ദാറുല്‍ഹുദാ മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന്

ഹിദായ നഗര്‍: മിഅ്റാജ് ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടത്താറുള്ള മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന് ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാരാനന്തരം നടത്താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സൈതലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University