പാണക്കാട്: 'കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി' എന്ന പ്രമേയത്തില്‍ ഈ മാസം 5 മുതല്‍ മെയ് 30 വരെ സമസ്ത കേരള സുന്നി ബാലവേദി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് യൂണിറ്റില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ക്യാമ്പയിന്‍ ഭാഗമായി യൂണിറ്റ്, റെയ്ഞ്ച്, മേഖല, ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ പന്തല്‍, പറവകള്‍ക്കൊരു നീര്‍കുടം, കൊളാഷ് നിര്‍മ്മാണം, പോസ്റ്റര്‍ പ്രദര്‍ശനം, ഉല്‍ബോധനം തുടങ്ങിയവ നടക്കും.
ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ ഹസൈനാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജസീബ് മുട്ടിച്ചിറ സ്വാഗതം പറഞ്ഞു. മിയാസലി തങ്ങള്‍ പാണക്കാട്, ദില്‍ഷാദ് ഫറോക്ക്, ഷമീല്‍ പള്ളിക്കൂടം, ഷമീര്‍ പാണ്ടികശാല, മുസമ്മില്‍ കൊളപ്പുറം, റിഷാദ് ചുഴലി, നാഫിഅ, ഏലംകുളം, സ്വാലിഹ് അഹ്‌സനി പാണക്കാട്, മുഫ്‌ലിഹ് അരിമ്പ്ര, മസ്ഹബ് മലപ്പുറം, റഷീക് മഞ്ചേരി, ഇര്‍ഫാന്‍ കരിപ്പൂര്‍, ഹാദി പാണക്കാട് സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി : വിവര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം സേവനസന്നദ്ധരായി വിദ്യാര്‍ത്ഥി സമൂഹം മുന്നേറണമെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന കണ്‍വീനര്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ സബ്‌വിങായ ഖിദ്മയുടെ സംസ്ഥാന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി. ഹസൈനാര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാനേജര്‍ എം.എ. ചേളാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത് ക്ലാസിന് നേതൃത്വം നല്‍കി.
ജസീബ് വെളിമുക്ക്, ഇര്‍ഫാന്‍ കണ്ണൂര്‍, ആരിഫ് തങ്ങള്‍ മലപ്പുറം, സുഹൈല്‍ എറണാകുളം, ശിഫാസ് ആലപ്പുഴ, നാഫിഅ് ഏലംകുളം, അഫ്‌ലഹ് കണ്ണൂര്‍, റൈഹാന്‍ അലി തങ്ങള്‍ വയനാട്, അഫ്‌റസ് കൊടുവള്ളി, മഹ്ശൂഖ് പാലക്കാട്, ഇഅ്ജാസ് ആലപ്പുഴ, അഫ്‌റസ് കൊടുവള്ളി, ഇര്‍ഫാന്‍ കണ്ണൂര്‍, മുഹമ്മദ് മുശ്താഖ്, അബ്ദുല്‍ റാശിദ് കന്യാകുമാരി, അഹ്മദ് ഹസ്സാന്‍ കന്യാകുമാരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശാഫി വയനാട് സ്വാഗതവും വര്‍കിങ് സെക്രട്ടറി ദിന്‍ശാദ് ഫറോക്ക് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട് : കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഫൈനലിസ്റ്റ് ഇടംപിടിച്ച മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് അസീം മുഹമ്മദിനെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിച്ചു. 39 രാജ്യങ്ങളില്‍ നിന്നുള്ള 169 നോമിനേഷനുകളില്‍ നിന്നാണ് മുഹമ്മദ് ആസിമിനെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് സ്വദേശിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സുന്നി ബാലവേദി സംസ്ഥാന ചെയര്‍മാന്‍ പി.