Showing posts with label Wafy. Show all posts
Showing posts with label Wafy. Show all posts

കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി

കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ

വാഫി പി.ജി കാംപസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഹൈദരലി തങ്ങള്‍

വളാഞ്ചേരി: മലപ്പുറം കാളികാവില്‍ നിര്‍മിക്കുന്ന വാഫി പി.ജി കാംപസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

വളാഞ്ചേരി മര്‍ക്കസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വദേശത്തും വിദേശത്തുമുള്ള മര്‍ക്കസ് പ്രവര്‍ത്തകരും ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരും ഈ പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിനനുയോജ്യമായ മുഖം നല്‍കി പാരമ്പര്യം സംരക്ഷിക്കുന്ന കോഴ്‌സുകളാണ് വാഫിയും പെണ്‍കുട്ടികള്‍ക്കായുള്ള വഫിയ്യയും. മഹാനായ കണ്ണിയത്ത് ഉസ്താദും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വീകരിച്ച അടിസ്ഥാന രീതികളാണ് ഈ കോഴ്‌സുകള്‍ പിന്തുടരുന്നത്.

എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവം (RECORD)

കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയം സംപ്രേഷണം ചെയ്ത എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ഇവിടെ കേള്‍ക്കാം

സംസ്ഥാന വാഫി കലോത്സവത്തിന് പ്രൗഢോജ്വല തുടക്കം

വളാഞ്ചേരി: എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന് വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയില്‍ പ്രൗഢോജ്വല തുടക്കം. സമസ്തമലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങള്‍ പ്രബോധനത്തിന്റെ പുതിയ കാഴ്ച്ചപ്പാടിലേക്ക് വഴിനടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഐ.സി അസി.റെക്ടര്‍ കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. നിരാശപൂണ്ട ജീവിതത്തിന് പ്രതീക്ഷയേകുന്നതാണ് കലയും സാഹിത്യവുമെന്ന് ബെന്യാമിന്‍ പറഞ്ഞു.
കല കേവലം മത്സരങ്ങള്‍ക്കു വേണ്ടിയാവരുത്. പകരം മാനുഷികതയുടേയും സാഹോദര്യത്തിന്റേയും മാതൃകകള്‍ സൃഷ്ടിക്കുന്നതായിരിക്കണം. ആടുജീവിതം നോവലിന്റെ അറബി പരിഭാഷകന്‍ സുഹൈല്‍ വാഫിയെഅദ്ദേഹംഅഭിനന്ദിച്ചു. കോട്ടുുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. സി. മമ്മുട്ടി എം.എല്‍.എ, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, സി.ഐ.സി ട്രഷറര്‍ അലി ഫൈസി തൂത, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ കെ.എംഅബ്ദുല്‍ ഗഫൂര്‍, ഫെസ്റ്റ് കണ്‍വീനര്‍ സി.പി നിഷാ, ഡബ്ല്യു.എസ്.എഫ് സെക്രട്ടറി മുഹമ്മദ് ശഫീഖ് പ്രസംഗിച്ചു. വാഫിവിദ്യാര്‍ഥികളുടെ ഗ്രാന്റ് അസംബ്ലി 'ക്യൂഫോര്‍ ടുമാറോ' കലോത്സവത്തിന് ചാരുതയേകി. സി.ഐ.സി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി പ്രമേയ പ്രഭാഷണം നടത്തി.
ബഹുസ്വരതയും ലോകസമാധാനവും എന്ന വിഷയത്തില്‍ നടന്ന കള്‍ചറല്‍ ഡയലോഗ ്‌സെഷന്‍ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ്അലി അല്‍ ഹാശിമി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂ ഹമ്മദ് ഫാരിസ് അല്‍ ഹിലാലി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫിവിഭാഗം മുന്‍ തലവന്‍ പി.കെ പോക്കര്‍, എഴുത്തുകാരന്‍ ഒ. അബ്ദുല്ല, മുസ്‌ലിം യുത്ത്‌ലീഗ്‌സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹൈദരലിശിഹാബ്‌വാഫി ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഐ.സിഅസി.കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് വാഫി ഫൈസി കക്കാട് ചര്‍ച്ച നിയന്ത്രിച്ചു.

