എറണാകുളം: ആത്മ സംസ്കരണത്തിലൂടെ മതവിശുദ്ധി കാത്തുസൂക്ഷിക്കമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. 'സത്യം, സമർപ്പണം, സാക്ഷാത് കാരം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങൾ വർഗീയ ഫാസിസ്റ്റ് ശക്തികളാൽ ലംഘിക്കപ്പെടുന്ന കാലത്ത് മതവിശ്വാസത്തെയും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ഒരുപോലെ ചേർത്ത് പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരി ഇല്ലിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. ഷാഫി ഫൈസി ഓടക്കാലി പ്രാർത്ഥന നിർവഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വി. സി ഡോ. എം. സി ദിലീപ് കുമാർ മുഖ്യാതിഥിയായി. അൻവർ മൂഹിയുദ്ധീൻ ഹുദവി ആലുവ പ്രമേയേ പ്രഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് കാമ്പയിൻ വിശദീകരണം നടത്തി.
എ. എം പരീത് സാഹിബ്, എൻ. കെ മുഹമ്മദ് ഫൈസി, കബീർ മുട്ടം, ടി. എ ബഷീർ, സിയാദ് ചെമ്പറക്കി, നിയാസ് മുണ്ടമ്പാലം, അജാസ് കങ്ങരപ്പടി, ഷിയാസ് മരോട്ടിക്കൽ, ഫൈസൽ കങ്ങരപ്പടി എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഖാദിർ ഹുദവി സ്വാഗതവും അയ്യൂബ് മാസ്റ്റർ മുട്ടിൽ നന്ദിയും പറഞ്ഞു. ശാഖാ - മേഖല - ജില്ലാ തലങ്ങളിലായി സഹചാരി ഫണ്ട് ശേഖരണം, ഫിഖ്ഹ് ക്ലാസ്, ഖുർആൻ പാഠശാല, ഇഅത്തികാഫ് ജൽസ, തർബ്ബിയത്ത് ക്യാമ്പും ഇഫ്ത്താർ വിരുന്നും, ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷ, ഇഫ്ത്താർ ടെന്റ്, പെരുന്നാളൊരുമ, ബദറൊളി എന്നീ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നു.
Showing posts with label Ernakulam. Show all posts
Showing posts with label Ernakulam. Show all posts
ദാറുല്‍ഹുദാ: രണ്ട് യു.ജി സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി
തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.
ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University
ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University
സുന്നി ബാലവേദി ബാല ഇന്ത്യ ഇന്ന് 518 കേന്ദ്രങ്ങളില്‍
സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്
ചേളാരി: ''സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍'' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാല ഇന്ത്യയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എറണാകുളം പെരുമ്പാവൂര്‍ വടക്കാട്ടുപ്പടി മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ വെച്ചു നടക്കും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ചാലക്കുടി മണ്ഡലം എം.പി ബെന്നി ബെഹന്നാന്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നംപ്പിള്ളി, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ഉസ്താദ് ചേളാരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുസമദ് ദാരിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, കെ.കെ ഇബ്രാഹിം കുട്ടി ഹാജി, ടി.എ ബഷീര്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി, ഹാജി കെ.പി അബൂബക്കര്‍ കാണാപ്പുറം, അഡ്വ.കെ.എ ഫാഹിദ്, അബൂബക്കര്‍ ബാഖവി, എം.എച്ച് ഇസ്മായില്‍ ഫൈസി, കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, റബീഹ് ഹുദവി, സുഫൈല്‍ ബാഖവി, അബ്ദുല്‍ ഹമീദ് കമാലി, അമീര്‍ ടി.എസ്, സുഹൈല്‍ പെരിങ്ങാല, സവാദ് പുതുവായില്‍ സംബന്ധിക്കും.
