Showing posts with label meelad. Show all posts
Showing posts with label meelad. Show all posts

മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'തിരുസായാഹ്നം' പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങൾ, ഇസ്തിഖാമയുടെ നേതൃത്വത്തിൽ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം അർത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ - സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും.

കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കും. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്‌ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.

സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന തല വിംഗ് ചെയർമാൻ കൺവീനർമാർ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി

ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നൽകി. കാംപയിന്റെ സംസ്ഥാന തല ഉൽഘാടനം 2020 ഒക്ടോബർ 17ന് പാണക്കാട് വെച്ച് നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.

മുന്നൊരുക്കം, വീട്ടകങ്ങളിൽ മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠനസംഗമം, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് സദസുകൾ, മദ്‌റസ തല നബിദിന പരിപാടികൾ, മദീന പാഷൻ, അയൽകൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങൾക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നൽകിയിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് കാംപയിൻ പരിപാടികൾ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.
- Samasthalayam Chelari

നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക: ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ്

മലപ്പുറം (പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു. അക്രമവും അനീതിയും വ്യാപകമാവുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് ശാന്തിയുടെ ശാദ്വല തീരത്തേക്ക് സമൂഹത്തെ നയിക്കാന്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് സാധ്യമാവുമെന്ന് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക പ്രകീര്‍ത്തനവും അനുധാവനവും വിശ്വാസിയുടെ ശീലമായി മാറേണ്ടതുണ്ട്.

ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019)

പട്ടിക്കാട്: ഓസ്‌ഫോജന കേന്ദ്ര കമ്മറ്റി നടത്തുന്ന ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019 ഞായര്‍) നടക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടക്കുന്ന മീലാദ് റാലി വൈകിട്ട് നാല് മണിക്ക് ജാമിഅ: സഫാ മാള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുജ്തബ ഫൈസി ആനക്കര (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഈജിപ്റ്റ്) ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി

പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌നയുടെ കേന്ദ്ര കമ്മറ്റി ജാമിഅഃ നൂരിയ്യയില്‍ നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സിന് അന്തിമ രൂപമായി. നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പ്രമുഖ പണ്ഡിതന്‍മാരുടേയും സാദാത്തുകളുടേയും നേതൃത്വത്തില്‍ മൗലിദ് സദസ്സും ഹുബ്ബുന്നബി പ്രഭാഷങ്ങളും നടക്കും.

സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍

മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാളെ(ബുധന്‍) പുലര്‍ച്ചെ 4.30 നും മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം.
നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 4.30 ന് നടക്കുന്ന മൗലിദ് മജ് ലിസ് സമസ്ത ഓഫീസിനു സമീപമുള്ള അബൂസുറ മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും-+973-33842672.

"തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന്‍ തുടക്കമായി

കോഴിക്കോട്: "തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതല പ്രമേയ ചര്‍ച്ചകള്‍, മേഖലാ സെമിനാറുകള്‍, ശാഖാതല മൗലിദ് മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പാങ്ങ്, ആഷിഖ് കുഴിപ്പുറം, കബീര്‍ ഫൈസി ഒടമല, സി.പി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച

കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

സമസ് ത ബഹ്റൈന്‍ നബി ദിന കാന്പയിന് ഉജ്ജ്വല തുടക്കം

ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ 
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിയുടെ കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബി ദിന കാന്പയിന് മനാമയില്‍ ഉജ്ജ്വല തുടക്കം. 
“തിരുനബി(സ) സഹിഷ് ണുതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന നബിദിനകാന്പയിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. അഭിനവ യുഗത്തില്‍ തിരു ചര്യകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയോടൊപ്പം പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയും അദ്ധേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിച്ചു. 
തുടര്‍ന്ന് നടന്ന മൗലിദ് മജ് ലിസിന് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, മൂസ മൗലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, അബ്ദുറഹ് മാന്‍ മൗലവി തുടങ്ങിയ മദ്റസാ അദ്ധ്യാപകരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും നേതൃത്വം നല്‍കി.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായാണത്തിന് മദ്റസാ വിദ്യാര്‍ത്ഥികളായ ഇസ്മാഈല്‍, ജംശീര്‍, ജസീര്‍, മുസ്ഥഫ, നജാഹ്, അഫ് നാന്‍, മുബശ്ശിര്‍, സിദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ പ്രോഗ്രാമുകളെല്ലാം മേല്‍ പ്രമേയത്തില്‍ അധിഷ്ഠിതമായി നടത്തണമെന്നും നബി(സ) തങ്ങളുടെ ഔന്നിത്യം ജനങ്ങളിലെത്തിക്കാനുപയോഗപ്പെടുത്തണമെന്നും സമസ്ത കേന്ദ്ര നേതാക്കള്‍ ഏരിയകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും.
സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിദിന മൗലിദ് സദസ്സുകളുടെ സമയക്രമം ഇപ്രകാരമാണ് :
മനാമ-9, ഗുദൈബിയ-9 , ജിദാലി-10.45, ബുദയ്യ, അദ് ലിയ- 7, ഹിദ്ദ്- 7, റിഫ-7.30, മുഹറഖ്, ഗലാലി-10, ഹമദ് ടൗണ്‍, ദാറുകുലൈബ് -11, സനാബിസ്-1, ജിദ്ഹഫ് സ് ഏരിയയില്‍ വ്യാഴാഴ്ച നടക്കുന്ന പതിവ് സ്വലാത്ത് മജ് ലിസിനൊപ്പം രാത്രി 11മണിക്ക് മൗലിദ് പാരായണം നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.

റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി

റബീഉൽ അവ്വൽ കാന്പയിന്‍ പ്രമേയം 
'തിരുനബി സഹിഷ്ണുതയുടെ തിരുദൂതര്‍' 
മലപ്പുറം: 'യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും...' 
തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍

"നബിദിനം : ബിദ്അത്താരോപണവും വസ്തുതയും" ഉസ്താദ്‌ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു..

ര്‍ത്തമാനകാലത്തെ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം വന്നിരിക്കുന്നു. പ്രവാചക ജീവചരിത്രം, കുടുംബവൈശിഷ്ട്യം, പ്രത്യേകതകള്‍, അമാനുഷിക സംഭവങ്ങള്‍, ഇസ്‌ലാമിക നിയമങ്ങളുടെ ശാസ്ത്രീയത, ഖുര്‍ആനിന്റെ അതുല്യത തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന പഠന ക്ലാസുകളും ക്യാംപയിനുകളും സംഘടിപ്പിക്കുകയും പ്രവാചകചര്യ പിന്‍പറ്റേണ്ടതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഇത് നബി (സ) ജനിച്ച റബീഉല്‍ അവ്വല്‍ 12നോ ആ മാസമോ അതിനോടനുബന്ധിച്ചോ നടത്തുമ്പോള്‍ നബിദിനപരിപാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
അനുസ്മരണം നടത്തുന്നതിന്റെ രേഖകള്‍
വിവിധ പ്രവാചകന്‍മാരുടെയും മറ്റും ചരിത്രം അനുസ്മരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
''പ്രവാചകരെ, ഇബ്രാഹിം നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ, മൂസാ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ ഇസ്മാഈല്‍ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
പ്രത്യേകദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ചരിത്രപ്രധാനമായ ദിവസങ്ങള്‍ താങ്കള്‍ അവരെ ഓര്‍മിപ്പിക്കുക.'' (ഇബ്രാഹിം : 5)
അനുസ്മരണ പരിപാടികള്‍ കൊണ്ടെന്തു നേട്ടമെന്നാണു ചിലരുടെ സംശയം. ഖുര്‍ആന്‍ പരയുന്നു : ''പ്രവാചകരെ, ഈ പ്രവാചക ചരിത്രങ്ങള്‍ താങ്കളെ നാം കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ് ദൃഢീകരിക്കുന്നതിന് വേണ്ടിയാണ്.'' (ഹൂദ് : 120) ഇതര പ്രവാചകന്‍മാരുടെ ചരിത്രം അനുസ്മരിക്കുന്നത് നമ്മുടെ നബി തിരുമേനി (സ) ക്ക് മനോബലം നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമ്മുടെ പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് നമുക്ക് ധൈര്യവും മനോദാര്‍ഢ്യവും നല്‍കുമെന്ന കാര്യം ഇതില്‍ നിന്നു വ്യക്തമാണ്.
ജന്മദിനത്തിനെന്ത് പ്രാധാന്യം?
ജനിച്ചദിവസത്തിനെന്ത് പ്രാധാന്യം? കര്‍മത്തിനല്ലേ മഹത്വം? പ്രവാചകരായ മുഹമ്മദ് നബി (സ) പോലും ജനിക്കുമ്പോള്‍ കേവലം 'ആമിന പെറ്റ മുഹമ്മദ് 'മാത്രം. നബിദിന വിമര്‍ശകരില്‍ ചിലരുടെ ശൈലിയാണിത്! യാറസുലല്ലാഹ് ഞങ്ങളോട് ക്ഷമിച്ചാലും.

സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ എരിയ മീലാദ് സമ്മേളനവും മദ്രസ വാര്ഷികവും സംഘടിപ്പിച്ചു

പ്രവാചക സ്നേഹം ; -പഠിക്കുക. പിൻപറ്റുക --ഡോ : ആദിൽ അൽ മർസൂകി 
ഗുദൈബിയ: സമസ്‌ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്ത് നബി സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മേളനവും അൽ ഹുദാ ത അ ലീമുൽ ഖുർആൻ മദ്രസ്സയുടെ അഞ്ചാം വാര്ഷികവും വളരെ വിപുലമായി ബഹ്‌റൈൻ സൌത്ത് പാർക്ക്‌ രെസ്റ്റൊരന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
പരിപാടികളുടെ വ്യത്യസ്തത കൊണ്ടും പരിപാടിയുടെ അവസാനം വരെ 500 ൽ പ്പരം ആളുകളുടെ നിറ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ പരിപാടി ഗുദൈബിയ സമസ്തയുടെ കെട്ടുറപ്പും ജനങ്ങളുടെ ഇടയിൽ സംഘടനക്കുള്ള പിന്തുണയും വിളിച്ചോതുന്നതായിരുന്നു.
രാവിലെ 8 മണിക്ക് സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടിയുടെ ആരംഭം. 
ബഹ്‌റൈൻ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റെറിലെ ഇ എൻ ടി , നേത്രുവിഭാഗം, ശിശുവിഭാഗം , ദന്തൽ , ജനറൽ മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടര്മാരുടെയും ഫാർമസി വിഭാഗത്തിൻറെയും ആത്മാർത്ഥ സേവനത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട 300 ൽ കൂടുതൽ പേർ പങ്കെടുക്കുകയും ചെയ്തു.
വൈകീട്ട് 6 മണിക്ക് ആരംഭിച്ച കുട്ടികളുടെ കലാ മത്സരങ്ങളിൽ മദ്രസ്സയയിലെ വിവിധ വിദ്യാർതികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പരിപാടിയിലേക്ക് മുഖ്യ അതിഥിയായി എത്തി പരിപാടി ധന്യമാക്കിയ ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മനാമ അൽ മീര്സാൻ മസ്ജിദ് ഖതീബുമായ ഡോക്ടർ ശൈഖ് ആദിൽ അൽ മർസൂകിയെ മദ്രസ്സ വിദ്യാർതികളുടെ ദഫ്ഫു സംഘത്തിൻറെ അകമ്പടിയോടെ പരിപാടിയിലേക്ക് ആനയിച്ചു . 
തുടർന്ന് മദ്രസ്സയിലെ ദഫ്ഫു സംഘത്തിന്റെ അര മണിക്കൂർ നീണ്ടു നിന്ന ദഫ്ഫു പരിപാടി മികവുറ്റ ഗാനാലാപനത്തിന്റെ താളം പിടിച്ചു കൊണ്ടുള്ള വ്യത്യസ്ത രൂപങ്ങളിലെ കളികൾ കൊണ്ടും നിറ സാന്നിധ്യമായ സദസ്സിനെയും അതിഥിയായി എത്തിയ ശൈഖിനെയും വളരെയേറെ ആകര്ഷിച്ചു.