വാഫി, വഫിയ്യ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച മുതല്‍

മലപ്പുറം: അന്‍പതോളം സ്ഥാപനങ്ങളിലെ നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോത്സവം വെള്ളിയാഴ്ച തുടങ്ങും. വളാഞ്ചേരി മര്‍ക്കസില്‍ വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് കലോത്സവം നടത്തുന്നത്. 
10ന് രാവിലെ 11.30ന് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകാരന്‍ ബെന്യാമിന്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേര്‍വായന ഓണ്‍ലൈന്‍ മാഗസിന്‍ ചടങ്ങില്‍ പ്രകാശനംചെയ്യും. 
വൈകിട്ട് ഏഴിനു നടക്കുന്ന സംവാദം യു.എ.ഇ. മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 
11ന് 10.30ന് വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന കുടുംബസംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഉച്ചയ്ക്ക് രണ്ടിന് വാഫികളുടെ സംഗമം നടക്കും. 
12ന് രാവിലെ 10ന് വനിതാസമ്മേളനം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനംചെയ്യും. എം.ജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയാവും.

അടുത്ത സ്വാതന്ത്ര്യ സമരം ചരിത്രത്തെ തിരിച്ചെടുക്കാൻ: ബഷീർ ഫൈസി ദേശമംഗലം

വാടാനപ്പള്ളി: ചരിത്രത്തെയും മഹൽ വ്യക്തിത്വങ്ങളെയും അവഗണിച്ച് രാഷ്ട്രീയ പ്രേരിതമായി നിർമിക്കപെടുന്ന പാഠ പുസ്തകങ്ങളിലും, ചരിത്ര നിർമിതിയിലൂടെയും സമകാലിക ജനതയെ തെറ്റിധരിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് നാളെയുടെ സൗഹാർദ്ധ  അന്തരീക്ഷമാകുമെന്നും അതിനാൽ വക്രീകരിക്കപെടുന്ന ചരിത്രത്തെ നേരായ ദിശയിലേക്ക് തിരിക്കാൻ മത-രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ ഏവരും ഒന്നിക്കണമെന്ന് വാടാനപ്പള്ളി ശംസുൽ ഹുദ ഇസ്ലാമിക് അക്കാദമിയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന മനീഷ ചെയർമാൻ  ബഷീർ ഫൈസി ദേശമംഗലം അഭിപ്രായപെട്ടു 
വാടാനപ്പള്ളി സബ് ഇൻസ്പെക്റ്റർ എസ് അഭിലാഷ് പതാക ഉയർത്തുകയും, നാളെയുടെ നന്മയുടെ വാഹകരാകാൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ശംസുൽ ഹുദ വർകിങ്ങ് ചെയർമാൻ  ഹാജി പി എ മുഹമ്മദ്‌ മോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാടാനപ്പള്ളി മഹല്ല് പ്രസിഡന്റ്‌ ഹനീഫ ഹാജി ഉൽഘാടനം ചെയ്തു. ശംസുദ്ധീൻ ഖത്തർ, ഹനീഫ ഹാജി,നൂറുദ്ധീൻ യമാനി, ശിഹാബുദ്ധീൻ മുസ്ലിയാർ,അബുൽ ഫസൽ വാഫി,സിറാജുദ്ധീൻ മുസ്ലിയാർ അഡ്വ;ശാഹുൽ  കെ പഴുന്നാന എന്നിവർ പങ്കെടുത്തു. വാഫി കോളേജ് പ്രിൻസിപൽ മുസ്തഫ വാഫി ആമുഖ പ്രഭാഷണവും നടത്തി. ചടങ്ങിൽ സുഹൈൽ കടവല്ലൂർ സ്വാഗതവും  ഫൈസൽ വാഫി ലക്കിടി നന്ദിയും പറഞ്ഞു.
- Shamsul Huda Islamic & Arts College (Wafy)

