Showing posts with label SYS. Show all posts
Showing posts with label SYS. Show all posts

ചൈനീസ് അതിക്രമം പ്രതിഷേധാര്‍ഹം: SYS

കോഴിക്കോട്: അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ചുകൊണ്ട് അന്യായമായി അതിര്‍ത്തി കടന്ന് ഇന്ത്യയുടെ 20 ധീരജവാന്മാരെ വധിച്ച ചൈനീസ് നടപടി അപലപനീയമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ അഖണ്ഡത കാത്തുരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഒരു തരിമണ്ണോ ഒരു ജീവനോ പൊലിയാതെ അത്മാഭിമാനം കാക്കാന്‍ ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നമ്മുടെ പട്ടാളത്തിന്റെ രക്തം അതിര്‍ത്തിയില്‍ വീണിരിക്കുന്നു. ലോകം കോവിഡ് 19 മഹാമാരിയില്‍ ശ്വാസം മുട്ടിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ചൈന നടത്തിയ അതിക്രമം ഇരട്ട കുറ്റകൃത്യമായി കാണണം.

ഭാരതത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
- Sunni Afkar Weekly

ഇന്ത്യയുടെ ഇസ്രാഈല്‍ അനുകൂല നിലപാട് ആശങ്കാജനകം: എസ്. വൈ. എസ്

കോഴിക്കോട്: ഇന്ത്യ നാളിത് വരെ തുടര്‍ന്നുവന്ന മര്‍ദ്ദിത പക്ഷ നിലപാടും, നൈതികതയും മതിയാക്കി ഫാലസ്തീനെതിരില്‍ ഇസ്രാഈലിന് അനുകൂലമായി അമേരിക്കക്കൊപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയില്‍ വോട്ട് ചെയ്ത നടപടി ആശങ്കാജനകമെന്ന് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ഇസ്രാഈല്‍ ഫലസ്തീനികളെ മര്‍ദ്ദിച്ചും, കൊന്നും ഒതുക്കുകയാണ്. ഐക്യരാഷ്ട്ര സഭ പാസാക്കിയ 44 പ്രമേയങ്ങളാണ് ഇസ്രാഈല്‍ ചവറ്റുകൊട്ടയിലെറിഞ്ഞത്.

മതവിഷയങ്ങളില്‍ കൈകടത്തുന്ന നിലപാട് ആശങ്കാജനകം: SYS

കോഴിക്കോട്: പള്ളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രസ്താവന അതിരുകടന്ന അജ്ഞതയാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും

സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍

എസ് വൈ എസ് കാസര്‍കോട് മണ്ഡലം അദാലത്ത് 26ന്

കാസര്‍കോട് : സുന്നി യുവജന സംഘം സംഘടനാ ശാക്തീരകണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന അദാലത്ത് കാസര്‍കോട് മണ്ഡലത്തില്‍ 26.05.2018 രാവിലെ 10മണി മുതല്‍ 2 മണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ചേരൂര്‍ കോംപ്ലക്‌സില്‍ വെച്ച് നടക്കും. ശാഖ, മുന്‍സിപ്പല്‍, പഞ്ചായത്ത് പ്രതിനിധികള്‍ അദാലത്തിന് എത്തിച്ചേരണമെന്ന് മണ്ഡലം ജന.സെക്രട്ടറി എം എ ഖലീല്‍ അറിയിച്ചു.
- yakoob Niram

