‘ഖുര്‍ആന്‍രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി നാഷണല്‍ കാമ്പയിന്‍ നാലാംഘട്ടം ആരംഭം കുറിച്ചു

റിയാദ്:തെററിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിന്റെ യാഥാര്‍ത്ഥമുഖം ബോധ്യപ്പെടുത്താനുളള മാര്‍ഗമാണ് ഖുര്‍ആന്‍ പഠനമെന്നും, അതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ പ്രബോധകരുടെ ബാധ്യതയാണന്നും പ്രശസ്ത ഖുര്‍ആനിക് പണ്ഡിതന്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ‘ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി നാഷണല്‍ ഖുര്‍ആന്‍ കാമ്പയിന്‍ 2019 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയാരിരുന്നു അദ്ദേഹം. കാമ്പയിന്‍ ബുക്ക് ടെസ്‌ററിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഫത്തഹുറഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആനിലെ സൂറത്തുല്‍ ബഖറ വ്യാഖ്യാനം കുഞ്ഞുമോന്‍ കാക്കിക്ക് അബ്ദുസലാം ഫൈസി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ബുക്ക് ടെസ്‌ററിന്റെ ഒന്നാംഘട്ടം ഏപ്രില്‍ മുപ്പതിനും, രണ്ടാംഘട്ടമായ പ്രോവിന്‍സ് തലം മെയ് മുപ്പതിനും, മൂന്നാം ഘട്ടമായ നാഷണല്‍ തലം ജൂണ്‍ ഇരുപത്തിയെട്ടിനും നടക്കും. സൗദിയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകും. കാമ്പയിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ വ്യത്യസ്ത ഉദ്‌ബോധനങ്ങള്‍ നടക്കും. “വചനാമൃതം വഴികാട്ടുന്നു’ എന്ന ഹദീസ് കാമ്പയിന്റെ ബുക്ക് ടെസ്‌ററിലെ ഉന്നത വിജയികള്‍ക്ക് ഗോള്‍ഡ് മെഡലടക്കമുളള സമ്മാനങ്ങള്‍ നല്‍കും.

മക്കയില്‍ നടന്ന എസ്.ഐ.സി സഊദി നാഷണല്‍ സംഗമം, പൗരന്മാരെ രണ്ടായി തിരിക്കുന്ന പൗരത്വ ബില്ല്, സാമ്പത്തീക സംവരണം തുടങ്ങിയ നിലപാടുകളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഹജജ് കാല സേവനം, ജീവകാരണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി വിവിധ സബ് കമ്മിററികള്‍ രൂപീകരിച്ചു.

നാഷണല്‍ പ്രസിഡന്റ് പി.എം.എസ്. ഉബൈദുള്ളതങ്ങള്‍ അധ്യക്ഷതയും, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. കഴിഞ്ഞ കാലയളവിലെ റിപ്പോര്‍ട്ട് അവതരണം സെക്രട്ടറി സുബൈര്‍ ഹുദവി കൊപ്പവും, നാഷണല്‍ കോണ്‍ഫറന്‍സ് സംഗ്രഹം സൈദുഹാജി മൂന്നിയൂരും, സാമ്പത്തിക വിഷതീകരണം ഇബ്രാഹിം ഓമശ്ശേരിയും അവതരിപ്പിച്ചു. ഹദീസ് കേമ്പയിന്‍ സംഗ്രഹം വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കലും, ഖുര്‍ആന്‍ കേമ്പയിന്‍ സംഗ്രഹം ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാടും, സുപ്രഭാതം വിഷ്വല്‍ മീഡിയ സംഗ്രഹം അലവിക്കുട്ടി ഒളവട്ടൂരൂം അവതരിപ്പിച്ചു.വിവിത സെന്‍ട്രല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സുബൈര്‍ ഹുദവി കൊപ്പം നന്ദിയും പറഞ്ഞു.



ഫോട്ടോ: എസ്.ഐ.സി സഊദി നാഷണല്‍ മീറ്റ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു
- Alavikutty Olavattoor - Al-Ghazali