ബഷീർ ഫൈസി ദേശമംഗലത്തിന്റെ സ്വാതന്ത്ര്യ ദിന പ്രഭാഷണം വാടാനപ്പള്ളിയിൽ

വാടാനപ്പള്ളി: എസ് കെ എസ് എസ് എഫ് സംസ്ഥാന കൌണ്‍സിൽ അംഗവും ഡോ.അംബേദ്‌കർ ദേശീയ അവാർഡ്‌ ജേതാവുമായ ബഷീർ ഫൈസി ദേശമംഗലത്തിന്റെ സ്വാതന്ത്ര്യ ദിന പ്രഭാഷണം വാടാനപ്പള്ളി ശംസുൽ ഹുദ ഇസ്ലാമിക് അക്കാദമിയി(വാഫി)ൽ വെച്ച് 15/ 08/ 15 ശനിയാഴ്ച രാവിലെ 8മണിക്ക്  നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. തുടർന്ന് വഫീ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന പരിപാടികളും നടക്കും. 15,16 തീയതികളിലായി നടക്കുന്ന ആർട്ട്‌ ഫിയസ്റ്റ 2015 വാടാനപ്പള്ളി പോലീസ് എസ് ഐ ജോസ്  ഉൽഘാടനം ചെയ്യും.
- Shamsul Huda Islamic & Arts College (Wafy)

ജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം ദൃഢമാക്കണം: പി.കെ. സുലൈമാന്‍ മൗലവി

കളമശ്ശേരി: അനുഗ്രഹീത റമളാന്‍ മാസത്തില്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണത്തിന് തുടക്കം കുറിക്കപ്പെട്ടത് ഈ മാസത്തോടുള്ള ആദരവാണെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന വിജ്ഞാന സമ്പാദനത്തിലൂടെ റമളാനുമായുള്ള ബന്ധം നാം സുദൃഢമാക്കണമെന്നും ഞാലകം ജമാഅത്ത് ഖത്തീബ് പി.കെ. സുലൈമാന്‍ മൗലവി പറഞ്ഞു. മര്‍ക്കസ് വാഫി കോളേജ് സംഘടിപ്പിച്ച റമളാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ വായനകള്‍ക്കനുസൃതമായി ഇസ്ലാമിനെ അവതരിപ്പിക്കാന്‍ സജ്ജരായ പണ്ഡിതര്‍ സമൂഹത്തില്‍ ഉണ്ടാകണം. അതിന് റമളാന്റെ ഈ ബന്ധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഫി കോളേജ് വര്‍ക്കിംഗ് പ്രസിഡന്റ് അല്‍ഫിയ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.എം. ശംസുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുസ്ലിമിന്റെ സാമ്പത്തിക ബാധ്യതകള്‍ എന്ന വിഷയം പ്രിന്‍സിപ്പള്‍ ജഅ്ഫര്‍ ശരീഫ് വാഫി അവതരിപ്പിച്ചു. റമളാന്‍ പുണ്യവും കര്‍മ്മവും എന്ന വിഷയം മുനീര്‍ ഹുദവി തണ്ടേക്കാടും ബദര്‍ സ്മൃതിയില്‍ എം.എം. അബൂബക്കര്‍ ഫൈസിയും അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ.എസ്. ഹസ്സന്‍ ഫൈസി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. എ.എം. പരീത്കുട്ടി, സി.എം. അബ്ദുറഹ്മാന്‍ കുട്ടി, എം.ബി. മുഹമ്മദ് ഹാജി, മുഹമ്മദ് റുമൈസ് ഹുദവി, സഫ്വാന്‍ വാഫി, അബദുല്‍ ജബ്ബാര്‍ ബാഖവി, മുഹമ്മദ് ഹസീം തുടങ്ങിയവര്‍ പങ്കെടുത്തു. കോളേജ് അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ വാഫി സ്വാഗതവും കോളേജ് സെക്രട്ടറി എം.എ. ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
- MARKAZ WAFY COLLEGE

