- Samasthalayam Chelari
Showing posts with label SKJU. Show all posts

ഏകസിവില്‍കോഡ്: ജൂലായ് 8-ന് സമസ്ത കണ്‍വെന്‍ഷന്‍ കോഴിക്കോട്
ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത കണ്‍വെന്‍ഷന്‍ ചേരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത: വിഭാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി സംബന്ധിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹുദവി, റഹ്മാനി, അന്‍വരി, റഹീമി, ജലാലി, അശ്അരി, അസ്‌ലമി, ഇര്‍ഫാനി, അശ്ശാഫി, ഹസനി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും ഭാരവാഹികളാണ് സംഗമത്തില്‍ സംബന്ധിച്ചത്.
മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി. ജൂലായ് 13-ന് നിശ്ചയിച്ച സംഗമം അയ്യാമുത്തശ്‌രീഖ് കാരണമാണ് 13-ല്‍ നിന്ന് 18-ലേക്ക് മാറ്റിയത്.

സമസ്ത ഗ്ലോബല്‍ മീറ്റ് ശ്രദ്ധേയമായി
ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധികളുടെ ഓണ്‍ലൈന്‍ മീറ്റ് ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളില്‍ വ്യത്യസ്ഥ പേരുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളെ ഏകോപിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയുടെ അംഗീകാരത്തോടെ ഒറ്റ സംഘടനയാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശ സമസ്ത മുശാവറക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. രൂപരേഖ തയ്യാറാക്കാന്‍ അബ്ദുസ്സലാം ബാഖവി ദുബൈ ചെയര്‍മാനും ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ കണ്‍വീനറും കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതി രൂപീകരിച്ചു.
സയ്യിദ് പി.പി. പൂക്കോയ തങ്ങള്‍ അല്‍ഐന്‍ പ്രാര്‍ത്ഥന നടത്തി. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുസ്സലാം ബാഖവി (ദുബൈ) ഉല്‍ഘാടനവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി, അബ്ദുറഹിമാന്‍ അറക്കല്‍, ഷാഫി ദാരിമി പുല്ലാര (സഊദി), ജലീല്‍ ഹാജി ഒറ്റപ്പാലം, അബ്ദുറസാക് വളാഞ്ചേരി, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, ഹുസയിന്‍ ദാരിമി ദുബൈ (യു.എ.ഇ), അഹ്‌മദ് ഹാജി തലശ്ശേരി, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ (ഒമാന്‍), കുഞ്ഞുമുഹമ്മദാജി (ബഹ്‌റൈന്‍), ഡോ. സയ്യിദ് മൂസല്‍ കാസിം തങ്ങള്‍, സയ്യിദ് റിയാസുദ്ദീന്‍ തങ്ങള്‍, നൗഷാദ് വൈലത്തൂര്‍ (മലേഷ്യ), മൊയ്തീന്‍കുട്ടി കോട്ടക്കല്‍, ഇസ്മായില്‍ ഹുദവി, മൊയ്തീന്‍ കുട്ടി കള്ളിയത്ത് (യു.കെ.), അബ്ദുല്‍ അസീസ് വെങ്ങൂര്‍ (ആസ്ട്രിയ), മുഹമ്മദ് കോട്ടക്കല്‍, സി.കെ. അനീസ് (ജര്‍മനി), അഹ്‌മദ് സുലൈമാന്‍ മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഊദി എസ്.ഐ.സി. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ നന്ദിയും പറഞ്ഞു.

