Showing posts with label Bangalore. Show all posts
Showing posts with label Bangalore. Show all posts

SKSSF ഹോസ്റ്റല്‍, ബാംഗ്ലൂര്‍


ഒരായിരം പ്രതീക്ഷകളോടെയാണ് നമ്മള്‍ മക്കളുടെ കോഴ്സും കോളെജും തിരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത വളരെ സുപ്രധാനമായ ഒരു കാര്യമാണ് *പഠനകാലത്തെ കൂട്ടുകെട്ടുകളും ജീവിത ചുറ്റുപാടും.*വിജയകരമായി ലക്ഷ്യത്തിലെത്താന്‍ മേല്‍പറഞ്ഞ ഘടകങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിന്മയുടെ പ്രലോഭനങ്ങള്‍ക്ക് പിടികൊടുക്കാതെ, ചുറ്റുപാടുമുള്ള മോഹവലയങ്ങള്‍ക്കുള്ളില്‍ അകപ്പെടാതെ, വിശ്വാസപ്രമാണങ്ങളില്‍ നിറം മങ്ങാതെ ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജ്ജവം അവന്‍ കലാലയ ജീവിതത്തില്‍ നിന്ന് നേടിയെടുക്കേണ്ടതാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായികൊണ്ടിരിക്കുന്ന ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോയേക്കാന്‍ സാധ്യതവളരെക്കൂടുതലാണ്. ഇത് മനസ്സിലാക്കി, വളര്‍ന്ന് വരുന്ന തലമുറക്ക് ദിശാബോദം നല്‍കാന്‍ ബാംഗ്ലൂര്‍ ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴിലുള്ള മികച്ച സൗകര്യങ്ങളോടുകൂടി *കുറഞ്ഞചിലവിലുള്ള ഹോസ്റ്റല്‍ സംവിധാനം* വിപുലമാക്കിയത് നിങ്ങളെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ജോലിയാവശ്യാര്‍ത്ഥവും തുടര്‍പഠനത്തിനുമൊക്കെ ബാംഗ്ലൂര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ *SKSSFന്‍റെ ബാംഗ്ലൂര്‍ ഹോസ്റ്റല്‍* സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകതകൾ: 🕌 *Islamic Atmosphere* 🏠 Well maintaind *Rooms* 🍭Clean *and* hygienic 🕋 *Masjid* close to hostel 🍗 *Kerala* Style food 🔌Unlimited *Wi-Fi* facility 👨‍👨‍👧‍👧 *Soft skill* development 📚 *School of Islamic Thoughts* -in house project 👫 *Inmates* for akhira 🤝 *Tie-up* with various institutions in bangalore 🚊 Easily *commutible* from railway station and bus station. 📞Contact : ▪ +91 8892258999 ▪ +91 9945882526 
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1910590725865918/?type=3&theater

എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന സംഗമം ഫെബ്രുവരി 28 ന് ബംഗ്ലൂരുവില്‍

ബംഗ്ലൂരു: എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിനിധി സംഗമം ഫെബ്രുവരി 28ന് ഞായറാഴ്ച ബംഗ്ലൂരുവില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന തല സംഗമത്തില്‍ പങ്കെടുക്കുക. കാലത്ത് പത്ത് മണിക്ക് സീഷെല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലാകമ്മിറ്റികളും ചാപ്റ്റര്‍ കമ്മിറ്റികളും നിലവില്‍ വന്നു കഴിഞ്ഞു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. പുതിയ കര്‍ണാടക സംസ്ഥാന കമ്മിറ്റി സംഗമത്തില്‍ നിലവില്‍ വരൂം.

SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ തസ്കിയത്ത് മീറ്റ് സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ : എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച തസ്കിയത്ത് മീറ്റിന്റെ ഉദ്ഘാടനം മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്റാഹീം സേട്ട് നിര്‍വ്വഹിച്ചു. ശിവജി നഗര്‍ ഐ.എം.എ. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് അസ്‍ലം ഫൈസി അധ്യക്ഷത വഹിച്ചു. 
'നാളേക്ക് വേണ്ടി ഒരുങ്ങുക' എന്ന വിഷയത്തില്‍ പുങ്കനൂര്‍ മന്‍ഹജുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ഉസ്താദ് ശറഫുദ്ദീന്‍ ഹുദവിയും 'ഇസ്‍ലാം ആനന്ദമാണ്' എന്ന വിഷയത്തില്‍ തോട്ടക്കര ജുമാ മസ്‍ജിദ് ഖത്തീബും എന്‍.എന്‍.പി. മാസ്റ്റര്‍ പ്രാക്ടീഷനുമായ മുതീളല്‍ഹഖ് ഫൈസിയും സംസാരിച്ചു.
എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജുനൈദ്, ജോയിന്റ് സെക്രട്ടറിമാരായ സാബിത്ത് കെ, സൈഫുദ്ദീന്‍, എസ് വൈ എസ് ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യോട്, പ്രസിഡന്റ് യൂനുസ് ഫൈസി, വൈസ് പ്രസിഡന്റുമാരായ എം.കെ. നൌഷാദ്, സിദ്ധീഖ് തങ്ങള്‍, ജോയിന്റ് സെക്രട്ടറിമാരായ ത്വാഹിര്‍ മിസ്ബാഹി, ടി.സി. മുനീര്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഉസ്താദ് ഖലീല്‍ ഫൈസി ഇര്‍ഫാനി, ജയനഗര്‍ മുസ്‍ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അസീസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Muhammed Aslam

SYS ദേശീയ സമ്മേളനം ബാംഗ്ലൂരില്‍

- Irshad kallikkad

ബാംഗ്ലൂര്‍ SYS മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ദൈവ സ്മരണയിലൂടെ ദേഹേച്ഛകളെ വെടിയുക : അസീസ് ദാരിമി കെല്ലൂര്‍

ബാംഗ്ലൂര്‍ : ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനര്‍ഥങ്ങള്‍ക്കും രോഗാതുരമായ ചുറ്റുപാടുകള്‍ക്കും മുഖ്യ കാരണം ദൈവിക സ്മരണയുടെ അപചയമാണെന്ന് അസീസ് ദാരിമി കെല്ലൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് കൗണ്‍സിലര്‍ എ.ബി ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക ഇജാസത്തോടു കൂടെ കേരളത്തില്‍ സജീവമായി നടന്ന കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ പ്രോഗ്രാം എല്ലാ മാസവും ബാംഗ്ലൂരിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. എസ്.വൈ.എസ് പ്രസിഡണ്ട് യൂനുസ് ഫൈസി അധ്യക്ഷം വഹിച്ചു. സ്വാലിഹ് കോയ്യോട് സ്വാഗതം പറഞ്ഞു. റൈഞ്ച് പ്രസിഡണ്ട് ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, മൂജീബ് ദാരിമി, ലത്വീഫ് ഹാജി, നാസിര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി, അയ്യൂബ് ഹസനി, സിദ്ദീഖ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9986072088.
- Muhammed vanimel, kodiyura

SKSSF നാഷണല്‍ സെമിനാര്‍ സമാപിച്ചു

ബാംഗ്ലൂര്‍ : സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുകയും ജാതിയുടെയും മതത്തിന്റെയും പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നിടത്തോളം സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വ. ജനറല്‍ അഡ്വ. സഫരിയാബ് ജീലാനി പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സാമൂഹിക നീതി എന്ന വിഷയത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. മുസ്‍ലിംകളുടെ സാമൂഹികാവസ്ഥ വളരെ ശോചനീയമാണെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ രാഷ്ട്രീയ മാറ്റത്തില്‍ നിരാശരാകുന്നതിനു പകരം ഐക്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ മുസ്‍ലിംകള്‍ക്ക് ആവുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഹ്‍മദ് ഫൈസി കക്കാട്, മാധ്യമം സബ് എഡിറ്റര്‍ മുനീര്‍ ഹുദവി മാവൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. നൌഷാദ് അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അസ്‍ലം ഫൈസി, സെക്രട്ടറി ജുനൈദ് കുണ്ണോത്ത്, എസ് വൈ എസ് ബാംഗ്ലൂര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യൊട്, മറ്റു ഭാരവാഹികളായ ലത്തീഫ് ഹാജി, സിദ്ധീഖ് തങ്ങള്‍, നാസര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

നബിദിനമാഘോഷിച്ചു

ബാംഗ്ലൂര്‍ : മാറത്തഹള്ളി സബീലു റഷാദ് മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നബിനാഘോഷവും കുടുംബസംഗമവും അതി വിപുലമായി ആഘോഷിച്ചു. സ്നേഹവും കാരുണ്യവും അനര്‍ത്ഥമാകുന്ന ഈ നവയുഗത്തില്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന്‍ സംഗമം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൌഷാദ് സാഹിബ്‌ ഓര്‍മ്മപ്പെടുത്തി. മൌലീദ് പാരായണം, കൂട്ടുപ്രാര്‍ത്ഥന, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദ്ദ മജ്ലിസ് എന്നിവയും നടന്നു. മദ്ഹു റസൂല്‍ പ്രഭാഷണം അയ്യൂബ് ഹസനിയും കുടുംബ സംഗമത്തില്‍ യൂനുസ് ഫൈസി സന്തുഷ്ട കുടുംബം എന്ന വിഷയത്തിലും ക്ലാസ്സ്‌ എടുത്തു. സര്‍ദാഗര്‍ സാഹിബ്‌ വിജയികള്‍ക്ക് സമ്മാനം വിതരണവും അബൂബക്കര്‍ ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ഇസ്മായില്‍, അഡ്വ. ഇല്യാസ്, സാലിഹ് കോയ്യോട്, താഹിര്‍ മിസ്ബാഹി, യാഖൂബ് അലവി, മുഷ്താഖ് അഹ്മദ് ഹുദവി, ബിശ്ര്‍ ഹുദവി, ശുഐബു ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.
- YAQOOB ALAVI

സുന്നി ബാലവേദി പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ബാംഗ്ലൂര്‍ : പാകിസ്ഥാന്‍ മിലിട്ടറി സ്‌കൂളില്‍ താലിബാാന്‍ കാപാലികരുടെ തോക്കിനിരയായി കൊല്ലപ്പെട്ട നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി തിലക്‌നഗര്‍ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്രസയില്‍ എസ് കെ എസ് ബി വി പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സുന്നി ബാലവേദി പ്രസിഡന്റ് മഫാസ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉസ്മാന്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. റഫീഖ് ഹുദവി കുരുന്നു ഹൃദയം എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. മുഹമ്മദ് ഖാസിമി വാണിമേല്‍ നേതൃത്വം നല്‍കി.
- Muhammed vanimel, kodiyura

ആത്മീയ ചൂഷകരെ കരുതിയിരിക്കുക : മംഗലാപുരം ഖാസി

ബാംഗ്ലൂര്‍ : ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ജീവിതമായിരുന്നു നമ്മുടെ പൂര്‍വ്വ സൂരികളായ പണ്ഢിതന്മാര്‍ നമുക്ക് കാണിച്ച് തന്നതെന്നും ആ വഴിയില്‍ നിന്നും വ്യതിചലിച്ചു പോയവര്‍ ആത്മീയ വഴിയില്‍ നിന്നും അകന്ന് പോയവരാണെന്നും മംഗലാപുരം ഖാസി താഖ അഹ്മദ് മൗലവി പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ മത സംഹിതകളെ നശിപ്പിച്ചു കളയുന്ന ഇത്തരം ചൂഷകരെ സമൂഹം കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മംഗലാപുരം മുന്‍ മേയര്‍ അശ്‌റഫ് കെ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് യൂനുസ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ദാരിമി, സ്വാലിഹ് കൊയ്യോട്, എം.കെ നൗഷാദ്, ലത്തീഫ് ഹാജി, നാസിര്‍ ഹാജി, ശംസുദ്ദീന്‍ കൂടാളി, താഹിര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura

ഹാശിം തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ : ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദില്‍ ജുമുഅ നിസ്‌കാരാനന്തരം സമസ്ത കണ്ണൂര്‍ ജില്ലാ ട്രഷററും കണ്ണൂര്‍ ജില്ലാ നാഇബ് ഖാസിയുമായ ബഹു: ഹാശിം കുഞ്ഞി തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും നടന്നു. ബാംഗ്ലൂര്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി സാലിഹ് ഫൈസി ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്വീഫ് ഹാജി, വി.സി കരീം ഹാജി, ബാവ ഹാജി, ശമീം തുടങ്ങിയവര്‍ സംബന്ധിച്ചു.
- Muhammed vanimel, kodiyura

