Showing posts with label Tamil-Nadu. Show all posts
Showing posts with label Tamil-Nadu. Show all posts

ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും; ദുരിതബാധിതര്‍ക്ക് സമസ്തയുടെ സഹായം

ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.

പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

തമിഴ്‌നാട്ടിലെ പറങ്കിപേട്ടില്‍ സമസ്ത വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തമിഴ്‌നാട്ടിലെ പറങ്കിപേട്ട് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു. തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ ഹാജി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് സൗജന്യമായി നല്‍കിയ

പറങ്കിപേട്ട് സമസ്ത എഡ്യുക്കേഷന്‍ കോപ്ലക്‌സ് ; ഭൂമിയുടെ പ്രമാണം കൈമാറി

പറങ്കിപേട്ട്: തമിഴ്‌നാട്ടില്‍ കടലൂര്‍ ജില്ലയിലെ പറങ്കിപേട്ട് സമസ്ത സ്ഥാപിക്കുന്ന എഡ്യുക്കേഷന്‍ കോംപ്ലക്‌സിന്റെ ഭൂമിയുടെ പ്രമാണ കൈമാറ്റം നടന്നു. പറങ്കിപേട്ട് ശൈഖ് അബ്ദുല്‍ഖാദര്‍ സാഹിബ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് ദാനമായി നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്തിന്റെ പ്രമാണമാണ് കൈമാറിയത്. പറങ്കിപേട്ട്

പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതിക്ക് ഫണ്ട് കൈമാറി

ചേളാരി: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും പെട്ട് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴ്‌നാട് വൃദ്ധാജലം നവാബ് ജാമിഅഃ മസ്ജിദ് കമ്മിറ്റി സ്വരൂപിച്ച മൂന്ന്

ആദര്‍ശ കാമ്പയിന്‍; മധ്യ മേഖലാ സംഗമം നീലഗിരിയില്‍ നിന്നും 300 പേര്‍

ചേളാരി : സമസ്ത ആദര്‍ശ വിശിദ്ധീയോടെ നൂറാം വാര്‍ഷികത്തിലേക് എന്ന പ്രമേയവുമായി 2018 ജനുവരി - മെയ് മാസങ്ങളില്‍ നടത്തുന്ന പഞ്ചമാസ കാമ്പയിന്റെ ഭാഗമായി പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഏപ്രില്‍ 12 വാഴാഴ്ച നടക്കും. മധ്യമേഖലാ സംഗമത്തില്‍ നീലഗിരി ജില്ലയില്‍ നിന്നും 300 പേരെ പങ്കെടുപ്പിക്കാന്‍ ഗൂഡല്ലൂര്‍ യതീംഖാനയില്‍ ചേര്‍ന്ന ജില്ലാ സമസ്ത കോ ഓഡിനേഷന്‍ തീരുമാനിച്ചു. എം. സി. സൈതലവി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ് കര്‍മ രേഖ സമര്‍പ്പിച്ചു. സയ്യിദ് ബി. എസ്. കെ തങ്ങള്‍ ആത്മിയ സന്ദേശം നല്‍കി. എം. പി. കടുങ്ങല്ലൂര്‍ വിഷയാവതരണം നടത്തി. കാളാവ് സൈതാലി മുസ്‌ലിയാര്‍, കെ പി മുഹമ്മദാജി, പി. കെ. മുഹമ്മദ് ബാഖവി, സൈതലവി റഹ്മാനി, എന്‍ ഉമര്‍ ഫൈസി, അസീസ് മുസ്‌ലിയാര്‍, യൂസുഫ് ഹാജി ജദീര്‍ശാന്‍ പ്രസംഗിച്ചു. എ. എം ബശീര്‍ ദാരിമി സ്വഗതവും കെ. പി. അലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത് സമുദായ സൗഹാര്‍ദം : സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

