Showing posts with label Thiruvananthapuram. Show all posts
Showing posts with label Thiruvananthapuram. Show all posts

ഡി.എസ്.യു ഇടപെടല്‍ ഫലം കണ്ടു. കാലിക്കറ്റ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University

SKSSF ട്രെന്റ് നേതൃത്വ ശിൽപശാല 'തിരി' സമാപിച്ചു

തിരുവനന്തപുരം: എസ് കെ എസ് എസ് എഫ് ജില്ലാ ട്രെൻഡ് സെക്രട്ടറി, ചെയർമാൻ, കൺവീനർ എന്നിവർക്കായി തിരുവനന്തപുരം മരിയ റാണി വെച്ച് മാര്‍ച്ച്‌ 27, 28 ശനി, ഞായർ തിയ്യതികളിലായി സംഘടിപ്പിച്ച നേതൃത്വ ശിൽപശാല ടീം ഡ്രൈവ് സമാപിച്ചു. സംസ്ഥാന ജില്ലാ ട്രെന്റ് സമിതികളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരുന്ന മൂന്ന് മാസത്തെ പദ്ധതികളും ശിൽപശാലയിൽ അവതരിപ്പിച്ചു. ഏപ്രിൽ മെയ് മാസങ്ങളിൽ സമ്മർ ഗൈഡ് എന്ന പേരിൽ നടക്കുന്ന അവധിക്കാല കാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ അച്ചു ശങ്കർ നായർ, ഷാജഹാൻ ദാരിമി പനവൂർ, ശാഹുൽ ഹമീദ് മേൽമുറി, ഡോ, അബ്ദുൽ മജീദ് കൊടക്കാട്, റഹീം ചുഴലി, റഷീദ് കൊടിയൂറ, ഷാഫി അട്ടീരി, ഡോ അബ്ദുൽ ഖയൂമ്, ബഷീർ ബാഖവി പാലക്കാട്‌, റാസി ബാഖവി, ഷമീർ ഹംസ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അനസ് പൂക്കോട്ടൂർ സ്വാഗതവും സിദ്ധീഖുൽ അക്ബർ വാഫി നന്ദിയും പറഞ്ഞു.

SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

SKSBV സത്യ സമ്മേളനം സംസ്ഥാന തല ഉദ്ഘാടനം ബീമാപള്ളിയില്‍

തിരുവനന്തപുരം (ബീമാപള്ളി): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക്

സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി

കോഴിക്കോട്: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങളെ സംഘടിപ്പിച്ച് സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ദാറുല്‍ഹുദായുടെ ആറാമത് കാമ്പസിനു തലസ്ഥാനത്ത് തറക്കല്ലിട്ടു

വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മുസ്്‌ലിം ശാക്തീകരണം സാധ്യമാക്കണം: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസിനു തലസ്ഥാന നഗരിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ പനവൂര്‍

ദാറുല്‍ ഹുദാക്ക് തിരുവനന്തപുരത്ത് കാമ്പസ്. ശിലാസ്ഥാപനം 18 ന്

ഹിദായ നഗര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസ് തലസ്ഥാന നഗരിയില്‍ വരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ പുല്ലാമലയിലാണ് വാഴ്‌സിറ്റി നേരിട്ട് നടത്തുന്ന ആറാമത് കാമ്പസ് സ്ഥാപിക്കുന്നത്. പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം 18 ന് ഞായറാഴ്ച രാവിലെ പത്തിന്

ബാലരാമപുരം ഖദീജത്തുല്‍ കുബ്‌റാ അറബിക് കോളേജ് തര്‍ബിയത്ത് ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബാലരാമപുരം: ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷണല്‍ കോംപ്ലക്‌സിന് കീഴിലായി പ്രവര്‍ത്തിക്കുന്ന ഖദീജത്തുല്‍ കുബ്‌റാ വനിതാ അറബിക് കോളേജ് നടത്തുന്ന 40 ദിവസ വെക്കേഷന്‍ തര്‍ബിയത്ത് ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ മെയ് 12 വരെയാണ് കോഴ്‌സ് കാലാവധി. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ മാര്‍ച്ച് 20ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കോണ്‍ടാക്റ്റ്: 8157098094, 04712401446 
- alamanedu complex

ജില്ലാ ട്രഷറർ ഷാജുദ്ദീൻ ചിറക്കലിനെ സംസ്പെൻറ് ചെയ്തു

തിരുവനന്തപുരത്ത് സംഘടനയുടെ പേരിൽ സർവ്വീസ് നടത്തികൊണ്ടിരുന്ന ആംബുലൻസ് രേഖകളിൽ കൃത്രിമം കാണിച്ച ജില്ലാ ട്രഷറർ ഷാജുദ്ദീൻ ചിറക്കലിനെ സംഘടനയിൽ നിന്ന് സംസ്പെൻറ് ചെയ്തതായി SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. വിഷയം സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 
- https://www.facebook.com/SKSSFStateCommittee/posts/1905510133040644