പൊഴുതനയിൽ ത്രിദിന മീലാദ് മീറ്റ് ജനുവരി 17, 18, 19 തിയ്യതികളിൽ

പൊഴുതന: ഈ വര്‍ഷത്തെ നബിദിനം വിപുലമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി പൊഴുതന മുത്താരിക്കുന്നിലെ പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം രൂപീകരിച്ചു. നബിദിന ത്തോടനുബന്ധിച്ച് ജനുവരി 17, 18, 19 തിയ്യതികളിലായി ത്രിദിന മീലാദ് മീറ്റ് എന്ന പേരില്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
17 ന് വെള്ളിയാഴ്ച ആസിഫ് വാഫി റിപ്പണ്‍ മതപ്രഭാഷണവും 18 ന് ശനിയാഴ്ച ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ദിക്ര്‍ ദുആ മജ്‌ലിസും 19 ന് ഞായറാഴ്ച പൊതുസമ്മേളനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും തുടര്‍ന്ന് അന്നദാനവും സമ്മാനദാനവും നടക്കും.
ജനുവരി 12 ന് ഞായറാഴ്ച വനിതാസംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. 14 ന് രാവിലെ 9 മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് 2 മണിക്ക് ജഅ്ഫര്‍ ഹൈത്തമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനക്ലാസ്സും 15ന് ബുധനാഴ്ച യുവസംഗമവും നടക്കും.
സ്വാഗതസംഘം ഭാരവാഹികളായി പി ഹുസൈന്‍, പൊട്ടേങ്ങല്‍ മരക്കാര്‍, വി പി അബ്ദുല്ല

“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” ബഹ്റൈനിൽ സമസ്‌ത നബിദിന കാമ്പയിന്‌ തുടക്കമായി

സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിനിന്റെ ഭാഗമായി മനാമയില്‍ 
നടന്ന ചടങ്ങില്‍ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ 
കോയ തങ്ങള്‍ സംസാരിക്കുന്നു.
മനാമ: “മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്‌ തുടക്കമായി. സമസ്‌ത കേന്ദ്രകമ്മറ്റി ആസ്ഥാനമായ മനാമയിലെ വാരാന്ത സ്വലാത്ത്‌ മജ്‌ലിസിനോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങ ളാണ്‌ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. അഭിനവ സാഹചര്യത്തില്‍ ഈ മീലാദ്‌ കാമ്പയിന്‍ പ്രമേയം ഏറെ പ്രസക്തിയുള്ളതാണെന്ന്‌ അദ്ധേഹം വിശദീകരിച്ചു. 
തുടര്‍ന്ന്‌ സമസ്‌തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയാ കമ്മറ്റികളുടെ കീഴിലും ഏരിയാ തല കാമ്പയിന്‍ ഉദ്‌ഘാടനങ്ങളും ഉദ്‌ബോധനങ്ങളും നടന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ഏരിയകള്‍ തോറും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇനിയുള്ള ദിവസങ്ങളില്‍, റബീഉല്‍ അവ്വല്‍ 12വരെ നീണ്ടു നില്‍ക്കുന്ന മൌലിദ്‌ സദസ്സുകള്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും നടക്കും. ഇതില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രവാചക സന്ദേശമുള്‍ക്കൊള്ളിച്ച ഉദ്‌ബോധനങ്ങളും നടക്കും. ചില ഏരിയകളില്‍ റബീഉല്‍ അവ്വല്‍ മാസം മുഴുവനായും മൌലിദ്‌ സദസ്സുകള്‍ ഒരുക്കുന്നുണ്ട്‌.
മൌലിദ്‌ സദസ്സുകള്‍ക്കു പുറമെ, കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളിച്ച ലഘുലേഖ വിതരണം, പ്രമേയ പ്രഭാഷണങ്ങള്‍, ബുര്‍ദ്ധ മജ്‌ലിസ്‌, മെഡിക്കല്‍ ക്യാമ്പ്‌,

"നൂറുന്‍ അലാ നൂര്‍" ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം മീലാദ്‌ കാമ്പയിനില്‍ ഇന്നത്തെ വിഷയം. 'നുബുവ്വത്ത്‌'


“മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം” SKSSF റബീഅ്‌ കാമ്പയിന് അനന്തപുരിയിൽ ഉജ്ജ്വല തുടക്കം