'ആസക്തിക്കെതിരെ ആത്മസമരം' എസ്. വൈ. എസ് റമളാന്‍ കാമ്പയിന്‍ ആചരിക്കുന്നു

മലപ്പുറം: 'ആസക്തിക്കെതിരെ ആത്മസമരം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മെയ് 15 മുതല്‍ ജൂണ്‍ 15 വരെ റമളാന്‍ കാമ്പയിന്‍ ആചരിക്കാന്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേ ജില്‍ നടന്ന സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന തല ഉദ്ഘാടനം മെയ് 15ന് കടലുണ്ടിയില്‍ വെച്ച് നടക്കും. തുടര്‍ന്നു ജില്ലാ-മണ്ഡലം-പഞ്ചായത്ത്-ശാഖാ തലങ്ങളില്‍ സെമിനാറുകള്‍, തസ്‌കിയത്ത് ക്ലാസുകള്‍, ആഡംബരം ധൂര്‍ത്ത് എന്നിവക്കെതിരെ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, മരം നടീല്‍ പരിപാടികള്‍, ബദ്ര്‍ ദിന അനുസ്മരണം, 'ഉറവ്' റിലീഫ് പ്രവര്‍ത്തനങ്ങള്‍, ഇഫ്ത്താര്‍ സംഗമങ്ങള്‍, വിദാഎ റമളാന്‍ പ്രോഗ്രാം, സാദരം പെരുന്നാള്‍ പുടവ വിതരണം തുടങ്ങിയ പരിപാടികള്‍ നടക്കും. ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തല സംഘടനാ അദാലത്തുകള്‍ ജൂണ്‍ 15നകം പൂര്‍ത്തിയാക്കും. ഏപ്രില്‍ 13ന് ശാഖാ കമ്മിറ്റികള്‍ ശേഖരിച്ച പ്രവര്‍ത്തന ഫണ്ട് ജില്ലാ സെക്രട്ടറിമാര്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് യോഗത്തില്‍ കൈമാറി. 

സംസ്ഥാന ജോ. സെക്രട്ടറി അഹ്മദ് തെര്‍ളായിയെ കുറിച്ചുള്ള പരാതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിരപരാധിത്വം തെളിയിക്കുന്നത് വരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ടി. പി. ഇപ്പ മുസ്‌ലിയാര്‍, എസ്. വൈ. എസ്. സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹീം ഹാജി എന്നിവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തി ആരംഭിച്ച യോഗത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എ. എം. പരീദ്, ഷറഫുദ്ദീന്‍ വെണ്‍മനാട്, ഇബ്രാഹീം ബാഖവി കണ്ണൂര്‍, ടി. കെ. മുഹമ്മദ് കുട്ടി ഫൈസി, ശരീഫ് ദാരിമി നീലഗിരി, പി. സുബൈര്‍ ഇടുക്കി, സി. ബി. അബ്ദുറഹിമാന്‍ കുട്ടി എറണാകുളം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതവും സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

എസ് വൈ എസ് മാറഞ്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു

പൊന്നാനി: എസ് വൈ എസ് മാറഞ്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം പുറങ്ങ് ഇർശാദുൽ ഇസ്ലാം മദ്റസയിൽ അബ്ദുൽ ജലീൽ റഹ് മാനി ഉദ്ഘാടനം ചെയ്തു. പുറങ്ങ് അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പ്രവർത്തകന്റെ ബാധ്യതകളെക്കുറിച്ച് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുത്തു. വി. കെ മുഹമ്മദ് മുസ്ലിയാർ, ഉമർദാരിമി, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ശഹീർ അൻവരി പുറങ്ങ്, റസാഖ് എ എം നഗർ, ബാവ കാഞ്ഞിരമുക്ക്, ബാസിത്ത് പുറങ്ങ്, ശമീം, ജാസിർ, ഉസ്മാൻ, സിറാജുദ്ധീൻ വാഫി പ്രസംഗിച്ചു. 
ഫോട്ടോ: മാറഞ്ചേരി പഞ്ചായത്ത് എസ് വൈ എസ് പ്രവർത്തക സംഗമത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ പ്രസംഗിക്കുന്നു. 
- CK Rafeeq

മുത്വലാക്ക്; കോടതിവിധി നിരാശാജനകം: എസ്. വൈ. എസ്

മലപ്പുറം: ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

വിവാഹവും വിവാഹമോചനവും സംബന്ധിച്ച് ഇസ്‌ലാമിക വ്യവഹാരങ്ങളെ ഏതാനും ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ആ പേര് പറഞ്ഞ് ശരീഅത്ത് വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുന്നത് ദുഃഖകരമാണ്. 

പല ഘട്ടങ്ങളിലായി നടത്തിയാലും ഒന്നിച്ചായാലും വിവാഹമോചനം സാധുവാകുമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് മൗലികാവകാശ ലംഘനവും ലിംഗഅസമത്വവുമാകുന്നത്. 

സിവില്‍നിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി തന്നെ ആറു മാസത്തിനുള്ളില്‍ മുത്വലാക്ക് സംബന്ധിച്ച പുതിയ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 

18 കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ മതപരിരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമവ്യവസ്ഥകള്‍ 1937ലെ ശരീഅത്ത് ആക്ടിന്റെ പരിധിയില്‍നിന്നുകൊണ്ട് നടത്താന്‍ പാര്‍ലിമെന്റ് മുന്നോട്ടുവരണം. 