എസ് കെ എസ് എസ് എഫ് നീതിബോധനയാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ കേന്ദ്രത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു
ഗൂഡല്ലൂര്‍ : വൈവിദ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും ഇന്ത്യക്ക് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നീതി ബോധന യാത്രക്ക് നീലഗിരി ജില്ലാ കമ്മിറ്റി ഗൂഡല്ലൂര്‍ ടൗണില്‍ സംഘടിപ്പിച്ച വമ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്യ സ്വാതന്ത്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണെന്നും, രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. ഒ.കെ.എസ് തങ്ങള്‍ പാലന്തറ, സ്വാമി പ്രസാദ് നമ്പൂതിരി, ഫാദര്‍ എല്‍ദോ കാരിക്കുമ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇബ്രാഹീം ഫൈസി പേരാല്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, ലത്വീഫ് ഫൈസി വെണ്മണല്‍,അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, സയ്യിദ് ആഷിഖ് തങ്ങള്‍, അയ്യൂബ് കൂളിമാട്, ആര്‍ വി സലാം എന്നിവര്‍ പ്രസംഗിച്ചു. കെ പി മുഹമ്മദ് ഹാജി നാസര്‍ ഹാജി ഏറുമാട്, ബാപ്പു ഹാജി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ശുഹൈബ് നിസാമി സ്വാഗതവും മുസ്താഖ് ചെമ്പാല നന്ദിയും പറഞ്ഞു. 
എടക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സലീം എടക്കരയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി ജെയിംസ് ആശംസകളര്‍പ്പിച്ചു. പ്രൊ. റഹീം കൊടശ്ശേരി, കെ.എന്‍.എസ് മൗലവി, പി.ടി അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ എടച്ചേരി, ജലീല്‍ ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബത്തേരി, നാലാം മൈല്‍, എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം മുട്ടിലില്‍ പൊതുസമ്മേളനത്തോട് കൂടി സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നീതി ബോധന യാത്ര ഇന്ന് കാലത്ത് ഒമ്പത് മണിക്ക് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ നിന്നാരംഭിച്ച് രണ്ട് മണിക്ക് കട്ടാങ്ങല്‍, മൂന്ന് മണിക്ക് കൊടുവള്ളി നാല് മണിക്ക് മുതലക്കുളം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് വടകരയില്‍ സമാപിക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മുണ്ട്പാറ മുഖ്യപ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE

നീലഗിരിയില്‍ നിന്ന് ആയിരം കിലോഗ്രാം ചായപ്പൊടി സമര്‍ഖന്ദിലേക്ക്

ഗൂഡല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയിലെ പ്രതിനിധി സമ്മേളനത്തിലേക്ക് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകര്‍ ആയിരം കിലോഗ്രാം ചായപ്പൊടി നല്‍കും. ഫെബ്രുവരി പത്തൊന്‍പത് മുതല്‍ ഇരുപത്തി രണ്ട് വരെ തൃശൂര്‍ സമര്‍ഖന്ദില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പിലാണ് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകരുടെ എളിയ സല്‍ക്കാരം. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് ജില്ലാ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.
- SKSSF STATE COMMITTEE

SKSSF നീലഗിരി ജില്ലാ ഉലമാ സംഗമം നെലാക്കോട്ട്

ഗൂഡല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നീലഗിരി ജില്ലാ കമ്മിറ്റിസംഘടിപ്പിക്കുന്ന ഉലമാ സംഗമം ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചക്ക് 1.30 ന് നെലാക്കോട്ടയില്‍ വെച്ച് നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദലി ബാഖവി ഉദ്ഘാടനം ചെയ്യും. ശുഐബ് നിസാമി പെരിയശോല അധ്യക്ഷനായിരിക്കും. കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ അവാര്‍ഡ് ദാനവും ഡോ. നാസര്‍ ഹാജി എരുമാട് വെള്ളിവെളിച്ചം പ്രകാശനവും നിര്‍വ്വഹിക്കും. ഹംസ ഫൈസി റിപ്പണ്‍ മുഖ്യപ്രഭാഷണം നടത്തും. വിര്‍ദുല്‍ ഇഹ്സാന്‍ ആത്മീയ സദസ്സിന് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ബാവ ദാരിമി, ശരീഫ് ദാരിമി ഫസ്റ്റ് മൈല്‍, എം.സി. സൈതലവി മുസ്‍ലിയാര്‍, സൈതലവി റഹ്‍മാനി ദേവാല, ബാപ്പു ഹാജി നെലാകോട്ട, അബ്ദുല്‍ അസീസ് മുസ്‍ലിയാര്‍ വണ്ണാത്തിവയല്‍, അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി, അലി മുസ്‍ലിയാര്‍ പാക്കണ, ഉമര്‍ ഫൈസി വിലങ്ങൂര്‍, ശബീറലി അശ്അരി ഉപ്പട്ടി, ഹനീഫ ഫൈസി കോഴിപ്പാലം, കബീര്‍ നിസാമി ചെമ്പാല, ഹാരിസ് ഫൈസി വിലങ്ങൂര്‍, മുശ്താഖ് മാസ്റ്റര്‍ ചെമ്പാല തുടങ്ങിയവര്‍ പങ്കെടുക്കും.
- shuhaib cps

