Showing posts with label SKSSF. Show all posts
Showing posts with label SKSSF. Show all posts

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി SKSSF ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

>>2018ലെ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് മദീനയില്‍ 
>>ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി


മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. 
ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ല സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക. 
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക, പ്രവാസികള്‍ക്കിടയില്‍ നന്മയുടെ പ്രചരണവും വായനയും ലക്ഷ്യമാക്കി ജിസിസി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചരണം വ്യാപകമാക്കുക, 
ഗള്‍ഫ് സത്യധാരയുടെ സൗദി എഡിഷന്‍ ആരംഭിക്കുക, സഊദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ വെച്ച് നടത്തുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇവ കൂടാതെ രണ്ടാമത് ഗ്ലോബല്‍ മീറ്റിന്‍റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ
പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. 
ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്ങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗോബല്‍മീറ്റില്‍ നടന്നു. 
തുടര്‍ന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബല്‍ മീറ്റ് സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. 
ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. 
തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്‍റെ കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു. ജിസിസി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. (Suprabhatham).

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍

പൊതു സമ്മേളനം സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍

മനാമ: ജിസിസി രാഷ്ടങ്ങളിലെ പ്രതിനിധികളെയും സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷിക ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്ഷം അബുദാബിയില്‍ നടന്ന മീറ്റിനു തുടര്‍ച്ചയായാണ് വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഒരുമിച്ച് കൂട്ടി ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് നടക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ 27 സംഘടനകളെ പ്രതിനിധീകരിച്ച് 115 പ്രതിനിധികളാണ് ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്നത്.

മനാമയിലെ സാന്റോക്ക് ഹോട്ടലില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനായി ജിസിസി രാഷ്ട്രങ്ങളടക്കമുള്ള വിദേശ രാഷ്ട്രങ്‌ളില്‍ നിന്നും നൂറു കണക്കിന് പ്രതിനിധികളും സംഘടനാ ഭാരവാഹികളുമാണ് ബഹ്‌റൈനിലെത്തിയിരിക്കുന്നത്. ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി എന്നിവര്‍ നേരത്തെ ബഹ്‌റൈനിലെത്തിയിരുന്നു.

SKSSF ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈനില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം

മനാമ: എസ്.കെ.എസ്.എസ്.എഫ് നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ബഹ്‌റൈനിലെങ്ങും ഏരിയാ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫിന്‍രെ ഗ്ലോബല്‍ മീറ്റിന് ആദ്യമായി ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്‌റൈന്‍ എന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്‌റൈനിലെങ്ങും നടക്കുന്നത്. ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍രെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റാണ് ബഹ്‌റൈനില്‍ നടക്കുന്നത്.

നവം 10ന് കാലത്ത് 9.30 മുതല്‍ മുഹറഖില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്. 
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും. 

2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്: ബഹ്റൈന്‍ പ്രതിനിധി സംഘം പുറപ്പെട്ടു

മനാമ: അബൂദാബിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന  ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധി സംഘം പുറപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചത്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാന്പില്‍ എസ്.കെ.എസ്.എസ്.എഫ്  കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. -സുപ്രഭാതം

എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന സംഗമം ഫെബ്രുവരി 28 ന് ബംഗ്ലൂരുവില്‍

ബംഗ്ലൂരു: എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിനിധി സംഗമം ഫെബ്രുവരി 28ന് ഞായറാഴ്ച ബംഗ്ലൂരുവില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കുക. കാലത്ത് പത്ത് മണിക്ക് സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലാകമ്മിറ്റികളും ചാപ്റ്റര്‍ കമ്മിറ്റികളും നിലവില്‍ വന്നു കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. പുതിയ കര്‍ണാടക സംസ്ഥാന കമ്മിറ്റി സംഗമത്തില്‍ നിലവില്‍ വരൂം.

എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനമായ ഫെബ്രുവരി 19-ന് വെള്ളിയാഴ്ച ശാഖ തലങ്ങളില്‍ സേവന ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചൂ. വെള്ളിയാഴ്ച സംഘടനയുടെ അംഗീകൃത ശാഖകളില്‍ പതാക ഉയര്‍ത്തല്‍, സൗഹൃദ സംഗമം, ആദരിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. അതത് ശാഖയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ മഹല്ല്, സ്ഥാപന ഭാരവാഹികള്‍, സാമൂഹ്യ സംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, മുന്‍കാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, അബ്ദുല്‍ റഹീം ചുഴലി, പ്രൊഫ ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ആഷിക് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്, ടി.പി. സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ബഷീര്‍ ഫൈസി ദേശമംഗലം, സുബുലുസ്സലാം വടകര, ഹബീബ് ഫൈസി കോട്ടോപ്പാടം, ശൂഐബ് നിസാമി നീലഗിരി, അരിഫ് ഫൈസി കൊടഗ്, ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ആസിഫ് ദാരിമി പുളിക്കല്‍, വി.കെ. ഹാറൂണ്‍ റശീദ് മലപ്പുറം, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കാസര്‍കോട് മെഡിക്കൽ കോളേജ് സമരത്തിന് ഐക്യദാർഢ്യവുമായി എസ് കെ എസ് എസ് എഫ്