ബാംഗ്ലൂര്‍ റൈഞ്ച് പഠന ക്ലാസ് സംഘടിപ്പിച്ചു

വിട്ടുവീഴ്ച്ച മുഖ മുദ്രയാക്കുക : ഖാലിദ് ഫൈസി ചേരൂര്‍

ഖാലിദ് ഫൈസി ചേരൂര്‍ സംസാരിക്കുന്നു
ബാംഗ്ലൂര്‍ : മികച്ച ഒരു സംഘാടകന്‍ ആയിത്തീരാന്‍ വിട്ടുവീഴ്ച്ചാ മനോഭാവം ജീവിത മുഖമുദ്രയാക്കണമെന്ന് 'ഹിക്മ' കൗണ്‍സിലിംഗ് വൈസ് ചെയര്‍മാന്‍ ഖാലിദ് ഫൈസി ചേരൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ & മാനേജ്‌മെന്റിന്റെ കീഴില്‍ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും വേണ്ടി യശ്വന്തപുരം കേരള മസ്ജിദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂര്‍ റൈഞ്ച് മുഫത്തിശ് ഉമര്‍ ദാരിമി പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, അബൂ സഈദ് ഹുസൈന്‍ മൗലവി, അബ്ദുല്‍ ലത്തീഫ് ഹാജി, വി.കെ അബ്ദുല്‍ നാസിര്‍, ടി.സി സിറാജ് എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura

ബാംഗ്ലൂര്‍ റൈഞ്ചിന് പുതിയ ഭാരവാഹികള്‍

ബാംഗ്ലൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബാംഗ്ലൂര്‍ റൈഞ്ച് ജനറല്‍ ബോഡി യോഗവും അനുസ്മരണവും മോത്തി നഗര്‍ എം.എം.എ. ആസ്ഥാനത്ത് വെച്ച് നടന്നു. ബാംഗ്ലൂര്‍ റൈഞ്ച് മുഫത്തിശ് ഉമര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഖലീല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഹാജി, ശംസുദ്ദീന്‍ കൂടാളി, അയ്യൂബ് ഹസനി, നാസര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായി ഖലീല്‍ ഫൈസിയും സെക്രട്ടറിയായി സ്വാലിഹ് ഫൈസി ഇര്‍ഫാനിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : യൂനുസ് ഫൈസി, പി.എം. മുഹമ്മദ് മൌലവി (വൈ.പ്രസി). അയ്യൂബ് ഹസനി, ഫാറൂഖ് മയ്യില്‍(ജോ.സെക്ര). ശംസുദ്ദീന്‍ കൂടാളി (ട്രഷറര്‍). സൈതലവി മുസ്ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍). അശ്റഫ് മൌലവി (വൈ.ചെയര്‍മാന്‍).
സമസ്ത മുശാവറ അംഗം ഒ.കെ. അര്‍മിയാ ഉസ്താദ്, സമസ്ത ചീഫ് ഖാരിഅ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം ഉമര്‍ ദാരിമി നടത്തി. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സമസ്ത പൂര്‍വ്വ സൂരികളുടെ ജീവിതം നാം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം പത്ര പ്രചരണ പ്രവര്‍ത്തനം നടത്താനും വരിക്കാരെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. യാഖൂബ് ഇ അലവി, ഫാറൂഖ് മയ്യില്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura

യാത്രയയപ്പ് നല്‍കി

ബാംഗ്ലൂര്‍ : തുടര്‍പഠനാര്‍ത്ഥം തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്ന മുഹമ്മദ് വാഫി വാണിമേലിന് തിലക് നഗര്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്റസാ വിദ്യാര്‍ത്ഥികളും അധ്യാപകരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. റഫീഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് പ്രസംഗത്തില്‍ മുഹമ്മദ് വാഫി വിദ്യകൊണ്ട് വിനീതരാവുക എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഇസ്ലാമിക പ്രബോധനത്തിന്റെ നൂതന സാധ്യതകളെ കുറിച്ചും പുതിയ യുവ തലമുറയെ നന്മയുടെ വഴിയില്‍ വാര്‍ത്തെടുക്കുന്ന മഹല്ല് സംവിധാനത്തെ കുറിച്ചും ഡിപ്ലോമ നല്‍കുന്ന 8 മാസത്തെ കോഴ്സാണ് തുര്‍ക്കി മുസ്ലിം യൂണിവേഴ്സിറ്റി നല്‍കുന്നത്. അബ്ദുല്‍ അസീസ് ഹാജി, യൂനുസ് ഫൈസി, ഉസ്മാന്‍ ഫൈസി, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
- Muhammed vanimel, kodiyura

ഒ.കെ. അര്‍മിയാഅ് ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ : മാറത്തഹള്ളി സബീലു റശാദ് മദ്റസയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഒ.കെ. അര്‍മിയാഅ് ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു. മുശ്താഖ് അഹ്മദ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. യാഖൂബ് അലി സ്വാഗതവും മുഹമ്മദ് ബിശ്റ് ഹുദവി നന്ദിയും പറഞ്ഞു.
- YAQOOB ALAVI

അതി ജീവനത്തിന് പൂര്‍വ്വ സൂരികളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുക : ബശീര്‍ ഫൈസി ദേശമംഗലം

എം.എം.എ ജനറല്‍ സെക്രട്ടറി എ.ബി
ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു
ബാംഗ്ലൂര്‍ : വൃതം ലക്ഷ്യമിടുന്നത് മനുഷ്യന്റെ സമ്പൂര്‍ണ്ണ സംസ്‌കരണമാണെന്നും അത് സാധ്യമാകണമെങ്കില്‍ ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ്, കെ.കെ ഹസ്‌റത്ത് തുടങ്ങിയ മഹാന്‍മാര്‍ കാത്തു സൂക്ഷിച്ച പൈതൃകം നില നിര്‍ത്തണമെന്നും SKSSF സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ബശീര്‍ ഫൈസി ദേശമംഗലം പറഞ്ഞു. SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ കമ്മറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പില്‍ വെച്ച് അതിജീവനത്തിന് ആദര്‍ശ ബോധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യ സെഷനില്‍ മന്‍ഹജുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഷ്ഠാനങ്ങളുടെ ആത്മാവ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഡബ്ള്‍ റോഡ് എം.എം.എ മസ്ജിദില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ സെക്രട്ടറിയും കെ.എം.സി.സി പ്രസിഡന്റുമായ എ.ബി ഖാദര്‍ ഹാജി നിര്‍വ്വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് അസ്‌ലം ഫൈസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് എം.എം.എ ഖതീബ് ഉസ്താദ് മാണിയൂര്‍ അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ജുനൈദ്, സ്വാലിഹ് ഫൈസി,  റഷീദ് മൗലവി, ശംസുദ്ദീന്‍ കൂടാളി, ടി.സി സിറാജ്, വിന്റേജ് നാസിര്‍, സിദ്ദീഖ്, സൈഫുദ്ദീന്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സമസ്ത മുന്‍ പ്രസിഡന്റായിരുന്ന കെ.കെ ഹസ്രത്ത് അനുസ്മരണവും പ്രാര്‍ത്ഥനയും നടന്നു.
- Muhammed vanimel, kodiyura

ബാംഗ്ലൂര്‍ ചാപ്റ്റര്‍ SKSSF തസ്കിയത്ത് ക്യാമ്പ് വിജയിപ്പിക്കുക

ബാംഗ്ലൂര്‍ : SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാമ്പ് ഇന്ന് (ഞായര്‍) ഡബിള്‍റോഡ് കെ.എസ്. ഗാര്‍ഡന്‍ എം.എം.എ മസ്ജിദില്‍ വെച്ച് നടക്കുന്നു. സമസ്തയുടെ കീഴിലുള്ള മുഴുവന്‍ സംഘടനകളും പരിപാടിയുടെ വിജയത്തിന് പരിശ്രമിക്കണമെന്ന് ബാംഗ്ലൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഖലീല്‍ ഫൈസി, സെക്രട്ടറി സ്വാലിഹ് ഫൈസി, ട്രഷറര്‍ ലത്വീഫ് ഹാജി എന്നിവര്‍ അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് ഇഫ്താര്‍ സംഗമത്തോടെ അവസാനിക്കും. 2 മണി വരെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുമെന്നും SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8050298554.
- Muhammed vanimel, kodiyura