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പോലെ മതനന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ ജാഗ്രത കാണിക്കണം. മുസ്‌ലിം ഇന്ത്യയുടെ ആശങ്ക ദൂരീകരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം-നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly

നിയമവാഴ്ച: ബാഹ്യശക്തികള്‍ ഇടപെടരുത്: എസ്. വൈ. എസ്.

മലപ്പുറം: രാജ്യത്ത് വ്യക്തമായ ഭരണഘടന നിലനില്‍ക്കെ ഭരണനിര്‍വഹണങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്ന അവസ്ഥ ആപല്‍ക്കരമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

മതപ്രവര്‍ത്തനത്തെ ഫാഷിസ്റ്റ് ശക്തികള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ ഒരു മുസ്‌ലിം സംഘടനയുടെ ലഘുലേഖ വിതരണം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ സംഘ്പരിവാര്‍ ശക്തികളുടെ നടപടി അംഗീകരിക്കാനാവില്ല. 

ആശയപരമായ വിയോജിപ്പു നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം എതിര്‍ക്കാതെ തരമില്ല. വിതരണം നടത്തിയ ലഘുലേഖയില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ പോലും വികലമായി വിശദീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതാണെങ്കിലും നിയമവാഴ്ചയില്‍ സംഘ്പരിവാര്‍ ശക്തികളെ ഇടപെടാന്‍ അനുവദിച്ചുകൂടെന്നും നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly

SYS പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി


പൊന്നാനി: സർക്കാറിന്റെ പുതിയ മദ്യനയം തിരുത്തണമെന്നും ലഹരി വ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് എസ് വൈ എസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നാടിനും വീടിനും ഭീഷണിയായി മാറിയ മദ്യനയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സമരം മുന്നറിയിപ്പ് നൽകി. സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഓണം പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം പി സി ഹരിദാസ് അഭിവാദ്യമർപ്പിച്ചു. ഖാസിം ഫൈസി പോത്തനൂർ, റാഫി പെരുമുക്ക്, ഷഹീർ അൻവരി പുറങ്ങ്, റഷീദ് ഫൈസി, എം അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. മാർച്ചിന് മുഹമ്മദലി അശ്റഫി, വളയംകുളം മൂസ മൗലവി, സലാം ഫൈസി എടപ്പാൾ, എ കെ കെ മരക്കാർ, വി കെ എം ഷാഫി, റഫീഖ് ഫൈസി തെങ്ങിൽ, എ വി അസീസ് മൗലവി വട്ടംകുളം, വി കെ മുഹമ്മദ് മുസ്‌ലിയാർ, റഫീഖ് അൻവരി പന്താവൂർ, എം വി ഇസ്മയിൽ മുസ്‌ലിയാർ കാലടി, ജഅഫർ അയ്യോട്ടച്ചിറ, ലുഖ്മാൻ ഹകീം ഫൈസി, ശിഹാബ് തങ്ങൾ കടകശ്ശേരി, വി എ ഗഫൂർ, ഉബൈദ് ആമയം, അലി മൗലവി കൂരs, ഹുസൈൻ ഫൈസി, ടി വി സി അബൂബക്കർ ഹാജി, ബീരാൻ ബാഖവി, പി ടി അബ്ദുല്ല അശ്റഫി നേതൃത്വം നൽകി. 
ഫോട്ടോസ്: (1) SYS പൊന്നാനി താലൂക്ക് ഓഫീസ് മാർച്ച് സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു, 
(2) ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു. 
- Rafeeq CK 

SYS കുമ്പഡാജ പഞ്ചായത്ത് റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും നടത്തി


