Showing posts with label MIC-Kasaragod. Show all posts
Showing posts with label MIC-Kasaragod. Show all posts

ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ സാഹിത്യ കാമ്പ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ)യുടെ ആഭിമുഖ്യത്തില്‍ ഏകദിന സാഹിത്യ കാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് ക്ലാസ്സിന് നേതൃത്തം നല്‍കി. സാഹിത്യ മേഖലയിലെ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്ത ക്ലാസ്സില്‍ ഒരു കഥാകാരനുണ്ടാവേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികളുടെ കലാ സൃഷ്ടികള്‍ പരിശോധിച്ച അദ്ദേഹം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സംഗമം എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജസീല്‍ ഹുദവി, ജുനൈദ് ഹുദവി, റാശിദ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു. ഇബ്രാഹീം പാണത്തൂര്‍ സ്വാഗതം പറഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ''ബശീര്‍ ദ വീക്ക്''പരിപാടിയുടെ ലോഞ്ചിങ്ങ് കര്‍മ്മം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് നിര്‍വ്വഹിച്ചു.
- Abid Kuniya

സര്‍ഗ്ഗാത്മകതയാണ് വിദ്യാര്‍ത്ഥികളുടെ മുഖമുദ്ര: കലക്ടര്‍ പി.എസ് സഗീര്‍

സിബാഖ് ദേശീയ കലോത്സവത്തിന് എം.ഐ.സിയി ല്‍ പ്രൗഡോജ്ജ്വല തുടക്കം


ചട്ടഞ്ചാല്‍:സര്‍ഗ്ഗാത്മകതയാണ് വിദ്യാര്‍ത്ഥികളുടെ മുഖമുദ്രയെന്നും അതിനെ പരിപോഷിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും കാസര്‍ഗോഡ് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍. ദാറുല്‍ ഹുദാ ദേശീയ കലോത്സവം സിബാഖ്16 ഥാനിയ(സീനിയര്‍) വിഭാഗത്തിന്റെ പ്രാഥമിക മത്സരങ്ങളുടെ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയുടെ പതിനെട്ടോളം സ്ഥാപനങ്ങളിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന സിബാഖ്16 ഥാനിയ കലാമാമാങ്കത്തിന് മാഹിനാബാദ് ചട്ടഞ്ചാല്‍ ദാറുല്‍ ഇര്‍ശാദ് അകാദമിയാണ് വേദിയൊരുക്കിയത്.
എം.ഐ.സി പ്രസിഡണ്ട് ഖാസി ത്വഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ച സിബാഖ് കലോത്സവ ഉദ്ഘാടന സെഷന്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.എം.ഐ.സി സെക്രട്ടറി യൂഎം അബ്ദുല്‍ റഹ്മാന്‍ മൗലവി,ഡോ:ഖത്തര്‍ ഇബ്രാഹിം ഹാജി,ഖത്തര്‍ അബ്ദുല്ല ഹാജി,നൗഫല്‍ ഹുദവി കൊടുവള്ളി,ടി.ഡി അഹ്മദ് ഹാജി,പാദൂര്‍ കുഞ്ഞാമു ഹാജി,ജലീല്‍ കടവത്ത്,ചെറുകോട് അബ്ദുല്ല കുഞ്ഞി ഹാജി,അബ്ബാസ് ഫൈസി,ശാഫി ഹാജി ബേക്കല്‍,മല്ലം സുലൈമാന്‍ ഹാജി,സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്,ഹാരിസ് ദാരിമി ബെദിര,ഹനീഫ് ഹുദവി ദേലംപാടി,സിറാജ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഫോട്ടോ: ദാറൂല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവം ഥാനിയ പ്രാഥമിക മത്സരങ്ങളുടെ ഉദ്ഘാടനം കാസര്‍ഗോഡ് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിക്കുന്നു.
- Disa Mic

സിബാഖ് സര്‍ഗവസന്തത്തിനൊരുങ്ങി ചട്ടഞ്ചാല്‍. വരവേല്‍ക്കാ്ന്‍ ടൗണില്‍ വര്‍ണാഭമായ വിളംബര റാലി