"നവലോക വിമോചനത്തിന്‌ നബി സ്‌നേഹ സ്വാന്തനം വേണം"
തിരുവനന്തപുരം:  നവലോകത്തിന്റെ പുതിയ പ്രശ്‌നങ്ങളുടെ പരിഹാരം പ്രവാചകന്റെ കാരുണ്യ  സ്‌പര്‍ശമുള്ള ദര്‍ശനങ്ങളാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം, സ്‌ത്രീ അപമാനിക്കപ്പെടരുത്‌, കൊലപാതകങ്ങള്‍ ഇല്ലായ്‌മ ചെയ്യണം, പ്രശ്‌ന കലുശിതമായ സാഹചര്യത്തില്‍ പ്രവാചകാധ്യാപനങ്ങളാണ്‌ പരിഹാരം. ജീവന്‍ തുടിക്കുന്ന എന്തിനോടും കാരുണ്യം കാട്ടുന്നത്‌ വരെ ഒരാള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവില്ലെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്‌. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന്‌ ഏറ്റവും ആവശ്യം മരങ്ങള്‍ നട്ടുപിടിപ്പിക്കലാണ്‌ എന്ന്‌ ആദ്യം പറഞ്ഞ പരിസ്ഥിതി സ്‌നേഹി മുഹമ്മദ്‌ നബി (സ്വ) യാണ്‌. വെട്ടിപ്പിടിക്കലുകള്‍ വരെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ ലക്ഷങ്ങള്‍ വധിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത്‌, നബി (സ്വ) യുടെ യുദ്ധ നീതി പോലും പഠിക്കപ്പെടേണ്ടതുണ്ട്‌.

''നൂറുൻ അലാ നൂർ'' ക്ലാസ്സ്‌ റൂം ഓണ്‍ലൈൻ മീലാദ് കാമ്പയിന് ഉജ്ജ്വല തുടക്കം



മീലാദ് കാമ്പയിനിന്റെ  ഭാഗമായി കേരള ഇസ്ലാമിക്‌ റൂം ഓണ്‍ലൈനിൽ ആരംഭിച്ച ''നൂറുൻ അലാ നൂർ'' പഠന- കാമ്പയിന്റ്നെ ഉദ്ഘാടന സെഷൻ ഇവിടെ കേൾക്കാം . പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ പ്രഭാഷങ്ങൾ പൂർണമായി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ''നൂറുൻ അലാ നൂർ'' ഇന്ത്യൻ സമയം 10.30 മുതൽ ക്ലാസ്സ്‌ റൂമിൽ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പ്രമുഖരുടെ  വ്യത്യസ്‌ത

"നൂറുൻ അലാ നൂർ" കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മീലാദ് കാമ്പയിൻ വ്യാഴാഴ്ച മുതൽ

ഓണ്‍ലൈൻ : അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ. പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ ഉള്‍പെടുത്തി കെ.ഐ.സി.ആര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ നടത്തു. 
യു.എ.ഇ സമയം രാത്രി 9 മണി(ഇന്ത്യൻ സമയം 10.30pm) ക്കാണ് പ്രഭാഷണ പരിപാടി നടക്കുക.

"മുത്തു നബി ; സ്‌നേഹത്തിന്റെ തിരുവസന്തം" SKSSF റബീഅ് കാമ്പയിന് അന്തിമ രൂപമായി; സംസ്ഥാന തല ഉദ്ഘാടനം ജനു.2ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു

  • കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
  • നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റ് വിതരണം ചെയ്യും 
  • യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖ വിതരണം ചെയ്യും 
  •  ജനുവരി ഇരുപതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാർ 
  • എം.ഇ.എ. കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം 

കോഴിക്കോട്: മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്ത കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. ജൈഹിന്ദ് സി.ഇ.ഒ. കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തും.  (ഏകീകൃത ഫ്‌ളക്‌സ്‌ ഡിസൈന്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക)
കാമ്പയിന്‍ ഭാഗമായി ജനുവരി ഇരുപതിന് പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാറും ഫെബ്രുവരി 1 ന് എം.ഇ.എ. എഞ്ചിനിയറിംഗ് കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരവും നടക്കും. സ്‌നേഹ സന്ദേശ പ്രയാണം ജനുവരി 13 ന് കൊട്ടാരക്കരയില്‍ നിന്ന് ആരംഭിക്കും. ത്വലബാ വിംഗിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത മുപ്പത് സ്ഥാപനങ്ങളില്‍ മുന്‍തദല്‍ ഹദീസ്-ഹദീസ് ചര്‍ച്ചാ വേദികളും കാമ്പസ് വിംഗിന്റെ കീഴില്‍ പ്രധാന കാമ്പസുകളില്‍ അക്കാദമിക്ക് ഡയലോഗും സംഘടിപ്പിക്കും. ജനുവരി പന്ത്രണ്ടിന് ഞായറാഴ്ച യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖയും നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റും വിതരണം ചെയ്യും. കാമ്പയിന്‍ കാലയളവില്‍ നാലായിരം മന്‍ഖൂസ് മൗലിദ് സദസ്സുകളും ക്ലസ്റ്റര്‍ തലത്തില്‍ മുന്നൂറ് സീറത്തുന്നബി ജല്‍സയും മേഖലാ തലത്തില്‍ നൂറ്റി അമ്പത് സ്‌നേഹ സായാഹ്‌ന വിരുന്നുകളും നടക്കും. 
കൂടാതെ ആത്മീയ പ്രഭാഷണം, റബീഅ് ക്വിസ് മത്സരം, പ്രബന്ധാവതരണം, പ്രബന്ധ-കവിതാ രചനാ മത്സരം, ബ്ലോഗിംഗ് മത്സരം, ഹദീസ് പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, മൗലിദ് പാരായണം എന്നിവ നടക്കും. സത്യധാര റബീഅ് പ്രത്യേക പതിപ്പ്, ലഘുലേഖ-പാംലെറ്റ് എന്നിവ ജനുവരി രണ്ടിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. കാമ്പയിന്‍ സമാപന സംഗമം ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടക്കും. കാമ്പയിന്‍ അവലോകന യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.
വിശദവിവരങ്ങള്‍ക്കും സര്‍ക്കുലര്‍, പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയവ ഡൌണ്‍ലോഡ്‌ ചെയ്യാനും www.skssfrabee.in സന്ദര്‍ശിക്കുക 