ഹസൈനാര്‍ ഫൈസി, മുഹമ്മദ് ആസിമിന് ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി വയനാട്, ഫര്‍ഹാന്‍ മില്ലത്ത്, ജസീം ചേളാരി, ദിന്‍ഷാദ് ഫറോക്ക്, സയ്യിദ് റിഹാന്‍ തങ്ങള്‍, ഫര്‍വീസ് ദക്ഷിണ കന്നഡ, ഷമീല്‍ കള്ളിക്കൂടം സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള സുന്നി ബാലവദി സംസ്ഥാന കമ്മിറ്റി യുടെ 28 ആം വാര്‍ഷിക കൗണ്‍സില്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു 2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സയ്യിദ് റാജിഅ'അലി ശിഹാബ് തങ്ങള്‍ പാണക്കാട് ( പ്രസിഡണ്ട്) സ്വാലിഹ് മുണ്ടേകരാട് പാലക്കാട് (വര്‍ക്കിംഗ് പ്രസഡന്റ്) തൗഫീഖ് റഹ്മാന്‍ കാസര്‍കോട് , സയ്യിദ് ആരിഫ് തങ്ങള്‍ പൊന്നാനി, സയ്യിദ് തുഫൈല്‍ തങ്ങള്‍ മലപ്പുറം ഈസ്റ്റ് ( വൈസ് പ്രസിഡണ്ട്) മുഹമ്മദ് ഷാഫി ദ്വാരക വയനാട് ( ജനറല്‍ സെക്രട്ടറി) ദില്‍ഷാദ് ഫറോക്ക് കോഴിക്കോട് (വര്‍ക്കിംഗ് സെക്രട്ടറി ) അബ്ദുല്‍ റൗഫ് തൃശൂര്‍, മുഹമ്മദ് സുഹൈല്‍ എറണാകുളം , പര്‍വേഷ് ദക്ഷിണ കന്നഡ, മുഹമ്മദ് ശിഫാസ് ആലപ്പുഴ (ജോ: സെക്രട്ടറി), ജസീബ് കെ.എം. വെളിമുക്ക് (ട്രഷറര്‍), പി.ഹസൈനാര്‍ ഫൈസി കോഴിക്കോട് (ഉപദേശക സമിതി ചെയര്‍മാന്‍), സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ മലപ്പുറം വെസ്റ്റ് ( കണ്‍വീനര്‍) എന്നിവരെയും അബ്ദുറഹ്മാന്‍ സവാദ്, ബാസിത്ത് തായാല്‍ (കാസര്‍കോട്), മുഹമ്മദ് ഷിഫാസ്, ഈസാ നാസര്‍ (ആലപ്പുഴ), മുദ്ദസിര്‍ പാറാല്‍ ഇര്‍ഫാന്‍ പാലോട്ടുപള്ളി (കണ്ണൂര്‍), ഫര്‍ഹാന്‍ മില്ലത്ത് അഫ്‌റസ് കൊടുവള്ളി (കോഴിക്കോട്), അഹമ്മദ് അബ്ദുല്‍ റാഷിദ് (കന്യാകുമാരി), സവാദ് പുതുവായില്‍, സുഹൈല്‍ പാറക്കോട് (എറണാകുളം), അബ്ദുല്‍ അഹദ് കൊടുങ്ങല്ലൂര്‍( തൃശ്ശൂര്‍), പാണക്കാട് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, ഹാദി മുഹമ്മദ് കരുവാരകുണ്ട് (മലപ്പുറം ഈസ്റ്റ്), സയ്യിദ് റൈഹാന്‍ അലി തങ്ങള്‍ (വയനാട്), സയ്യിദ് ഉനൈസ് തങ്ങള്‍ ജമലുല്ലൈലി( മലപ്പുറം വെസ്റ്റ്) മുശ്താഖ് കാഞ്ഞിരപ്പുഴ (പാലക്കാട്), മുഹമ്മദ് മന്‍സൂര്‍ (ദക്ഷിണ കന്നഡ), ഷഫിന്‍ ടി എച്ച്, ഇര്‍ഫാന്‍ കബീര്‍ (ഇടുക്കി), അബ്ദുല്‍ ഹാദി ചങ്ങനാശ്ശേരി, ജസീര്‍ ജാഫര്‍ സിദ്ദീഖ്(കോട്ടയം), മുഹമ്മദ് മാഹ്ഷൂഖ്, ഫര്‍ഹാന്‍ എ.ഇ. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വാര്‍ഷിക കൗണ്‍സില്‍ മീറ്റില്‍ പ്രസിഡണ്ട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, മുഹമ്മദ് നാസിഫ്, അജ്മല്‍ മംഗലശ്ശേരി, റിഷാല്‍ ദര്‍ അലി ആലുവ സംസാരിച്ചു. റബിഉദ്ധീന്‍ വെന്നിയൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാഫി വയനാട് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ജലദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (28-02-2021 ഞായര്‍) രാവിലെ 9.30ന് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
'കരുതിവെക്കാം ജീവന്റെ തുള്ളികള്‍; നാളേക്കായ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ സഹജീവികള്‍ക്കൊരു നീര്‍ക്കുടം, പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, വാട്ടര്‍ ബഡ്ജറ്റിങ് & അവാര്‍ഡ്, തണ്ണീര്‍പന്തല്‍, ജലദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കും.