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: സമസ്ത
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്തു. ഒന്നരപ്പതിറ്റാണ്ട് കാലമായി നിരവധി രോഗികൾക്ക് ധനസഹായം നൽകാൻ സഹചാരിയിലൂടെ കഴിഞ്ഞിട്ടുണ്ട്. നിർധന രോഗികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ മഹല്ല് ഭാരവാഹികളും ഖാസി, ഖത്വീബുമാരും സംഘടന പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാരും അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പിന്‍വലിക്കുക: സമസ്ത
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
rajyasabha.nic.in എന്ന വെബ് സൈറ്റില്‍ 'കമ്മിറ്റീസ്' എന്ന ലിങ്കില്‍ കയറി ബില്ലിനെതിരെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി 28-ന് വെള്ളിയാഴ്ച ഖത്തീബുമാര്‍ പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും പൊതു ജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് സംഘടന പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണം: സമസ്ത പ്രതിനിധി സമ്മേളനം
പട്ടിക്കാട്: വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മ്മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലാപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇത് വഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വജിയത്തിന് തടസ്സമാകും: ആലിക്കുട്ടി മുസ്്‌ലിയാര്‍
പട്ടിക്കാട്: പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.
പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി.
'പൈതൃകമാണ് വിജയം' സമസ്ത കേന്ദ്ര മുശാവറ അംഗം എം. പി മുസ്തഫല്‍ ഫൈസി തിരൂരൂം, 'സമസ്ത നയിച്ച നവോത്ഥാനം' എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ, കെ. വി അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. കെ. എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഇ. പി. അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒ. ടി മുസ്ഥഫ ഫൈസി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഒ. കെ. എം മൗലവി ആനമങ്ങാട്, ബി. എസ് കുഞ്ഞി തങ്ങള്‍ കീഴാറ്റൂര്‍, കളത്തില്‍ ഹംസ ഹാജി, ശമീര്‍ ഫൈസി ഒടമല, എന്‍. ടി. സി മജീദ്, അസീസ് പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ഹനീഫ് പട്ടിക്കാട് പ്രസംഗിച്ചു.

സമസ്ത നൂറാം വാര്‍ഷികം: കര്‍മ്മപദ്ധതിക്ക് ഏഴംഗ സമിതി
ചേളാരി: സമസ്ത നൂറാം വാര്‍ഷിക കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ഏഴംഗ സമിതിയെ രെരഞ്ഞെടുത്തു. എം.പി. മുസ്തഫര്‍ ഫൈസി (കണ്‍വീനര്‍), കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, എന്നിവരാണ് സമിതി അംഗങ്ങള്‍.
സമിതിയുടെ റിപ്പോര്‍ട്ട് സമസ്ത ഏകോപന സമിതി യോഗം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്രമുശാവറയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. 1926ല്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തന രംഗത്ത് ഒമ്പതര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 2016 ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് 2026ല്‍ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം നടന്നത്. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് സമിതിയോഗം ചേര്‍ന്ന് രൂപം നല്‍കും.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍, എം.എം. അബ്ദുല്ല ഫൈസി എടപ്പലം ചര്‍ച്ചയില്‍ പങ്കെടുത്തു.

സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത
ചേളാരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 ധീരസമര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു 1921ലെ മലബാര്‍ കലാപമെന്ന ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരുത്താനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്തപാതകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്നും മുസ്ലിംകളുടെ പങ്ക് തുടച്ചു നീക്കാനുള്ള ശ്രമമായെ ഇതിനെ കാണാന്‍ പറ്റുകുയുള്ളൂവെന്ന് യോഗം വിലയിരുത്തി.
വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാന്ത്ര്യം നേടിക്കൊടുത്ത ധീരദേശാഭിമാനികളെ ഭാവിതലമുറ എക്കാലവും സ്മരിക്കപ്പെടണം. ചരിത്രകാരന്മാരും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരും പ്രശ്നത്തില്‍ ഇടപെട്ട് ചരിത്രം മാറ്റി തിരുത്താനുള്ള ഐ.സി.എം.ആറിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജുമുഅഃ നിസ്കാരം; വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: കോവിഡ് - 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.

വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം: സമസ്ത
മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉള്‍പ്പെടുത്തി ജുമുഅ നിസ്‌കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari
- Samasthalayam Chelari
കോവിഡ് മരണം; സംസ്‌കാര ചടങ്ങുകളില്‍ ഇളവ് സമസ്തയുടെ ഇടപെടല്‍ മൂലം
ചേളാരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീടുകളില്‍ വെച്ച് പരിമിതമായ മതാചാരം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇടപെടല്‍ മൂലം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേതാക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നു.
2021 ജൂണ്‍ 18 ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി എസ്.വൈ.എസ് നേതാക്കളായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും കെ.മോയിന്‍കുട്ടി മാസ്റ്ററും നടത്തിയ ചര്‍ച്ചയിലും സമസ്ത പ്രസിഡണ്ടിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നിവേദനത്തിന്മേല്‍ അനുകൂല നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സമസ്തയുടെ ആവശ്യം പരിഗണിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ മൃതശരീരം മതാചാര പ്രകാരം സംസ്‌കാരിക്കാന്‍ നിയമത്തില്‍ ഇളവ് നല്‍കിയ നടപടി അഭിനന്ദനാര്‍ഹമാണെന്നും, വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് പള്ളികളില്‍ മിനിമം 40 പേര്‍ക്ക് അനുമതി നല്‍കി പ്രത്യേകം ഇളവുകള്‍ അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സമസ്ത കൈത്താങ്ങ് പദ്ധതി; ഫണ്ട് സമാഹരണം വന്‍വിജയമാക്കുക: മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 2021 മാര്‍ച്ച് 19ന് വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് സമാഹരണം വന്‍വിജയമാക്കാന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം കെ.എം അബ്ദുല്ല മാസ്റ്ററും അഭ്യര്‍ത്ഥിച്ചു.
സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കിയും മഹല്ല് ശാക്തീകരണത്തിന് വിവിധ പരിപാടികള്‍ നടപ്പാക്കിയും മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചും സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണങ്ങള്‍ നടത്തിയും കോടിക്കണക്കിന് രൂപയാണ് സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ഇതിനകം വിനിയോഗിച്ചത്. കോവിഡ് - 19 മൂലം ദുരിതത്തിലായ ആയിരക്കണക്കിന് മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്കും മറ്റും സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുടെ അഭ്യര്‍ത്ഥന കത്ത് എല്ലാ വീടുകളിലും എത്തിച്ചും കൈത്താങ്ങ് പദ്ധതി വിശദീകരിച്ചും ഫണ്ട് സമാഹരിച്ചും പദ്ധതി വിജയിപ്പിക്കണം. മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

സമസ്ത കൈത്താങ്ങ് പദ്ധതി; ദക്ഷിണ കന്നഡ, കൊടക് ജില്ല നേതൃസംഗമം നടത്തി
മംഗലാപുരം: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലെ നേതൃസംഗമം കല്ലട്ക്ക മദ്റസ ഹാളില്‍ വെച്ച് നടന്നു. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് 2021 മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം.
ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഉമര്‍ ദാരിമി വിഷയാവതരണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍മാരായ ഇസ്മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി, റശീദ് ഹാജി, റഫീഖ് ഹാജി, ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായ മുഹമ്മദ് മുസ്ലിയാർ മുണ്ടോളെ ആശംസകള്‍ നേര്‍ന്നു. മുഫത്തിശുമാരായ ഖാസിം മുസ്ലിയാര്‍, ഹനീഫ മുസ്ലിയാര്‍, അബ്ദുല്‍ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് ദാരിമി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. മുഫത്തിശ് അബ്ദുല്ല കുുഞ്ഞി ഫൈസി സ്വാഗതവും മുഹമ്മദ് ഇഖ്ബാല്‍ ദാരിമി നന്ദിയും പറഞ്ഞു.

