Showing posts with label Membership-campaign. Show all posts
Showing posts with label Membership-campaign. Show all posts

രാജിയാകാത്ത ആത്മാഭിമാനം; SKSSF അംഗത്വ പ്രചാരണം നാളെ (ബുധന്‍) മുതല്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.

അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSBV അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചു

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2k19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

SKSSF-കാമ്പസ് വിംഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫി ന്റെ് കാമ്പസ് വിഭാഗമായ സെളൈ കാമ്പസ് വിംഗിന്റെ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.
ക്യാമ്പയിന്റെ് ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി റശാദിനെ മെമ്പറായി ചേര്‍ത്ത് SKSSF സംസ്ഥാന വര്‍ക്കിങ്ങ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനംചെയ്തു.
കേരളത്തിനകത്തും പുറത്തുമായുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുംwww.skssfcampuswing.com എന്ന സൈറ്റിലാണ് മെമ്പര്‍ഷിപ്പിന് അവസരം ഒരുക്കിയുട്ടുള്ളതെന്ന് കാമ്പസ് വിംഗ് ഭാരവാഹികൾ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്റ്റരേഷൻ ലിങ്ക്:   Click Here For Registeration

SKSSF അംഗത്വപ്രചരണ ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ

കോഴിക്കോട്: അണി ചേരുക; നീതികാക്കാന്‍ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലത്തിന് തുടക്കം കുറിച്ചു. സ്ഥാപക പ്രസിഡന്റ് അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങിയാണ് തുടക്കം കുറിച്ചത്. ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെയാണ് അംഗത്വ പ്രചരണ കാലം. റിട്ടേനിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍മാര്‍, ജില്ലാ ഇലക്ഷന്‍ കമ്മീഷണമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. ഇവര്‍ക്കുള്ള ശില്‍പശാല പനങ്ങാങ്ങര, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളില്‍ നടന്നു. ആഗസ്ത് 31 നകം പുതിയ ശാഖ കമ്മറ്റികളും, സെപ്തമ്പര്‍ 30 നകം ക്ലസ്റ്റര്‍ കമ്മറ്റികളും ഒക്ടോബര്‍ 15 നകം മേഖല കമ്മറ്റികളും നിലവില്‍ വരും .നവമ്പര്‍ 14,15 തിയ്യതികളില്‍ സംസ്ഥാന കൗണ്‍സിലും നടക്കും. കാമ്പയിന്‍ ചെയര്‍മാന്‍ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ജി എം സ്വാലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ,ഹബീബ് ഫൈസി കോട്ടോപാടം എന്നിവര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, റശിദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
തമിഴ്‌നാട് സംസ്ഥാന തല ഉല്‍ഘാടം നീലഗിരി ജില്ലയില്‍ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദ് അലിബാഖവി മുജീബ് റഹ്മാന്‍ നെല്ലാകൊട്ടയെ അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു. ഹാരിസ് ഫൈസി വിളങ്ങൂര്‍,ഹനീഫ ഫൈസി കൊഴിപ്പാലം,ബഷീര്‍ റബ്ബാനി, സുഹൈബ് നിസാമി, മുര്‍ഷിദ് പെരിയഷൊല എന്നിവര്‍ അംബന്ധിച്ചു
കര്‍ണ്ണാടക സംസ്ഥാന തല ഉല്‍ഘാടം മംഗലാപുരത്ത് സമസ്ത ജില്ലാ അധ്യക്ഷന്‍ ത്വാഖ അഹമ്മദ് മൗലവി കാമ്പസ് വിംഗ് കണ്‍വീനര്‍ ബദറുദ്ദീനെ ചേര്‍ത്ത് അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലം സംസ്ഥാന തല ഉല്‍ഘാടനം അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങി നിര്‍വ്വഹിക്കന്നു.
- SKSSF STATE COMMITTEE

SKSSF അംഗത്വ പ്രചാരണം; ഉത്തര, ദക്ഷിണ മേഖല ശില്‍പശാലകള്‍ നാളെ

കോഴിക്കോട്: 'അണിചേരുക നീതി കാക്കാന്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടത്തുന്ന ഉത്തര, ദക്ഷിണ മേഖല ശില്‍പശാലകള്‍ നാളെ (ചൊവ്വ) നടക്കും.  കാലത്ത് 9 മണി മുതല്‍ ഉത്തര മേഖലശില്‍പശാല കണ്ണൂര്‍  ഇസ്‌ലാമിക് സെന്ററിലും ദക്ഷിണ മേഖല ശില്‍പശാല കൊല്ലൂര്‍വിള - പള്ളിമുക്ക് ഇര്‍ഷാദിയ്യ യതീംഖാന കോംപ്ലകസി ലുമാണ് നടക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം ജില്ലാ,മേഖല ഭാരവാഹികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. 2015 ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. അദാലത്തില്‍ പങ്കെടുക്കാത്ത ശാഖകളുടെ അദാലത്തും ഇതിന്റെ ഭാഗമായി നടക്കും. എസ് വി മുഹമ്മദലി, സത്താര്‍ പന്തലൂര്‍, അബ്ദുള്ള കുണ്ടറ,സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍,സലാം ദാരിമി കിണവക്കല്‍,മമ്മുട്ടി മാസ്റ്റര്‍ തരുവണ, റശീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പപ്പിനിശ്ശേരി, ആര്‍ വി സലീം ,താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, ലത്തീഫ് പന്നിയൂര്‍, ഖാസിം ദാരിമി വയനാട്, നൗഫല്‍ വാകേരി, ഹമീദ് കുന്നുമ്മല്‍ പങ്കെടുക്കും.
- SKSSF STATE COMMITTEE

