ഷാർജ:ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ 41 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആൻമേരി ഷിമ്മലിൻ്റെ മുഹമ്മദ് അവൻ്റെ തിരുദൂതർ(വിവർത്തനം- എ.പി കുഞ്ഞാമു), ഡോ. അക്റം നദ് വിയുടെ അൽമുഹദ്ദിസാത് വിവർത്തനം, എം. നൗഷാദ് ഖവാലികളെക്കുറിച്ച് രചിച്ച സമാഏ ബിസ്മിൽ, നൂർദാൻ ദംലയുടെ മുത്തുനബിയോടൊപ്പം 365 ദിനങ്ങൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വി.ഡി സതീശൻ എം.എൽ.എ, എ.പി അബ്ദുൽ വഹാബ് എം.പി, ടി.എൻ പ്രതാപൻ എം.പി, രമേശ് ചെന്നിത്തല, ദുബൈ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുല്ല ശംസി, ഷാർജാ യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ. അബുസ്സമീഅ അൽ അനീസ്, എൻ.പി ഹാഫിസ് മുഹമ്മദ്, നവാസ് പുനൂർ, സിംസാറുൽ ഹഖ് ഹുദവി, നൗഷാദ് പുഞ്ച, മുജീബ് ജൈഹൂൻ തുടങ്ങിയവർ വിവിധ വേളകളിൽ സംസാരിച്ചു.
സഫാരി ഗ്രൂപ്പ് ചെയർമാൻ സൈനുൽ ആബിദ്, സെയ്ഫ് ലൈൻ ഗ്രൂപ്പ് എം.ഡി അബൂബക്ർ കുറ്റിക്കോൽ, സൂപ്പി ഹാജി, അശ്റഫ് താമരശ്ശേരി, കരീം കക്കോവ്, ശരീഫ് ഹുദവി, അശ്റഫ് ഹുദവി, ശൗക്കത്ത് ഹുദവി, റഫീഖ് ഹുദവി, ശുക്കൂര്‍ ഹുദവി, സൈനുദ്ദീന് ഹുദവി മാലൂര്‍, റഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഹസീബ് ഹുദവി, ശഫീഖ് ഹുദവി വെളിമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.
Showing posts with label Sharjah. Show all posts
Showing posts with label Sharjah. Show all posts
ഷാർജ അന്താരാഷ്‌ട്ര പുസ്തക മേള:ഗൾഫ് സത്യധാര പവലിയൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
ഷാർജ: ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഗൾഫ് സത്യധാര പവലിയൻ (Hall 7,Stall:ZD 10) എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
SKSSF UAE നാഷണൽ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,നവാസ് പുനൂർ (ചീഫ് എഡിറ്റർ സുപ്രഭാതം),ഷാർജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോൺസൺ,മോഹൻകുമാർ (ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ്), സൈനുൽ ആബിദ് (സഫാരി ഗ്രൂപ്പ്), അൻവർ നഹ (യു എ ഇ കെഎംസിസി),തൽഹത്ത്( ഫോറം ഗ്രൂപ്പ് ),എഎ കെ മുസ്തഫ,സുലൈമാൻ തുടിമ്മൽ (യുണിക് ഗ്രൂപ്പ്),ശിയാസ് സുൽത്താൻ (പബ്ലിഷർ ഗൾഫ് സത്യധാര),കബീർ ചാന്നങര,ടിവി നസീർ (ഷാർജ കെ എം സി സി),റസാഖ് വളാഞ്ചേരി,ഹൈദറലി ഹുദവി (ഗൾഫ് സത്യധാര) ശൗഖത്തലി ഹുദവി (ദുബൈ സുന്നി സെന്റർ), നൗഷാദ് ഫൈസി (അജ്മാൻ SKSSF),ജലീൽ എടകുളം (ദുബൈ SKSSF)ഹസൻ രാമന്തളി (വിഖായ),നുഹ്മാൻ തിരൂർ (സർഗലയ),മൊയ്തു സിസി,ഇസ്മാഈൽ ഹാജി എടച്ചേരി,ഒ കെ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.
പവലിയന് നേതൃത്വം നൽകുന്ന ഷാർജ SKSSF ഭാരവാഹികളായ സുലമാൻ ബാവ,കരീം കൊളവയൽ,ഫൈസൽ പയ്യനാട്,എം പി കെ പള്ളംങ്കോട് ,ശാക്കിർ ഫറോക്ക്,റസീഫ് പുറക്കാട്,ശഫീഖ് ചെറൂര് ,സഫീർ ജാറംകണ്ടി,ടിപികെ ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
തുടർച്ചയായി എഴാം തവണയാണ് ഗൾഫ് സത്യധാരയുടെ പവലിയൻ മേളയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. UAE എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഗൾഫ് സത്യധാര.

