കാന്തപുരം വിഭാഗത്തിന്റെ അക്രമം; പ്രവര്‍ത്തകരെ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി സന്ദര്‍ശിച്ചു

അക്രമത്തിന്റെ മാര്‍ഗ്ഗം വെടിഞ്ഞ് സമാധാനത്തിലേക്ക് തിരിച്ച് വരണം:ഖാസി ത്വാഖ
കാസറകോട്: ലോകത്ത് സമാധാനവും സൗഹാര്‍ദ്ദവും പഠിപ്പിച്ച മതമാണ് ഇസ്ലാം എന്നും അതിന്റെ അനിയായികളായ മുസ്ലിമീങ്ങള്‍ സമാധാനത്തിന്റെ അമ്പാസട്ട ര്‍മാരാകണമെന്നും മംഗലാപുരം -കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി പറഞ്ഞു.പെരുമ്പട്ട മേഖലയിലെ അരീങ്കല്ലില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമത്തില്‍ കുത്തേറ്റ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.കെ.എസ്.എസ്.എഫ്.പ്രവര്‍ത്തകരെ സന്ദര്‍ശിച്ച്‌സംസാരിക്കുകയായിരുന്നു അദ്ധേഹം.എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ഓര്‍ഗനൈസിംഗ് സെക്രട്ടറി ശമീര്‍ മൗലവി കുന്നുങ്കൈ,ജില്ലാ കൗണ്‍സിലര്‍ ജാബിര്‍ ഹുദവി,ചാനടുക്ക തുടങ്ങിയവര്‍ ത്വാഖ ഉസ്താദിന്റെ കൂടെ ഉണ്ടായിരുന്നു.