പുതു തലമുറയില്‍ റോള്‍ മോഡലുകള്‍ വളര്‍ന്നു വരണം: ഹമീദലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോഫറന്‍സിന്റെ പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2016 ആഗസ്റ്റ് 13, 14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന പരിപാടിയില്‍ ദക്ഷിണ മേഖലയിലെ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നസീര്‍ ഖാന്‍ ഫൈസി, തോക്കല്‍ ജമാല്‍, ഫഖുറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അഹ്മദ് റഷാദി, നൗഫല്‍ കുട്ടമശ്ശേരി, ഷനവാസ് കണിയാപുരം, അബ്ദുസലാം വേളി, അബ്ദുള്ള മഹ്‌ളരി, അഡ്വ. ഹസീം മുഹമ്മദ് പ്രസംഗിച്ചു.
- SKSSF STATE COMMITTEE

മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്

എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു


ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍. 

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE

ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും. 
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE

SKSSF ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍

മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24, 25 (വെള്ളി, ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി. പി. ബാസിത് ചെമ്പ്ര, റഷിദ് വി. ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു. 
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക: 9895901199, 9947688982
Photo: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
ലോഗോ ബിഗ് സൈസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- SKSSF STATE COMMITTEE

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം: ഉബൈദുള്ള MLA

ബാലരാമപുരം: സംസ്‌കാരിക ബോധവും മാനവിക മൂല്യങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളുമാവണമെന്ന് ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ പുതുതായി ആരംഭിച്ച ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്ത് കാലോചിതമായ വിദ്യ കരസ്തമാക്കല്‍ മനുഷ്യന്റെ ബാധ്യതയാണെന്നും എല്ലാ മതങ്ങളിലും വിദ്യാഭ്യാസം പ്രേത്സാഹകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി എം. വിന്‍സെന്റ്, എം. ശാനവാസ്, എ.എം സുധീര്‍, എം. ബാബുജാന്‍, എം.എച്ച് ഹുമയൂണ്‍ കബീര്‍, വിന്‍സെന്റ് ഡി പോള്‍, ശ്രീമതി ആര്‍. റാണി, ശിവകുമാര്‍, സലീം മൗലവി പാച്ചല്ലൂര്‍, ഹാറൂന്‍ റഷീദ് പെരിങ്ങമല, അബ്ദുറഹ്മാന്‍ ഹുദവി, ശക്കീര്‍ വാണിമേല്‍, സ്വാലിഹ് ഹുദവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- alamanedu complex

ഇസ്‌ലാമിക് വനിതാ കോഴ്‌സ്; പ്രവേശന പരീക്ഷ നാളെ

ബാലരാമപുരം: അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ജൂണില്‍ ആരംഭിക്കുന്ന ഹാഫിളത്ത്, ആലിമത്ത് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. എറണാകുളം, പത്തനംത്തിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ബാലരാമപുരം അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ വെച്ചും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ത്യശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ചെമ്മാട് ഫാത്തിമത്തു സ്സഹ്‌റാ വനിതാ കോളേജില്‍ വെച്ചുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8157098094.
- alamanedu complex

സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം : പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

വെക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ബാലരാമപുരം: വനിതാ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും വനിതകള്‍ വിദ്യ നേടി പ്രബുദ്ധരാകണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്മാതന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ കീഴില്‍ നടത്തപ്പെടുന്ന വേക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാറുകള്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും മതിയായ വിദ്യഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ട് പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടുന്നില്ല. ഇതിനൊരു മാറ്റം വരണമെങ്കില്‍ സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ തയ്യാറാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മത ഭൌതിക വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇരുലോകത്തെയും വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മതഭൌതിക വിദ്യാഭ്യാസം മികച്ച രീതിയില്‍ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ് പ്രവര്‍ത്തനം മാതൃകാപരമാണന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ഡോ കെ ടി ജാബിര്‍ ഹുദവി, സ്ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഡയറക്ടര്‍ ഹാരിസ് ഹുദവി മടപ്പള്ളി, സയ്യിദ് അബ്ദുറഹമാന്‍ ഹുദവി മമ്പുറം, സ്വാലിഹ് ഹുദവി കൂരിയാട്, ശക്കീര്‍ നാദാപുരം, അനസ് ഹുദവി വെട്ടിച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
- alamanedu complex

