Showing posts with label VIGHADITHAR. Show all posts
Showing posts with label VIGHADITHAR. Show all posts

വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം

ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD)
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham

മുശാവറ ക്ലിപ്പ് - കാന്തപുരം വിഭാഗം വീണ്ടും അപഹാസ്യരായി- SKICR ഓണ്‍ലൈന്‍ ചര്‍ച്ച (Record)

വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന്‍ മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവ‍ട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ 
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം.. നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന്‍ മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

SKSSF Neethi bhodhana Yathra Live from Kozhikkode (Record)



കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന നീതിബോധന യാത്ര പരിപാടിയില്‍ വെച്ച് സമസ്തയിലേക്ക് കടന്നുവന്ന 60 ഓളം സഖാഫി, സഅദി, മിസ്ബാഹി തുടങ്ങിയ ബിരുധ ദാരികളും ബിരുധ മില്ലാത്തവരും.. (കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്), കൂടുതല്‍ ക്ലാസ്സ് റൂം റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

''മര്‍കസിലെ മുടി വ്യാജമാണെന്ന്‌ കാന്തപുരത്തിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.. ചില കുട്ടികള്‍ തന്റെ സംസാരത്തിന്‌ സാക്ഷിയുമാണ്‌..'' വിഘടിത ക്ലാസ്സ്‌ റൂം മുഫ്‌തി അബ്‌ദു നസീര്‍ അസ്‌ഹരിയുടെ സംസാരം ജിശാന്‍ മാഹി പുറത്തുവിട്ടു

വ്യാജകേശ വിഷയത്തില്‍ കാന്തപുരത്തെ ഉത്തരം മുട്ടിച്ച അസ്‌ഹരിയുടെ വാക്കുകള്‍ (ജിശാന്‍ മാഹിയുമായി പങ്കുവെച്ച ഭാഗം) കഴിഞ്ഞ ദിവസമാണ്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ടത്‌. ക്ലിപ്പവതരണം പുര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വിവാദ കേശം യഥാര്‍ത്ഥമാണെന്ന്‌ വാദിക്കാൻ വിഘടിത നേതാകൾക്ക് ധൈര്യമില്ല; മണ്ണാര്‍ക്കാട്‌ സംവാദ വ്യവസ്ഥയില്‍ നിന്നും വിഘടിതര്‍ നാണംകെട്ട്‌ പിന്മാറി

കാരന്തൂർ മര്കസിലെ കേശം വ്യാജമാണെന്ന് വിഘടിത നേതാക്കൾ തന്നെ വ്യക്തമാക്കുന്ന ചില ക്ലിപ്പുകൾ പുറത്തു വന്നതോടെ, സ്വന്തം വേദികളിൽ നിന്നും  കാന്തപുരം (മുടി വിഭാഗം) മാറ്റി നിര്തപ്പെട്ട ചിലർ, തങ്ങളുടെ മുഖം മിനുക്കാൻ ഒത്തു കൂടിയ 'മണ്ണാർക്കാട് സംവാദ വ്യവസ്ഥ തയ്യാറാക്കൽ' ചടങ്ങിൽ പോലും പ്രസ്തുത മുടി നബി(സ)തങ്ങളുടെതാണെന്ന്‌ ഉറപ്പിച്ചു പറയാന്‍, ധൈര്യമുണ്ടായില്ലെന്നു മാത്രമല്ല,  നിശ്ചയിച്ച സമയം മൂന്നാം കിട പെരുമാറ്റങ്ങളോടെ പൂത്തിയാക്കി ഒടുവിൽ സംവാദത്തിൽ നിന്നും നാണംകെട്ട്‌ പിന്മാറുന്ന രംഗവും ചർച്ച പൊളിക്കാൻ  ൾ ക്കിടയിലെ അനാവശ്യ ഇടപെടലുകളും VEDIO  സഹിതം  കാണാൻ  ഇവിടെ CLICK  ചെയ്യുക..

മസ്ജിദുകളില്‍ അതിക്രമം കാണിക്കുന്നത് അപലപനീയം - കുമ്പോല്‍ തങ്ങള്‍

കാസറകോട് : അല്ലാഹുവിന്റെ ഭവനങ്ങളായ മസ്ജിദുകളില്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ അതിക്രമം കാണിക്കുന്നതും ജുമുഅ പോലെയുള്ള ആരാധനകളെ തടസ്സപ്പെടുത്തുന്നതും വളരെയധികം അപലപനീയ പ്രവര്‍ത്തികളാണെന്നും അത്തരം അതിക്രമ കാരികളെ സമുദായം ഒറ്റപ്പെടുത്തണമെന്നും സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാണിമൂല പള്ളിയില്‍ വെച്ച് എ.പി. വിഭാഗത്തിന്റെ വധ ശ്രമത്തില്‍ തലക്ക് വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ ജമാഅത്ത് പ്രസിഡണ്ടും നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായ എന്‍.എ അബ്ദുല്‍ഖാദര്‍ ഹാജിയെ അദ്ധേഹം ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു.