നീലഗിരി ജില്ല SKSSF റമളാന്‍ കിറ്റ് വിതരണം ചെയ്തു

നീലഗിരി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍, SKSSF സഹചാരി റമളാന്‍ കിറ്റ് നീലഗിരി ജില്ലയിലെ പെരിയശോല യൂണിറ്റില്‍ വിതരണം ചെയ്തു. സമസ്ത ജില്ലാ അധ്യക്ഷന്‍ പി.കെ.എം. ബാഖവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. SYS സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശരീഫ് ദാരിമി ഉദ്ബോധന പ്രഭാഷണം നടത്തി. SYS ജില്ലാ സെക്രട്ടറി എം.സി. സൈതലവി മുസ്ലിയാര്‍, SKSSF ജില്ലാ പ്രസിഡന്റ് ശുഐബ് നിസാമി, ജില്ലാ സെക്രട്ടറി മുശ്താഖ് മാസ്റ്റര്‍, സലീം ഫൈസി കുട്ടിമോച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
- musthaque master

SKSSF നീലഗിരി ജില്ലാ മനുഷ്യജാലികയില്‍ നിന്നും...

തമിഴ്നാട് : ഗൂഡല്ലൂര്‍ ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗൂഡല്ലൂര്‍ ഫസ്റ്റ് മൈലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജാലികാ സമ്മേളനം SMF ജില്ലാ പ്രസിഡന്റ് കെ .പി മുഹമ്മദ് ഹാജി ഗൂഡല്ലൂറ് ഉദ്ഘാടനം ചെയ്തു. ശാജി കുറ്റിമൂച്ചി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സല്‍മാനുല്‍ ഫാരിസ് ഫസ്റ്റ് മൈല്‍ ദേശീയോദഗ്രഥന ഗാനമാലപിച്ചു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് പി.കെ.എം. ബാഖവി അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ , ഫാദര്‍ വില്‍സന്‍ ചളിവയല്‍ , ശാരദാനന്ദ തീര്‍ത്ഥ സ്വാമികള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി. SYS സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശരീഫ് ദാരിമി, സൈതലവി റഹ്മാനി പാക്കണ, ബാവ ദാരിമി, എം.സി. സൈതലവി മുസ്ലിയാര്‍ , മുഷ്താഖ് മാസ്റ്റര്‍ ചെന്പാല അബ്ദു റസാഖ് അന്‍വരി, എം.എ സലാം സാഹിബ്, വാര്‍ഡ് കൗണ്‍സിലര്‍ ശിവാനന്ദ രാജ തുടങ്ങിയവര്‍ സംസാരിച്ചു. മഗ്രിബ് നിസ്കാര ശേഷം നടന്ന സമാപന സമ്മേളനം മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ചു. SYS ജില്ലാ പ്രസിഡന്റ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശുഐബ് നിസാമി പെരിയശോല സ്വാഗതവും കബീർ നിസാമി ചെമ്പാല നന്ദിയും പറഞ്ഞു.
- Shuhaib Cps

കാന്തപുരത്തിന്റെ കയ്യില്‍ നിന്നും സനദ്‌ സ്വീകരിക്കാന്‍ ബിരുദധാരികള്‍ തയ്യാറായില്ല. വെല്ലൂര്‍ ബാഖിയാത്തിലും കാന്തപുരം 'മുഖം കെട്ടു'

കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനയുടെ 'സില്‍വര്‍ജൂബിലി'യില്‍ 
കാന്തപുരത്തിന് ദയനീയമായ ഒരു 'ഗോള്‍ഡന്‍ ജൂബിലി'

വിഘടിത 'കുഞ്ഞാടുകൽ'
പ്രചരിപ്പിച്ചിരുന്ന facebook
 പോസ്റ്റുകളിലൊന്ന് 
ചെന്നൈ: ഗൌരവമേറിയ പ്രവാചക നിന്ദയും ആത്മീയ ചൂഷണവും തുടരുന്ന കാന്തപുരത്തിന്റെ കയ്യില്‍ നിന്നും തങ്ങള്‍, സനദ്‌ സ്വീകരിക്കില്ലെന്ന ബിരുദധാരികളുടെ  ഐക്യകണ്‌ഠേനയുള്ള  തീരുമാനത്തിനു മുന്നില് സ്ഥാപന ഭാരവാഹികള്‍ക്ക്‌ മുട്ടു കുത്തേണ്ടി വന്നു. 
!?
എന്നാല്‍ മുഖം രക്ഷിക്കാനായി, ഒടുവിൽ  "സനദ്‌ ദാന ചടങ്ങ് കാന്തപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കട്ടെ " എന്ന ചില വിഘടിത നേതാക്കളുടെ  ഒത്തു തീര്‍പ്പും ബിരുദധാരികള്‍ തള്ളി., തങ്ങളുടെ പഠന–പ്രബോധന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തത്തില്‍, നഗ്നമായ പ്രവാചക നിന്ദ തുടരുന്ന ഒരു വ്യക്തിയുടെ സാന്നിധ്യം പോലും ഞങ്ങളാഗ്രഹിക്കുന്നില്ലെന്നറിയിച്ചതോടെ, ഒടുവില്‍ കാന്തപുരം സ്ഥാപനത്തിലെത്തുന്നത്തിന്റെ  തലേദിവസം തന്നെ സനദ്‌ ദാനം നിര്‍വ്വഹിക്കേണ്ടി വന്നു. 
കഴിഞ്ഞ ദിവസം 150 ആം വാര്‍ഷിക സമ്മേളനവും സനദ്‌ ദാനവും നടന്ന പ്രമുഖ സ്ഥാപനമായ  വെല്ലൂര്‍ ബാഖിയാത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. 
അതേ സമയം മുന്‍കൂട്ടി അറിയിച്ച ദിവസം തന്നെ , ട്രയിനില്‍ എ.സി കമ്പാര്‍ട്ടുമെന്റില്‍'പരിചാര'സമേതമെത്തിയ കാന്തപുരത്തെ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ പോലും ആരും ഇല്ലാതായതോടെ, കൂടെ വന്നവരെ കൊണ്ടുതന്നെ 'റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണ' മൊരുക്കി ശൈഖുന