അവധിക്കാല വനിതാ തര്‍ബ്ബിയത്ത് ക്യാമ്പ്

തിരുവനന്തപുരം : ബാലരാമപുരം അല്‍ അമാന്‍ വിദ്യാഭ്യാസ സമുച്ചയത്തിന് കീഴില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തുന്ന അവധിക്കാല വനിതാ ഇസ്‍ലാമിക് തര്‍ബിയത്ത് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും മതാനുഷ്ഠാന കര്‍മ്മങ്ങളിലും ഇസ്‍ലാമിക വിജ്ഞാനത്തിലും പരിശീലനം നല്‍കുന്ന ക്യാമ്പിന്റെ കാലാവധി നാല്‍പ്പത് ദിവസമായിരിക്കും. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 8157098094, 9567858516 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- alamanedu complex

ആവേശം ഉയര്‍ത്തി നീതി ബോധന യാത്രക്ക് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്രക്ക് ബീമാപള്ളിയില്‍ ഉജ്ജ്വല തുടക്കം. ബീമാപളളി മഖ്ബറ സിയാറത്തിന് ശേഷം നടന്ന പ്രഥമ സ്വീകരണ സമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ മത സ്വാതന്ത്യം നല്‍കുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യക്കുളളത് എന്നും അതിനെ വികലമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ബീമാപളളി റഷീദ്, അഹ്മ്മദ് കബീര്‍ ദാരിമി, നസ്വീര്‍ ഖാന്‍ ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വര്‍ക്കല, കേരളപുരം, കരുനാഗപ്പളളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്   ശേഷം തൃക്കുന്നപ്പുഴയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. സി എച്ച് ത്വയ്യിബ് ഫൈസി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അയ്യൂബ് കൂളിമാട്, കെ എന്‍ എസ് മൗലവി, മുസ്തഫ അഷ്‌റഫി കക്കുപടി, മമ്മൂട്ടി മാസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ഖാസിം ദാരിമി, ആശിഖ് കൂഴിപ്പുറം, ആര്‍ വി എ സലാം, അബ്ദുള്ള കുണ്ടറ, ഇസ്മായില്‍ ഹാജി എടച്ചേരി, ശഹീര്‍ അന്‍വരി പുറങ്ങ്, മുഹ്‌സിന്‍ അശ്അരി, മിര്‍ഷാദ് യമാനി  എന്നിവര്‍ പ്രസംഗിച്ചു. 

യാത്ര ഇന്ന് (ചൊവ്വ) 9.30 ന് അമ്പലപ്പുഴയില്‍ നിന്ന് ആരംഭിച്ച് രാവിലെ 11.30 ന് ആലപ്പുഴയിലും ഉച്ചക്ക് 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശേരിയിലും എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30 ന് തൊടുപുഴയില്‍ സമാപിക്കും.
- SKSSF STATE COMMITTEE

സില്‍വര്‍ ജൂബിലി സന്ദേശവുമായി അബ്ബാസലി ശിഹാബ് തങ്ങള്‍ ശിവഗിരി മഠത്തില്‍

വര്‍ക്കല ശിവഗിരി മഠത്തില്‍ എത്തിയ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സ്വാമി പ്രകാശാനന്ദ പൊന്നാട അണീയിച്ചു സ്വീകരിക്കുന്നു
വര്‍ക്കല : നീതി ബോധന യാത്രയുമായി തിരുവനന്തപുരം നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്. തങ്ങളെ സ്വാമി പ്രകാശാനന്ദ പെന്നാട അണീയിച്ചു സ്വീകരിച്ചു. രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും സാമൂഹ്യ നീതി പുനസ്ഥാപിക്കുകയുമാണ് യാത്ര സന്ദേശമെന്ന് തങ്ങള്‍ പറഞ്ഞു. സാമൂഹ്യ നീതിയാണ് ശ്രീ നാരായണ ഗുരുവിന്റെ ജീവിത സന്ദേശമെന്നും നീതി ബോധന യാത്രക്ക് എല്ലാ ആശീര്‍വാദവും നല്‍കുമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവ ചരിത്രം എന്ന ഗ്രന്ഥം സ്വാമിജി തങ്ങള്‍ക്ക് സമ്മാനിച്ചു. ഓണമ്പിളളി മുഹമ്മദ് ഫൈസി, സി എച്ച് ത്വയിബ് ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍, കെ എന്‍ എസ് മൗലവി, ഇസ്മായില്‍ ഹാജി എടച്ചേരി, ആര്‍ വി എ സലാം തുടങ്ങിയവര്‍ തങ്ങളോടപ്പം ഉണ്ടായിരുന്നു. സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ സ്വീകരണത്തിനു നേത്യതം നല്‍കി.
- SKSSF STATE COMMITTEE