വിവിധ ജില്ലകളിലായി നടക്കുന്ന ബാല ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ല തല ഉദ്ഘാടനം ഇര്‍ഷാദുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പൂതപ്പാറ, കോഴിക്കോട് ജില്ല ദാറുസ്സ്വലാഹ് ക്യാമ്പസ്‌കരാമൂല മുക്കം, വയനാട് ജില്ല കാട്ടിചിറക്കല്‍ ജമാലുല്‍ ഇസ്ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല ആലത്തൂര്‍പ്പടി, മലപ്പുറം വെസ്റ്റ് ടൗണ്‍ ഹാള്‍ തിരൂര്‍, പാലക്കാട് കുമരംപ്പുത്തൂര്‍, ത്രിശൂര്‍ വേമ്പനാട് പാലാഴി, ആലപ്പുഴ ഐ.എം.എ മദ്‌റസ വലിയ മരം എന്നിവിടങ്ങളില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: ''സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍'' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാല ഇന്ത്യയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എറണാകുളം പെരുമ്പാവൂര്‍ വടക്കാട്ടുപ്പടി മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ വെച്ചു നടക്കും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ചാലക്കുടി മണ്ഡലം എം.പി ബെന്നി ബെഹന്നാന്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നംപ്പിള്ളി, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ഉസ്താദ് ചേളാരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുസമദ് ദാരിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, കെ.കെ ഇബ്രാഹിം കുട്ടി ഹാജി, ടി.എ ബഷീര്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി, ഹാജി കെ.പി അബൂബക്കര്‍ കാണാപ്പുറം, അഡ്വ.കെ.എ ഫാഹിദ്, അബൂബക്കര്‍ ബാഖവി, എം.എച്ച് ഇസ്മായില്‍ ഫൈസി, കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, റബീഹ് ഹുദവി, സുഫൈല്‍ ബാഖവി, അബ്ദുല്‍ ഹമീദ് കമാലി, അമീര്‍ ടി.എസ്, സുഹൈല്‍ പെരിങ്ങാല, സവാദ് പുതുവായില്‍ സംബന്ധിക്കും.
വിവിധ ജില്ലകളിലായി നടക്കുന്ന ബാല ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ല തല ഉദ്ഘാടനം ഇര്‍ഷാദുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പൂതപ്പാറ, കോഴിക്കോട് ജില്ല ദാറുസ്സ്വലാഹ് ക്യാമ്പസ്‌കരാമൂല മുക്കം, വയനാട് ജില്ല കാട്ടിചിറക്കല്‍ ജമാലുല്‍ ഇസ്ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല ആലത്തൂര്‍പ്പടി, മലപ്പുറം വെസ്റ്റ് ടൗണ്‍ ഹാള്‍ തിരൂര്‍, പാലക്കാട് കുമരംപ്പുത്തൂര്‍, ത്രിശൂര്‍ വേമ്പനാട് പാലാഴി, ആലപ്പുഴ ഐ.എം.എ മദ്‌റസ വലിയ മരം എന്നിവിടങ്ങളില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen
SKSSF മനുഷ്യാവകാശ സംരക്ഷണ റാലി എറണാകുളത്ത്
കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് എറണാകുളത്ത് മനുഷ്യാവകാശ സംരക്ഷണ റാലി നടത്താൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജീവനും സ്വത്തിനും ഭീഷണി നേരിടുകയും ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിരന്തരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കാലിക വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ച് കൊണ്ടുവരികയാണ് റാലി ലക്ഷ്യമാക്കുന്നത്.
SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.
