പ്രക്ഷോഭ സമ്മേളനം ഇന്ന് (ഞായര്‍)

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രക്ഷോഭ സമ്മേളനം നടക്കും. വൈകീട്ട്‌ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സമരപ്രഖ്യാപനം നടത്തും. സമസ്ത നേതാക്കളായ സി കെ എം സാദിഖ് മുസ്ലിയാര്‍, യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം എ ഖാസിം മുസ്ലിയാര്‍, മുക്കം ഉമര്‍ ഫൈസി, എ. വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സംബന്ധിക്കും. ഇടി മുഹമ്മദ് ബഷീര്‍ എംപി, എം കെ രാഘവന്‍ എംപി, എളമരം കരീം എം. പി, ഡോ. പി സുരേന്ദ്രനാഥ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിക്കും.
- SKSSF STATE COMMITTEE