ചട്ടഞ്ചാല്‍: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ദേശീയ കലോല്‍സവം സിബാഖ് ഥാനിയ ജനുവരി 9, 10 തീയ്യതികളില്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാഹിനാബാദ് ക്യാമ്പസില്‍ സംഘടിപ്പിക്കപ്പെടുന്നു. കലാവിരുന്നില്‍ മുപ്പതോളം ദാറുല്‍ ഹുദാ അഫഌയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്നുള്ള സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. കലാമാമാങ്കത്തെ വരവേല്‍ക്കാന്‍ നാടും ക്യാമ്പസും ഒരുങ്ങി. സിബാഖ് സര്‍ഗവസന്തത്തിന് മുന്നോടിയായി എം ഐസി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ അണിനിരണ വര്‍ണാഭമായ വിളംബര റാലി ചട്ടഞ്ചാല്‍ ടൗണില്‍ സംഘടിപ്പിക്കപ്പെട്ടു. മാഹിനാബാദ് ക്യാമ്പസില്‍ വെച്ച് ഇബ്രാഹിം കുട്ടി ദാരിമി നൗഫല്‍ ഹുദവി കൊടുവള്ളിക്ക് പതാക കൈമാറി ആരംഭിച്ച റാലി ഊഷ്മളമായ സ്വീകരണത്തിന് ശേഷം ടൗണില്‍ സമാപിച്ചു. റശീദ് അത്തൂട്ടി സന്ദേശ പ്രഭാഷണം നടത്തി. സിറാജ് ഹുദവി പല്ലാര്‍, നൗഫല്‍ ഹുദവി ചോക്കാട്, സിറാജ് ഹുദവി ബെദിമല, സമദ് ഹുദവി തുവ്വൂര്‍, അന്‍സാര്‍ ഹുദവി കാളികാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

എംഐസി പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി പഠനത്തിന് അപൂര്‍വ്വ അവസരം

കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദി ഹുദവി തൊട്ടിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി ഗവേഷണ പഠനത്തിന് അപൂര്‍വ്വ അവസരം ലഭിച്ചു. തുര്‍ക്കി ഇസ്താംബൂള്‍ ബോസ്പറസ് കടലിടുക്കിലെ താഴ് വരയിലുള്ള മര്‍മറ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മര്‍മറ യൂണിവേഴ്‌സിറ്റിയിലേക്കാണ് അങ്കാറയില്‍ നടന്ന ഒരു ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂലൂടെ ഇര്‍ശാദി യുവ പണ്ഡിതന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫി ആന്റ് റിലീജിയസ് സയന്‍സില്‍ പഠിതാവായി അടുത്ത് ആഴ്ച ഗവേഷണം തുടങ്ങും. തുര്‍ക്കി ഗവര്‍ണ്‍മെന്റിന്റെ ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനും ഹനീഫ് ഇര്‍ശാദി അര്‍ഹനായി. 
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര തൊട്ടി ബെതില മന്‍സിലിലെ അബ്ദുല്‍ ഖാദര്‍-സുഹ്‌റ ദമ്പതികളുടെ മകനാണ് ഹനീഫ് ഇര്‍ശാദി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിലും ഇന്ദിരഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും തുര്‍ക്കി കൊനിയ മൗലാനാ റൂമി യൂണിവേഴ്‌സിറ്റിയില്‍ ടര്‍ക്കിഷ് ഭാഷയിലും ബിരുദം നേടിയിട്ടുണ്ട്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ഫിലോസഫിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഹനീഫ് ഇര്‍ശാദി തുര്‍ക്കി ആഗോള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭകരായ ഹിസ്മത്ത് പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ നടത്തിയ ടെസ്റ്റിലൂടെ തുര്‍ക്കിയിലെ ഉപരിപഠനത്തിന് അവസരം നേടുകയായിരുന്നു.
ഡല്‍ഹിയില്‍ നടക്കുന്ന ടര്‍ക്കിഷ് ക്യാമ്പിലേക്ക് പുറപ്പെട്ട ഹനീഫ് ഇര്‍ശാദി ഹുദവിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ യാത്രയയപ്പ് നല്‍കി. എം ഐസി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഖാസിയാരകം, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാനേജര്‍ കെ കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ഐസി ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികള്‍ ഹനീഫ് ഇര്‍ശാദിയെ അഭിനന്ദിച്ചു. സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, അഡ്വ. ഹനീഫ് ഇര്‍ശാദി ദേലംപാടി, സിറാജ് ഇര്‍ശാദി ബെദിമല, അസ്മതുല്ലാഹ് ഇര്‍ശാദി കടബ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, ശൗഖുല്ലാഹ് ഇര്‍ശാദി സല്‍മാറ, ഇര്‍ശാദ് ഇര്‍ശാദി കുണിയ, ഫൈസല്‍ ഇര്‍ശാദി ബെദിര, മന്‍സൂര്‍ ഇര്‍ശാദി കളനാട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod

വിജയം തുടര്‍ക്കഥയാക്കി റാശിദും ഫൈസലും

തളങ്കര: അന്തര്‍ സംസ്ഥാന ജില്ലാതല മത്സരങ്ങളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടി മാലികാ ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമാവുന്നു. അക്കാദമി ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി റാശിദ് നീലേശ്വരവും സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവുമാണ് നേട്ടങ്ങള്‍ കൊയ്ത് കാമ്പസിന്റെ അഭിമാനമായി മാറിയത്. 

കുട്ടിക്കാലത്ത് തന്നെ മികച്ച പ്രതിഭകളായിരുന്ന ഇരുവരും കാമ്പസിന് പുറത്തെ വിവിധ മത്സരങ്ങളിലായി ഒത്തിരി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ സെക്കന്ററി ഫൈനലില്‍ മൂന്നാം റാങ്കും സീനിയര്‍ സെക്കന്ററി ഫൈനലില്‍ രണ്ടാം റാങ്കും റാശിദിനായിരുന്നു. സെക്കന്ററി ഫൈനലില്‍ ഫൈസലും നാലാം റാങ്ക് നേടിയിട്ടുണ്ട്.

പരീക്ഷകള്‍ക്ക് പുറമെ ക്വിസ് പ്രോഗ്രാമുകളും ഇരുവരുടെയും ഇഷ്ട ഇനമാണ്. ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ ക്വിസ് മത്സരത്തിലും 'ടാലന്റ് ഹണ്ടി'ലും ഒന്നാം സ്ഥാനം നേടാനും 'അല്‍ഹിക്മ' സംസ്ഥാനതല ഖുര്‍ആന്‍ ക്വിസില്‍ ഫൈനലിസ്റ്റാവാനും റാശിദിനായി. 

ദര്‍ശന ചാനല്‍ നടത്തിയ 'സവാലേ ജവാബ'് ക്വിസ് കോംപിറ്റീഷനിലും പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി നടത്തിയ 'വിസ്ഡം ഫൈറ്റ്' ക്വിസ് മത്സരത്തിലും കൊക്കച്ചാല്‍ വാഫി കോളേജ് നടത്തിയ 'ബ്രെയിന്‍ റോക്കിങ്ങ'് ക്വിസ് കോണ്‍ടസ്റ്റിലും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് നടത്തിയ 'മൈല്‍സ് ടു ഗോ' ക്വിസ് മത്സരത്തിലും റണ്ണറപ്പായത് ഇരുവരുമണിനിരന്ന ടീമാണ്. ഏറ്റവുമൊടുവില്‍ തളിപ്പറമ്പ് ദാറുല്‍ ഫവാഹ് ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന സംസ്ഥാന സര്‍ഗലയത്തില്‍ സീനിയര്‍ വിഭാഗം ക്വിസില്‍ റാശിദും ജൂനിയറില്‍ ഫൈസലുമാണ് ജേതാക്കളായത്.

ജനറല്‍ ഇസ്‌ലാമിക ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇരുവര്‍ക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. ഐ.എ.സ്, ഐ.എഎഫ്.സ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ഇവര്‍ ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിയിട്ടുണ്ട്. റാശിദ് നീലേശ്വരം പെരുമ്പട്ട സ്വദേശി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫൗസിയ ദമ്പതികളുടെ മകനും ഫൈസല്‍ ചപ്പാരപ്പടവ് പെരുവണ സ്വദേശി ഇബ്രാഹിം ഒ.സി സെക്കീന ദമ്പതികളുടെ മകനുമാണ്. 
- malikdeenarislamic academy