Labels:
Alappuzha,
Ernakulam,
Idukki,
Kannada,
Kannur,
Kasaragod,
Kerala,
Kottayam,
Kozhikode,
Malappuram,
Palakkad,
SKSSF-State,
Thiruvananthapuram,
Thrissur,
Wayanad
സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി
കോഴിക്കോട്: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങളെ സംഘടിപ്പിച്ച് സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രളയക്കെടുതി; സമസ്ത മദ്‌റസ പാഠപുസ്തകങ്ങള്‍ നല്‍കി
ചേളാരി: മഹാ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മദ്‌റസ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വക പാഠപുസ്തകങ്ങള്‍ പ്രളയ ബാധിതരായ എറണാകുളം, തൃശൂര്‍ ജില്ലയിലെ വിവിധ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3,57,165 രൂപയുടെ മദ്‌റസ പാഠപുസ്തകങ്ങളാണ്
'തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും'; SKSSF ജനജാഗ്രതാ സദസ്സ് 19 ന് എറണാകുളത്ത്
കോഴിക്കോട്: നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുകയും മതത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ്‌സംസ്ഥാന കമ്മിറ്റി ജൂലൈ 19 ന് വൈകീട്ട് 2. 30 ന്എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. കൊലപാതക രാഷ്ട്രീയത്തോടൊപ്പം മതത്തിന്റെ പേരില്‍ സമുദായത്തെ പൊതു സമൂഹത്തില്‍ തെറ്റുധരിപ്പിക്കും വിധമാണ് മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകം ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സമുദായ സംരക്ഷകരുടെ മേലങ്കിയണിഞ്ഞ് സമുദായത്തെ പ്രതിരോധത്തിലാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ നീക്കങ്ങള്‍ സഹായകരമാവുന്നത്. ഇതിനെതിരെ വ്യാപക പ്രചാരണ പരിപാടികള്‍ സംഘടന തുടക്കം കുറിക്കും. 'തീവ്രവാദത്തിന്റെമതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍നടക്കുന്ന ജനജാഗ്രത സദസ്സില്‍ മത രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- https://www.facebook.com/SKSSFStateCommittee
- https://www.facebook.com/SKSSFStateCommittee
SKSBV ജലദിനകാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എടത്തലയില്‍
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ജലദിനകാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം എടത്തലയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബൂബക്കര്‍ ഹുദവി മുണ്ടപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും
അഫ്‌സല്‍ രാമന്തളി, സ്വദഖത്തുള്ള തങ്ങള്‍, റബീഉദ്ധീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ ദര്‍ അലി ആലുവ, ഫുആദ് വെള്ളിമാട്കുന്ന്, തുടങ്ങിയവര്‍ സംബന്ധിക്കും. കാമ്പയിന്റെ കാലയളവില്‍ യൂണിറ്റ് തലങ്ങളില്‍ തണ്ണീര്‍ പന്തല്‍, ജലസംരക്ഷണ ബോധവല്‍ക്കരണം, പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, എന്നിവ സംഘടിപ്പിക്കും. സംസ്ഥാനത്തിന് പുറമേ കൊടക്, ദക്ഷിണ കന്നഡ, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനം നടക്കും. ജലദിനകാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മുഴുവന്‍ യൂണിറ്റ് ഭാരവാഹികളോടും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
മഹാരാജാസ് സംഭവം; സമഗ്ര അന്വേഷണം വേണം: SKSSF
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജില്‍ മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കാംപസ് രാഷ്ട്രീയത്തിന്റെ മറവില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറണം. കാംപസുകളില്‍ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം നോക്കാതെ ഇടപെടണം.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനയോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അതത് പ്രദേശങ്ങളില്‍ പഠന സൗകര്യം ലഭ്യമാക്കണം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം കൈവരിക്കാന്‍ അവസരമുണ്ടായ മലബാര്‍ ജില്ലകളില്‍ തുടര്‍ പഠന സൗകര്യത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കണം. യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ഡോ.ജാബിര്‍ ഹുദവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഡോ.സുബൈര്‍ ഹുദവി, ശുഐബ് നിസാമി, നൗഫല്‍ കുട്ടമശ്ശേരി, അബ്ദുസ്സലാം ദാരിമി, അബ്ദുല്ലത്വീഫ് പന്നിയൂര്‍, ആശിഖ് കുഴിപ്പുറം, വി.കെ.എച്ച് റശീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- https://www.facebook.com/SKSSFStateCommittee/posts/1883495461908778
- https://www.facebook.com/SKSSFStateCommittee/posts/1883495461908778
ഇസ്‌ലാമിന്റെ ലക്ഷ്യം നല്ല സാമൂഹ്യസൃഷ്ടി: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍
കൊച്ചി: നല്ല സാമൂഹ്യസൃഷ്ടിയാണ് ഇസ്്‌ലാമിന്റെ ലക്ഷ്യമെന്നു സയ്യിദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാസമ്മേളനമായ മദീന പാഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിനെ വൈകാരികമായും സങ്കുചിതമായും ചിലര്‍ കാണുന്നതാണു വര്‍ത്തമാനകാലത്ത് ഇസ്്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം.