സ്രഷ്ടാവിനെ അനുസരിക്കുന്ന അടിമയാവുക: ജിഫ്‌രി തങ്ങൾ
ഷാർജ: സ്രഷ്ടാവിന്റെ സാമീപ്യം നേടാൻ അവസരമൊരുക്കുന്ന അനുഷ്ഠാന കർമ്മങ്ങളെ കേവലം ചടങ്ങുകളിൽ ഒതുക്കുമ്പോൾ അല്ലാഹുവിനെ അറിയാനും അനുസരിക്കാനും ഉള്ള അവസരങ്ങൾ നഷ്ടപ്പെടുമെന്ന്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലൗകിക ജീവിതത്തിന്റെ തിരക്കുകൾ കൊണ്ട് ആരാധന കർമ്മങ്ങൾ അവഗണിക്കപ്പെടരുതെന്നും ക്ഷമയും സഹനവും കൊണ്ട് അനുഷ്ഠാന കർമ്മങ്ങളുടെ പൂർണ്ണത കൈവരിക്കാൻ കഴിയണമെന്നും തങ്ങൾ പറഞ്ഞു.
ജീവിതത്തിന്റെ സർവ കാര്യങ്ങളും പ്രയാസ രഹിതമാവാൻ ഈമാനിന്റെ പ്രഭ കൊണ്ട് ഹൃദയത്തെ നിറക്കുക. എങ്കിൽ ആരാധനകളെ ആസ്വദിക്കാൻ കഴിയുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
യു എ ഇ പ്രസിഡന്റിന്റെ റമളാൻ അതിഥിയായി എത്തിയ തങ്ങളുടെ പ്രഭാഷണം ശ്രവിക്കാൻ എത്തിയ വിശ്വാസി സഹോദരങ്ങളെ കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു.
അഹ്മദ് സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ശുഐബ് തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. UM ഉസ്താദ്,കുട്ടി ഹസൻ ദാരിമി, ജോൺസൺ (പ്രസിഡൻറ് IAS), അബ്ദുല്ല മല്ലിച്ചേരി ( ജനറൽ സെക്രട്ടറി(IAS)TK. അബ്ദുൽ ഹമീദ് , നിസാർ തളങ്കര, അബ്ദുൽ ജലീൽ ദാരിമി ദുബൈ, മിഥുലാജ് റഹ്മാനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
അബ്ദുല്ല ചേലേരി സ്വാഗതവും അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaq kunnakkavu

യു എ ഇ പ്രസിഡന്റിന്റെ അതിഥി സയ്യിദ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഭാഷണം ഇന്ന് ഷാർജയിൽ
ഷാർജ: യു എ ഇ പ്രസിഡന്റിന്റെ അതിഥിയായി എത്തിയ സമസ്ത കേരളം ജംയ്യത്തുൽ ഉലമ പ്രസിഡന്റ്
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് രാത്രി പത്ത് മണിക്ക് (31/05/2018, വ്യാഴം) ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ പ്രഭാഷണം നടത്തും.
അറബ് പ്രമുഖരും മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരും പങ്കെടുക്കുന്ന പ്രഭാഷണ വേദി ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഷാർജയിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യവും സ്ത്രീകൾക്ക് പ്രത്യക ഇരിപ്പിട സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 055-5772242
- ishaq kunnakkavu
- ishaq kunnakkavu
യുഎഇ പ്രസിഡന്റിന്റെ അതിഥി ജിഫ്രി തങ്ങളുടെ റമളാൻ പ്രഭാഷണം 31ന് ഷാർജയിൽ
ഷാർജ : യുഎഇ പ്രസിഡന്റിന്റെ അഥിതിയായി എത്തിയ "സമസ്ത" പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മെയ് 31ന് രാത്രി പത്ത് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും. മത സാമൂഹിക രാഷ്ട്രീയ മേഖകളിലെ പ്രമുഖർ പങ്കെടുക്കും. വിവിധ എമിറേറ്റ്സുകളിലെ തങ്ങളുടെ പ്രഭാഷണ വേദികൾ ജന സാന്നിധ്യം കൊണ്ട് ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ നേടി കഴിഞ്ഞു.
