Showing posts with label Kollam. Show all posts
Showing posts with label Kollam. Show all posts

മാറ്റങ്ങളെ തിരിച്ചറിയുന്ന തലമുറയാവുക: ക്യാമ്പസ്‌ വിംഗ്‌

കൊല്ലം: പുതുതലമുറ, അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഞ്ചരിക്കണമെന്നും, സ്വയം ചിന്തിക്കാനും കാര്യങ്ങൾ വിലയിരുത്താനുമുള്ള ശേഷി നേടിയെടുക്കണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌. സാമൂഹ്യ മാധ്യമങ്ങളുടെ അടിമത്വത്തിൽ നിന്നും മോചിതരായി, സൃഷ്ടിപരതയുടെ നവയുഗം നിർമ്മിക്കണമെന്നും ക്യാമ്പസ്‌ വിംഗ്‌ വിദ്യാർത്ഥികളോട്‌ ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 26, 27, 28 ദിവസങ്ങളിലായി കോഴിക്കോട്‌ നടക്കുന്ന ക്യാമ്പസ് കാളിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി, മൈലാപൂര് എ.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന "റീജുവനേറ്റ് സൗത്ത് സോൺ എക്സിക്യൂട്ടിവ് ക്യാമ്പ്" പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, സാലിം ഫൈസി കൊളത്തൂർ, സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം സമീർ തിരുവള്ളൂർ, നിസാമുദ്ധീൻ കോട്ടക്കൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്‌ സമാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ഇൻ ചാർജ് അലി മാസ്റ്റർ വാണിമേൽ,എസ്.കെ ജെ.എം ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ അമാനി, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഹമ്മദ് ഉഖയിൽ, സംസ്ഥാന കോഡിനേറ്റർ സിറാജ് ഇരിങ്ങല്ലൂർ, എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാർ, ജന.സെക്രട്ടറി സലിം റഷാദി, സിറാജ് റശാദി, കബീർ കുറ്റിച്ചിറ, സുധീർ ഉലൂമി, ആസാദ് ഫൈസി, ശുഐബ് ഉലൂമി, സിറാജുദ്ദീൻ, നൗഷാദ്, നാസറുദ്ദീൻ, ശമ്മാസ് സൈനുദ്ധീൻ ഒളവട്ടൂർ, യാസീൻ കോട്ടക്കൽ, സമീർ കണിയാപുരം, ബിലാൽ ആരിക്കാടി, ഹസീബ് തൂത, അംജദ് പാഞ്ചീരി സംബന്ധിച്ചു.
- SKSSF STATE COMMITTEE

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി. അറുപത് ഇന കര്‍മപദ്ധതികളോടെ 2018 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വാര്‍ഷികാഘോഷമാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജന സമ്മേളനത്തോടെ സമാപിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതമായി സീറ്റ് നല്‍കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സീറ്റ് നല്‍കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയാറാകണമെന്ന് മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിജയ സാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കുന്നവിധം മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. ബീഫ് നിരോധനം പോലുള്ള നിയമങ്ങള്‍ രാജ്യത്ത് വര്‍ഗഗ്ഗീയ കലാപങ്ങള്‍ക്കുള്ള അവസരമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വകലാശാലയെന്ന നീതി പൂര്‍വമായ ആവശ്യം നേടിയെടുക്കുന്നതുവരെ ജമാഅത്ത് ഫെഡറേഷന്‍ സമരരംഗത്തായിരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു

മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്

എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു


ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍. 

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE

ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും. 
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE

SKSSF ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍

മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24, 25 (വെള്ളി, ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി. പി. ബാസിത് ചെമ്പ്ര, റഷിദ് വി. ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു. 
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക: 9895901199, 9947688982
Photo: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
ലോഗോ ബിഗ് സൈസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- SKSSF STATE COMMITTEE

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും.