കാസര്‍കോട്: ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന മെഡിക്കല്‍ കോളേജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് മേഖല എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ കാസര്‍കോട് പുതിയ ബസ്റ്റന്‍ഡ് പരിസരത്ത് എത്തി മേഖലാ ഭാരവാഹികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ബഷാല്‍ തളങ്കര, അബ്ദുല്ല ടി.എം, അബൂബക്കര്‍ ,കലന്തര്‍ ശാഫി എഫ് ഐ, ശബീര്‍ ബി.യു, തമീമ്, മുനവ്വര്‍,ബാത്തി ഷ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു മേഖലാ ഭാരവാഹികളെ സമരസമിതി ഭാരവാഹികളായ കെ.അഹ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, ശ്യം പ്രസാദ് എന്നിവര്‍ സ്വീകരിച്ചു

"അറബിക് സര്‍വകലാശാല കൂടിയേ തീരൂ.."; SKSSF കലക്ടറേറ്റുമാര്‍ച്ചുകളിൽ പ്രതിഷേധമിരമ്പി


കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ  പ്രതിഷേധവുമായി സംസ്ഥാനത്തെ വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേക്ക് 
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ചുകള്‍ നടത്തി. 
യു.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല കഴിഞ്ഞ നാലര വര്‍ഷമായിട്ടും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താതിരിക്കുന്നതില്‍ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിലുടനീളം അനാവശ്യ വിവാദത്തിലൂടെ സര്‍വ്വകലാശാലയെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ന്നു കേട്ടു.
കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന മാര്‍ച്ച് പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി പ്രസംഗിച്ചു. ഒ.പി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു. മലപ്പുറം എം.എസ്.പി. പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി, സി.ടി. ജലീല്‍ മാസ്റ്റര്‍, പി.എം. റഫീഖ് അഹ്മദ്, ആഷിഖ് കുഴിപ്പുറം നേതൃത്വം നല്‍കി. 

സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലി കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നേതൃത്വം നല്‍കി. 
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. എറണാകുളത്ത് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കങ്ങരപ്പടി, നൗഫല്‍ കുട്ടമശ്ശേരി, കെ.കെ. അബ്ദുല്ല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
തൃശൂരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബദ്‌രി, ശഹീര്‍ ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി, സി.എ. ശംസുദ്ദീന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
ആലപ്പുഴയയില്‍ നടന്ന ബഹുജന മാര്‍ച്ചിന്റെ സമാപന സമ്മേളനം എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. നവാസ് അന്‍വരി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. 
കൊല്ലത്ത് നടന്ന മാര്‍ച്ചിന് റാഫി റഹ്മാനി, എസ് സലീം, നിസാമുദ്ദീന്‍ മൗലവി, അന്‍സാര്‍ മുസ്‌ലിയാര്‍, നേതൃത്വം നല്‍കി. 
തുടര്‍ന്ന് ജില്ലാ കലക്‌ടേര്‍ക്ക് നിവോദനം നല്‍കി. 
തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുല്ല മഹ്‌ളരി, ഫഖ്‌റുദ്ദീന്‍ ബാഖവി, നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് റശാദി, ഷാനവാസ് കണിയാപുരം നേതൃത്വം നല്‍കി. വിഴിഞ്ഞ സഈദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ ഹാറൂണ്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി.
(കൂടുതൽ ഫോട്ടോസും വാർത്തയും അടുത്ത ദിവസം പ്രതീക്ഷിക്കുക)

അറബിക് സര്‍വ്വകലാശാല; ജില്ലാ കലക്‌ട്രേറ്റുകളിലേക്കുള്ള SKSSF മാർച്ചുകൾ ഇന്ന്(വ്യാഴം); വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 17, വ്യാഴം) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും.സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
ഇത്തരുണത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

SKSSF കലക്ട്രേറ്റ് മാര്‍ച്ച് .. മുദ്രാവാക്യം

SKSSF സിന്ദാബാദ്...
കലക്ട്രേറ്റ് മാര്‍ച്ച്  സിന്ദാബാദ്...(2)

അറബിക് സർവകലാശാലാ...
അനർഹമല്ല,അധികാരികളെ...