വാഫി, വഫിയ്യ പ്രവേശന പരീക്ഷ യു.എ.ഇ. യിലും

ദുബൈ: മെയ് 11, 12 തിയ്യതികളില്‍ നടക്കുന്ന വാഫി, വഫിയ്യ കോഴ്സുകളിലേക്കുള്ള ഏകീകൃത പരീക്ഷയെഴുതാന്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ ഗള്‍ഫ് നാടുകളിലും സൌകര്യം. എസ് എസ് എല്‍ സി ഉപരിപഠന യോഗ്യതയും മദ്റസ ഏഴാം തരവും കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വയസ്സ് 17 കവിയരുത്. 45 ഇസ്ലാമിക കോഴ്സുകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ന് കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകള്‍ നടത്തപ്പെടുന്നത്. മതപഠന രംഗത്ത് വ്യവസ്ഥാപിതമായി വിവിധ ഫാക്കല്‍റ്റികളില്‍ സ്പെഷലൈസേഷന് അവസരം നല്‍കുന്നതോടൊപ്പം സയന്‍സ് കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ റഗുലര്‍ സ്കീമില്‍ തന്നെയുള്ള ഭൌതിക പഠനവും കേന്ദ്രസര്‍ക്കാറിന്റെ ഫങ്ഷണല്‍ അറബിക്, ഉറുദു ഭാഷാ ഡിപ്ലോമകളും ഡി.സി.എ നിലവാരത്തില്‍ കമ്പ്യൂട്ടര്‍ പഠനവും ഈ കോഴ്സുകളുടെ പ്രത്യേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂനിവേഴ്സിറ്റികളുമായി അക്കാദമിക് സഹകരണ ധാരണയും അലിഗഡ്, ഹംദര്‍ദ് യൂണിവേഴ്സിറ്റികളുടെ ഈക്വലന്‍സും ഈ കോഴ്സിനുണ്ട്. ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ്, അലസ്കോ അറബ് ലീഗ് കെയ്റോ, അക്കാദമി ഓഫ് അറബിക് ലാംഗ്വേജ് കെയ്റോ, ഈജിപ്ത് മതകാര്യ മന്ത്രാലയം, ജാമിഅ മില്ലിയ്യ തുടങ്ങിയ ഒട്ടേറെ അക്കാദമിക, സാംസ്കാരിക ഏജന്‍സികളുടെ അംഗീകാരവും കോഴ്സുകള്‍ക്കുണ്ട്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ നടപടി ക്രമങ്ങള്‍ക്കും www.wafycic.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. യു.എ.ഇ. യില്‍ പരീക്ഷാ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0567990086, 0566549099, 0501872720.
- Malappuram vartha

ഇമാം ശാഫി അക്കാദമിക്ക് വാഫി അഫിലിയേഷന്‍

കുമ്പള: മലപ്പുറം, വളാഞ്ചേരി മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 45 മത-ഭൗതിക സമന്വയ കോളേജുകളുടെ കൂട്ടായ്മയായി യൂണിവേഴ്‌സിറ്റി രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഫി സി.ഐ.സി, കുമ്പള ഇമാം ശാഫി അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കി. അക്കാദമിക് രംഗത്തെ ഏകീകൃത പ്രവേശനവും വ്യവസ്ഥാപിതവും കാലോചിതവുമായ പാഠ്യപദ്ധതി കൊണ്ടും പ്രസിദ്ധി പിടിച്ച് പറ്റിയതും അന്താരാഷട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗടക്കം പത്തോളം അംഗീകാരങ്ങള്‍ കൂടാതെ അലീഗഡ്, ഹംദര്‍ദ് സര്‍വ്വകലശാലയുടെ ഡിഗ്രി ഇക്വലന്‍സും വാഫി കോഴ്‌സിന് നിലവില്‍ ലഭിച്ച് കഴിഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ റെക്ടറായ സി.ഐ.സിയുടെ കഴിഞ്ഞ സിന്റിക്കേറ്റ് മീറ്റിലാണ് 40 സീറ്റ്  പ്ലസ് വണ്‍ കൊമേഴ്‌സ് ബാച്ചിന് അക്കാദമിക്ക് അംഗീകാരം നല്‍കിയത്. ജില്ലയിലെ ഏകീകൃത പ്രവേശന പരീക്ഷ മെയ് 12 ന് 11 മണിക്ക് ബന്ദിയോട് നൂറുല്‍ ഹുദാമദ്രസയില്‍ നടക്കും. അപേക്ഷാ ഫോമിനും പ്രോസ്‌പെകടസിനുംബന്ധപ്പെടുക. 8891232313 / www.wafycic.com
- Imam Shafi

