കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29-30ന്‌ മലപ്പുറത്ത്

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുനവവി നഗര്‍ മലപ്പുറം പടിഞ്ഞാറ്റുമുറി ഫള്ഫരി ക്യാമ്പസില്‍ വെച്ച് നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വേങ്ങര ബദ് രിയ്യ കോളേജില്‍ സംഘടിപ്പിച്ച പ്രഖ്യാപനസമ്മേളനം സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീകുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്‌. എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡ്വ. ഷംസുദ്ധീന്‍ എം. എല്‍. എ മുഖ്യാഥിതിയായി സംബദ്ധിച്ചു.

ജില്ലകളില്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അക്കാദമിക് സെമിനാറും മേഖലകളില്‍ പൈതൃക യാത്രയും ഇഅ്ലാന്‍ സ്ഥാപന പര്യടനവും സംഘടിപ്പിക്കും. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ളിയാഹുദ്ധീന്‍ ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, മണ്ടോട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, എം. എം കുട്ടി മൗലവി, ശാഫി ആട്ടീരി, ജലീല്‍ ചാലില്‍കുണ്ട്, നൗഫല്‍ ഫൈസി മാട്ടില്‍, മൂസാപ്പു ഹാജി, മുജീബ് റഹ്മാന്‍ പടിഞ്ഞാറ്റുമുറി, ഹസീബ് ഓടക്കല്‍, മുജീബ് റഹ്മാന്‍ ബാഖവി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം, ഹബീബ് വരവൂര്‍, സയ്യിദ് സിംസാറുല്‍ ഹഖ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഷാഹിന്‍ തങ്ങള്‍, ആശിഖ് ഇബ്റാഹീം അമ്മിനിക്കാട്, സുഹൈല്‍ ടി. പി കണ്ണൂര്‍, ഫായിസ് അമ്പലവയല്‍, ഫിര്‍ദൗസ് ആലപ്പുഴ, മുആദ് മട്ടന്നൂര്‍, ആദില്‍ എടയന്നൂര്‍, ഖലീല്‍ തിരുന്നാവായ, അഹ്മദ് റിവാദ് കാസിം, സ്വാലിഹ് തെയ്യോട്ടുചിറ, അബ്ദുറഹ്മാന്‍ കുന്നത്ത്, ഹിശാം എടക്കര, ഉബൈദ് ഖാദിരിയ്യ, അബ്ദുറഹ്മാന്‍ കുന്നുംപുറം, മുഹമ്മദ് ഹാശിര്‍ തിരുവനന്തപുരം, മുബശ്ശിര്‍ പൂക്കിപറമ്പ്, യാസിര്‍ ഈരുമ്പുചോല, മുസ്തഫ ടി പാണമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.


- SKSSF STATE COMMITTEE