സാഹോദര്യവും സ്‌നേഹവും ഭക്ഷണവും വെള്ളവുമെല്ലാം പകരുന്ന മതമാണു ഇസ്്‌ലാം. ശരീരത്തേയും മനസിനേയും ശുദ്ധീകരിച്ചു ആത്മീയ സന്നിവേശം നടത്തുകയെന്നതാണ് ഇസ്്‌ലാം രീതി. മതപ്രചാരണത്തിന്റെ ആദ്യകാലത്ത് ഇസ്്‌ലാം കൊണ്ടുവന്ന പലതും ഇന്നും യൂറോപ്യര്‍ പിന്‍തുടരുന്നു. യൂറോപ്പിന്റെ വളര്‍ച്ചയ്ക്ക് നിതാനമായത് ഇസ്്‌ലാമായിരുന്നുവെന്നു ചരിത്രകാരന്മാര്‍ ഇപ്പോഴും പറയുന്ന സത്യമാണെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷനായി. എംഎല്‍എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ടി.എ അഹമ്മദ് കബീര്‍ എന്നിവരും മുന്‍ എംഎല്‍എ എ.എം യൂസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമസ്ത ജില്ലാഭാരവാഹികളായ ഇ.എസ്. ഹസന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ക്കുള്ള സ്വീകരണം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ഷംസുദ്ദീന്‍ ഫൈസി, ഐ.എം അബ്ദുല്‍ റഹ്്മാന്‍, മുഹമ്മദ് ദാരിമി, എന്‍.കെ മുഹമ്മദ് ഫൈസി, അന്‍വര്‍ മുഹ്്‌യദ്ദീന്‍ ഹുദവി, എ.എം പരീത്, ടി.എ ബഷീര്‍, മുഹമ്മദ് സമീല്‍, ടി.എസ്. അബൂബക്കര്‍, ഹുസൈന്‍ ഹാജി, അബ്ദുല്‍സലാം ഹാജി, പി.എ അഹ്മദ് കബീര്‍, പി.എം യൂസഫ്, ടി.എം. അലി, സി.എ നിഷാദ്, കെ.എ സിദ്ദീഖ്, വി.എസ് അബൂബക്കര്‍, മുഹമ്മദ് മാനാത്ത്, ബക്കര്‍ ഹാജി പെരിങ്ങാല, അബ്ദുല്‍ നാസര്‍ മാറമ്പിള്ളി, വി.എ അബൂബക്കര്‍, അബ്ദുള്ള പൂക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.
