SKSSF പൊന്നാനി മേഖലാ കമ്മിറ്റി നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

പൊന്നാനി: നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണവും എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ വാർഷിക കൗൺസിലും മീൻ തെരുവ് ഹയാത്തുൽ ഇസ് ലാം മദ്റസയിൽ പുറങ്ങ് അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. നസീർ അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി, ഷഹീർ അൻവരി പുറങ്ങ്, സി. അബ്ദുല്ല, പി.പി.അബ്ദുൽ ഗഫൂർ, സി.കെ.റഫീഖ് ഓർമ്മകൾ പങ്കുവെച്ചു. വി കെ ഹുസൈൻ വെളിയങ്കോട്, ലുഖ്മാൻ ഫൈസി, റഫീഖ് ഖാലിദി, സ്വാലിഹ് അൻവരി, വി.എ. ഗഫൂർ, പി.എം.ആമിർ, എ.എം.ശൗക്കത്ത്, ഇ.കെ.ജുനൈദ് പ്രസംഗിച്ചു.

വാർഷിക കൗൺസിലിൽ പ്രവർത്തന റിപ്പോർട്ട് രേഖ പുറത്തിറക്കി. മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പൊന്നാനി ക്ലസ്റ്റർ, അയിങ്കലം ശാഖ എന്നിവ മികച്ച ക്ലസ്റ്ററും ശാഖയുമായി തെരഞ്ഞെടുത്തു. ദ്വൈമാസ കർമ പദ്ധതികളും ആവിഷ്കരിച്ചു.

ഏപ്രിൽ - മെയ് മാസങ്ങളിൽ ട്രന്റ് കുരുന്നുകൂട്ടം, ടീൻസ് ടീം, എക്സലൻഷ്യ മീറ്റ്, കരിയർ വിൻഡോ എന്നിവ നടക്കും. ഏപ്രിൽ ഏഴിന് കാഞ്ഞിരമുക്ക് എം.ഐ സ്കൂളിൽ സന്നദ്ധ സേവന രംഗത്തേക്ക് മേഖല തലത്തിൽ ആക്ടീവ് വിംഗ് രൂപീകരിക്കുന്നതിന് വേണ്ടി വിഖായ ടീം ഫ്രഷ് ക്യാമ്പും സംഘടിപ്പിക്കും.


ഫോട്ടോ: എസ്കെഎസ്എസ്എഫ് പൊന്നാനി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നാട്ടിക മൂസ മുസ്‌ലിയാർ അനുസ്മരണം അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
- CK Rafeeq