കുമ്പഡാജ : റമളാൻ കാമ്പയിന്റെ ഭാഗമായി എസ്. വൈ. എസ്. കുമ്പഡാജ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും ബെളിഞ്ചം ശംസുൽ ഉലമ ഇസ്ലാമിക് സെൻററിന്ന് സമീപത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ ഉൽഘാടനം ചെയ്തു . അബ്ദുൽ അസീസ് ദാരിമി പൊവ്വൽ റമളാൻ പ്രഭാഷണം നടത്തി. എസ്. വൈ. എസ്. പഞ്ചായത്ത് പ്രസിഡണ്ട് ചൂരികോട് അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫസലുറഹിമാൻ ദാരിമി കുമ്പഡാജ, ഇസ്മാഈൽ ദാരിമി, റസാഖ് അർശദി കുമ്പഡാജ, ഖലീൽ ദാരിമി ബെളിഞ്ചം, എ. എം. കടവത്ത്, എസ്. മുഹമ്മദ്, ഹമീദ് പൊസോളിഗ, ലത്തീഫ് ഹാജി മാർപ്പിനടുക്ക, അബു ഹാപ്പി, മൊയ്തീൻ കുട്ടി ബൈരമൂല, ബി. എം. അശ്റഫ് , അൻവർ തുപ്പക്കൽ, ഹസ്സൻ ദർഘാസ്, തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് എൻ. പി. എം. ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകി. 
ഫോട്ടൊ: എസ്. വൈ. എസ്. കുമ്പഡാജ പഞ്ചായത്ത് കമ്മിറ്റി റമളാൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും എൻ. എ നെല്ലിക്കുന്ന് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു 
- Rasheed belinjam 

‘ആമില’ സംസ്ഥാന സമിതി

കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സന്നദ്ധ സേവന വിഭാഗമായ ആക്ടീവ് മെമ്പര്‍ ഫോര്‍ ലോയല്‍ ആക്ടിവിറ്റീസ്(ആമില) സമിതി നിലവില്‍ വന്നു. സംഘടനയുടെ കര്‍മപഥത്തില്‍ അര്‍പ്പണബോധത്തോടെ സ്വന്തം ജീവിതവിശുദ്ധി കാത്ത് സുക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് മാതൃകയായി പ്രവര്‍ത്തകരുടെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യം. നാസര്‍ ഫൈസി കൂടത്തായ് (ചെയര്‍മാന്‍), സലിം എടക്കര (കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദു സമദ് പൂക്കോട്ടൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി, അഹമ്ദ് തേര്‍ളായി, ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവരാണ് സമിതി അംഗങ്ങള്‍. നാസര്‍ ഫൈസി കൂടത്തായിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍ ഫൈസി മുക്കം, കുട്ടി നാസര്‍ ദാരിമി, ഹംസ റഹ്മാനി, ഹാരിസ് ബാഖവി കമ്പളക്കാട് പ്രസംഗിച്ചു. സലിം എടക്കര സ്വാഗതം പറഞ്ഞു. 
- http://suprabhaatham.com/ആമില-സംസ്ഥാന-സമിതി/

എസ്.എം.എഫ് ദേശീയ സമ്മേളനം വിജയിപ്പിക്കുക: എസ്.വൈ.എസ്

തൊടുപുഴ: ഏപ്രില്‍ 26, 27 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ  സമ്മേളനം വിജയിപ്പിക്കുവാന്‍ എസ്.വൈ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
 എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന മഹല്ല് സംഗമമാണ് തൃശൂരില്‍ നടക്കുന്നത്. ദേശീയ തലത്തില്‍ മഹല്ലുകളില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
യോഗത്തില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് കാശിഫി  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എം ഫതഹുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ പുഴക്കര , പി.എസ്. സുബൈര്‍, പി.ഇ മുഹമ്മദ് ഫൈസി, സി.എച്ച് ഇബ്രാഹീംകുട്ടി, പി.ഇ ഹുസൈന്‍, പി.എസ്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പാണക്കാട് സയ്യിദ് ഉമറലി ശിഹബ് തങ്ങള്‍ ചാരിറ്റബിള്‍ സെല്ലിന്റെ നേതൃത്വത്തില്‍ റമളാന്‍ റിലീഫ് നടത്തുവാനും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ആദര്‍ശ സമ്മേളന ക്യാംപയിനിന്റെ ഭാഗമായുള്ള ജില്ലാ ആദര്‍ശ സമ്മേളനം അടുത്ത മാസം നടത്തുവാനും യോഗം തീരുമാനിച്ചു.