സ്വലാത്ത് വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 18ന്

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലിക്‌സില്‍ ആഴ്ച തോറും നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും മര്‍ഹൂം പാണക്കാട് സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 18ന് ചട്ടഞ്ചാല്‍ എം. ഐ. സിയില്‍ നടത്തപ്പെടും. വൈകുന്നേരം 3മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും തുടര്‍ മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി, ശൈഖുനാ യു. എം അബ്ദുല്‍ റഹ്മാന്‍ മൗലവി, അബ്ദുല്‍ മജീദ് ഫൈസി തുടങ്ങിയ പണ്ഡിതന്മാരും സയ്യിദന്മാരും ഉമറാക്കളും പങ്കെടുക്കുന്നു. 
- Abid Kuniya

ആര്‍ഭാടങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണം : മുനീര്‍ ഹുദവി വിളയില്‍

തളങ്കര : ആഘോഷ വേളകളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കുമെതിരെ യുവാക്കളടങ്ങുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണപരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര, കെ എ ബഷീര്‍ വോളിബോള്‍, പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് സംബന്ധിച്ചു.
- malikdeenarislamic academy

എംഐസിയുടെ അഭിമാനമായ അഡ്വ. ഹനീഫ് ഹുദവിക്ക് ഇമാദിന്റെ അഭിനന്ദനം

ചട്ടഞ്ചാല്‍ : എംഐസിയുടെ അഭിമാനമായ അഡ്വ. ഹനീഫ് ഇര്‍ഷാദി അല്‍ഹുദവിക്ക് ഇര്‍ഷാദീസ് കൂട്ടായ്മയായ ഇമാദിന്റെ (ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലൂംനി ഓഫ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി) അഭിനന്ദനം. 

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറങ്ങിയ ഹുദവികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അഭിഭാഷക ബിരുദം കരസ്ഥമാക്കിയ ഹനീഫ് ഹുദവിയുടെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഇമാദ് ഭാരവാഹികള്‍ പറഞ്ഞു. 

വിജയത്തില്‍ അധ്യാപകരായ നൗഫല്‍ ഹുദവി, ഇബ്രാഹിം കുട്ടി ദാരിമി, അബ്ദുല്ല അര്‍ഷദി, ഇമാദ് പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി അല്‍ഹുദവി മാസ്തിക്കുണ്ട്, സെക്രട്ടറി ജാബിര്‍ ഇര്‍ഷാദി ഹുദവി ചാനടുക്കം, വര്‍കിംഗ് സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി ഹുദവി ബെദിര, ട്രഷറര്‍ ബദ്‌റുദ്ദീന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി കളനാട്, അസ്മത്തുള്ള ഹുദവി കടബ, സിറാജ് ഹുദവി, സ്വാദിഖ് ഹുദവി, സവാദ് ഇര്‍ഷാദി തുടങ്ങിയവര്‍ അനുമോദനം രേഖപ്പെടുത്തി. എംഐസിയുടെ സന്തതിയായ ഹനീഫ് ഹുദവിക്ക് അഭിഭാഷക ബിരുദം ലഭിച്ചുവെന്ന വാര്‍ത്ത പരന്നതോടെ സ്വദേശത്തും വിദേശത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
- skssfbedira

മാലിക് ദീനാര്‍ അക്കാദമി; ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

കാസര്‍കോട് : തളങ്കര മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ ഹരിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന പഴം, പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധിഗ്രാമം ചെയര്‍മാനുമായ ഡോ  ദേവദാസ് നിര്‍വഹിച്ചു. മാറിയ സാഹചര്യത്തില്‍ സമൂഹം കാര്‍ഷിക വൃത്തിയില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം ശുഭ സൂചനയാണെന്നും നമ്മുടെ തലമുറകളെ വിഷലിപ്തമായ കീടനാശിനികളില്‍ നിന്നും മാരകമായ രുചിക്കൂട്ടുകളില്‍ നിന്നും രക്ഷിക്കാന്‍ ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.
മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ വോളിബോള്‍, യൂനുസ് ഹുദവി ചോക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗമുക്ത തലമുറയെ സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക : ഡോ. ദേവദാസ്


കാസര്‍കോട് : വിഷം ഏല്‍ക്കാത്ത പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും വ്യാപകമാക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധി ഗ്രാമം ചെയര്‍മാനുമായ ഡോ: ദേവദാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍ വോളിബോള്‍, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസ് അലി ഹുദവി ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു.
- malikdeenarislamic academy

മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു

മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എസ് കെ എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് സമാപിച്ചു. മജ്‌ലിസുന്നൂറിന് ബഹു: നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹീം കുട്ടി ദാരിമി കൊടുവള്ളി, ഖാലിദ് ഫൈസി ചേരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തളങ്കര മാലിക് ദീനാര്‍ പള്ളി ഖതീബ് അബ്ദുല്‍ മജീദ് ബാഖവി സദസ്സിന് ഉല്‍ബോധന പ്രഭാഷണവും കൂട്ടു പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. പരിപാടിയില്‍ അബ്ദുല്ല അര്‍ഷദ്, സിറാജ് ഹുദവി, നൗഫല്‍ ഹുദവി, മന്‍സൂര്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, നുഅമാന്‍ ഹുദവി, റാഫി ഹുദവി, ജസീല്‍ ഹുദവി, റൗഫ് ഹുദവി, അന്‍സാര്‍ ഹുദവി, ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ഹബീബ് ചെര്‍ക്കള, റിയാസ് പൊവ്വല്‍, ആബിദ് കുണിയ, ഉബൈദ് കുണിയ, ബാഷിദ് ബംബ്രാണി, റഷീദ് അത്തൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Faisal Brk

എം.ഐ.സി കാമ്പസ് കമ്മിറ്റി സമര്‍ഖന്ത് നെയിം സ്റ്റിക്കര്‍ പുറത്തിറക്കി

ചട്ടഞ്ചാല്‍ : സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐസി ക്യാമ്പസ് കമ്മിറ്റി സമര്‍ഖന്ത് നെയിം സ്റ്റിക്കര്‍ പുറത്തിറക്കി. നെയിം സ്റ്റിക്കര്‍ എം ഐസി മാഹിനാബാദ് മദ്രസ സദര്‍ മുഅല്ലിം ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ എസ്‌കെഎസ്ബിവി പ്രസിഡണ്ട് നൗഫല്‍ പാടലടുക്കത്തിന് നല്‍കി പ്രകാശനം ചെയ്തു. യോഗം ഇര്‍ശാദ് ഇര്‍ശാദി ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ബദിയടുക്ക സ്വാഗതം പറഞ്ഞു. ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, റഫീഖ് മൗലവി, ആരിഫ് മൗലവി തളിപ്പറമ്പ്, യൂസുഫ് മൗലവി, ശമീം മുട്ടത്തൊടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

സിഎം അബ്ദുല്ല മൗലവി അഞ്ചാം ആണ്ടുനേര്‍ച്ച സമാപിച്ചു

സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ചെമ്പരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കുന്നു
ചട്ടഞ്ചാല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉലമാ ഉപാധ്യക്ഷനും മംഗളൂരു കീഴൂര്‍ സംയുക്ത ജമാഅത്തുകളുടെ ഖാദിയുമായിരുന്ന സിഎം അബ്ദുല്ല മൗലവി ചെമ്പിരിക്കയുടെ അഞ്ചാം ആണ്ടുനേര്‍ച്ച സമാപിച്ചു. ചെമ്പിരിക്ക സിഎം മഖാമില്‍ നടന്ന സിയാറത്തിന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി നേതൃത്വം നല്‍കി. തുടര്‍ന്ന് മാഹിനാബാദ് എം ഐസി ക്യാമ്പസില്‍ നടന്ന പ്രാര്‍ഥനാസദസ്സിന് നീലേശ്വരം ഖാദി ഇകെ മഹ്മൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. 
അനുസ്മരണ പരിപാടി അഡ്വ. സിഎന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എം ഐസി വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖാസി ഇകെ മഹ്മൂദ് മുസ്ലിയാര്‍, ടി ഡി അഹ്മദ് ഹാജി, കെകെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, സി അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സിഎച്ച് അബ്ദുല്ലക്കുഞ്ഞി ചെറുകോട്, നെക്കര അബൂബക്കര്‍ ഹാജി, ജലീല്‍ കടവത്ത്, തെക്കില്‍ ഖതീബ് യൂനുസ് സഖാഫി, എംപി മുഹമ്മദ് ഫൈസി ചേരൂര്‍, ഖാസി മുഹമ്മദ് ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് ഹാജി പാക്യര, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, സികെകെ മാണിയൂര്‍, സ്വാലിഹ് ഹാജി ചൗക്കി, ശാഫി ഹാജി ബേക്കല്‍, ടിഎന്‍ അഹ്മദ് ഹാജി തെക്കില്‍, മല്ലം സുലൈമാന്‍ ഹാജി, ഹസൈനാര്‍ ഹാജി കളനാട്, ഇബ്രാഹിം ഫൈസി ജെഡിയര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിംകുട്ടി ദാരിമി, അബ്ദുല്ലാഹില്‍ അര്‍ശദി, ഡോ. സലീം നദ്‌വി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, ശൗഖുല്ലാഹ് ഇര്‍ശാദി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, സിറാജ് ഹുദവി, അബ്ദുല്‍ റഊഫ് ഹുദവി, അന്‍സാര്‍ ഹുദവി, സിറാജ് ഇര്‍ശാദി ബെദിമല, അബ്ദുല്‍ സമദ് ഹുദവി തുവ്വൂര്‍, ശെഫീഖ് ഇര്‍ശാദി പള്ളിപ്പുഴ, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, ഹക്കീം ഇര്‍ശാദി ഹദ്ദാദ് നഗര്‍, റശീദ് ഇര്‍ശാദി തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