സമസ്ത ബഹ്‌റൈന്‍ മീലാദ് കാമ്പയിന് പ്രൗഢോജ്ജല സമാപനം

 ബഹ്‌റൈന്‍ : മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍ എ പ്രമേയത്തില്‍ സമസ്ത കേരള സുീ ജമാഅത്ത് ബഹ്‌റൈന്‍ ഒരു മാസക്കാലമായി നടത്തി വരു മീലാദ് കാമ്പയിന് പ്രൗഢോജ്ജല സമാപനം. പാകിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിച്ച സമാപന സംഗമം മനാമ സമസ്ത കേന്ദ്ര മദ്രസാ വിദ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ വൈവിധ്യ പരിപാടികളാലും വന്‍ ജനസാിധ്യത്താലും ശ്രദ്ധേയമായി. ഫുറാത്ത്, ദിജ്‌ല, നൈല്‍ ഗ്രൂപ്പുകളായി നടത്തപ്പെ' മത്സര ഇനങ്ങളില്‍ ഫസ്റ്റ്, സൈക്കന്റ് സ്ഥാനങ്ങള്‍ നേിടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സമസ്ത പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സര്‍'ിഫിക്കറ്റ് വിതരണവും സമസ്ത കേന്ദ്ര ഏരിയ കമ്മിറ്റി ഭാരവാഹികളും പി.ടി.എ പ്രതിനിധികളും നിര്‍വ്വഹിച്ചു.
ഗൂപ്പ് തല മല്‍സരത്തില്‍ ഫുറാത്ത് ഹൗസ് ഓം സ്ഥാനവും, കലാപ്രതിഭാ പ'ം അജ്മല്‍ റോഷന്‍ എടപ്പാളും, കലാതിലകം പുരസ്‌കാരം ഖൈറുീസ എറവക്കാടും നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ അവതരിപ്പിച്ച ദഫ് പ്രോഗ്രാമുകളും ബുര്‍ദ മജ്‌ലിസും സദസ്സിന് ഹൃദ്യമായ അനുഭവം പകര്‍ു. മൗലിദ് പാരായണത്തോടനുബന്ധിച്ച് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. ഭൗതിക വിജ്ഞാനത്തോടൊപ്പം കാര്യക്ഷമമായി മതവിദ്യകൂടി മക്കള്‍ക് നല്‍കാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെും ഇിന്റെ സാംസ്‌കാരിക അപജയങ്ങളില്‍ നി് രക്ഷപ്പെടാന്‍ അതൊ് മാത്രമാണ് കരണീയ മാര്‍ഗ്ഗമെും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
എം.പി സൈതലവി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.സി മുഹമ്മദ് മുസ്‌ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറസ്സാഖ് നദ്‌വി, അബ്ദുല്‍ ജലീല്‍ ദാരിമി, കുാേത്ത് കുഞ്ഞബ്ദുള്ള ഹാജി, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദലി വളാഞ്ചേരി, ഹാശിം കോക്കല്ലൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍, അശ്‌റഫ് കാ'ില്‍പീടിക, ഉബൈദുല്ല  റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാ'ാമ്പള്ളി നന്ദിയും പറഞ്ഞു.