SKIC അൽകോബാർ സെൻട്രൽ കമ്മിറ്റി സൈനുൽ ഉലമ അനുസ്മരണം നടത്തി

അൽകോബാർ: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അനുസ്മരണം നടത്തി. ബഹു: ദാവൂദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സൈനുൽ ഉലമ പേര് സൂചിപ്പിക്കും പോലെ തന്നെ പൺഡിതൻമാർക്ക് അലങ്കാരമാണെന്നും, കർമ്മ ശാസ്ത്രത്തിൽ ഏത് സൻകീർണ്ണ മസ്അലകൾക്കും ആശ്രയിക്കാൻ പറ്റിയ കേന്ദ്രമായിരുന്നെന്നും, അറിവും പ്രവർത്തനവും ഒരുപോലെ കൊണ്ട് നടന്ന വിനയാന്വിതനായ മഹാ പൺഡിതനും കൂടിയാണ് സൈനുൽ ഉലമയെന്നും, ഇവരുടെ സ്മരണകൾ വരും തലമുറയ്ക്ക് സമസ്തയുടെ പ്രവർത്തകരാകുന്നതിൽ ആവേശം പകരുമെന്നും അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ,സയ്യിദ് അലി അക്ബർ തങ്ങൾ, അബ്ദുൽ നാസർ അസ്അദി & ദാരിമി കമ്പിൽ, മുഹമ്മദ് ജലാൽ മൗലവി ഇരുമ്പുചോല, മുസ്തഫ പൂക്കാടൻ, നൗഫൽ മാവൂർ, അബ്ദുൽ റഹ്മാൻ ഉദുമ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.



ഫോട്ടോ: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അനുസ്മരണ പരിപാടിയിൽ ദാവൂദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തുന്നു.
- Alavikutty Olavattoor - Al-Ghazali