ബാല ഇന്ത്യ തീര്‍ത്ത് MIC മദ്രസാ വിദ്യാര്‍ത്ഥികള്‍

ചട്ടഞ്ചാല്‍ : റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ചട്ടഞ്ചാല്‍ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു. മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് മദ്രസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് പരിപാടി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഹനീഫ് ദാരിമി ആറങ്ങാടി അധ്യക്ഷത വഹിച്ചു.സിറാജ് ഹുദവി ബെദിമല ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നിസാര്‍ ഫൈസി, ഹാഫിള് ഇബ്രാഹിം ഖലീല്‍ അന്നടുക്ക, മുഹമ്മദ് റഫീഖ് ഫൈസി, താജുദ്ദീന്‍ അസ്ഹരി, അബ്ദുല്ല ദാരിമി, സുബൈര്‍ വാഫി, മുഹമ്മദ് റിയാസ് മൗലവി, സിറാജുദ്ദീന്‍ മൗലവി ചെറുവത്തൂര്‍, മുഹമ്മദ് അനസ് മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod

വിദ്യാര്‍ത്ഥികളുടെ മത്സര ബുദ്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക : പി. എസ് മുഹമ്മദ് സഗീര്‍

തളങ്കര : വിദ്യാര്‍ത്ഥികളുടെ ജന്മസിദ്ധമായ മത്സര ബുദ്ധിയെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ മേഖലയില്‍ ഉപയോഗപ്പെടുത്തുക വഴി അവരില്‍ പൗര ബോധവും സാമൂഹിക വീക്ഷണവും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കാസര്‍ക്കോട് ജില്ലാ കലക്ടര്‍ പി. എസ് മുഹമ്മദ് സഗീര്‍ പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര പരിപാടി കാലിബര്‍ ക്ലാഷ് '15 സമാപന സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡന്റ് സലീം തളങ്കര വിജയികള്‍ക്കുളള ട്രോഫി വിതരണം ചെയ്തു. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, കെ. എം അബ്ദുല്‍ റഹ്മാന്‍, യുനുസലി ഹുദവി, ടി. എ ശാഫി, കെ. എം ബഷീര്‍ വോളിബോള്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് പ്രസംഗിച്ചു. പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര നന്ദിയും പറഞ്ഞു.
- malikdeenarislamic academy

പഠനത്തോടൊപ്പം കൃഷിയിറക്കി MIC ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍

എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി
 വിദ്യാര്‍ത്ഥികള്‍ ഉദുമ ക്യാമ്പസില്‍
ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം
ഉദുമ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ കാമ്പസ് വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കൃഷിയിറക്കി ശ്രദ്ധേയരാകുന്നു. പഠനം കഴിഞ്ഞുള്ള വിശ്രമ വേളകളും ഒഴിവുദിവസങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷിയില്‍ വ്യാപൃതരാവുന്നത്. കപ്പ, മധുരക്കിഴങ്ങ്, കാബേജ്, വെണ്ടക്ക, പടവലം, വിവധയിനം വാഴകള്‍, കൈപ്പക്ക, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് ഈ കുരുന്നുകളുടെ തോട്ടത്തില്‍ വിളഞ്ഞത്.  അധ്യാപകരുടെ പൂര്‍ണ പിന്തുണയോടെയും കൃഷിവകുപ്പിന്റെ സഹകരണത്തോടെയുമാണ് ഈ വിദ്യാര്‍ത്ഥി കൃഷിക്കൂട്ടം മണ്ണില്‍ പൊന്ന് വിളയിച്ചത്. വീടുകളില്‍ നിന്ന് വിവിധതരം വിത്തുകള്‍ ശേഖരിച്ച് കൃഷി കൂടുതല്‍ വികസിപ്പിച്ചെടുക്കാനാണ് വിദ്യാര്‍ത്ഥി കര്‍ഷകര്‍ കോപ്പുകൂട്ടുന്നത്. ഇതിനോടകം തന്നെ അയല്‍വാസികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റാനും ഈ കുട്ടിക്കര്‍ഷകര്‍ക്കായി. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും നശിപ്പിക്കുന്ന കീടനാശിനികള്‍ തൊടാതെ ജൈവവളം ഉപയോഗിച്ചുള്ള സമ്പൂര്‍ണ ജൈവകൃഷിയുടെ സാക്ഷാല്‍ക്കാരത്തിനും പ്രചരണത്തിനുമാണ് ഈ കൂട്ടായ്മ പ്രാമുഖ്യം നല്‍കുന്നത്.
- MIC Chattanchal Kasaragod

വിദ്യാര്‍ത്ഥികള്‍ സമയത്തിന്റെ പ്രധാന്യം തിരിച്ചറിയണം : ഡോ. കെ.എ നവാസ്

തളങ്കര : വിദ്യാര്‍ത്ഥി സമൂഹം സമയത്തിന്റെ വിലയും മൂല്യവും തിരിച്ചറിയണമെന്നും അതുവഴി അവരുടെ ഭാവി ശോഭനമാക്കാനും ജീവിത വിജയം കരസ്ഥമാക്കാനും സാധിക്കുമെന്ന് ഡോ. കെ.എ നവാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടി കാലിബര്‍ ക്ലാഷ് '15 ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യാഴായ്ച്ച ഉച്ചക്ക് 2 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇതോടെ അഞ്ച് ദിവസങ്ങളിലായി മുന്നോറോളം വിദ്യാര്‍ത്ഥികള്‍ മാറ്റൊരുക്കുന്ന 152 മത്സരയിനങ്ങളടങ്ങിയ കാലിബര്‍ ക്ലാഷ് '15 കലാ പോരാട്ടങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. 
അക്കാദമി പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഖത്തിബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി അനുഗ്രഹ പ്രഭാഷണവും പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ ഹുദവി മല്ലം കലാ മത്സര വിശദീകരണവും നടത്തി. അക്കാദമി കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട് ബാഡ്ജ് വിതരണം നടത്തി. കുഞ്ഞഹമ്മദ് മാഷ് , യൂനുസലി ഹുദവി ചോക്കോട്,സമദ് ഹുദവി തറയിട്ടാല്‍, അബ്ദുല്ല കുട്ടി സാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
- malikdeenarislamic academy

കാലിബര്‍ ക്ലാഷ് '15 കലാമാമാങ്കത്തിന് ഇന്ന് തളങ്കരയില്‍ തുടക്കം

തളങ്കര : മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടികള്‍ കാലിബര്‍ ക്ലാഷ് '15 ന് ഇന്ന് (15-01-2015) ഉച്ചക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ തിരശ്ശില ഉയരും. ബ്ലൂ ബെല്‍സ്, ഡ്യൂ ബെറീസ്, മസ്‌ക് റോസ്, സ്‌നോ ഡ്രോപ്‌സ് എന്നീ നാല് ഹൗസുകളിലായി അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന മത്സര പരിപാടികളില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ 152 മത്സര ഇനങ്ങളില്‍ മാറ്റുരക്കും. കലാ മത്സരങ്ങളുടെ ഉദ്ഘാടന കര്‍മ്മം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല നിര്‍വ്വഹിക്കും. എല്‍ ബി എസ് എന്‍ജിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ: കെ.എ നവാസ് മുഖ്യ പ്രഭാഷണം നടത്തും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി, അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത്, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, യൂനുസ് അലി ഹുദവി ചോക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
- malikdeenarislamic academy