സംസ്ഥാന വാഫി കലോത്സവം; വളാഞ്ചേരി മര്‍കസ് ചാമ്പ്യന്മാര്‍

മലപ്പുറം : ഏഴാമത് സംസ്ഥാന വാഫി കലോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. വെള്ളുവമ്പ്രം അത്താണിക്കല്‍ എം ഐ സി വാഫി കോളേജില്‍ നടന്ന വാഫീ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ 1008 പോയന്റ് നേടി വളാഞ്ചേരി മര്‍ക്കസ് ഓവറോള്‍ ചാമ്പ്യന്മാരായി. 897 പോയന്റ് നേടി ദാറുല്‍ ഉലൂം തൂത രണ്ടാം സ്ഥാനവും 534 പോയന്റ് നേടി വളവന്നൂര്‍ ബാഫഖി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്തെ 37 വാഫി കോളേജുകളിലെ പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുത്ത 500 ഓളം പ്രതിഭകളാണ് മാറ്റുരച്ചത്.  ജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ (ഉൌല, ആലിയ, ഉല്‍യ) വിഭാഗങ്ങളിലായി 140 ഇനങ്ങളിലാണ് മത്സരം നടന്നത്.

നേരത്തെ തിരൂര്‍ ദാറുസ്സലാം വാഫി കോളേജ്, കാട്ടിലങ്ങാടി പി എം എസ് എ കോളേജ്, വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫനേജ് എന്നിവിടങ്ങളിലായി നടന്ന മൂന്ന് ക്ലസ്റ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്ത 3000 മത്സരാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്തവരെയായിരുന്നു ഗ്രാന്റ് ഫിനാലെയിലേക്ക് പരിഗണിച്ചത്. രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളഅ‍ ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഹാജി കെ മമ്മദ് ഫൈസി, സി ടി ഇബ്റാഹീം ഹാജി സംസാരിച്ചു. വൈകീട്ട് ഏഴ് മണിക്ക് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓവറോള്‍ ചാമ്പ്യന്മാക്കുള്ള ട്രോഫി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് സംഘാടകര്‍ക്ക് കൈമാറി. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നടിയ ആദ്യ മലയാളി ഹിശാം വാഫിക്ക് പാണക്കാട് ഹൈദരവി ശിഹാബ് തങ്ങള്‍ അവാര്‍ഡ് നല്‍കി. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്റേരി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന്‍ ഫൈസി, എ എം കുഞ്ഞാന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സൈദ് മുഹമ്മദ് നിസാമി, ഫായിദ അബ്ദുറഹ്‍മാന്‍, ടി വി ഇബ്റാഹീം, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, പി കെ കുഞ്ഞുട്ടി മുസ്ലിയാര്‍, ശമീര്‍ വാഫി ഒടമല സംബന്ധിച്ചു.
- Ameen Korattikkara

നാട്ടുകല്‍ വാഫി കോളേജ് ഫെസ്റ്റ് സമാപിച്ചു

തച്ചനാട്ടുകര : നാട്ടുകല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സംഘടന റുസ്സ സംഘടിപ്പിച്ച ആറാമത് കോളേജ് ഫെസ്റ്റ് സാഹിത്യസരാഗ14 സമാപിച്ചു. സമാപന സമ്മേളനം എന്‍ ശംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുസ്തഫ അശറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഹംസ ഹൈത്തമ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സി. അബൂബക്കര്‍ മാസ്റ്റര്‍, നൌഷാദ് വാഫി, ഹസൈനാര്‍ ബാഖവി, സത്താര്‍ വാഫി, റസാഖ് ഹുദവി, കെ.പി. സൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- ASHKAR.ali N.A