2021 മാര്‍ച്ച് 1 മുതല്‍ തുടങ്ങുന്ന കാമ്പയിന്‍ ഏപ്രില്‍ 30ന് സമാപിക്കും. ജലസംരക്ഷണ കാമ്പയിന്‍ ജില്ലാ-റെയ്ഞ്ച്-യൂണിറ്റ് തലങ്ങളില്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen
സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്
ചേളാരി: ''സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍'' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാല ഇന്ത്യയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എറണാകുളം പെരുമ്പാവൂര്‍ വടക്കാട്ടുപ്പടി മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ വെച്ചു നടക്കും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ചാലക്കുടി മണ്ഡലം എം.പി ബെന്നി ബെഹന്നാന്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നംപ്പിള്ളി, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ഉസ്താദ് ചേളാരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുസമദ് ദാരിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, കെ.കെ ഇബ്രാഹിം കുട്ടി ഹാജി, ടി.എ ബഷീര്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി, ഹാജി കെ.പി അബൂബക്കര്‍ കാണാപ്പുറം, അഡ്വ.കെ.എ ഫാഹിദ്, അബൂബക്കര്‍ ബാഖവി, എം.എച്ച് ഇസ്മായില്‍ ഫൈസി, കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, റബീഹ് ഹുദവി, സുഫൈല്‍ ബാഖവി, അബ്ദുല്‍ ഹമീദ് കമാലി, അമീര്‍ ടി.എസ്, സുഹൈല്‍ പെരിങ്ങാല, സവാദ് പുതുവായില്‍ സംബന്ധിക്കും.
വിവിധ ജില്ലകളിലായി നടക്കുന്ന ബാല ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ല തല ഉദ്ഘാടനം ഇര്‍ഷാദുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പൂതപ്പാറ, കോഴിക്കോട് ജില്ല ദാറുസ്സ്വലാഹ് ക്യാമ്പസ്‌കരാമൂല മുക്കം, വയനാട് ജില്ല കാട്ടിചിറക്കല്‍ ജമാലുല്‍ ഇസ്ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല ആലത്തൂര്‍പ്പടി, മലപ്പുറം വെസ്റ്റ് ടൗണ്‍ ഹാള്‍ തിരൂര്‍, പാലക്കാട് കുമരംപ്പുത്തൂര്‍, ത്രിശൂര്‍ വേമ്പനാട് പാലാഴി, ആലപ്പുഴ ഐ.എം.എ മദ്‌റസ വലിയ മരം എന്നിവിടങ്ങളില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു. തണലൊരുക്കം നല്ല നാളെക്കായ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ വീട്ടിലൊരു മരം, ശുചിത്വം നമ്മുടെ കടമ, ഓണ്‍ലൈന്‍ പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജൂണ് 5 മുതല്‍ 15 വരെയാണ് കാമ്പയിനിന്റെ കാലാവധി. കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി സാഹിബ് നിര്‍വഹിച്ചു. സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണി കൃഷ്ണന്‍, കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹുസ്സൈന്‍ കുട്ടി മൗലവി, എം.എ ചേളാരി, സയ്യിദ് തുഫൈല്‍ തങ്ങള്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2k19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
കാസര്‍ഗോഡ്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം നൂറുല്‍ ഹുദയില്‍ വെച്ച് നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് എസ്. കെ. എസ്. ബി. വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം (ബീമാപള്ളി): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക്
ചേളാരി: ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച് 31 ന് വൈകിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഡ്ഢി ദിനമായി കണകാക്കപ്പെടുന്ന
പാലക്കാട് (ആലത്തൂര്‍): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ജലദിന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മഹ്ദനുല്‍ ഹിദായ മദ്‌റസയില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ''കരുതിവെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയം ഉയര്‍ത്തിപിടിച്ചു കൊണ്ട് നടത്തുന്ന കാമ്പയിന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍. വൈസ്. പ്രസിഡണ്ടുമാര്‍ പാണക്കാട് സയ്യിദ് റാജിഅലി
ചേളാരി: ഭാവി തലമുറയുടെ പ്രതീക്ഷയും നന്മയുടെ പ്രചാരകരുമായ വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന അധാര്‍മിക്കെതിരെ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് 24 ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിറ്റ്, റെയിഞ്ച്, ജില്ല ഘടകങ്ങളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തികരിച്ച് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട നൂറിലേറെ കൗണ്‍സിലര്‍മാര്‍ സംസ്ഥാന കൗണ്‍സിലില്‍
ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ
ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി
ചേളാരി: 'നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം' എന്ന പ്രമേയവുമായി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഉമ്മക്കൊരു സ്‌നേഹ സമ്മാനം' മാതൃസ്‌നേഹ ദിനാചരണം
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളന പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ ജൂബിലി പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. എസ്. കെ. എസ്. ബി. വി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫര്‍ഹാ ന്‍ മില്ലത്ത് ആദ്യ കോപ്പി