ബ്രൈന്‍ റോക്കിംഗ്‌സ് മെഗാ ക്വിസ് ഷോ; മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിക്ക് പൊന്നിന്‍ തിളക്കം

തളങ്കര : കൊക്കച്ചാല്‍ ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി സംഘടപ്പിച്ച ''ബ്രൈന്‍ റോക്കിംഗ്‌സ് മെഗാ ക്വിസ് ഷോ''യില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അക്കാദമിയിലെ മൂഹമ്മദ് റാസി തെരുവത്ത്, അമീര്‍ സുഹൈല്‍ മൊവ്വല്‍ ടീമിന് ഒന്നാം സ്ഥാനവും, മുഹമ്മദ് റാഷിദ് നീലേശ്വരം, ഫൈസല്‍ ചപ്പാരപ്പടവ് ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ ഇരുപത്തിയഞ്ച് ടീം അടങ്ങുന്ന മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഈ വന്‍ നേട്ടം കരസ്ഥമാക്കിയത്. ഇസ്‌ലാമിക് ആന്റ് ജനറല്‍ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. വിജയികളെ അക്കാദമി സ്റ്റാഫ് കൗണ്‍സില്‍, കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടന 'മസ്‌ലക്' അഭിനന്ദിച്ചു. 
- malikdeenarislamic academy

MIC റബീഅ് കാമ്പയിന് തുടക്കമായി

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കം കുറിച്ച് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തുന്നു
ചട്ടഞ്ചാല്‍ : പ്രവാചകപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടുനില്‍ക്കുന്ന നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുക്കൊണ്ട് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ചെറുകോട് അബ്ദുല്ലക്കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെസി റോഡ്, നൗഫല്‍ ഹുദവി ചോക്കാട്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, ശൗഖുള്ളാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, ജസീല്‍ ഹുദവി മുക്കം, അബ്ദുല്‍ റഊഫ് ഹുദവി, അക്ബറലി ഹുദവി, റാഫി ഹുദവി, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

റബീഅ് കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, ഇശ്‌ഖേ റസൂല്‍ പ്രവാചക പ്രകീര്‍ത്തനസദസ്സ്, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. എം ഐസി ഓര്‍ഫനേജ് മദ്രസ, ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ വിംഗ്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാഹിനാബാദ് കാമ്പസ്, എം ഐസി കുല്ലിയ്യത്തുല്‍ ദ്ദഅ്‍വ അര്‍ശദുല്‍ ഉലൂം എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വിവിധ വേദികളിലായി എം ഐസി ചട്ടഞ്ചാല്‍ മാഹിനാബാദ് കാമ്പസില്‍ നടക്കും.
- MIC Chattanchal Kasaragod

25ന്റെ നിറവില്‍ MIC കാമ്പസില്‍ പച്ചപ്പ്

25 മരം നട്ടുപിടിപ്പിക്കലിന്റെ ഔദ്യോഗിക തുടക്കം എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മൗലവി നിര്‍വ്വഹിക്കുന്നു
ചട്ടഞ്ചാല്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലീ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് എം. ഐ. സി കാമ്പസ് യൂണിറ്റ്‌ സംഘടിപ്പിക്കുന്ന 25 മരം നട്ടുപിടിപ്പിക്കലിന്റെ ഔദ്യോഗിക തുടക്കം എം. ഐ. സി കാമ്പസില്‍ എം. ഐ. സി ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മൗലവി നിര്‍വ്വഹിച്ചു. സംഘടനയുടെ നല്ല ഭാവിയുടെ സ്വപ്നങ്ങളാണ് ഇത്തരം പരിപാടികളിലൂടെ ആവിഷ്‌കരിച്ചതെന്ന് എം. ഐ. സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി പറഞ്ഞു. പരിപാടിയില്‍ ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ബാശിദ് ബംബ്രാണി, റാശിദ് തൃക്കരിപ്പൂര്‍, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ദാവൂദ് മണിയൂര്‍, ഫിറോസ് ചാനടുക്കം, ആബിദ് ആമത്തല, റിയാസ് പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Abid Kuniya