മാണിമൂല പള്ളിയിലെ വധശ്രമം വിഘടിത വിഭാഗത്തിന്റെ ഭീരുത്വം-SYS ഉദുമ മണ്ഡലം കമ്മിറ്റി

കാസര്‍കോട് : ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുത്തുബ ആരംഭിക്കാന്‍ നേരത്ത് മാണിമൂല ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി അംഗവും ദീര്‍ഘകാലം സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു വന്നിരുന്ന എന്‍.എ. അബ്ദുള്‍ഖാദര്‍ ഹാജിയെ എ.പി.വിഭാഗം സാമൂഹ്യ ദ്രോഹികള്‍ വധിക്കാന്‍ ശ്രമിച്ചത് പ്രസ്തുത വിഭാഗത്തിന്റെ ഭീരുത്വമാണ് സൂചിപ്പി ക്കുന്നതെന്ന് എസ്.വൈ.എസ്. ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശാഫിഹാജി കട്ടക്കാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പരിക്ക, ഷാഫി ഹാജി ബേക്കല്‍, എം.ജി.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് പ്രകാരം പ്രവര്‍ത്തിച്ചു വരുന്ന നൂറുല്‍ ഹുദാ മദ്രസ്സയും സുന്നി മഹല്‍ ഫെഡറേഷന്റെ കീഴിലുള്ള മാണിമൂല മഹല്ലും പിടിച്ചെടുക്കാന്‍ വിഘടിത വിഭാഗം ഒരു വര്‍ഷത്തിലധികമായി പല കള്ളക്കളികളും കളിച്ച് നോക്കി. ജമാഅത്തിന്റെ നിലവിലുള്ള ഭരണഘടന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസിലേക്ക് മാറ്റാന്‍ വേണ്ടി വിഘടിത വിഭാഗം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഗള്‍ഫിലുള്ള ആളുകളും മൈനര്‍മാരായ കുട്ടികളും ജമാഅത്തില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് റിലീസ് വാങ്ങി പോയവരും ജനറല്‍ബോഡിയില്‍ വോട്ടവകാശമില്ലാത്ത സ്ത്രീകളും ഉള്‍പ്പെടെ പത്തോളം ആളുകളുടെ വ്യാജ ഒപ്പുകളിട്ട് അപേക്ഷ സമര്‍പ്പിച്ചത് തന്നെ വിഘടിത വിഭാഗം മദ്രസ്സകളും മഹല്ലുകളും പിടിച്ചെടുക്കാന്‍ വേണ്ടി ഏത്

SKSSF 'സഖാഫി - സഅദി' സമ്മേളനം ഇന്ന് (വ്യാഴം); ബാഫഖി തങ്ങളുടേയും കണ്ണിയത്ത് ഉസ്താദിന്റേയും മകനും കാന്തപുരത്തിന്റെ മരുമകനും പങ്കെടുക്കും

തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിൽ
കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സഖാഫി- സഅദി സമ്മേളനം ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും. പരിപാടിയില്‍ സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രന്‍, കണ്ണിയത്ത് ഉസ്താദിന്റെ പുത്രന്‍, കാന്തപുരത്തിന്റെ മരുമകന്‍ അബ്ദുല്‍ ബാരി ബാഖവി തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരിക്കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി, സി.എം.കുട്ടി സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, നാസര്‍ സഖാഫി, ജുനൈദ് സഅദി, ഉസ്മാന്‍ അഹ്‌സനി, അമീര്‍ സഅദി, അബ്ദുല്‍ അസീസ് മദനി, ഹാരിസ് ഹനീഫി, അശ്കര്‍ അഹ്‌സനി, അബ്ദുല്ല സഅദി, ശമീര്‍ സഖാഫി, അബ്ദു റഷീദ് സഅദി, ബശീര്‍ സഅദി, അക്ബര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനം പൂര്‍ണ്ണമായും www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചുസമ്മേളനവും തുടർന്നുള്ള ചർച്ചകളും കാണാൻ ഇവിടെ click ചെയ്യുക.

ജിശാൻ മാഹിയും പേരോട് സഖാഫിയും തമ്മിൽ നടന്ന രഹസ്യ സംഭാഷണം (REC)

"ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല്‌ മണിക്കൂര്‍ " സംഭാഷണം തുടർ ഭാഗവും ചർച്ചയും ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍