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22

SKSSF അഹ്ലുസ്സുന്ന കോണ്‍ഫറന്‍സ് നവംബര്‍ 21, 22 തിയ്യതികളില്‍ കൊല്ലം കരുനാഗപ്പള്ളി പതി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും.
- Irshad kallikkad

പശ്ചിമേഷ്യ; ലോകരാജ്യങ്ങള്‍ മൌനം വെടിയണം : സുന്നി ബാലവേദി

കരുനാഗപ്പള്ളി : പശ്ചിമേഷ്യയില്‍ സിയോണിസ്റ്റ് പിന്തുണയോടെ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികള്‍ മരിച്ചുവീഴുമ്പോഴും ലോക രാജ്യങ്ങള്‍ അര്‍ത്ഥഗര്‍ഭ മൌനം പാലിക്കുന്നത് ലജ്ജാകരമാണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 10 ന് (ഞായര്‍) എല്ലാ ശാഖാ തലങ്ങളിലും പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മിദ്ലാജ് കിടങ്ങഴി, ശഫീഖ് മണ്ണഞ്ചേരി, ആശിഖ് ഇന്ത്യനൂര്‍, സൈഫുദ്ദീന്‍ ആലപ്പുഴ, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ബാദുശ പള്ളിശ്ശേരിക്കല്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷനും അനുശോചിച്ചു

കൊല്ലം: സമസ്ത കേരള ട്രഷററും മതപണ്ഡിതനുമായിരുന്ന പാറന്നൂര്‍ ഇബ്രാഹിം മുസലിയാരുടെ നിര്യാണത്തില്‍ ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അനുശോചിച്ചു.

മഅ്ദനിക്ക് നീതി: എസ്.കെ.എസ്.എസ്.എഫ് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

കൊല്ലം: പതിറ്റാണ്ടുകളായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി അടക്കമുള്ള വിചാരണ തടവുകാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ അവകാശ സംരക്ഷണ സമിതി ചിന്നക്കടയില്‍ ഐക്യദാര്‍ഢ്യ പ്രകടനവും സംഗമവും നടത്തി. റസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ ഷെഹീര്‍ ബാഖവി, റാഫി റഹുമാനി, ഹാരിസ് ദാരിമി, സലീം, ഷാഹുല്‍ മണ്ണാര്‍ക്കാട്, നിയാസ് ടി.കെ.എം, നൗഫല്‍, നബീല്‍ ഓച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സംഗമത്തില്‍ ജവാദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുണ്ടറ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍ സമര സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം ചടയമംഗലം സ്വാഗതവും റാഫി റഹുമാനി നന്ദിയും പറഞ്ഞു. ഷാനവാസ് മാസ്റ്റര്‍, സമദ് സംസാരിച്ചു.

കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക

കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
കൊല്ലം: ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌  26ന് മനുഷ്യജാലിക റാലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി കേരളത്തിന് അകത്തും പുറത്തുമായി 36 കേന്ദങ്ങളില്‍ ഒരേ സമയമാണ് മനുഷ്യജാലിക റാലി സംഘടിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന റാലി പ്രസ് ക്ലബ് മൈതാനിയില്‍ സമാപിക്കും. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി അദ്ധ്യക്ഷനാകും. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യാഥിതിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി, ജവാദ് ബാഖവി, ഷഹീദ് ഫൈസി, ഷെഫീക്ക്, സലിം, ത്വല്‍ഹത്ത് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ ട്രാവന്‍ കൂര്‍ കാമ്പസ് കാള്‍ ഇന്ന് ആരംഭിക്കും


കൊല്ലം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ സംസ്ഥാന സമിതിയുടെ ആഭി മുഖ്യത്തില്‍ 2013 ല്‍ നടക്കാനിരിക്കുന്ന നാഷണല്‍ കാമ്പസ്‌ കാളിനോടനുബന്ധിച്ച്‌ നടക്കുന്ന ട്രാവന്‍കൂര്‍ കാമ്പസ്‌ കാള്‍ ഇന്ന് കൊല്ലത്ത് ആരംഭിക്കും.
ഇതിന്‍റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥി ആബിദിന്റെ പേരു എന്റര്‍ ചെയ്‌ത്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു
മലബാര്‍, കൊച്ചി മേഖലകള്‍ക്ക്‌ ശേഷം നടക്കുന്ന മൂന്നാമത്‌ മിനി കാമ്പസ്‌ കാളായ ട്രാവന്‍ കൂര്‍ കാമ്പസ്‌ കാളില്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു പങ്കെടുക്കുക.
www.skssfcampazone.org എന്ന കാമ്പസ്‌ വിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റി ലാണു രജിസ്‌ട്രേഷന്‍ സൌകര്യം ഒരുക്കിയിട്ടുള്ളത്‌.
പരിപാടിയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ ആക്‌റ്റിങ്ങ്‌ ചെയര്‍മാന്‍ ഷാജിദ്‌ തിരൂര്‍, വൈസ്‌ ചെയര്‍മാന്‍ ജെൌഹര്‍ കുസാറ്റ്‌, ജോയിന്റ്‌ കണ്‍വീനര്‍ ജാബിര്‍ എടപ്പാള്‍, മുഹമ്മദ്‌ നിസാമുദ്ധീന്‍ സി.ഇ.ടി, ഷിഹാബുദ്ധീന്‍ , അബ്ദുല്‍ റഹീം, അഷ്‌റഫ്‌, ജാവേദ്‌ ഹുസ്സൈന്‍, മുഹമ്മദ്‌ റാഫി എന്നിവര്‍ പങ്കെടുത്തു.

സീസണ്‍ പ്രശ്നം; എസ്.കെ.എസ്.എസ്.എഫ് ട്രാവന്‍കൂര്‍ കാമ്പസ് കാള്‍, തിയ്യതികളില്‍ മാറ്റം

പുതുക്കിയ തീയ്യതി സെപ്തംബര്‍ 29,30
കൊല്ലം : എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ മേഖലയിലെ കാമ്പസ് വിദ്യാര്‍ഥികളെ
പങ്കെടുപ്പിച്ച് നടക്കുന്ന ട്രാവന്‍കൂര്‍ കാമ്പസ് കാള്‍, സീസണ്‍ പ്രശ്നങ്ങളാല്‍ നേരത്തെ നിശ്ചയിച്ച തിയ്യതികളില്‍ നിന്ന് മാറി സെപ്തംബര്‍ 29,30  തിയ്യതികളിലായി കൊല്ലത്ത് വെച്ച് നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാന സമിതി അറിയിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെഡിഗ്രി തലങ്ങളിലെ വിദ്യാര്‍ഥികളും, ഗവേഷകരും പങ്കെടുക്കുന്ന കാമ്പില്‍ തിരുവിതാംകൂറിന്‍റെ മുസ്‌ലിം പാരമ്പര്യം, കേരള സാഹിത്യത്തില്‍ പ്രത്യേകമായ ഇടം നേടിയ തഴവ കവിതകള്‍, തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഡോക്യുമെന്‍ററികള്‍ പ്രദര്‍ശിപ്പിക്കുകയും പ്രത്യേക ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും. ഇത്തരം ആത്മീയത നിറഞ്ഞ, ധാര്‍മികത ഉണര്‍ത്തുന്ന കാമ്പുകള്‍ സ്വപ്ന തുല്യമായ ഒരു തലമുറക്ക് വേണ്ടിയുള്ള പ്രയത്നമാണെന്ന് കാമ്പസ് വിംഗ് സൂചിപ്പിച്ചു. 
ആസൂത്രണ യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉത്ഘാടനം ചെയ്തു. കാമ്പസ് വിംഗ് ആക്ടിംഗ് ചെയര്‍മാന്‍ ഷാജിദ് തിരൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സത്താര്‍ പന്തല്ലൂര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ, എസ്.വൈ.എസ് കൊല്ലം ജില്ല സെക്രട്ടറി ശഹീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് അബ്ദുള്ള തങ്ങള്‍ ദാരിമി,ഷഫീക് ശാസ്താംകോട്ട, റാഫി മുസ്ലിയാര്‍, നിസാം കുണ്ടറ, അസീം ടി.കെ.എം., നിസാമുദ്ദീന്‍ സി.ഇ.ടി, കാമ്പസ് വിംഗ് സംസ്ഥാന കോ-ഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌, ഭാരവാഹികളായ ജൗഹര്‍ കുസാറ്റ്, അലി അക്ബര്‍, ഷഫീര്‍ എം.ഇ.എസ്, ജാബിര്‍ മലബാരി, ജാബിര്‍ എന്‍.ഐ.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ട്രാവന്‍ കൂര്‍ കാമ്പസ് കാള്‍ കൊല്ലത്ത്‌; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

രജിസ്‌ട്രേഷന്ന്  www.skssfcampazone.org സന്ദര്‍ശിക്കുക
ട്രാവന്‍ കൂര്‍ കാമ്പസ് കാളിന്റെ ഓണ്‍ലൈന്‍ 
രജിസ്ട്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ്
മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 2013 ല്‍ നടക്കാനിരിക്കുന്ന നാഷണല്‍ കാമ്പസ്‌ കാളിനോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ 8,9 തിയ്യതികളില്‍ കൊല്ലത്ത്‌ വെച്ച്‌ നടക്കുന്ന ട്രാവന്‍കൂര്‍ കാമ്പസ്‌ കാളിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥി ആബിദിന്റെ പേരു എന്റര്‍ ചെയ്‌ത്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. മലബാര്‍, കൊച്ചി മേഖലകള്‍ക്ക്‌ ശേഷം നടക്കുന്ന മൂന്നാമത്‌ മിനി കാമ്പസ്‌ കാളായ ട്രാവന്‍ കൂര്‍ കാമ്പസ്‌ കാളില്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു പങ്കെടുക്കുക.
www.skssfcampazone.org എന്ന കാമ്പസ്‌ വിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റി ലാണു രജിസ്‌ട്രേഷന്‍ സൌകര്യം ഒരുക്കിയിട്ടുള്ളത്‌. പരിപാടിയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ ആക്‌റ്റിങ്ങ്‌ ചെയര്‍മാന്‍ ഷാജിദ്‌ തിരൂര്‍, വൈസ്‌ ചെയര്‍മാന്‍ ജെൌഹര്‍ കുസാറ്റ്‌, ജോയിന്റ്‌ കണ്‍വീനര്‍ ജാബിര്‍ എടപ്പാള്‍, മുഹമ്മദ്‌ നിസാമുദ്ധീന്‍ സി.ഇ.ടി, ഷിഹാബുദ്ധീന്‍ , അബ്ദുല്‍ റഹീം, അഷ്‌റഫ്‌, ജാവേദ്‌ ഹുസ്സൈന്‍, മുഹമ്മദ്‌ റാഫി എന്നിവര്‍ പങ്കെടുത്തു.

കൊല്ലം ജില്ലാ മദ്രസാ ഫെസ്റ്റ്: കൊല്ലൂര്‍വിള മേഖലയ്ക്ക് ഒന്നാം സ്ഥാനം

കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊല്ലം ജില്ലാ മദ്രസാ ഫെസ്റ്റിന്റെ സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബുദ്ധീന്‍ മുസ്ലിയാര്‍ അല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ആയൂര്‍ പെരിവള്ളൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ കൊല്ലൂര്‍വിള, കരുനാഗപ്പള്ളി, അഞ്ചല്‍ എന്നീ മേഖലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്കുള്ള സമ്മാനദാനം സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്.അഹ്മദ് ഖൈല്‍ നിര്‍വഹിച്ചു. 

പാണക്കാട്‌ കുടുംബത്തിന്‌ ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : മന്ത്രി ഡോ.എം.കെ മുനീര്‍

കണ്ണനെല്ലൂര്‍ വിമോചനയാത്ര സ്വീകരണം ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണനല്ലൂര്‍ : മുസ്‌ലിംകളുടെ സര്‍വാദരണീയനായ നേതാവും ആത്മീയമേഖലയിലെ അവസാന വാക്കുമാണ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. ഇതിന്‌ അവകാശവാദവുമായി ആര്‌ വന്നാലും ആരെ ഉയര്‍ത്തിക്കാട്ടാന്‍ ഏത്‌ മുസ്‌ലിം നാമധാരികള്‍ ശ്രമിച്ചാലും സമൂഹം തള്ളിക്കളയുമെന്ന്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രയുടെ കൊല്ലം ജില്ലാ പര്യടനത്തിന്‍റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ചൂഷണം കേവലം ഒരു മതത്തിന്‍റെ മാത്രം പ്രശ്‌നമായി കാണരുതെന്നും അപലപനീയമായ സാമൂഹിക തിന്മ എന്ന നിലക്ക്‌ തന്നെ സര്‍വ്വ മതങ്ങളാലും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജില്ലാ അതിര്‍ത്തിയില്‍ നിന്ന്‌ വന്‍ ജനാവലിയാണ്‌ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക്‌ ആനയിച്ചത്‌. സമ്മേളനം അഡ്വ. ശ്യാം സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു. ആശയങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ചൂഷണ പ്രവണത കടന്നു വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അബ്‌ദുസ്സമദ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. അബ്‌ദുല്ല തങ്ങള്‍, അബ്‌ദുല്ല കൂട്ടറ, ശമീര്‍ ഫൈസി, ജലീല്‍ ഇടപ്പള്ളിക്കോട്ട, ഹുസൈന്‍ ഫൈസി, ത്വല്‍ഹത്‌ അമാനി, ഹാരിസ്‌ ഫൈസി, ഷാജഹാന്‍ ഫൈസി, അമ്പുവിള ലത്തീഫ്‌, പി.ടി ഉസ്‌താദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സ്വീകരണ കേന്ദ്രമായ അഞ്ചലില്‍ അഡ്വ. കെ. രാജു എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ചൂഷണം മതങ്ങള്‍ക്കതീതമായി എതിര്‍ക്കപ്പെടേണ്ടതും ഈ വഴിയില്‍ നടത്തപ്പെടുന്ന മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സുബൈര്‍ സാഹിബ്‌ അധ്യക്ഷം വഹിച്ചു. സലീം ചടയമംഗലം, മുഹമ്മദ്‌ ദാരിമി വെട്ടപ്പാറ, അഡ്വ ആര്‍.എസ്‌ അരുണ്‍രജ്‌ എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ തന്നെ മൂന്നാം സ്വീകരണ കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്‌ അനവധിപ്രവര്‍ത്തകരുടെ നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ സംഗമം റഹീം ചുഴലി ഉദ്‌ഘാടനം ചെയ്‌തു. ജവാദ്‌ ബാഖവി, അന്‍വര്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സമാപന സമ്മേളനത്തിന്‌ പ്രവര്‍ത്തകരുടെ ഊഷ്‌മള വരവേല്‍പിന്‌ ഒടുവില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്‌ മന്ത്രിയും മുസ്‌ലിംലീഗ്‌ സെക്രട്ടറിയുമായ ഡോ. എ.കെ മുനീര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ആത്മീയതയെ ചൂഷണം ചെയ്യുന്നവര്‍ ആരായാലും സമൂഹം അവരെ തിരിച്ചറിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷിഷ്‌ഠാധിതിയായി പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍ അബ്ദുല്ല ദാരിമി, ഹാജി എ അബ്ബാസ്‌, പി.കെ മുഹമ്മദ്‌ ശഹീദ്‌ ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി പൂളപ്പാടം, ഹക്കീം ഫൈസി അഹ്‌മദ്‌ ഉഖൈല്‍, നിസാര്‍ ഫൈസി, ഫാരിസ്‌ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ഒ.പി അഷ്‌റഫ്‌, കെ.എന്‍.എസ്‌ മൗലവി, അബ്ദുല്‍ ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ യാത്രക്ക്‌ നേതൃത്വം നല്‍കി. ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ ഫൈസി ദേശമംഗലം, ജാബിര്‍ തൃക്കരിപ്പൂര്‍, മുഹമ്മദ്‌ തരുവണ, സഈദ്‌ വല്ലപ്പുഴ, നാസര്‍ സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി.
മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച യാത്രക്ക്‌ ഇന്ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയല്‍ സമാപ്‌തിയാവും.

വിമോചനയാത്ര അലങ്കോലപ്പെടുത്താന്‍ വീണ്ടും ഗൂഢശ്രമം

കണ്ണനല്ലൂര്‍/കൊല്ലം : വിമോചന യാത്രയുടെ കൊല്ലം ജില്ലാ സ്വീകരണ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢ ശ്രമം. പറവൂര്‍ തെക്കുംഭാഗത്ത്‌ നിന്നും സ്വീകരണം ഏറ്റുവാങ്ങി കണ്ണനല്ലൂരില്‍ ഏര്‍പെടുത്തിയ ജില്ലാ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന യാത്രാ പ്രതിനിധികള്‍ക്ക്‌ അകമ്പടിയായി സഞ്ചരിച്ച അനൗണ്‍സ്‌ വാഹനത്തെ പിടിച്ചു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവറുടെ കഴുത്ത്‌ പിടിച്ച്‌ ഭീഷണിപ്പെടുത്തിയ സംഘത്തിന്‍റെ കയ്യില്‍ മാരകായുധം ഉണ്ടായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്‌ മുമ്പ്‌ മലപ്പുറത്ത്‌ വളാഞ്ചേരി, തൃശൂരിലെ കേച്ചേരി തുടങ്ങി സ്ഥലങ്ങളിലും വിഘടിതര്‍ യാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

ശിഹാബ്‌ തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ലോകോത്തര നിലവാരമുള്ളതാക്കും : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ
ഭാഗമായി 
1000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന
കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല
ഉദ്‌ഘാടനം കൊല്ലത്ത്‌  പാണക്കാട്‌ സയ്യിദ്‌
സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : തെന്നിന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ സ്ഥാപിക്കുന്ന സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ലോകോത്തര നിലവാരമുള്ളതാക്കുമെന്ന്‌ ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. ജൂബിലിയുടെ ഭാഗമായി 1000 കേന്ദ്രങ്ങളില്‍ SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിഹാബ്‌ തങ്ങളുടെ പാവന സ്‌മരണ അന്തര്‍ദേശീയ സമൂഹത്തില്‍വരെ നിലനിര്‍ത്താന്‍ പര്യാപ്‌തമായ, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മുസ്‌ലിം സമുദായവും ഇതര പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന, യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശങ്ങളെ സമൂഹത്തിന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്ന അത്യുന്നത കേന്ദ്രമാണ്‌ ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസിലൂടെ ജാമിഅ ലക്ഷ്യമാക്കുന്നതെന്ന്‌ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
SKSSF കൊല്ലം ജില്ലാ പ്രസിഡണ്ട്‌ അബ്‌ദുല്ല തങ്ങള്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. TREND സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ കരുവാരക്കുണ്ട്‌, അബ്‌ദുല്ല കുണ്ടറ, അഹ്‌മദ്‌ ഉഖൈല്‍, ശഹീദ്‌ ഫൈസി, ജവാദ്‌ ബാഖവി, താജുദ്ദീന്‍ മന്നാനി, ത്വല്‍ഹത്‌ അമാനി, റഹ്‌മതുല്ല ഖാന്‍ കോട്ടയം, സലീം ചടയമങ്കലം, അയ്യൂബ്‌ഖാന്‍ ഫൈസി, ഷാജഹാന്‍.എം തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം ഇന്ന്‌ (02)

പെരിന്തല്‍മണ്ണ : ദക്ഷിണേന്ത്യയിലെ അത്യുന്നത മതകലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കരിയര്‍ പ്ലാന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്‌ കാലത്ത്‌ 10.30ന്‌ കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും.
മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യക്തിത്വ വികാസ പരിശീലനവും ഹൈസ്‌കൂള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നത പഠന മേഖലയിലേക്കും കരിയര്‍ രംഗത്തേക്കും കൃത്യമായ ദിശാബോധം നല്‍കുന്ന തരത്തിലാണ്‌ പരിപാടി സംവിധാനിച്ചിരിക്കുന്നത്‌. ഉന്നത പഠന രംഗത്തേക്ക്‌ തിരിയുന്ന പുത്തന്‍ തലമുറയെ മത മൂല്യങ്ങളിലേക്ക്‌ അടുപ്പിക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. ജാമിഅ നൂരിയ്യയില്‍ ട്രെന്റ്‌ സംസ്ഥാന സമിതി സംഘടിപ്പിച്ച ശില്‍പശാലയില്‍ നിന്ന്‌ പരിശീലനം നേടിയ ട്രൈനര്‍മാരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുക.
SKSSF കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ട്രെന്‍റ്‌ സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ കരുവാരക്കുണ്ട്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കും. ഹക്കീം ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി, ശരീഫ്‌ കാശിഫി, അഹ്‌മദ്‌ ഉഖൈല്‍, ശാജഹാന്‍ ഫൈസി, അബ്‌ദുല്ല തങ്ങള്‍ ദാരിമി, അബ്‌ദുല്ല കുണ്ടറ, ശഹീദ്‌ ഫൈസി, അയ്യൂബ്‌ഖാന്‍ ഫൈസി, ത്വല്‍ഹത്‌ അമാനി എന്നിവര്‍ സംസാരിക്കും.