സമസ്ത പ്രസിഡന്റി ന് സ്വീകരണവും ആംബുലൻസ് സമർപ്പണവും വെണ്ണക്കോട്

വെണ്ണക്കോട്: വെണ്ണക്കോട് ടൗൺ എസ് വൈ എസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സ്വീകരണവും ആം ബുലൻസ് സമർപ്പണവും ഇന്ന് (10-04-2017) വൈകുന്നേരം അഞ്ച് മണിക്ക് വെണ്ണക്കോട്ട് നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആംബുലൻസ് നാടിന് സമർപ്പിക്കും. ഉമർ ഫൈസി മുക്കം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസിർ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, എൻ അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ബാരി ബാഖവി, കെ.സി മുഹമ്മദ് ഫൈസി, കെ. എൻ. എസ് മൗലവി തുടങ്ങിയവർ സംബന്ധിക്കും. ഇസ്ലാമിക് സെൻറർ വാർഷികവും കഥാപ്രസംഗവും നാളെ വൈകുന്നേരം ഏഴ് മണിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബ ശിർ ജമലുല്ലൈ ലി തങ്ങൾ ഉദ്ഘാടനം ചെയ്യും സി.എ ദാരിമി മാപ്പാട്ടുകര കഥാപ്രസംഗം അവതരിപ്പിക്കും.
- Abdulla kutty

ചീക്കോട് വാഴക്കാട് മുതുവല്ലൂര്‍ വാഴയൂര്‍ പഞ്ചായത്തുകളിലെ SYS കമ്മറ്റികള്‍ നിലവില്‍ വന്നു

എടവണ്ണപ്പാറ: മേഖലയിലെ ചീക്കോട് വാഴക്കാട് മുതുവല്ലൂര്‍ വാഴയൂര്‍ പഞ്ചായത്തുകളിലെ എസ് വൈ എസ് കമ്മറ്റികള്‍ നിലവില്‍ വന്നു.

വാഴക്കാട് പഞ്ചായത്ത്: എ സി അബ്ദുറഹിമാന്‍ ദാരിമി (പ്രസിഡണ്ട്), അബ്ദുല്‍ ശുക്കൂര്‍ വെട്ടത്തൂര്‍ (ജന സെക്രട്ടറി), എം സി അബ്ദുറഹിമാന്‍ ഹാജി (ട്രഷറര്‍). മുഹമ്മദലി ഫൈസി ചാലിയപ്രം, അഷ്‌റഫ്‌ ഫൈസി അനന്തായൂര്‍, സയ്യിദ് മുഹമ്മദ്‌ മുത്തുക്കോയ തങ്ങള്‍ മപ്രം, ഹമീദ് മാസ്റ്റര്‍ (വൈസ് പ്രസിഡണ്ടുമാര്‍). അലി അക്ബര്‍ ഊര്ക്ക്ടവ്, മുഹമ്മദ്‌ ബഷീര്‍ ചെറുവട്ടൂര്‍, ജമാലുദ്ധീന്‍ മാസ്റ്റര്‍ എളമരം, ബഷീര്‍ മാസ്റ്റര്‍ (ജോ സെക്രട്ടറിമാര്‍). സയ്യിദ് ബി എസ് കെ തങ്ങള്‍ (മജ് ലിസുന്നൂര്‍ അമീര്‍), കെ അഹമ്മദ് കുട്ടി (ചെയര്മായന്‍), ബഷീര്‍ അനന്തായൂര്‍ (കണ്‍ വീനര്‍).

ചീക്കോട് പഞ്ചായത്ത് (ചീക്കോട് ഏരിയ): മമ്മു ദാരിമി വാവൂര്‍ (പ്രസിഡണ്ട്), പി സി അബ്ബാസ്‌ മൗലവി (ജന സെക്രട്ടറി), കെ വി മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍ പള്ളിമുക്ക് (ട്രഷറര്‍). അബ്ദുല്‍ വഹാബ് ഹൈത്തമി ചീക്കോട്, ചെറി മാങ്കടവ്, അബ്ദു മാസ്റ്റര്‍ ഇരട്ടമുഴി, (വൈസ് പ്രസിഡണ്ടുമാര്‍). കെ പി ബഷീര്‍ മാസ്റ്റര്‍, ചെറിയാപ്പു ചെറിയാപറമ്പ്, സഗീര്‍ എടശ്ശേരിക്കടവ് (ജോ സെക്രട്ടറിമാര്‍). ടി വി സി അബ്ദുസ്സമദ് ഫൈസി (മജ് ലിസുന്നൂര്‍ അമീര്‍), അബ്ദുറഷീദ് മുസ്‌ലിയാര്‍ (ചെയര്മാദന്‍), അഹമ്മദ് ശരീഫ് ദാരിമി വെട്ടുപാറ (കണ്‍ വീനര്‍).