- http://suprabhaatham.com/ഇസ്‌ലാമിന്റെ-ലക്ഷ്യം-നല്/
- http://suprabhaatham.com/ഇസ്‌ലാമിന്റെ-ലക്ഷ്യം-നല്/
സംഘടനാ അനുഭവങ്ങള്‍ പങ്കുവെച്ച് എസ്.കെ.എസ്.എസ്.എഫ് തലമുറ സംഗമം
സംഘാടകര്‍ മാതൃകാ യോഗ്യരാവണം: ഐ.ബി ഉസ്മാന്‍ ഫൈസി
തൃക്കാക്കര: ഇസ്‌ലാം സാമൂഹിക സേവനത്തിനും അതിന് സാധ്യമാകുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അനിര്‍വചനീയമാണെന്നും സാമൂഹിക സേവനരംഗത്തുള്ളവര്‍ സ്വത്വ ശുദ്ധീകരണമാണ് ആദ്യമായി പാലിക്കേണ്ടതെന്നും ഇതിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന രീതിയില്‍ ഇവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനാപാഷനില്‍ തലമുറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അലി ഫൈസി മേതല, മജീദ് നെട്ടൂര്‍, മൈതീന്‍ ഈട്ടിപ്പാറ, ഇസ്മായില്‍ ഫൈസി, സി.എം അലി മൗലവി, വി.എം.എ ബക്കര്‍, എന്‍.കെ ഷെരീഫ്, അഷറഫ് ഹുദവി, സിയാദ് ചെമ്പറക്കി, ബഷീര്‍ ഫൈസി, ഐ.എം സലാം, ഷാജഹാന്‍ കാരുവള്ളി, മന്‍സൂര്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ വാഫി, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി, റഷീദ് ഫൈസി, പി.എച്ച് അജാസ്, നിയാസ് മുണ്ടംപാലം, ഷിഹാബ് മുടക്കത്തില്‍, അബ്ദുള്‍ ഖാദര്‍ ഹുദവി, ഫൈസല്‍ കങ്ങരപ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി നടന്ന നാട്ടുനന്മ സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കി.
എറണാകുളം ജില്ലാ മദീനപാഷന്‍ ഡെലിഗേറ്റ് മീറ്റ് ഇന്ന്. സമാപന സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
തൃക്കാക്കര: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തൃക്കാക്കര മുണ്ടംപാലം ഹുദൈബിയ നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനപാഷന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ് മീറ്റ് നടക്കും.
രാവിലെ എട്ടിന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ഡെലിഗേറ്റ് മീറ്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിംങ് ചെയര്‍മാന്‍ ജഅ്ഫര്‍ ഷെരീഫ് വാഫി അധ്യക്ഷത വഹിക്കും.
ഗ്രാന്റ് അസംബ്ലിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ നേതൃത്വം നല്‍കും. മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹാഫിസ് അബ്ദുറഹ്മാന്‍ അന്‍വരി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ത്വയ്യിബ് ഫൈസി, സലാം ഫൈസി അടിമാലി, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം നിയുക്ത മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എമാരായ എ.എം യൂസുഫ്, പി രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ സമസ്ത ജില്ലാ നേതാക്കളായ ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരെ ആദരിക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടേയും പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഫൈസല്‍ കങ്ങരപ്പടി അറിയിച്ചു.
SKSSF പേങ്ങാട്ടുശേരി യൂണിറ്റ് കോണ്‍വെസ്‌ക്‌സ് മിറര്‍ സ്ഥാപിച്ചു
എറണാകുളം: SKSSF പേങ്ങാട്ടുശേരി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 'കോൺവെക്സ് മിററിന്റെ' ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങൾ നിർവഹിക്കുന്നു. 6 സ്ഥലങ്ങളിലായിട്ടാണ് കോൺവെക്സ് മിററുകൾ സ്ഥാപിച്ചിട്ടുള്ളത്.