അവകാശത്തിൻ പോരാട്ടങ്ങൾ...
ഔദാര്യത്തിനു വേണ്ടിയുമല്ലാ...

SKSSF(2)

അറബി നാട്ടിൻ പണിയും വേണം...
അറബി നാട്ടിൻ പണവും വേണം...

അറബി ഭാഷ പഠിക്കാൻ മാത്രം...
അനുവദിക്കുകയില്ലെന്നാണോ...

SKSSF(2)

പത്തിരുപത്തഞ്ചോളം രാജ്യം...
സംസാരിക്കും സുന്ദര ഭാഷ...

ലക്ഷം ലക്ഷം കുട്ടികളൊന്നായ്...
പഠിച്ചിടുന്ന നല്ലൊരു ഭാഷ...

SKSSF(2)

രാജ്യത്തിൻ ഖജനാവിനു തന്നെ...
വരുമാനങ്ങൾ തരുന്നൊരു ഭാഷ...

ആ ഒരു ഭാഷ പഠിക്കാനും...
ഗവേഷണങ്ങൾ നടത്താനും...

മുഖം തിരിഞ്ഞു നടക്കുന്ന...
അധികാരികളെ കണ്ണു തുറക്കൂ...

SKSSF(2)

അവകാശങ്ങൾ നേടിയെടുക്കാൻ...
തീ തുപ്പുന്നൊരു തോക്കിനു മുന്നിൽ...

നെഞ്ച് വിരിച്ചൊരു സമുദായത്തെ...
വീണ്ടും സമര രണാങ്കണത്തിൽ...
വീര്യം കൂട്ടിയിറക്കരുതേ...

SKSSF(2)

അറബിക് സർവകലാശാല...
ഉയർന്നിടുമ്പോൾ മാത്രം പറയും...

വർഗ്ഗീയതയും പ്രതിസന്ധിയും...
കണ്ടില്ലെന്നു നടിക്കാൻ മാത്രം...
വിഡ്ഢികളാണോ കേരള ജനത...

SKSSF(2)

ഊഹാപോഹം പ്രചരിപ്പിച്ച്...
അധികാരത്തിൻ തിണ്ണ ബലത്തിൽ...

സത്യത്തിന്റെ വരവിനു നേരേ...
മുഖം തിരിക്കും അധികാരികളെ...

കാലം സാക്ഷി-ചരിത്രം സാക്ഷി...
ഏകനായ ദൈവം സാക്ഷി...
കാലം മാപ്പു തരില്ലെന്നോർക്കുക.

SKSSF(2)
(കൂടുതല്‍: നേരത്തെ നല്‍കിയ സമരസംഗമ മുദ്രാവാക്യം കാണുക)

SKSSF ബഹ്റൈന്‍ ഏകദിന പഠന ക്യാന്പ് ശ്രദ്ധേയമായി

തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യം
മനാമ: തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യമാണെന്നും സുന്നത്ത് ജമാഅത്തിന്‍റെ യഥാര്‍ത്ഥ പാതയില്‍ ജീവിച്ച പൂര്‍വ്വ സൂരികളുടെ രീതിയാണതെന്നും ഉസ്താദ് മന്‍സൂര്‍ ബാഖവി കരുളായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തന്‍ബീഹ് ഏകദിന പഠന ക്യാന്പിന്‍റെ പ്രഥമ സെഷനില്‍ സ്വിറാത്തുല്‍ മുസ്ഥഖീം (സല്‍സരണി) എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
മഹാന്മാരുമായി ബന്ധപ്പെട്ടതിനെല്ലാം ആദരവുണ്ട് എന്നതിന് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും നിരവധി തെളിവുകളുണ്ട്. അതിനാല്‍ അവയൊന്നും ശിര്‍ക്കല്ല. യൂസുഫ് നബി(അ)യുടെ ഷര്‍ട്ട് മുഖത്തിട്ടപ്പോഴാണ് യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചുകിട്ടിയത് എന്നും പോരാളിയായ താലൂത്തിന് ശക്തി നല്‍കിയ താബൂത്തില്‍ ഉണ്ടായിരുന്നത് തിരുശേഷിപ്പുകള്‍ ആയിരുന്നുവെന്നും വിശുദ്ധ ഖുര്ആനിക സൂക്തങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും വിവരിച്ചതാണ്. 
കൂടാതെ മുഹമ്മദ് നബി(സ) തന്‍റെ തലമുണ്ഢനം ചെയ്യുന്ന സമയം സ്വന്തം തലമുടി അനുചരന്മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവ ലഭിച്ചവര്‍ മരണ സമയം വരെ സൂക്ഷിച്ച് അവ കൊണ്ട് പുണ്ണ്യം നേടിയിട്ടുണ്ടെന്നും പിന്നീട് നേരത്തെയുള്ള വസ്വിയ്യത്ത് അനുസരിച്ച് അവരുടെ കഫണ്‍ പുടവക്കകത്ത് വെക്കപ്പെടുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. 
അതേ സമയം ഒറിജിനലുകള്‍ക്ക് വ്യാജങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരുണത്തില്‍ വ്യാജങ്ങള്‍ കൊണ്ടുനടക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

"അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കുക"; SKSSF കലക്‌ട്രേറ്റ് ബഹുജന മാര്‍ച്ച് വ്യാഴാഴ്ച

17 ന്  10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും 
കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
സര്‍വകലാശാല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ജില്ലകളില്‍ ബഹുജന മാര്‍ച്ചില്‍ മുഖ്യപ്രഭാഷകരെ നിയമിച്ചു. വി.കെ. ഹാറൂണ്‍ റശീദ് (തിരുവനന്തപുരം), ശുഐബ് നിസാമി (കൊല്ലം), ആഷിഖ് കുഴിപ്പുറം (ഇടുക്കി), ഹബീബ് ഫൈസി കോട്ടോപ്പാടം (ആലപ്പുഴ), അബ്ദുറഹീം ചുഴലി (എറണാകുളം), റശീദ് ഫൈസി വെള്ളായിക്കോട് (തൃശൂര്‍), സത്താര്‍ പന്തലൂര്‍ (പാലക്കാട്), ഒണംപിള്ളി മുഹമ്മദ് ഫൈസി (മലപ്പുറം), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കോഴിക്കോട്), മുസ്തഫ മുണ്ടുപാറ (വയനാട്) ബശീര്‍ ഫൈസി ദേശമംഗലം (കണ്ണൂര്‍), നാസര്‍ ഫൈസി കൂടത്തായ് (കാസര്‍കോട്). ബഹുജന മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

"തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന്‍ തുടക്കമായി

കോഴിക്കോട്: "തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതല പ്രമേയ ചര്‍ച്ചകള്‍, മേഖലാ സെമിനാറുകള്‍, ശാഖാതല മൗലിദ് മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പാങ്ങ്, ആഷിഖ് കുഴിപ്പുറം, കബീര്‍ ഫൈസി ഒടമല, സി.പി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ കോഴിക്കോട്ട്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കും. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പിയിന്റെ. ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 140 സംസ്ഥാന കൗണ്‍സിലര്‍ന്മാരാണ് ക്യാമ്പില്‍ സംബന്ധിക്കുക. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ കൊടക്, ദക്ഷിണകന്നഡ, ഉടുപ്പി, ഹാസ്സന്‍, ചിക്മാംഗ്ലൂര്‍, നീലഗിരി എന്നീ ജില്ലകളില്‍ നിന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ന്മാരും ക്യാമ്പില്‍ സംബന്ധിക്കും. അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ നടക്കും. ഡിസംബര്‍ 6ന് നടക്കുന്ന ഓര്‍ഗാനെറ്റ്, ട്രയിനിങ് കാമ്പില്‍ ജില്ലകളിലെ വിവിധ ഉപസമിതി ചെര്‍മാന്‍, കണ്‍വീനര്‍മാരും സംബന്ധിക്കും.

അസ്ഹരി തങ്ങളുടെ വേര്‍പാട്; നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ്

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം തങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. ബഹു ഭാഷാ പരിജ്ഞാനിയും മത വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായ തങ്ങളുടെ വിയോഗം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജന:സെക്രട്ടറി ഷഹീര്‍ ദേശമംഗലം, അഡ്വ.ഹാഫിള് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സത്താര്‍ ദാരിമി സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.