ഓമാനൂര്‍ ഏരിയ: എം കെ അബ്ദുറഹിമാന്‍ നിസാമി (പ്രസിഡണ്ട്), സിദ്ധീഖ് പള്ളിപ്പുറായ (ജന സെക്രട്ടറി), എം സി അബ്ദുല്‍ ഖാദര്‍ ഹാജി കീഴ്മുറി (ട്രഷറര്‍). ശാഹിദ് യമാനി, ഹുസൈന്‍ ബാഖവി, സി ടി ആലി (വൈസ് പ്രസിഡണ്ടുമാര്‍). അബ്ദുള്ള മന്നാനി, എം പി കുട്ടി, അബ്ദുസ്സമദ്, ശൈഖ് മുഹമ്മദ്‌ മുസ്‌ലിയാര്‍ മുണ്ടക്കല്‍ (ജോ സെക്രട്ടറിമാര്‍). , ശൈഖ് മുഹമ്മദ്‌ മുസ്‌ലിയാര്‍ പൊന്നാട് (മജ് ലിസുന്നൂര്‍ അമീര്‍), വീരാന്കു ട്ടി മാസ്റ്റര്‍ (ചെയര്മാാന്‍), അബ്ദു മുസ്‌ലിയാര്‍ തീണ്ടാപാറ (കണ്‍ വീനര്‍).

വാഴയൂര്‍: കബീര്‍ മുസ്‌ലിയാര്‍ മൂളപ്പുറം (പ്രസിഡണ്ട്), അബ്ദുല്‍ ഹക്കീം വാഴയൂര്‍ (ജന സെക്രട്ടറി), അബ്ദുല്‍ അസീസ്‌ കാരാട് (ട്രഷറര്‍). ശറഫുദ്ധീന്‍ മാസ്റ്റര്‍ കക്കോവ്, കുഞ്ഞാലന്‍ കുട്ടി പള്ളിപ്പടി, അബ്ദുറഹിമാന്‍ പുഞ്ചപ്പാടം (വൈസ് പ്രസിഡണ്ടുമാര്‍). സഈദ് മാസ്റ്റര്‍ കോട്ടുപാടം, മജീദ്‌ അഴിഞ്ഞിലം, അബ്ബാസ്‌ പുതുക്കോട് (ജോ സെക്രട്ടിമാര്‍)
- Yoonus MP

സമസ്ത: രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല: എസ്.വൈ.എസ്

 കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് 1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചിട്ടുണ്ടണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി തീരുമാനിച്ചിട്ടില്ലെന്നും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അബ്ദുസമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ കല്ലായി എന്നിവര്‍ പ്രസ്താവിച്ചു.
ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, കണ്ണിയത്ത് ഉസ്താദും, ശംസുല്‍ ഉലമയും പഠിപ്പിച്ച പാഠവും മാതൃകയുമാണ് സമസ്തയുടെ മത-രാഷ്ട്രീയ നയങ്ങള്‍. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാഷിസമാണെന്നും ഫാഷിസത്തെ നേരിടുന്ന വിഷയത്തില്‍ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും ഫാസിസത്തെ ചെറുക്കാന്‍ മുസ്‌ലിം സംഘടിത ശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കുകയും സഹകരിക്കുകയുമാണ് ചെയ്യേണ്ടണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ടണ്ട്. ഇപ്പോഴും ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര ശക്തിയെ ദുര്‍ബലമാക്കുന്ന വിധം ഫാസിസ്റ്റുകള്‍ക്ക് സഹായമാകുന്ന രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു കാണുന്നത്.