വാഫി നവാഗത സംഗമം ശ്രദ്ധേയമായി

മലപ്പുറം: വാഫി കോളജുകളില്‍ പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വാഫി നവാഗത സംഗമം ശ്രദ്ധേയമായി. കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) മായി അഫ്‌ലിയേറ്റ് ചെയ്ത മുപ്പത്തിമൂന്ന് കോളജുകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മലപ്പുറം വാരിയംകുന്നത്ത് ടൗണ്‍ഹാളില്‍ നടത്തിയ നവാഗത സംഗമത്തില്‍ പങ്കെടുത്തത്. 
9.30ന് ആരംഭിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിതാബ് ചൊല്ലിക്കൊടുത്തുകൊണ്ട് സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആഴത്തിലുള്ള പഠനമാണ് സമന്വയ വിദ്യാഭ്യാസത്തിലൂടെ വാഫി പഠനം ലക്ഷ്യമിടുന്നതെന്നും, മതവും ഭൗതികവും ഒരുപോലെ സന്നിവേശിപ്പിക്കപ്പെട്ട ഹൃദയത്തിന്നുടമകളായ പണ്ഡിതന്മാരെയാണ് ലോകം ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സംഗമത്തില്‍ സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി അദ്ധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അസി. റെക്ടര്‍ കെ. റഹ്മാന്‍ ഫൈസി, അലി ഫൈസി പാറല്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി നടന്ന 'പറന്നുയരാം''സെഷനില്‍' കൗണ്‍സിലറും ട്രൈനറുമായ

വാഫി വഫിയ്യ പ്രവേശന പരീക്ഷ കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചു

കുവൈറ്റ്‌ സിറ്റി : മെയ്‌  7, 8  തിയതികളില്‍ നടക്കുന്ന വാഫി വഫിയ്യ കോഴ്സുകളിലെകുള്ള ഏകീകൃത പ്രവേശന പരീക്ഷ എഴുതാന്‍ കേരളത്തിലെ  14  കേന്ദ്രങ്ങള്‍ക്ക്‌ പുറമേ ഗള്‍ഫ്‌ നാടുകളിലും സൗകര്യം ഒരുക്കുന്നതിന്റെ ഭാകമായി കുവൈറ്റിലും സെന്റര്‍ അനുവദിച്ചു. SSLC ഉപരിപഠന യോഗ്യതയുള്ള മദ്രസ്സ 7 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. 17 വയസ്സില്‍ കവിയാന്‍ പാടില്ല. 38 ഇസ്ലാമിക കോളേജുകളുടെ കൂട്ടയ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക കോളേജസ്  (സി.ഐ.സി) ക്ക് കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകള്‍ നടത്തുന്നത്. മതപഠനത്തില്‍ ഫാക്കല്‍റ്റികളായി തിരിച്ച് സ്പെഷ്യലൈസേഷന് അവസരം നല്‍കുന്നതോടൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളില്‍ റഗുലര്‍ സ്ട്രീമില്‍ തന്നെയുള്ള ഭൌതിക പഠനവും ഈ കോഴ്സുകളുടെ പ്രതേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണ ധാരണയും അലിഗഡ്‌ ഹംദര്‍ദ് യൂണിവേഴ്സിറ്റികളുടെ ഈക്വലന്സും ഈ കോഴ്സിനുണ്ട്. കുവൈറ്റില്‍ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവര്‍ 99241700 എന്ന നമ്പറില്‍ ബന്ധപെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.wafycic.com
- kuwait islamic center