ഷാർജയിലെ പ്രഭാഷണ സദസ്സ് വമ്പിച്ച വിജയമാക്കുന്നതിന് വേണ്ടി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ കൺവെൻഷൻ SKSSF ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെന്റർ ഭാരവാഹികൾ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജില്ലാ ഏരിയ തല ഭാരവാഹികൾ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികൾ: രക്ഷാധികാരികൾ: സയ്യിദ് ശുഹൈബ് തങ്ങൾ, ചേറൂർ അബ്ദുൽ ഖാദർ മൗലവി, ബഷീർ ഹാജി (ഭീമ), അബ്ദുൽ ഹമീദ്. ടി. കെ, നിസാർ തളങ്കര, മൂസ പള്ളിക്കര, അബ്ദുല്ല മല്ലിച്ചേരി, സഹദ് പുറക്കാട്, ഹാഷിം നൂഞ്ഞേരി. ചെയർമാൻ: അഹമദ് സുലൈമാൻ ഹാജി, ജനറൽ കൺവീനർ: അബ്ദുല്ല ചേലേരി, വർക്കിംഗ് കൺവീനർ: അബ്ദുൽ റസാഖ് വളാഞ്ചേരി, ട്രഷറർ: അബ്ദുൽ റഷീദ് ബാഖവി, വൈസ് ചെയർമാൻ: ഖലീൽ റഹ്മാൻ കാശിഫി, ത്വാഹാ സുബൈർ ഹുദവി, ഡോ: ഹാരിസ് ഹുദവി, ജംഷാ ദ് ഹുദവി, റസാഖ് ഹാജി റുവൈസ്, അബ്ദുൽ റസാഖ് തുരുത്തി, മൊയ്തു സി സി, ഹനീഫ് ഹാജി, അക്ബർ ചെറുമുക്ക്, അബ്ദുൽ ഖാദർ (Etisalat), അബ്ദുൽ ഖാദർ (Sewa), അബ്ബാസ് കുന്നിൽ, മുസ്തഫ മുട്ടുങ്ങൽ, KT K മൂസ, അബ്ദുൽ ഖാദർ ചക്കനകത്ത്, ത്വയ്യിബ് ചേറ്റുവ, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, സുലൈമാൻ ബാവ, അബ്ദുൽ ഹമീദ് കൈപ്പമംഗലം, M P K പള്ളങ്കോട്, അബ്ദുൽ ലത്തീഫ് റിപ്പൺ. ജോ. കൺവീനർ: ഇസ്ഹാഖ് കുന്നക്കാവ്, അഷ്റഫ് ദേശമംഗലം, ഫൈസൽ പയ്യനാട്, ഹകീം TPK, ഷാഹുൽ ഹമീദ് ചെമ്പരിക്ക, സുഹൈൽ വലിയ, ഇബ്റാഹീം OK, ഷാകിർ ഫറോക്ക്, ഷംസുദ്ദീൻ കൈപ്പുറം, അലി കണ്ണൂർ, റാഫി മൗലവി, അബ്ദുൽ സലാം കൂടല്ലൂർ, ഹാഷിം വയനാട്, മഹ്മൂദ് ചൂലൂർ, ഇസ്ഹാഖ് താമരശ്ശേരി, അഹ്മദ് പാലത്തുംകര, ഷഫീഖ് ചേറൂർ.
സബ് കമ്മിറ്റികൾ:
Media & Advertising: ചെയർമാൻ: അബ്ദുൽ റസാഖ് തുരുത്തി, കൺവീനർ: ഫൈസൽ പയ്യനാട്, അംഗങ്ങൾ: ഇസ്മായിൽ കൈപ മംഗലം, റംസി മഞ്ചേരി, മുനീർ ഒതുക്കുങ്ങൽ, സുഹൈർ അസ്ഹരി, ആബിദ് യമാനി, അബ്ദുൽ സലാം മൗലവി കണ്ണൂർ, സുലൈമാൻ ബാവ, അബ്ദുൽ ഹമീദ് കൈപ്പ മംഗലം, M P K പള്ളങ്കോട്, അബ്ദുൽ ലത്തീഫ് റിപ്പൺ, അലിപ്പ. Ind. Area, ഷാ മുക്കൂട്, ഷാദ് Al Nahda, അഷ്റഫ് Al Nahda.
Transportation: ചെയർമാൻ: അബ്ദുൽ റസാഖ് വളാഞ്ചേരി, കൺവീനർ: സൂഹൽ വലിയ, അംഗങ്ങൾ: ഷാഹുൽ ഹമീദ്, ഖൽഖു റഹ്മാൻ, AG. അബ്ദുല്ല,
Volunteer: ചെയർമാൻ : ഹംസ മുക്കൂട്, കൺവീനർ: അസ്‌ലം വേങ്ങര,
Food & Refreshment: ചെയർമാൻ: മൊയ്തു സി സി, കൺവീനർ: അഷ്റഫ് ദേശമംഗലം, അംഗങ്ങൾ: അബ്ദുൽ ഖാദർ, ഷാകിർ ഫറോക്ക്, കരീം കൊളവയൽ.