സമസ്ത 90ാം വാര്‍ഷികം: SYS ജില്ലാ സമ്മേളനം ജനുവരി 16ന് ഒറ്റപ്പാലത്ത്: 3000 പ്രതിനിധികള്‍ പങ്കെടുക്കും

പാലക്കാട്: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90ാം വാര്‍ഷികം, എസ്.വൈ.എസ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിന്‍ എന്നിവയുടെ പ്രചരണാര്‍ഥം എസ്.വൈ.എസ് ജില്ലാ സമ്മേളനം 2016 ജനുവരി 16ന് ശനിയാഴ്ച ഒറ്റപ്പാലത്ത് നടത്തുവാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
എസ്.വൈ.എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ആമില അംഗങ്ങള്‍, ജില്ലയിലെ സമസ്തയുടെയും മറ്റു കീഴ്ഘടകങ്ങളുടെയും ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ഖത്തീബുമാര്‍, സദര്‍ മുഅല്ലിമുകള്‍ ഉള്‍പ്പടെ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
കൈപ്പുറം മഹല്ലിലെ കൂര്‍ക്കപ്പറമ്പില്‍ വി സുലൈമാന്‍ മൗലവിക്ക് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന നൂര്‍മഹല്ലിന്റെ താക്കോല്‍ദാനം ഡിസംബര്‍ 11ന് നടത്താനും ഇരുപരിപാടികളുടെയും സ്വാഗതസംഘം യോഗം ഈ മാസം 17ന് രാവിലെ 10 മണിക്ക് ഈസ്റ്റ് ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് യതീംഖാനയില്‍ നടത്താനും തീരുമാനിച്ചു. സമസ്ത 90ാം വാര്‍ഷികത്തോടനുബന്ധിച്ച് 90 പേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫും ആതുര സേവന പദ്ധതിയുടെ ഭാഗമായി പ്രതിമാസ മരുന്ന് വിതരണം നടത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.

കൊലക്കയറിന്റെ മതവും രാഷ്ട്രീയവും; SYS സെമിനാര്‍ 11ന് കോഴിക്കോട്ട്

കോഴിക്കോട്: ഭീകര വിരുദ്ധ ശിക്ഷാ നടപടികളില്‍ വിവേചനം തുടരുകയും മറുഭാഗത്ത് ഭീകരതക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊലക്കയറിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 11 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സെമിനാര്‍ നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എസ്.വൈ.എസ്.), അഡ്വ. ശ്രീധരന്‍പിള്ള (ബി.ജെ.പി), കെ.എം. ഷാജി എം.എല്‍.എ (മുസ്ലിം ലീഗ്), അഡ്വ. ടി. സിദ്ദീഖ് (കോണ്‍ഗ്രസ്), പി.കെ. പ്രേംനാഥ് (സി.പി.ഐ.എം), പി. സുരേന്ദ്രന്‍ (കഥാകൃത്ത്) പ്രസംഗിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററായിരിക്കും. എസ്.വൈ.എസ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE

അവകാശ നിഷേധം അരാജത്വം വളര്‍ത്തും: പിണങ്ങോട്

മനാമ: ഏതൊരു ജനതക്കും അര്‍ഹമായതെല്ലാം അനുവദിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു നബഇല്‍ ഭൂമിയെ സംബന്ധിച്ച പരാമര്‍ശത്തില്‍ 'പകല്‍ ഉപജീവനാര്‍ത്ഥവും രാത്രി വിശ്രമിക്കാനും അള്ളാഹു ഒരുക്കിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത ജാതി ദേശ ഭേദമന്യേ പൊതു അവകാശമാണ്. ഈ അവകാശങ്ങള്‍ നിശേധിക്കുന്ന നിലപാടുകളോ നിര്‍മ്മിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം ഭൂമിയില്‍ അഭയവും അവസരവും ഉണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം രണ്ടുതരം പൗരന്‍മാരെയും രണ്ട് തരം അവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് അരാചകത്വം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ്. ആഹാരവും പാര്‍പ്പിടവും സ്വാതന്ത്ര്യവും വിദ്യയും മതം നോക്കി അനുവദിക്കുന്ന പ്രവണത 'കാപ്പിരികള്‍ പോലും സ്വീകരിച്ചിരുന്നില്ല എന്നത് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസാതാവിച്ചു. മനാമ സമസ്ത സ്വാലാത്ത് ഹാളില്‍ സംഘടിപ്പിച്ച മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് ഫൈസി കടലൂര്‍ ആശംസകള്‍ നേര്‍ന്നു. മൂസ മൗലവി, ഹാഫിള് ശറഫുദ്ധീന്‍ മൗലവി കളത്തില്‍ മുസ്തഫ, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ചടങ്ങില്‍ സംബന്ധിച്ചു. എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- Samastha Bahrain