വാഫി, വഫിയ്യ പ്രവേശന പരീക്ഷ യു.എ.ഇ.യിലും

ദുബൈ : വാഫി, വഫിയ്യ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയെഴുതാൻ യു.എ.ഇ.യിലും സൗകര്യമൊരുക്കുന്നു. യഥാക്രമം മെയ്  7, 8 തിയതികളിൽ നടക്കുന്ന വഫിയ്യ, വാഫി പ്രവേശന പരീക്ഷ എഴുതാൻ കേരളത്തിലെ 14 കേന്ദ്രങ്ങൾക്ക് പുറമേ, വിവിധ ഗൾഫ് നാടുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. യു.എ.ഇ.യിലുള്ള വിദ്യാർഥികൾക്ക് അബൂദാബി, അൽ ഐൻ, ദുബൈ, ഷാർജ, ഫുജൈറ, റാസൽ ഖൈമ എന്നിവിടങ്ങളിൽ സൗകര്യമുണ്ട്. SSLC ഉപരിപഠന യോഗ്യതയുള്ള, മദ്രസ 7 കഴിഞ്ഞ വിദ്യാര്തികൾക്ക് അപേക്ഷിക്കാം. 17 വയസ്സിൽ കവിയാൻ പാടില്ല. 38 ഇസ്ലാമിക കോളേജുകളുടെ കൂട്ടായ്മയായ Co-ordination of Islamic Colleges (CIC) യുടെ കീഴിലാണ് വാഫി, വഫിയ്യ കോഴ്സുകൾ നടത്തപ്പെടുന്നത്. മതപഠനത്തിൽ ഫാക്കൾറ്റികളായി തിരിച്ച് സ്പെഷ്യലൈസേഷന് അവസരം നൽകുന്നതോടൊപ്പം സയൻസ്, കൊമേഴ്സ്‌, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ റഗുലർ സ്ട്രീമിൽ തന്നെയുള്ള ഭൗതിക പഠനവും, ഡി.സി.എ.നിലവാരത്തിലുള്ള  കമ്പ്യൂട്ടർ പഠനവും ഈ കോഴ്സുകളുടെ പ്രത്യേകതയാണ്. ഈജിപ്തിലെ അൽ അസ്ഹർ, കൈറോ യൂണിവേഴ്സിറ്റികളുമായി അക്കാദമിക സഹകരണ ധാരണയും, അലിഗഡ്, ഹംദർദ് യൂണിവേഴ്സിറ്റികളുടെ ഈക്വലൻസും ഈ കോഴ്സിനുണ്ട്. ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആൻഡ്‌ സെമസ്റർ സമ്പ്രദായവും, പുതിയ നിരന്തര മൂല്യ നിർണ്ണയ രീതികളും  പിന്തുടരുന്ന സി.ഐ.സി ലോകനിലവാരത്തിൽ ഇസ്ലാമിക പഠനം സാധ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : +971567990086, +919747393555, www.wafycic.com
- Ameen Wafy

അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് ദുബൈയിൽ സ്വീകരണം നൽകി

ദുബൈ : ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിലെത്തിയ വളാഞ്ചേരി മർകസ് പ്രിൻസിപ്പാളും സി.ഐ.സി. കോ-ഓർടിനേറ്ററുമായ അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണം നൽകി. ദുബൈ അൽ നജഫ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വളാഞ്ചേരി മർകസ് ദുബൈ കമ്മിറ്റി പ്രസിഡണ്ടും ദുബൈ സുന്നി സെന്റർ വൈസ് പ്രസിടണ്ടുമായ അബ്ദുസ്സലാം ബാഖവി അദ്യക്ഷം വഹിച്ചു. അലി മുസ്‌ലിയാർ അജ്മാൻ, അച്ചൂർ ഫൈസി, മുസ്തഫ എളമ്പാറ, യാഹുമോൻ ഹാജി, ഹുസൈൻ ദാരിമി, മൻസൂർ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു. സി.പി.അബ്ദുൽ റഹ്മാൻ വാഫി

ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണവും വളാഞ്ചേരി മർകസ് സംഗമവും വെള്ളിയാഴ്ച

ദുബൈ : വളാഞ്ചേരി മർകസുത്തർബിയ്യതിൽ ഇസ്‌ലാമിയയുടെ യു.എ.ഇ.യിലുള്ള പൂർവ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും സ്ഥാപന ബന്ധുക്കളുടെയും സംഗമവും ഹൃസ്വ സന്ദർശനാർഥം യു.എ.ഇ.യിലെത്തുന്ന വളാഞ്ചേരി മർകസ് പ്രിൻസിപ്പാളും കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി.) കോ-ഓർഡിനേറ്ററുമായ ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് സ്വീകരണവും നൽകുന്നു. ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദേര ദുബൈ ക്ലോക്ക് ടവറിന് സമീപമുള്ള അൽ നജഫ് ഹോട്ടലിൽ വെച്ചാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 050-7084084