Reception: ചെയർമാൻ: ഖലീൽ റഹ്മാൻ കാശിഫി, കൺവീനർ: ത്വാഹാ സുബൈർ ഹുദവി.
Stage& Program: ചെയർമാൻ : സയ്യിദ് ശുഹൈബ് തങ്ങൾ, കൺവീനർ: ജംഷാദ് ഹുദവി, അംഗങ്ങൾ: ഹകീം TPK, ഇസ്ഹാഖ് കുന്നക്കാവ്.
Finance: ചെയർമാൻ: അഹമദ് സുലൈമാൻ ഹാജി, കൺവീനർ: അക്ബർ ചെറുമുക്ക്, അംഗങ്ങൾ: റഷീദ് ബാഖവി, ഹനീഫ് ഹാജി, ഉമർ, ആബിദ് യമാനി.

ഷാർജ SKSSF മലപ്പുറം ജില്ല ഖത്മുൽ ഖുർആൻ രണ്ടാം വാർഷിക സമ്മേളനം; മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും
ഷാർജ: SKSSF മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഖത്മുൽ ഖുർആൻ സദസ്സിനെ രണ്ടാം വാർഷിക സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീർ ഹുദവി വിളയിൽ മുഖ്യതിഥിയായി പങ്കെടുത്ത് "ലോകം ഖുർആനിലേക്ക്" എന്ന പ്രമേയത്തിൽ പ്രഭാഷണം നിർവഹിക്കും.
കുറഞ്ഞ കാലം കൊണ്ട് വ്യതസ്തമായ പ്രവർത്തനങ്ങളുമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ഘടകത്തിന് കീഴിലുള്ള മാസാന്ത ഖത്മുൽ ഖുർആൻ സദസ്സ് വിശ്വാസി സഹോദരങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ട് ശ്രദ്ദേയമാണ്.
സെന്റർ ഓഡിറ്റോയതിൽ നടന്ന സ്വാഗത സംഘ യോഗത്തിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ആബിദ് യമാനി അധ്യക്ഷത വഹിച്ചു.
അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, മൊയ്തു സി സി, റസാഖ് തുരുത്തി, ഹകീം ടി പി കെ, ഫൈസൽ പയ്യനാട് ഇസ്‌ഹാഖ് കുന്നക്കാവ്
തുടങ്ങിയവർ പങ്കെടുത്തു. റാഫി അരീക്കോട് സ്വാഗതവും സയ്യിദ് സാദിഖ് തങ്ങൾ നന്ദിയും പറഞ്ഞു.
- ishaq kunnakkavu
- ishaq kunnakkavu
ഷാർജ SKSSF തൃശ്ശൂർ ജില്ലക്ക് പുതിയ നേതൃത്വം. വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി.
ഷാർജ: തൃശ്ശൂർ ജില്ല SKSSF വാർഷിക കൗൺസിലിനോടനുബന്ധിച്ചു നടത്തിയ വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി. പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ: ഹാരിസ് ഹുദവി പ്രഭാഷണം നടത്തി. അബ്ദുളള ചേലേരി, സുലൈമാൻ ഹാജി, അബ്ദുൽ റസാഖ് വളാഞ്ചേരി, ഫൈസൽ പയ്യനാട്, ഷാഹുൽ ഹമീദ് ചെമ്പിരിക്ക, അഷറഫ് ദേശമംഗലം, സുഹൈൽ വലിയ, ഷാക്കിർ ഫറോക്ക്, അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. മെമ്പർഷിപ്പ് ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന കൗൺസിലിൽ നിന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: അബ്ദുൾ ഹമീദ് കൈപ്പമംഗലം,
ജനറൽ സെക്രട്ടറി: മഹ്മൂദ് ചൂലൂർ,
ട്രഷറർ : മുനീഫ് പഴുന്നാന,
വർക്കിംഗ് സെക്രട്ടറി: ഷംനാദ് കാര.