ത്രിക്കരിപ്പുർ മേഖല പ്രതിനിധി സമ്മേളനം ആരംഭിച്ചു

ത്രിക്കരിപ്പുർ : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി SKSSF 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ത്രിക്കരിപ്പുർ മേഖലപ്രതിനിധി സമ്മേളനം കൈകോട്ട് കടവിൽ  ആരംഭിച്ചു. മേഖല പ്രസിഡണ്ട് നാഫിഹ് അസ്അദിയുടെ   അധ്യക്ഷതയില്‍ SKSSF ഉടുമ്പുന്തല ക്ലസ്റ്റർ പ്രസിഡണ്ട് ശഫീഖ് തങ്ങൾ  ഉദ്ഘാടനം ചെയ്തു. അബ്ദുൽബാക്കി പൊതുബോധം സംഘബോധം എന്ന വിഷയവും താജുദ്ധീൻ ദാരിമി  ജീവിതവിശുദ്ധിയുടെ സംഘടനാപാഠങ്ങള്‍ എന്ന വിഷയവും അവതരിപ്പിച്ചു. ,സുബൈർ ദാരിമി പടന്ന, ജാസിം ഉടുമ്പുന്തല,റമീസ് കൈകോട്ടുകടവ്,വഹാബ് മാണിയൂർ, ജുനൈദ് മാവിലാടം, സകരിയ്യ ഒരിയര,അഷ്റഫ് വെളുത്തപൊയ്യ,മുജീബ് തലിച്ചാലം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാരിസ് ഹസനി മെട്ടമ്മെൽ സ്വാഗതവും ഇസ്മാഈൽ കക്കുന്നം നന്ദിയും പറഞ്ഞു.

SKSSF സാഭിമാന സമ്മേളനത്തിന് ജില്ലയില്‍ ഉജ്വല തുടക്കം

ബദിയടുക്ക : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി SKSSF 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ മേഖലകളിലും സംഘടിപ്പിക്കുന്ന സാഭിമാന സമ്മേളനത്തിന് ബദിയടുക്ക മേഖലയില്‍ ഉജ്വല തുടക്കം. സാഭിമാന സമ്മേളനം മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്കയുടെ അധ്യക്ഷതയില്‍ SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ് അര്‍ശദി കുമ്പടാജ, കെ.എം.മൂസ മൗലവി, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി,ആദം ദാരിമി നാരമ്പാടി,ഖലീല്‍ ഹുദവി ഉബ്രങ്കളം, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക, ബഷീര്‍ ദാരിമി നെക്രാജ, ശരീഫ് ഹനീഫി ചെര്‍ളടുക്ക, ഹമീദ് ഖാസിമി പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി കുമ്പടാജ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം നന്ദിയും പറഞ്ഞു.

വയനാട് ജില്ലാ SKSSF പ്രതിനിധി സമ്മേളനം 9 ന്; സംഘാടക സമിതി രൂപീകരിച്ചു

കല്‍പ്പറ്റ : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റി ഫെബ്രുവരി 9 ന് ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനത്തിന് സംഘാടക സമതി രൂപീകരിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശാഖാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ ക്ലസ്റ്റര്‍, മേഖലാ ഭാരവാഹികള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ഉപവിഭാഗങ്ങളുടെ ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. സംഘാടക സമിതി ഭാരവാഹികള്‍ ഇബ്രാഹിം ഫൈസി പേരാല്‍ (ചെയര്‍മാന്‍) ഹാരിസ് ബാഖവി, മുഹമ്മദ്കുട്ടി ഹസനി(വൈ. ചെയര്‍മാന്‍) പി സി ത്വാഹിര്‍ (ജനറല്‍ കണ്‍വീനര്‍). കെ എ റഹ്മാന്‍, നൗഫല്‍ വാകേരി (ജോ. കണ്‍വീനര്‍മാര്‍). കെ മമ്മൂട്ടി മാസ്റ്റര്‍ (ട്രഷറര്‍). പബ്ലിസിറ്റി ചെയര്‍മാനായി കുഞ്ഞിക്കോയ തങ്ങളേയും കണ്‍വീനറായി അയ്യൂബ് മുട്ടിലിനേയും ക്യാമ്പ് ചെയര്‍മാനായി റഷീദ് ഫൈസി കമ്പളക്കാട്, കണ്‍വീനറായി റഷീദ് വെങ്ങപ്പള്ളിയേയും തെരെഞ്ഞെടുത്തു.