സമസ്ത കൈത്താങ്ങ് പദ്ധതി; നേതൃസംഗമം നാള (07-03-2021)
ചേളാരി: സമസ്ത കൈത്താങ്ങ് നാലാംഘട്ട പദ്ധതിയുടെ ഭാഗമായി നാളെ (07-03-2021) രാവിലെ 11 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നേതൃസംഗമം നടക്കും. 2015 മുതല്‍ സമസ്ത നടപ്പാക്കിവരുന്ന കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചയായാണ് മാര്‍ച്ച് 19ന് ഫണ്ട് സമാഹരണം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചത്. മഹല്ല് ശാക്തീകരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് - 19 ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം, മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണം, പൈതൃക സംരക്ഷണം തുടങ്ങിയവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത ചെലവഴിച്ചത്. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന പോലെ പൊതുജനപങ്കാളിത്തമാണ് കൈത്താങ്ങ് പദ്ധതിയുടെയും പൂര്‍ണ വിജയം. സമസ്ത കൈത്താങ്ങ് പദ്ധതി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൈത്താങ്ങ് പദ്ധതി വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കളും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ-റൈഞ്ച് സെക്രട്ടറിമാരും സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത കൈത്താങ്ങ് പദ്ധതി; നേതൃ സംഗമം മാര്‍ച്ച് 7ന് ചേളാരിയില്‍
ചേളാരി: സമസ്ത കൈത്താങ്ങ് ഫണ്ട് നാലാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള നേതൃസംഗമം 2021 മാര്‍ച്ച് 7ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പ്രസംഗിക്കും.
2021 മാര്‍ച്ച് 19നാണ് സമസ്ത കൈത്താങ്ങ് നാലാംഘട്ട പദ്ധതിക്കുവേണ്ടി ഫണ്ട് സമാഹരണം നടത്തുന്നത്. കൈത്താങ്ങ് പദ്ധതിയില്‍ നിന്നും മഹല്ല് ശാക്തീകരണം, കോവിഡ്-19ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഅല്ലിംകള്‍, മുദര്‍രിസുമാര്‍, ഖത്തീബുമാര്‍ എന്നിവര്‍ക്ക് ധനസഹായ വിതരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കാര പ്രവര്‍ത്തനങ്ങള്‍, സാഹിത്യ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത കൈത്താങ്ങ് പദ്ധതിയില്‍നിന്നും ചെലവഴിച്ചത്.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കൈത്താങ്ങ് പദ്ധതി സമിതി യോഗത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പ്; ചന്ദ്രിക വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ചന്ദ്രിക ദിനപത്രത്തില്‍ (04-12-2020) വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും ഖൈറിന് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ട് കൊണ്ടു പോകുമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ടപ്രഹരം
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ബഹു. ലഖ്നോ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.

റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി
ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നൽകി. കാംപയിന്റെ സംസ്ഥാന തല ഉൽഘാടനം 2020 ഒക്ടോബർ 17ന് പാണക്കാട് വെച്ച് നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.
മുന്നൊരുക്കം, വീട്ടകങ്ങളിൽ മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠനസംഗമം, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് സദസുകൾ, മദ്‌റസ തല നബിദിന പരിപാടികൾ, മദീന പാഷൻ, അയൽകൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങൾക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നൽകിയിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് കാംപയിൻ പരിപാടികൾ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.

ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ സമസ്ത ട്രഷറര്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ്. മണ്ണാരവളപ്പില്‍ കുഞ്ഞാലിയുടെയും ഉമ്മയ്യഉമ്മയുടെയും മകനായി 1945ലാണ് ജനനം. മാരായംകുന്ന്, കുമരനല്ലൂര്‍, കുളത്തോള്‍, വളവന്നൂര്‍, കാനാഞ്ചേരി, പടിഞ്ഞാറങ്ങാടി, ചെറുകുന്ന് എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നാണ് ബിരുദം നേടിയത്. ചൊവ്വലൂര്‍ ജുമുഅത്ത് പള്ളിയില്‍ 35 വര്‍ഷം മുദരിസായി സേവനം ചെയ്ത ശേഷം 2005 മുതല്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. നിലവില്‍ സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവുമാണ്. വിവിധ മഹല്ലുകളിലെ ഖാസിയും കൂടിയാണ് ഇസ്മാഈല്‍ മുസ്ലിയാര്‍.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, എ മരക്കാര്‍ മുസ്ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)