- ishaq kunnakkavu
- ishaq kunnakkavu
ഷാർജ - മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികൾ
ഷാർജ: എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഷാർജ - മലപ്പുറം ജില്ലാ വാർഷിക കൗണ്‍സിൽ മീറ്റ് ആബിദ് യമാനിയുടെ അധ്യക്ഷതയിൽ റസാഖ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അരീക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ സുഹൈൽ വലിയ , ശംസുദ്ധീൻ കൈപ്പുറം എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാഫിള് ത്വാഹാ സുബൈർ ഹുദവി, ഡോ: ഹാരിസ് ഹുദവി,മൊയ്തു സി സി, ഹകീം ടി പി കെ, ഫൈസൽ പയ്യനാട് എന്നിവർ സംസാരിച്ചു. ഷഫീഖ് പെരിന്തൽമണ്ണ സ്വാഗതവും മഹ്മൂദ് വാഫി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ : പ്രസിഡന്റ്: ആബിദ് യമാനി വളപുരം വൈ: പ്രസിഡാന്റ്: റംഷി മഞ്ചേരി, ഹാഫിള് സുഹൈർ അസ്ഹരി എടപ്പാൾ, അസ്ലം വേങ്ങര, മുഹമ്മദ് ജംഷാദ് ഏലംകുളം ജന : സി ക്രട്ടറി: മുഹമ്മദ് അബ്ദു റാഫി അരീക്കോട് വർക്കിംഗ് സിക്രട്ടറി: മഹ് മൂദ് വാഫി ചോക്കാട് ജോ:സിക്രട്ടറി: മുനീർ ഹുദവി, ഇർഷാദലി ഹുദവി, ഷഫീഖ് പെരിന്തൽമണ്ണ യാസിർ ചൂനൂർ ട്രഷറർ: സയ്യിദ് സ്വാദിഖ് തങ്ങൾ രക്ഷാധികാരികൾ: ചെയർമാൻ: ഹാഫിള് ത്വാഹ സുബൈർ ഹുദവി വൈ: ചെയർമാൻ: ബഷീർ ബാഖവി ഒളവട്ടൂർ, മുഹമ്മദ് ഫൈസി , ലത്വീഫ് ഫൈസി മേലാറ്റൂർ കൺവീനർ: അക്ബർക്ക ചെറുമുക്ക് ജോ: കൺവീനർ: അബ്ദുല്ല മാണൂർ, അബ്ദുൽ ഖാദർ കോട്ടക്കൽ, കുഞ്ഞിമുഹമ്മദ് പാലപ്പെട്ടി

ഷാര്‍ജ മനുഷ്യ ജാലിക ശ്രദ്ധേയമായി; വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്‍റെ മേല്‍വിലാസം നല്‍കുന്നത് അപകടകരം : നാസര്‍ ഫൈസി കൂടത്തായി
ഷാര്‍ജ : മാനുഷിക മൂല്യങ്ങളുടെ നിലനില്‍പ്പ് ഇല്ലാതെയാക്കി മനുഷ്യര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നവരെ മതങ്ങളുടെ പേരില്‍ പരിചയപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് എസ് .വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
വ്യത്യസ്ത മതങ്ങളുടെ വിശ്വാസ വൈവിധ്യങ്ങള്‍ക്കിടയിലും കാത്തുസൂക്ഷിക്കുന്ന മതേതരത്വമാണ് ലോക രാഷ്ട്രങ്ങളിക്കിടയില്‍ ഇന്ത്യയുടെ മഹത്വം. പലപ്പോഴായി പോറലേറ്റിട്ടുണ്ടെങ്കിലും വര്‍ത്തമാന ഇന്ത്യയുടെ ഭരണ മേലാളന്മാരുടെ വിവാദ പ്രസ്താവനകളും "ഘര്‍വാപ്പസി"യുടെ ശക്തികള്‍ക്ക് കൂട്ട് നില്‍ക്കലും മതേതര ഭാരതത്തിന്‍റെ ഭാവിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ മുസ്ലിം ഭരണാധികാരികള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ ഇന്ത്യയെയാണ് പഠിപ്പിക്കുന്നത്. തീവ്രവാദവും ഭീകര വാദവും അകറ്റി നിര്‍ത്തി ഓരോ മത വിശ്വാസിക്കും അവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്‍റെ ജാലികകള്‍ എന്നുമെന്നും നിലനില്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാര്‍ജ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച " മനുഷ്യ ജാലിക"യില്‍ "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ " എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ചേലേരിയുടെ അധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ഹാഖ് കുന്നക്കാവ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സബീല്‍ പരിയാപുരം ജാലിക ഗാനം ആലപിച്ചു.
അഡ്വ: വൈ. എ റഹീം, അബ്ദുള്ള മല്ലിച്ചേരി, ബാവു ബഷീര്‍ ജാലികക്ക് ആശംസകള്‍ നേര്‍ന്നു. നവാസ് ദാരിമി, ചേറൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സുലൈമാന്‍ ഹാജി, റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊയ്തു സി സി, ഖലീല്‍ റഹ്മാന്‍ കാഷിഫി എന്നിവര്‍ സംബന്ധിച്ചു. ആബിദ് യമാനി, ശാകിര്‍ ഫറോക്ക്, ഷാഹുല്‍ ഹമീദ്, ഹകീം ടി പി കെ എന്നിവര്‍ ജാലികക്ക് നേതൃത്വം നല്കി. അബ്ദുല്‍ സലാം മുസ്ലിയാര്‍ സ്വാഗതവും അഷ്‌റഫ് ദേശമംഗലം നന്ദിയും പറഞ്ഞു.