വെല്ലൂര്‍ ബാഖിയാത്ത്; ഒന്നര നൂറ്റാണ്ടിന്റെ വൈജ്ഞാനിക പൈതൃകം

മിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കാട് ജില്ലയില്‍ വെല്ലൂര്‍ നഗരത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ബാഖിയാത്തുസ്വാലിഹാത്ത് സ്ഥിതിചെയ്യുന്നത്. 1857ല്‍ സ്ഥാപിക്കപ്പെട്ട ബാഖിയാത്ത് ഇന്ത്യയിലെത്തന്നെ ഉന്നത മതപഠന കേന്ദ്രമാണ്.
ഹാഫിസ് അബ്ദുല്‍ ഖാദിര്‍ - ഫാത്തിമ ദമ്പതികളുടെ മകനായി ആത്തൂരില്‍ ജനിച്ച് ഉമ്മയുടെ നാടായ വെല്ലൂരിലേക്ക് താമസം മാറ്റിയ മൗലാനാ അബ്ദുല്‍ വഹാബ് ഹസ്രത്താണ് സ്ഥാപകന്‍. ശൈഖേ വെല്ലൂര്‍, ശംസുല്‍ ഉലമാ, അഅ്‌ലാ ഹസ്രത്ത് എന്ന പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ക്രാന്തദര്‍ശിയും നിറഞ്ഞ വിജ്ഞാനത്തിന്റെ ഉടമയും ആത്മീയ ഗുരുവുമായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വീട്ടിലും തുടര്‍ന്ന് പള്ളിയിലും പുതിയ കെട്ടിടത്തിലും ആരംഭിച്ച സ്ഥാപനത്തിന്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്ന് നാമകരണം ചെയ്തത്. ഇവിടെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയവരാണ് ബാഖവികള്‍. 'മൗലവി ഫാസില്‍ ബാഖവി' (എം.എഫ്.ബി) എന്നാണ് ബിരുദത്തിന്റെ പൂര്‍ണ്ണനാമം. പഴയകാല പണ്ഡിതന്‍മാര്‍ എം.എഫ്.ബി എന്ന പേരില്‍ അറിയപ്പെട്ടതും അതുകൊണ്ടാണ്.
നൂറ്റിയമ്പത് വര്‍ഷമായി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ 'മൗലവി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ബാഖിയാത്ത് ബിരുദത്തിന്റെ തുടക്കത്തില്‍ 'മൗലവി' ഉണ്ടായതുകൊണ്ടാണെന്ന് വിചാരിക്കാനാവും. തുടര്‍ന്ന് മൗലവി എന്ന പേരില്‍ എല്ലാ ബിരുദ സ്ഥാപനങ്ങളും ബാഖിയാത്തിനോടനുഗമിക്കുകയായിരുന്നു. ഉദാഹരണം: 1962ല്‍ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളജ് സ്വീകരിച്ച ബിരുദത്തിന്റെ പേര്, മൗലവി ഫാസില്‍ ഫൈസാബാദ് (എം.എഫ്.എഫ്) എന്നും നന്തി ദാറുസ്സലാം അറബിക് കോളജ് സ്വീകരിച്ചത് മൗലവി ഫാസില്‍ ദാരിമി (എം.എഫ്.ഡി) എന്നുമാണല്ലൊ. അറബിക് കോളജുകളിലെ മറ്റെല്ലാ ബിരുദ സ്ഥാപനങ്ങളും അങ്ങനെതന്നെയാണെന്ന് കാണാനാവും.

SKSSF നീലഗിരി ജില്ലാ ആദര്ശ സമ്മേളനവും മനുഷ്യജാലിക പ്രഖ്യാപനവും

നീലഗിരി : എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ ആദര്ശ സമ്മേളനം സമാപിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ഇന്പിച്ചിക്കോയ തങ്ങള് പ്രാര്ത്ഥന നിര് വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശുഐബ് നിസാമി അദ്ധ്യക്ഷനായിരുന്നു. സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി മനുഷ്യജാലിക പ്രഖ്യാപനം നടത്തി. അലവി ദാരിമി കുഴിമണ്ണ മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളന സപ്ലിമെന്റ് സുകൃതം 2013 എസ്.വൈ.എസ് സ്റ്റേറ്റ് ഓര്ഗനൈസര് ശരീഫ് ദാരിമി പ്രകാശനം ചെയ്തു. നാസര് ഹാജി എരുമാട് ഏറ്റുവാങ്ങി. ബാവ ദാരിമി, എം.സി സൈതലവി മുസ്ലിയാര് , സൈതലവി റഹ് മാനി പാക്കണ, അബൂബക്കര് ബാഖവി മേഫീള്ഡ്, നജീബ് ഫൈസി എല്ലമല, അലി മുസ്ലിയാര് പാക്കണ, എം.എ സലാം തുടങ്ങിയവര് സംസാരിച്ചു. 

