SKSSF ഓര്‍ഗനെറ്റ് പ്രിലോഞ്ചിങ്ങ് ഇന്ന് (വ്യാഴം)

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ട്രൈനിങ്ങ് വിഭാഗമായ ഓര്‍ഗാനെറ്റിന്റെ പ്രിലോഞ്ചിങ്ങ് ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് തിരൂരങ്ങാടി മൂന്നിയൂരില്‍ വെച്ച് നടക്കും. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രീലോഞ്ചിങ്ങ് നിര്‍വഹിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ശാഹുല്‍ ഹമീദ് മേല്‍മുറി, സാലിം ഫൈസി കുളത്തൂര്‍, അബ്ദുറഹീം ചുഴലി, അഹമ്മദ് വാഫി കക്കാട്, സിദ്ധീഖ് ചെമ്മാട്, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഡോ. ജാബിര്‍ ഹുദവി, എ അശ്‌റഫ് മുസ്‌ലിയാര്‍, മുഹമ്മദ് റാസി ബാഖവി, സുലൈമാന്‍ ഫൈസി എന്നിവര്‍ പ്രസംഗിക്കും.