- ishaqkunnakkavu
ഷാര്‍ജ SKSSF മനുഷ്യ ജാലിക ഇന്ന് റോളയില്‍
ഷാര്‍ജ : "രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'മനുഷ്യജാലിക' ഇന്ന് (2015 ജനുവരി 30 ന് വെള്ളിയാഴ്ച) വൈകുന്നേരം ആറു മണിക്ക് ഷാര്‍ജ റോള്ളയിലുള്ള തലശ്ശേരി റസ്റ്റൊറന്റു ഓഡിറ്റൊറിയത്തില്‍ നടക്കും.
ഭാരതത്തിന്റെ മഹിതമായ പാരമ്പര്യങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ പോലും മറക്കാനുള്ള ശ്രമം നടത്തുന്ന വര്‍ത്തമാന സാമൂഹിക പരിസരത്ത് ദേശ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും ദൗത്യങ്ങളെ പരിചയപ്പെടുത്തുന്ന "മനുഷ്യ ജാലിക"യില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. SKSSF യു എ ഇ ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഡ്വ: വൈ. എ റഹീം (ജനറല്‍ സെക്രട്ടറി,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), അബ്ദുള്ള ചേലേരി (ജനറല്‍ സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍), അബ്ദുള്ള മല്ലിച്ചേരി (സെക്രട്ടറി, ഷാര്‍ജ കെ എം സി സി), എസ്. വി. ജാബിര്‍ (പ്രസിഡന്റ്- ഒ. ഐ. സി സി - ഷാര്‍ജ) തുടങ്ങിയ പ്രമുഖര്‍ ജാലികയ്ക്ക് ആശംസകള്‍ നേരും. പിറന്ന നാടിന്റെ സുരക്ഷയ്ക്കും നന്മകളുടെ നിലനില്പ്പിനും വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്നു SKSSF സംസ്ഥാന ഭാരവാഹികള്‍ ആഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu
SKSSF ഷാര്‍ജയുടെ മനുഷ്യ ജാലിക ജനു 30 വെള്ളിയാഴ്ച; നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും
ഷാര്‍ജ : "രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' എസ് കെ എസ് എസ് എഫ് ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഷാര്‍ജ റോളയിലുള്ള തലശ്ശേരി റസ്റ്റോറന്റ് ഓഡിറ്റൊറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ജാലികയില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും.
അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu
പുതുലോകത്തിന് ധാര്‍മികതയുടെ പരിസരങ്ങളെ സൃഷ്ടിച്ചു നല്‍കുക : റഷീദലി ശിഹാബ് തങ്ങൾ
ഷാര്‍ജ : സര്‍വ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആധുനിക ലോകത്തിലെ ജനതക്ക് സാമൂഹിക പുരോഗതിക്കൊപ്പം ധാര്‍മികതയുടെ പരിസരം സംവിധാനിച്ചു നല്‍കി ബാധ്യത നിര്‍വഹിക്കാന്‍ ഓരോ വിശ്വാസിയും തയാവാണമെന്നു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. പണിതുയര്‍ത്തിയ കലാലയങ്ങളും നേടിയെടുത്ത അറിവും സമൂഹത്തിനു പ്രതീക്ഷയും ആശ്വാസവും നല്കികൊണ്ടിരിക്കണമെന്നു തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ തങ്ങള്‍ക്ക് ഷാർജ ഇന്ത്യൻ ഇസ്ലാമിക് ദഅവാ സെൻറിന്റെയും ദാറുൽ ഹുദാ ഇസ്ലാമിക് യുനിവേഴ്സിറ്റി ഷാർജ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷതയില്‍ കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ ഹുദവി ആക്കൊട് മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് കേന്ദ്രമായി ആരംഭിക്കുന്ന ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് പ്രൊജക്ട് അസ്ഗര്‍ അലി ഹുദവി വിശദീകരിച്ചു. ഖലീല്‍ റഹ്മാന്‍ കാഷിഫി, സബ്രത്ത് റഹ്മാനി, ത്വാഹ സുബൈര്‍ ഹുദവി, ബഷീര്‍ പടിയത്ത്, ഷാഫി, നാസര്‍, സഹദ് പുറക്കാട്, അലികുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaqkunnakkavu
SKSSF ഷാര്‍ജ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു
ഷാര്‍ജ : യു. എ. ഇ ദേശീയ ദിനാഘോഷത്തിന്റെയും എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെയും ഭാഗമായി ഷാര്‍ജ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയും ആതുരാലയ രംഗത്ത് മികച്ച സേവനം നടത്തുന്ന ഷാര്‍ജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എരിയയിലുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്‍ററില്‍ വെച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. പ്രമുഖ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം തുടങ്ങിയവ സൗജന്യമയി പരിശോധിച്ച ഈ ക്യാമ്പ് ആയിരത്തില്‍ പരം ആളുകള്‍ ഉപയോഗപ്പെടുത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അല്‍ ശംസ് എം ഡി. ശംസുദ്ധീന്‍, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുള്ള ചേലേരി തുടങ്ങി ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, എസ് കെ എസ് എസ് എഫ് ജില്ലാ - സംസ്ഥാന നേതാക്കള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- ishaq kunnakkavu
SKSSF ഷാര്‍ജയുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
ഷാര്‍ജ : യു. എ . ഇ ദേശീയ ദിനാഘോഷത്തിന്റെയും എസ്. കെ. എസ്. എസ് . എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെയും ഭാഗമായി ഷാര്‍ജ എസ്. കെ. എസ്. എസ് . എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇരുപത്തിഞ്ചിന പരിപാടിയുടെ ഭാഗമയി ആതുരാലയ രംഗത്ത് മികച്ച സേവനം നടത്തുന്ന ഷാർജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഷാര്‍ജ എസ്. കെ. എസ്. എസ് . എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് (05-12-2014) രാവിലെ എട്ടു മണി മുതല്‍ പതിന്നൊന്നര വരെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എരിയയിലുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം എന്നിവ പരിശോദിക്കുകയും ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050-6975349, 050-2834145, 055-4647695
- ishaqkunnakkavu
മത നിയമങ്ങളെ വികലമാക്കുന്നവരെ കരുതിയിരിക്കുക : ജിഫ്‌രി മുത്തുകോയ തങ്ങള്‍
ഷാര്‍ജ : മനുഷ്യ ജീവിതത്തിന്‍റെ വിജയത്തിനാവശ്യമായ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഇസ്ലാമിക ഷരീഅത്തിനെ വികലമാക്കന്‍ ശ്രമിക്കുന്നവരെ സമൂഹം കരുതിയിരിക്കണമെന്ന് "സമസ്ത" ട്രഷററും പ്രമുഖ പണ്ധിതനുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഉന്നതമായ അവകാശകങ്ങളുണ്ടെന്നു പഠിപ്പിച്ച ഇസ്ലാം മതം അവരുടെ സംരക്ഷണത്തിനുതകുന്ന ജീവിത രീതിയും ലോകത്തിനു കൈമാറിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്ററും സംസ്ഥാന എസ്. കെ. എസ്. എസ്. എഫും ചേര്‍ന്നൊരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയാരുന്നു തങ്ങള്‍. പ്രവാചകന്റെ അമാനുഷികതയെ അവഗണിക്കുകയും തിരുശേഷിപ്പുകളുടെ വിശ്വാസതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നപണ്ഡിത വേഷധാരികള്‍ സമൂഹത്തിനുമുമ്പില്‍ അപമാനിതരവുമ്പോള്‍ പ്രവാചകചര്‍യകള്‍ ജീവിതത്തില്‍ കൊണ്ട് നടന്ന നിസ്വാര്‍തരായ നേതാക്കള്‍ രൂപീകരിച്ച "സമസ്തയുടെ" പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രവാസി സമൂഹം തയ്യാറാവണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
എസ്. കെ. എസ്. എസ്. എഫ് ദേശീയ പ്രസിഡന്റ്റ് സയ്യിദ് ഷുഐബ് തങ്ങള്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവാ സെന്റര്‍, സംസ്ഥാന എസ്. കെ. എസ്. എസ്. എഫ്, കെ. എം. സി. സി നേതാക്കള്‍ സംബന്ധിച്ചു.
- ishaqkunnakkavu
SKSSF ഷാര്‍ജയുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ അഞ്ചിന്
ഷാര്‍ജ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഷാര്‍ജ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇരുപത്തിഞ്ചിന പരിപാടിയുടെ ഭാഗമയി ആതുരാലയ രംഗത്ത് മികച്ച സേവനം നടത്തുന്ന ഷാര്‍ജ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു ഷാര്‍ജ എസ് കെ എസ് എസ് എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ പതിന്നൊന്നര വരെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ എരിയയിലുള്ള അല്‍ ഷംസ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050-6975349, 050-2834145, 055-4647695.
