Showing posts with label Bengal. Show all posts
Showing posts with label Bengal. Show all posts

ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: ജിഫ്രി തങ്ങള്‍

ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ജാഗരണത്തിലൂടെയാണ് സമൂഹ ശാക്തീകരണം സാധ്യമാക്കേണ്ടതെന്നും ഒമ്പത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിവെച്ച വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ പറഞ്ഞു.

SKSSF ട്രൈസനേറിയം; ദേശീയ സംഗമങ്ങൾക്ക് തുടക്കമായി

കൽക്കത്ത: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങൾക്ക് തുടക്കമായി. ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുൽ ഹുദാ കാമ്പസിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.

യൂത്ത് ലീഗ് ദേശീയ നേതാക്കൾ ദാറുൽ ഹുദാ ബംഗാൾ കാമ്പസ് സന്ദർശിച്ചു

ഓരോ വിദ്യാർത്ഥിയും ഓരോ നവോഥാന നായകരാവുകയാണ് ബംഗാളിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് ചെയ്യാനുള്ള കടമയെന്ന് മുസ്ലിം യൂത്ത് ലീഗ് നാഷണൽ ജന. സെക്രട്ടറി സി. കെ സുബൈർ. ദാറുൽ ഹുദാ ബംഗാൾ ക്യാമ്പസിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ ബംഗാൾ ജാർഖണ്ഡ് സന്ദർശനത്തിനിടയിൽ ക്യാംപ്‌സിലെത്തിതായിരുന്നു അദ്ദേഹം. പരിപാടിയിൽ യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫൈസൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സിദ്ദിഖ് ഹുദവി, അഷ്റഫ് ഹുദവി, മിസ്ബാഹ് ശൈഖ്, തൈമുദ്ദിൻ ശൈഖ്, ശാകിർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. 
- Darul Huda Islamic University

ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ മാഗസിനുകള്‍; വിസ്മയം തീര്‍ത്ത് ദാറുല്‍ഹുദാ ബംഗാള്‍ വിദ്യാര്‍ത്ഥികള്‍

ബീര്‍ ഭൂം (വെസ്റ്റ് ബംഗാള്‍): ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ കൈയെഴുത്ത് മാഗസിനുകള്‍ വ്യക്തിഗതമായി തയ്യാറാക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍. സാക്ഷര ജ്ഞാനം പോുമില്ലാത്ത ലോകത്തു നിന്നു എഴുത്തും വായനയും പരിചയപ്പെട്ടുതുടങ്ങി മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും രചനാ രംഗത്ത് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. ബംഗാളി, ഉര്‍ദു, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കഥ, കവിത, ലേഖനങ്ങള്‍, ചിത്ര രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ക്ലാസിലെ മുപ്പത്തിയാറു വിദ്യാര്‍ത്ഥികളും വ്യക്തിഗതമായി ഓരോ മാഗസിനുകള്‍ തയ്യാറാക്കിയത്. ക്ലാസ് അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് രചനകള്‍ വെളിച്ചം കണ്ടത്. രചനാ മേഖലയില്‍ ശ്രദ്ധേയ ചുവടുവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു അഭിനന്ദിച്ചു. ചടങ്ങ് ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിദ്ദീഖ് ഹുദവി ആനക്കര ഉദ്ഘാടനം ചെയ്തു. 
- Darul Huda Islamic University

കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമം സംഘടിപ്പിച്ചു

ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്ക് കീഴില്‍ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസില്‍ കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമവും മക്തബ് ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നൂറ്റിയെഴുപത് മഹല്ല് പ്രതിനിധികളും അറുപതോളം മക്തബുകളിലെ അധ്യാപകരും പങ്കെടുത്തു. സിംസാറുല്‍ ഹഖ് ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഫ്തി മര്‍ഗൂബ് ആലം, മുഫ്തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലി റസാ എന്നിവര്‍ സംസാരിച്ചു. ഓറിയന്റെഷന്‍ കാമ്പിന് അലി അസ്ഗര്‍ ഹുദവി രണ്ടത്താണി നേതൃത്വം നല്‍കി. ഏറ്റവും മികച്ച മക്തബ്, മികച്ച് അധ്യാപകന്‍ എന്നിവക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. 
- Darul Huda Islamic University