SKSSF കാമ്പസ് വിംഗ് കാമ്പയിനുകള്‍ ജൂലൈ 1 മുതല്‍

ബാംഗ്ലൂര്‍ : തുടര്‍ പഠനാര്‍ത്ഥവും മറ്റും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മ്മികതയുടെയും നീതിയുടെയും ശബ്ദമുയര്‍ത്തിക്കൊണ്ട് മോറല്‍ റവല്യൂഷന്‍ ഫോര്‍ കാമ്പസ് ഡെവലപ്മെന്റ് എന്ന പ്രമേയത്തില്‍ SKSSF കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിവിധ കാമ്പയിനുകള്‍ക്ക് ജൂലൈ 1 മുതല്‍ തുടക്കം കുറിക്കും. മെമ്പര്‍ഷിപ്പ് കാമ്പയിന്‍, റമളാന്‍ കാമ്പയിന്‍, പേഴ്സണല്‍ ഡവലപ്മെന്റ് ക്ലാസ്സുകള്‍, പുതിയ ആന്റീറാഗിംഗ് ക്സോഡ് രൂപീകരണം, സ്പെഷ്യല്‍ ഇസ്ലാമിക് ക്ലാസുകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ജൂലൈ 6 ന് SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാമ്പ് 2014 വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഉപരിപഠനാര്‍ത്ഥം ബാംഗ്ലൂരിലെത്തിയ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് സംബന്ധമായ വിഷയങ്ങള്‍, റാഗിംഗ് സംബന്ധമായ കേസ് ഫയലിംഗ്, യാത്രാ സംബന്ധമായ ഡയറക്ഷന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്ക് കാമ്പസ് വിംഗ് ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ : 08123401706, 08892805058, ഇമെയില്‍ : skssfblrhelpdesk@gmail.com
കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതുവര്‍ഷത്തില്‍ കൂടുതല്‍ ഹോസ്റ്റര്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി SKSSF ഹെല്‍പ്ഡെസ്ക് കണ്‍വീനര്‍ ശഹഫാദ് വില്ലനൂര്‍ അറിയിച്ചു. റംസാന്‍ മാസത്തിലെ പ്രത്യേക ആരാധനയായ തറാവീഹ് നിസ്കാരത്തിന് വേണ്ടി വാഫി, ഹുദവി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്രഗല്‍ഭരായ ഇമാമുമാരെ ആവശ്യമുള്ളവര്‍ക്കും ഹെല്‍പ് ഡെസ്കിനെ സമീപിക്കാമെന്ന് ചാപ്റ്റര്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് 8123401706.
- Muhammed vanimel, kodiyura

എന്‍ട്രന്‍സ് പരീക്ഷ; ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥി പ്രവാഹം

ബാംഗ്ലൂര്‍ : കര്‍ണാടകയിലെ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ബാംഗ്ലൂര്‍ SKSSF ഹെല്‍പ്പ് ഡസ്‌ക്ക് ഒരു ആശ്വാസമായി. കേരളത്തില്‍ നിന്നും നിരവധി പേരാണ് ബാംഗ്ലൂരിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നത്. പുതുതായി ബാംഗ്ലൂരിലെത്തിയ പരീക്ഷാര്‍ഥികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും യാത്ര താമസ സൗകര്യങ്ങള്‍ക്കും SKSSF ഹെല്‍പ്പ് ഡസ്‌ക്ക് നേതൃത്വം നല്‍കി. ഉപരി പഠനാര്‍ഥം ബാംഗ്ലൂരില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബദ്ദശ്രദ്ധരാകണമെന്നും ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി skssfblrhelpdesk@gmail. com ബന്ധപ്പെടാമെന്നും ശഹഫാദ് വില്ലനൂര്‍, സയ്യിദ് ഖാസിം തങ്ങള്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 08123401706.
- Muhammed vanimel, kodiyura