SKSSF സഹചാരി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംയുക്താഭിമുഖ്യത്തില്‍ കുറ്റിമൂച്ചി മഹല്ലില്‍ റമദാന്‍ റിലീഫ് വിതരണം നടത്തി

SYS ജില്ലാ പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
നീലഗിരി : SKSSF സഹചാരി യുമായി സഹകരിച്ച് കുവൈറ്റ് ഇസ്ലാമിക് സെന്ററിന്റെ ആഭമുഖ്യത്തില്‍ നീലഗിരി ജില്ലയിലെ കുറ്റിമൂച്ചി മഹല്ലില്‍ റമളാന്‍ റിലീഫ് വിതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് ജില്ലാ സെക്രട്ടറി സൈതലവി റഹ്മാനി ആമുഖ പ്രഭാഷണം നടത്തി. സമസ്ത നീലഗിരി ജില്ല പ്രസിഡന്റ് ഉസ്താദ് പി.കെ.എം ബാഖവി ഉദ്ബോധന പ്രഭാഷണവും നടത്തി. ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് ശേഷം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എം.സി സൈതലവി മുസ്ല്യാര്‍ , SKSSF നീലഗിരി പ്രസിഡന്റ് ശുഹൈബ് നിസാമി, വര്‍ക്കിംഗ് സെക്രട്ടറി കബീര്‍ നിസാമി, ഹനീഫ് ഫൈസി, ശാജി കുറ്റിമൂച്ചി, കുറ്റിമൂച്ചി മഹല്ല് പ്രസിഡന്റ് പി.പി കുഞ്ഞിമുഹമ്മദ് സാഹിബ്, സെക്രട്ടറി ഉമ്മര്‍ കെ.കെ, ഖജാഞ്ചി വി.എം അബ്ദുറഹ്മാന്‍ , റശീദ് കുറ്റിമൂച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
- shaji

ചെന്നൈ ഇബാദ് കോണ്‍ഫറന്‍സ്; ഒരുക്കങ്ങള്‍ സജീവം

കോഴിക്കോട് : SKSSF ഇബാദ് ചെന്നൈയില്‍ 16, 17 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ സജീവമായി. മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന കോണ്‍ഫറന്‍സ് 16 ന് ശനിയാഴ്ച രാത്രി 7 മണിക്ക് എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ SKSSF പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സ്‌നേഹതീരം തേടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 17 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ഖാഇദെ മില്ലത്ത് മല്‍സിലില്‍ നടക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാം ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഓര്‍ഗനൈസര്‍മാരായ കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുക്കും. വൈകീട്ട് 5 ന് ദുആ മജ്‌ലിസോടെ സമാപിക്കും. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന ഇബാദ് പ്ലാനിംഗ് സെല്‍ യോഗം പ്രോഗ്രാമിന് അന്തിമ രൂപം നല്‍കി. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, അഹ്മദ് ഫൈസി കക്കാട്, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, ആബിദ് ഹുദവി തച്ചണ്ണ, ഹസന്‍ ദാരിമി കണ്ണൂര്‍, സിദ്ദീഖ് ബദ്‌രി തൃശൂര്‍, ശമീര്‍ ഫൈസി ഒടമല, പി.ടി. കോമുക്കുട്ടി ഹാജി, സി.വി. യഹ്‌യ, അബൂബക്കര്‍ പാലോളി പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 09840018278.

ചെന്നൈ IBAD കോണ്‍ഫറന്‍സ് 16 ന് തുടങ്ങും

കോഴിക്കോട് : SKSSF ഇബാദ് ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സ് 16, 17 തീയ്യതികളില്‍ നടക്കും. ചെന്നൈയിലെ മലയാളികള്‍ക്കിടയിലും തദ്ദേശവാസികള്‍ക്കിടയിലും വിവിധ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സ് 16 ന് ശനിയാഴ്ച രാത്രി 7 മണിക്ക് എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ SKSSF പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. 17 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് ഖാഇദെ മില്ലത്ത് സെന്ററില്‍ നടക്കുന്ന ശില്‍പശാല ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഓര്‍ഗനൈസര്‍മാരായ കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുക്കും. വൈകീട്ട് 5 ന് ദുആ മജ്‌ലിസോടെ സമാപിക്കും. ചെന്നൈ ഇസാലാമിക് സെന്ററില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സൈഫുദ്ദീന്‍ ചെമ്മാട്, റഫീഖ് വയനാട്, മുനീര്‍ ഫിര്‍ദൗസ്, മുസ്തഫ വെളിയങ്കോട്, ശമീര്‍ വാഴക്കാട് പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 00919840018278