ഹാദിയ ഫീല്‍ഡ് ട്രിപ്പ്; പ്രഥമ സംഘം ബംഗാള്‍, ആസാം കാമ്പസുകള്‍ സന്ദര്‍ശിച്ചു


ഭീംപൂര്‍ (വെസ്‌റ്റ്‌ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കേരളേതര സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ ഹാദിയ സംഘടിപ്പിക്കുന്ന ഫീല്‍ഡ്‌ ട്രിപ്പ്‌ പദ്ധതിയുടെ പ്രഥമ സംഘം ബംഗാള്‍, ആസാം ഓഫ്‌ കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. രണ്ടു ഓഫ്‌ കാമ്പസുകളിലേയും വിദ്യാര്‍ത്ഥികളുമായി സംഘം സംവദിക്കുകയും ചെയ്‌തു. സിംസാറുല്‍ ഹഖ്‌ ഹുദവി, അബ്ദുറഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഇപി കബീര്‍ ഹുദവി, ഷൗക്കത്തലി ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസില്‍ പുതുതായി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ്‌ ഹുദവി നിര്‍വഹിച്ചു. പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം ഹാദിയ വൈ. പ്രസിഡന്റ്‌ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുമ്പറമ്പ്‌ നിര്‍വഹിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദാ സാഹിബ്‌, ഡോ. മുന്‍കിര്‍ ഹുസൈന്‍, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആസാം കാമ്പസിലെ പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. 
ഫോട്ടോ: ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് കാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കുന്നു. 
- Darul Huda Islamic University

മഹല്ല് ശാക്തീകരണ പ്രഖ്യാപനവുമായി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ്.


പെരിന്തല്‍മണ്ണ: കേരളത്തിലെ മഹല്ലു ജമാഅത്തുകളുടെ മാതൃകയില്‍ മഹല്ല് ശാക്തീകരണത്തിന് ആഹ്വാനം നല്‍കി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സമാപിച്ചു. ജാമിഅഃ നൂരിയ്യഃ ദേശീയ ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫ്രന്‍സാണ് മഹല്ല് ശാക്തീകരണ പദ്ധതിക്ക് രൂപം നല്‍കിയത്. മിഡ്‌നാപ്പൂര്‍, 24ഫര്‍ഗാന, മേഗലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും മൊഹല്ല നേതാക്കളുമാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള രീതിയിലാണ് മഹല്ല് ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുക. മഹല്ല് സംഗമങ്ങള്‍, ബോധവല്‍ക്കരണ- പഠന പരിപാടികള്‍, പരിശീലന ശില്‍പ്പശാലകള്‍, റിലീഫ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. മിഡ്‌നാപ്പൂരിലെ കോലാര്‍ഘട്ടില്‍ നടന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. മൗലാനാ ഖമറുസ്സമാന്‍ അദ്ധ്യക്ഷനായി, റഫീഖ് സകരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, രിയാസ് കൊപ്പം, ഇദ്‌രീസ് അലി മണ്ടേല്‍, പൊയില്‍ ഉസ്മാഇല്‍ നാദാപുരം, ശൈഖ് ഫള്‌ലുറഹ്മാന്‍, മുഹമ്മദ് കുട്ടോത്ത്, പി.ടി സൈനുദ്ദീന്‍ വെളുത്തൂര്‍, കെ.അബ്ദുസ്സമദ്, മൗലാന നൂറുല്‍ ഇസ്‌ലാം, പി.ടി അബൂബക്കര്‍, മൗലാനാ അക്തര്‍ ഹബീബ് പ്രസംഗിച്ചു. 
ഫോട്ടോ : പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നടന്ന പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു. മൗലാനാ ഖമറുസ്സമാന്‍ , റഫീഖ് സകരിയ്യ ഫൈസി, ഇദ്‌രീസ് അലി മണ്ടേല്‍ സമീപം 
- JAMIA NOORIYA PATTIKKAD

പര്‍വാസ്2016 ന് വര്‍ണാഭ സമാപനം

കൊല്‍ക്കത്ത: കലാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി പ്രാഥമിക മത വിദ്യാലയങ്ങള്‍ തമ്മില്‍ മാറ്റുരന്ന പര്‍വാസ് 2016 ആള്‍ബംഗാള്‍ ഇന്റര്‍ മകാതിബ് ആര്‍ട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. വിവിധ ജില്ലകളില്‍നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കലാവിരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍, സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാംപൂര്‍ മക്തബും ജൂനിയര്‍ വിഭാഗത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍ മക്തബും ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി എന്‍. സി റശീദ് ഹാജി കോടമ്പുഴ വിതരണം ചെയ്തു. പി. സിദ്ദീഖ് ഹുദവി ആനക്കര അദ്ധ്യക്ഷത വഹിച്ചു.