- Faisal PM
പരിസ്ഥിതി സംരക്ഷണം ഉത്തരവാദിത്വബോധത്തോടെ നിര്‍വ്വഹിക്കണം: സി.ആര്‍.നീലകണ്ഠന്‍
കളമശ്ശേരി: ഈ പ്രകൃതി മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി ഒരുക്കപ്പെട്ടതാണെന്നും മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ പരിസ്ഥിതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവനാണെന്നും പ്രമുഖ പരിസ്ഥിത പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയത് മനുഷ്യജീവനാണ്. അതിനാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ സഹായം നല്‍കേണ്ട സസ്യങ്ങളും മരങ്ങളും ഇവിടെ നിലനില്‍ക്കേണ്ടത് ഏറെ അനിവാര്യമാണ്. ഈ അനിവാര്യതയില്‍ ഊന്നിയാണ് വര്‍ഷംതോറും പരിസ്ഥിതിദിനം നാം ആചരിക്കുന്നത്. ജൂണ്‍ 1 മുതല്‍ 6 വരെ പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എസ്.കെ.എസ്.എസ്.എഫ്. ഇതിനകം മുന്നോട്ടുവച്ചിട്ടുള്ള എല്ലാ പദ്ധതികളും ജനനന്മക്ക് സഹായകമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം സീ-പോര്‍ട്ട് റോഡ് കൈപ്പടമുകള്‍ ജംഗ്ഷനില്‍ വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം. അബൂബക്കര്‍ ഫൈസി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിദ്ദീഖ് തുടങ്ങിയവരും വൃക്ഷത്തൈകള്‍ നട്ടു. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. പരീത്, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി പി.എം. ഫൈസല്‍, വൈസ് പ്രസിഡന്റ് ബാബു ചാലയില്‍, തൃക്കാക്കര റെയ്ഞ്ച് സെക്രട്ടറി യൂസഫ് മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.എച്ച്. അജാസ്,ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി എം.ബി. മുഹമ്മദ്, സെയ്ത് ഹാജി, നിയാസ്, യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കര്‍, സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ജൗഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Faisal PM
- Faisal PM
മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്
എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു
ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍.
വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം
ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും.
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
SKSSF ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍
മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24, 25 (വെള്ളി, ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി. പി. ബാസിത് ചെമ്പ്ര, റഷിദ് വി. ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു.
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക: 9895901199, 9947688982
Photo: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
ലോഗോ ബിഗ് സൈസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Malappuram,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
ജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം ദൃഢമാക്കണം: പി.കെ. സുലൈമാന്‍ മൗലവി
കളമശ്ശേരി: അനുഗ്രഹീത റമളാന്‍ മാസത്തില്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണത്തിന് തുടക്കം കുറിക്കപ്പെട്ടത് ഈ മാസത്തോടുള്ള ആദരവാണെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന വിജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം നാം സുദൃഢമാക്കണമെന്നും ഞാലകം ജമാഅത്ത് ഖത്തീബ് പി.കെ. സുലൈമാന്‍ മൗലവി പറഞ്ഞു. മര്‍ക്കസ് വാഫി കോളേജ് സംഘടിപ്പിച്ച റമളാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വായനകള്‍ക്കനുസൃതമായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ സജ്ജരായ പണ്ഡിതര്‍ സമൂഹത്തില്‍ ഉണ്ടാകണം. അതിന് റമളാന്റെ ഈ ബന്ധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഫി കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് അല്‍ഫിയ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എം. ശംസുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുസ്ലിമിന്റെ സാമ്പത്തിക ബാധ്യതകള്‍ എന്ന വിഷയം പ്രിന്‍സിപ്പള്‍ ജഅ്ഫര്‍ ശരീഫ് വാഫി അവതരിപ്പിച്ചു. റമളാന്‍ പുണ്യവും കര്‍മ്മവും എന്ന വിഷയം മുനീര്‍ ഹുദവി തണ്ടേക്കാടും ബദര്‍ സ്മൃതിയില്‍ എം.എം. അബൂബക്കര്‍ ഫൈസിയും അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ്. ഹസ്സന്‍ ഫൈസി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. എ.എം. പരീത്കുട്ടി, സി.എം. അബ്ദുറഹ്മാന്‍ കുട്ടി, എം.ബി. മുഹമ്മദ് ഹാജി, മുഹമ്മദ് റുമൈസ് ഹുദവി, സഫ്വാന്‍ വാഫി, അബദുല്‍ ജബ്ബാര്‍ ബാഖവി, മുഹമ്മദ് ഹസീം തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ വാഫി സ്വാഗതവും കോളേജ് സെക്രട്ടറി എം.എ. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
- MARKAZ WAFY COLLEGE
Subscribe to:
Posts (Atom)