എസ്‌കെ എസ് എസ് എഫ ് തൃശൂര്‍ ജില്ലാലീഡേഴ്‌സ്‌വര്‍ക്ക്‌ഷോപ്പ് ചാവക്കാട്

തൃശൂര്‍: എസ്‌കെ എസ് എസ് എഫിന്റെശാഖാ,ക്ലസ്റ്റര്‍,മേഖല ഭാരവാഹികളായ പ്രസിഡന്റ്,ജനറല്‍സെക്രട്ടറി,വര്‍ക്കിങ്ങ് സെക്രട്ടറി,ട്രഷറര്‍, എന്നിവര്‍ക്കുളള ട്രെയ്‌നിങ്ങ് ക്യാമ്പ് 2015 നവംബര്‍ 29 ഞായറാഴ്ച കാലത്ത് 9:30 മുതല്‍ വൈകിട്ട് 5 വരെ ചാവക്കാട്‌വ്യാപാര ഭവനില്‍ വച്ച് നടക്കും.പ്രമുഖ ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കും.
എസ്‌കെ എസ് എസ് എഫ് മെമ്പര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കാനും,പുതിയയൂണിറ്റുകള്‍ക്കുളള അംഗീകാര അപേക്ഷ സ്വീകരിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ട്രെയിനിങ്ങ് ക്യാമ്പില്‍ ഉണ്ടാവുമെന്നുംബന്ധപ്പെട്ട ഭാരവാഹികള്‍ എത്തിച്ചേരണമെന്നും എസ്‌കെ എസ്എസ് എഫ് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിലൂടെഅറിയിച്ചു.
തൃശൂര്‍എംഐസിയില്‍ചേര്‍ന്ന ജില്ലാ ഭാരവാഹിയോഗം വിഖായ ചെയര്‍മാന്‍ സയ്യിദ്ഷാഹിദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു.

ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളി കരുതലോടെ കാണണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളികളെ കരുതലോടെകാണണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെഉദ്ദേശ ശുദ്ധി സംശയാസ്പദവുംദുരൂഹവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍. ഇന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അഴിക്കുള്ളിലായ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റൊരു കലാലയത്തില്‍കോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെകോഴിക്കോട് ഫറോഖ്‌കോളേജില്‍ചേര്‍ന്ന കുട്ടിയുടെതായി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത് പഠിക്കാനല്ല ആണിനെയും പെണ്ണിനെയും ഒരു ബെഞ്ചിലിരുത്തി വിപ്ലവം തീര്‍ക്കാനാണ്‌കോളേജിലെത്തിയതെന്നാണ് . 
ഇന്ത്യയിലെ ഒരു കലാലയത്തിലുമില്ലാത്ത ഈ രീതി ഫറോഖ്‌കോളേജില്‍ മാത്രംവേണമെന്ന് ശഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളുംതിരിച്ചറിയണം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ പുതിയ വിവാദങ്ങളുടെ നൂലാമാലകളില്‍കുരുക്കിടാനുള്ള നീക്കം സാംസ്‌കാരിക കേരളം ശക്തിമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

അറബിക് സര്‍വ്വകലാശാല രാഷ്ടിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണം : എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട് : യു.ഡി.എഫ് പ്രകടന പത്രകയില്‍ പ്രഖ്യാപിച്ചതും എല്‍.ഡി.എഫ് ഭരണക്കാലത്ത് നിയോഗിക്കപ്പെട്ട പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയ്തുതമായ അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് മുറുവിളി ഉയറുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് മേഖലാ തല സമര സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷിദ് ഫൈസി വെള്ളായിക്കോട്, റഫീഖ് അഹമ്മദ്, പി.എ പരീദ്കുഞ്ഞ് എറണാകളും, ഒ.പി. അഷ്‌റഫ്, സലാം ഫറോഖ്, ഹസന്‍ ഫൈസി സംസാരിച്ചു. ഡിസംബര്‍ 17ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു.

പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം : കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍

തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ പൗരസ്ത്യദേശങ്ങള്‍ വര്‍ഷങ്ങളിലൂടെ ലോകത്തിനു നല്‍കിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടേയും നേര്‍രേഖ വരച്ച ജ്ഞാന പ്രതിഭകളും അവരുടെ ഗവേഷണ സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. അറബ് ശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഓപ്റ്റിക്‌സ്) രചനയുടെ ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് യുനസ്‌കോ ആവിഷ്‌കരിച്ച പ്രകാശ വര്‍ഷം 2015 നോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും ചേര്‍ന്നാണ് ദേശീയ സെമിനാര്‍ ഒരുക്കിയത്. ഊര്‍ജ്ജതന്ത്രത്തില്‍ അഗാധ ജ്ഞാനം പകരുന്ന ഇബ്‌നു ഹൈഥമിന്റെ പ്രകാശ സിദ്ധാന്തങ്ങളുടെ അമൂല്യരചനയാണ് കിതാബുല്‍ മനാളിര്‍. ആധുനിക ശാസ്ത്ര ഗവേഷണ രംഗത്ത് വെളിച്ചം വീശുന്ന ഗ്രന്ഥം സമകാലിക ശാസ്ത്ര പഠന രംഗത്ത് അമൂല്യ സംഭാവനയാണെന്നും പൗരസ്ത്യ ശാസ്ത്ര പണ്ഡിതരുടെ ഇത്തരം കൃതികള്‍ അക്കാദമിക് തലത്തില്‍