 |
ഇന്നത്തെ കൌമുദി മധ്യാഹ്ന പത്രം |
പാലക്കാട്: മണ്ണാര്‍ക്കാട്ട് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് സഹോദരങ്ങൾ മരിച്ചു. പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ, വെട്ടേറ്റ് കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന് നൂറുദ്ദീന്‍ (42) എന്നിവരാണ് മരിച്ചത്. നൂറുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ചും കുഞ്ഞിഹംസ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ പ്രദേശത്തെ മാർകിസ്റ്റ് പ്രവര്‍ത്തകരാണ്.

ഇവരുടെ മറ്റൊരു ജ്യേഷ്ഠ സഹോദരന് കുഞ്ഞാന് (54) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കല്ലാംകുഴി സെന്ററിലേക്ക് കാറില്‍ വരികയായിരുന്ന മൂവരെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്ന് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 |
സുന്നി സംഘർഷമാണെന്ന് ധ്വനിപ്പിച്ച്
സിറാജ് നൽകിയ ന്യൂസ് പോർട്ടൽ ഹെഡ് |
അതെ സമയം, വ്യാജ കേശ വിവാദത്തില്‍ കുരുങ്ങി കിടക്കുന്ന കാന്തപുരം വിഭാഗത്തിലെ 'മുടിഗ്രൂപ്പ്' സംഭവത്തെ സമസ്തയുടെ പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെക്കാനുള്ള ആസൂത്രിത നീക്കം കഴിഞ്ഞ ദിവസം രാത്രി തന്നെ സോഷ്യല്‍ മീഡിയകളിലൂടെ നടത്തിയിരുന്നു.
ഇതിനനുയോജ്യമായ രീതിയില്‍ സിറാജ് ഓണ്‍ലൈന്‍ പോര്‍ട്ടറില്‍ ന്യൂസ് ഹെഡും നല്‍കിയിരുന്നു.
എന്നാൽ ഇവര്‍ക്ക് വായടപ്പന്‍ മറുപടി നൽകുന്നതാണ് ഇന്നത്തെ സി.പി.എം ഹര്‍ത്താലും ടൌണില്‍ നടക്കുന്ന സി.പി.എം പ്രകടനവും. സുന്നി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്കോ കൊലപാതകങ്ങള്‍ക്കോ നാളിതുവരെ സി.പി.എം ഹര്‍ത്താല്‍ നടത്തിയിട്ടുണ്ടോവെന്നതാണിപ്പോള് ഉയരുന്ന ചോദ്യം.
ഇതോടെ പ്രതികരണ ശേഷി നഷ്ടപ്പെട്ട മുടി ഗ്രൂപ്പ് പുതിയ വ്യാഖ്യാനങ്ങളും കച്ചിതുരുമ്പും തേടുകയാണ്.