വിഘടിതർ സ്വന്തം വിധ്വംസക ചരിത്രം മാന്തി പുറത്തെടീക്കരുത്

കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കുകയും ഇന്ന് ആനക്കര കോയക്കുട്ടി ഉസ്താദും സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദും നേതൃത്വം നല്കുന്ന സമസ്തയേയും കേരളത്തിലെ ആത്മീയ ആചാര്യന്മാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും അബ്ബാസലി ശിഹാബ് തങ്ങളും നേതൃത്വം നല്കുന്ന പോഷക ഘടകങ്ങളേയും ദുര്‍നടപ്പുകാരികളായി ചിത്രീകരിച്ചവരുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അത് കാന്തപുരം ഗ്രൂപ്പ്കാരുടെ സംസ്കാര ശൂന്യതയാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.ചിന്നമുഗര്‍ പള്ളിയില്‍ നിന്ന് നിസ്കരിച്ച് പുറത്തിറങ്ങുന്നവരെ കൊല്ലാന്‍ ശ്രമിച്ചതും മാരകമായി കുത്തിപ്പരിക്കേല്‍പിച്ചവരും ഇവരാണ്.
അത്തൂട്ടിയില്‍ എസ്.കെ. എസ്.എസ്.എഫ്.പ്രവര്‍ത്തകര്‍ നിസ്കരിച്ചു കൊണ്ടിരിക്കെ കുത്തിവീഴ്ത്തിയതും ഇവര്‍ തന്നെ.തളിപ്പറമ്പ് വെള്ളിക്കീലില്‍ സ്വലാത്ത് മജ്ലിസിന്ന് നേരെ ബോംബ് എറിഞ്ഞതടക്കം രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ട്പിടിച്ച് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ നരമേധങ്ങളുടെ കഥ മറക്കുന്നവരല്ല പൊതുസമൂഹം.നീളക്കുപ്പായത്തിന്റെ കീശയില്‍ നിന്നും ബോംബ് പൊട്ടി ചൊക്ലിയിലെ എസ്.എസ്.എഫ്. നേതാവിന്ന് പരിക്കേറ്റതും കണ്ണൂര്‍ ജില്ലയിലെ മറ്റൊരു പ്രദേശത്ത് കാന്തപുരം ഗ്രൂപ്പ് നേതാവിന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടി സ്വന്തം കൈപ്പത്തി നഷ്ട്ടപ്പെട്ടതും ഈ അടുത്താണ്.
എല്ലാം മാന്തി പുറത്തിടീക്കരുതെന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്.ബെളിഞ്ചയില്‍ വയോവൃദ്ധനടക്കം രണ്ട് സുന്നീ സഹോദരങ്ങളെ വെള്ളിയാഴ്ച്ച ജുമാ നിസ്ക്കാരാന്തരം ഒരു പ്രകോപനവുമില്ലാതെ വെട്ടിക്കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ഗൂഢാലോജന നടത്തുകയും ചെയ്തവര്‍ ഏത് കൊലപാതകത്തെയാണ് അപലപിക്കുന്നതെന്നറിയാന് താല്പര്യമുണ്ട്.
സി.ബി.ഐ.യെ വിലക്കെടുത്താണ് ചേകന്നൂര്‍ കേസ് മുക്കിയത്.അന്ന് ഭരണത്തിലിരുന്ന ബി.ജെ.പി.സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ഒ.രാജഗോപാലന്‍ മര്‍ക്കസിലേക്ക് ആനയിച്ച് ഊട്ടിയുറക്കിയതും കൈ മടക്കായി കോടികള്‍ ചാക്കില്‍ കെട്ടി നല്കിയതും ഈ കേസില്‍ നിന്ന് ഊരിപ്പോകാനാണെന്ന് കേരളസമൂഹം മറന്നിട്ടില്ല.സുപ്രഭാതത്തെക്കുറിച്ച് പ്രവചിക്കാന്‍ ഇക്കൂട്ടര്‍ വരേണ്ടതില്ല.മുടിപ്പള്ളിക്ക് വേണ്ടി കേരളത്തിന് അകത്തും പുറത്തും ഫ്ളക്സ് ബോര്‍ഡുകള്‍ വെച്ച് പണം പിരിച്ചവര്‍ ആ പണം തിരിച്ച് കൊടുത്തിട്ട് മതി മറ്റുള്ളവരോട് ആവശ്യപ്പെടാന്‍.പള്ളിക്ക് വേണ്ടി തറക്കല്ലിട്ടവര്‍ തന്നെ അത് മാന്തിപ്പൊളിച്ച് മാറ്റിയ സംഭവം ചരിത്രത്തിലാധ്യമായി നടത്തിയതും കാന്തപുരം ഗ്രൂപ്പാണ്.സുപ്രഭാതം ദീനിന്റെ പുത്തനുണര്‍വ്വായിരിക്കും.ഇരുട്ടിന്റെ മറവില്‍ ഓലിയിടുന്നവര്‍ക്ക് ഒളിക്കാന്‍ പറ്റാത്ത വെളിച്ചം അത് പരത്തുമെന്നും ഇവിഷയത്തില്‍ കാന്തപുരം ഗ്രൂപ്പ് വ്യാകുലപ്പെടേണ്ടെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.