- ishaqkunnakkavu
SKSSSF ഗ്രാന്റ് ഫിനാലെ പ്രചാരണ കലണ്ടര്‍ പ്രകാശനം ചെയ്തു
അറിവിന്റെ ലോകത്തേക്കുള്ള കവാടമാണ് വായന : അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ഷാര്‍ജ : വിജ്ഞാന വൈവിധ്യങ്ങളുടെ ലോകത്തേക്കുള്‍ള കവാടമാണ് വായനയിലൂടെ സാധ്യമാവുന്നതെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ്. കെ. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. പുസ്തകളുടെ ലോകത്തിലൂടെ സഞ്ചരിച്ചു അറിവ് നേടാന്‍ ശ്രമിക്കുമ്പോഴാണ് അറിവിന്റെ പൂര്‍ണ്ണതയുണ്ടാവുക. ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നും മോണിറ്ററിലേക്ക് വായന വഴിമാറുമ്പോഴും വായന മരിക്കുന്നു എന്ന ആകുലതകള്‍ക്കു സ്ഥാനമില്ലെന്നു അക്ഷരങ്ങളുടെ ഈ വസന്തോത്സവം ലോകത്തോട് പറയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ഇന്ത്യന്‍ സ്ഥാനാപതി ടി പി സീതാറാം, ഡോ: എം കെ മുനീര്‍, എം. പി വീരേന്ദ്രകുമാര്‍, സി പി ജോണ് എം. എല്‍ എ തുടങ്ങിയ പ്രമുഖര്‍ ആദ്യദിവസം തന്നെ സ്റ്റാളില്‍ സന്ദര്‍ശനം നടത്തി.
സത്യധാര ബുക്ക് ഫെയര്‍ ചെയര്‍മാന്‍ അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍ അവാര്‍ഡ് ജേതാവ്) സയ്യിദ് ഷുഹൈബ് തങ്ങള്‍, അബ്ദുള്ള ചേലേരി, അബ്ദുല്‍ റസാക്ക് വളാഞ്ചേരി, റസാക്ക് തുരുത്തി, മൊയ്തു സി സി, ഖലീല്‍ റഹ്മാന്‍ കാഷിഫി അബ്ദുല്‍ സലാം മൗലവി എന്നിവര്‍ സംബന്ധിച്ചു.
- ishaqkunnakkavu
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; ഗള്‍ഫ് സത്യധാരയുടെ സാന്നിധ്യം ശ്രദ്ധേയമാവും
ഷാര്‍ജ : നവംബര്‍ 5 മുതല്‍ 15 വരെ ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഈ തവണയും ഗള്‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ശ്രദ്ധാ കേന്ദ്രമാവും. ഗള്‍ഫ് മേഖലയില്‍ ആദ്യമായി കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കിയ പ്രസിദ്ധീകരണമായ ഗള്‍ഫ് സത്യധാര മാസിക ഇതിനോടകം തന്നെ പ്രവാസി മലയാളിക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. പ്രസിദ്ധീകരണം തുടങ്ങി ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കഴിഞ്ഞ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര സാന്നിധ്യമറിയിച്ചിരുന്നു. മത - സാഹിത്യ - സാമൂഹിക - രാഷ്ട്രീയ മേഖലകിലെ പ്രമുഖര്‍ കഴിഞ്ഞ വര്‍ഷം പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. വിവര സാങ്കേതിക ഉപകരണങ്ങളുടെ ആധിക്യത്തിലും വായനയുടെ സ്വാധീനം നില നിര്‍ത്താനും ധര്‍മ്മം മറന്ന ആധുനിക മനുഷ്യന്‍റെ ജീവിതത്തില്‍ നന്മകളുടെ വഴികളെ കാണിക്കാനുമാണ് സാത്യധാരയുടെ ഓരോ പതിപ്പും പുറത്തിറക്കിയത്. വിശിഷ്യ പ്രവാസികളുടെ ദൈനം ദിന ജീവിതത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്തു പോരുന്നത് കൊണ്ട് തന്നെ പ്രവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഗള്‍ഫ് സത്യധാരക്ക് കഴിഞ്ഞിട്ടുണ്ട്.
"നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എസ്. കെ. എസ്. എസ്. എഫിന്‍റെ - യു എ എ ദേശീയ കമ്മിറ്റിയാണ് ഇതു പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ പവലിയന്‍ ഏറെ ആകര്ഷണീയമാക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ പ്രസാധകരുടെ പുസ്തകള്‍ സത്യധാര സ്റ്റാളില്‍ ലഭ്യമാവും. ജി സി സി യിലെ ഏറ്റവും വലിയ പുസ്തകോല്‍സവത്തിലെ ഈ വര്‍ഷത്തെ സ്റ്റാള്‍ എസ്. കെ. എസ്. എസ്. എഫ് കേരള ഘടകം ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ചിന്തകനുമായ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍ അവാര്‍ഡ് ജേതാവ് ) മുഖ്യാഥിതിയായിരിക്കും.
- ishaqkunnakkavu
Subscribe to:
Comments (Atom)