മികച്ച മക്തബായി നോര്‍ത്ത് ഫര്‍ഗാന ജില്ലയിലെ മൗലാനാ അയ്യൂബിന്റെ മക്തബും മികച്ച കോര്‍ഡിനേറ്ററായി ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ മൗലാനാ മര്‍ഗൂബ് ആലമും, മികച്ച അദ്ധ്യാപകനായി താജുദ്ദീന്‍ രിസവിയും തിരഞ്ഞെടുക്കപ്പെട്ടു. മുഫ്തി നൂറുല്‍ ഹുദ ബീര്‍ബൂം അവാര്‍ഡുകള്‍ വിതരണംചെയ്തു.

സമ്മാന വിതരണത്തിന് എം. കെ അബ്ദുല്‍ ഹമീദ് ഫറോഖ് നേതൃത്തം നല്‍കി. മന്‍സൂര്‍ ഹുദവി കോട്ടക്കല്‍ ചീഫ് കണ്‍ട്രോളറായ പ്രോഗ്രാമില്‍, ദാറുല്‍ ഹുദാ സഹസ്ഥാപനങ്ങളായ ആന്ധ്രാ മന്‍ഹജുല്‍ ഹുദായില്‍നിന്നും, ദാറുല്‍ ഹുദാ ആസാം കാമ്പസില്‍നിന്നുമെത്തിയ അദ്ധ്യാപകരാണ് വിധിനിര്‍ണയത്തിന് നേതൃത്വംനല്‍കിയത്. അബ്ദുന്നാഫി ഹുദവി ആമുഖ ഭാഷണവും നൂറുദ്ദീന്‍ ഹുദവി ഉപസംഹാരവും നടത്തി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വെസ്റ്റ് ബംഗാള്‍ സെന്റര്‍ കേന്ദ്രമായി എഴുപതോളം മക്തബുകള്‍ നടന്നുവരുന്നു. മക്തബ് പ്രൊചക്ടിന് ദാറുല്‍ ഹുദാ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന 'ഹാദിയ'യാണ് നേതൃത്വം നല്‍കിവരുന്നത്.
- Darul Huda Islamic University

SKSSF ബംഗാള്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കൊല്‍ക്കത്ത : വിദ്യാഭ്യാസ പ്രബോധന മേഖലയില്‍ കേരളീയ മാതൃകകള്‍ അവതരിപ്പിച്ച് സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ SKSSF ന്റെ ബംഗാള്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പള്ളികളോടൊപ്പം മത ഭൗതിക വിദ്യാഭ്യാസ സംരംഭങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ആവിഷ്‌കരിച്ചിട്ടുള്ളത്. 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍ പൂരിലെ ഗോല്‍ബാഗില്‍ ഇസ്‌ലാമിക് സെന്ററിന്റെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബംഗാള്‍ ചാപ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ഇദ്‌രീസ് അലി മണ്ഡല്‍ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ ആഭിമുഖ്യത്തില്‍ അമ്പൂഹട്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇസ്‌ലാമിക് സെന്റര്‍ പരിസരത്ത് നടന്ന സമ്മേളനത്തില്‍ മൗലാന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നൂരിതല മോഡല്‍ മിഷന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഗമം നടന്നു. വിവിധ പരിപാടികളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സി.. ശംസുദ്ദീന്‍, സത്താര്‍ പന്തലൂര്‍, ഇസ്മാഈല്‍ ഹാജി എടച്ചേരി, മൗലാനാ ശിഹാബുദ്ദീന്‍, ജൈനല്‍ ടി.ഡി, അബ്ദു റസാഖ് ടി.എം, എം. ഷാജഹാന്‍, ആത്യാര്‍ എച്ച്. എം തുടങ്ങിയവര്‍ സംസാരിച്ചു.
SKSSF ന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിട്ടുള്ള ബംഗാള്‍ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനമായ എംപവര്‍ വില്ലേജ് പദ്ധതി മൂന്ന് മാസത്തിനകം തുടക്കം കുറിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.