വല്‍ 12-ാം ദിവസം നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.
- Rafeekriswan edanilam

ചെത്ലാത്ത് ദ്വീപ് SKSSFന്റെ ആഭിമുഖ്യത്തില്‍ മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ലക്ഷദ്വീപ് : ചെത്ലാത്ത് ദ്വീപ് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ മാസാന്തരം നടത്തപ്പെടുന്ന മജ്‍ലിസുന്നൂറും ദിക്റ് സ്വലാത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മതപ്രഭാഷണത്തിന് ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുറഊഫ് ഫൈസി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മജ്‍ലിസുന്നൂറിലും ദിക്റ് സ്വലാത്തിലും ചെത്ത്ലാത്ത് ദ്വീപ് നാഇബ് ഖാസിയും എസ് കെ എസ് എസ് എഫ് പ്രസിഡന്റുമായ ഹാഫിള് ഹുസൈനലി ഫൈസി, അബ്ദുറഊഫ് ഫൈസി, യാസീന്‍ ഫൈസി, മിര്‍ഷാദ് യമാനി, റാഫി അശ്റഫി, അസ്ഹര്‍ ദാരിമി, കാദര്‍ യമാനി, ആബിദ് യമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rafeekriswan edanilam

ലക്ഷദ്വീപില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : SKSSF TREND

കടമത്ത് : ലക്ഷദ്വീപിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിച്ച്, ദ്വീപ് നിവാസികളുടെ പുരോഗിതക്കായി ന്യൂതനമായ കോഴ്‌സുകളുള്ള ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് ട്രെന്റ് സ്റ്റേറ്റ് സമിതി ആവശ്യപ്പെട്ടു.

മുക്കാല്‍ ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ ഉന്നത വിദ്യഭ്യാസ രംഗത്തെ ഏക ആശ്രയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആന്ത്രോത്ത്, കടമം ദ്വീപുകളിലായുള്ള മൂന്ന് സെന്ററുകളാണ്. ഇവയിലോന്നില്‍ ബി.എഡ് കോഴ്‌സ് മാത്രമായും മറ്റുള്ളവയില്‍ മൂന്നോ നാലോ കണ്‍വെണ്‍ഷണല്‍ കോഴ്‌സുകളുമാണുള്ളത്. ഈ സെന്ററുകളില്‍ തന്നെ സ്ഥിരമായ അദ്ധ്യാപകരോ ആവശ്യമായ സൗകര്യങ്ങളോ ഇല്ല. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു കോളേജ് പോലുമില്ലാത്തത് അവഗണനയുടെ ആഴം വര്‍ദ്ധിപ്പിക്കന്നു. ആയതിനാല്‍ പത്തുദ്വീപുകളിലായി കിടക്കുന്ന ലക്ഷദ്വീപുകാര്‍ക്ക് സ്വന്തമായി ഒരു യൂണിവേഴ് സിറ്റിയും അതിനു കീഴില്‍ വ്യത്യസ്ത ഗവണ്‍ മെന്റും പ്രത്യേകം ശ്രദ്ധ നല്‍ കണമെന്ന് കടമത്ത് സന്ദര്‍ശിച്ച എസ് കെ എസ് എസ് എഫ് ട്രെന്റ് സമിതി ആവശ്യപ്പെട്ടു.

കടമത്ത് ഇസ്‌ലാമിക് സെന്ററില്‍ നടന്ന പൊതു പരിപാടിയില്‍ ട്രന്റ്, ഇബാദ് കടമത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. യോഗം പ്രൊഫ.ടി എ മജീദ് കൊടക്കാട് ഉല്‍ഘാടനം ചെയ്തു. ഡോ.ജാബിര്‍ ഹുദവി, ഡോ.ഫൈസല്‍ ഹുദവി, ഡോ.അയ നൗഫല്‍ കരുവമ്പലം, പ്രൊഫ.നജ്മുദ്ധീന്‍ ഹമീദ് വയനാട് നാട്, പ്രൊഫ.ഷബീറലി, പ്രൊഫ.നൗഷാദ് ഹുദവി പ്രസംഗിച്ചു. ഷിഹാബുദ്ധീന്‍ കടമത്ത് സ്വാഗതവും ഷാഫി കടമത്ത് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

പെരുന്നാളിന് കപ്പലില്ല; ദ്വീപ് വിദ്യാര്‍ത്ഥികള്‍ പ്രധിസന്ധിയില്‍

കൊണ്ടോട്ടി : ബലി പെരുന്നാളിന്‍ നാട്ടില്‍പോവാന്‍ കപ്പലില്ലാത്തതിനാല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദര്‍സ്, അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. 500 പരം വിദ്യാര്‍ത്ഥികളാണ് മതകലാലയങ്ങളില്‍ പഠനം നടത്തിവരുന്നത്. കൊല്ലത്തില്‍ രണ്ട് തവണമാത്രം നാട്ടിലേക്ക് പോകാന്‍ ലഭിക്കുന്ന അവസരങ്ങളാണ് ഇവര്‍ക്ക് ഇതുവഴി നഷ്ടമാകുന്നത്. ഇനി റമളാന്‍ മാസത്തിലാണ് ഇവര്‍ക്ക് നാട്ടില്‍പോകാന്‍ അവസരം ലഭിക്കുക.
സെപ്തംബര്‍ 30, ഒക്‌ടോബര്‍ 1 തിയ്യതികളില്‍ കൊച്ചി മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നായി പുറപ്പെടുന്ന എം.വി ബാരത് സീമ, എം.വി ലക്ഷദ്വീപ് സി, എം.വി അമിന്‍ ദിവി കപ്പലുകളില്‍ പുറപ്പെടാമെന്ന ആശയാണ് ടിക്കറ്റ് വിതരണം നടക്കാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുന്നത്. അന്വേഷണത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ മറുപടിനല്‍കാന്‍ പോലും അധികൃതര്‍ തായ്യാറാവാത്തതും വിദ്യാര്‍ത്ഥികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ഹാജിമാരുടെ യാത്ര ദുരിതപൂര്‍ണ്ണമാക്കിയ അതികൃതരും ഏക ജന പ്രതിനിധിയായ എം.പി യും ഈ പ്രതിസന്ധിയിലും മൗനം പാലിക്കുകയാണ്. ഇതിനെതിരെ ബേപ്പൂരിലും കൊച്ചിയിലും വന്വിച്ച പ്രക്ഷോഭം സംഘടപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റ്റെയ്റ്റ് കമ്മിറ്റി അറിയിച്ചു.
- SHAMSULULAMA COMPLEX - MUNDAKKULAM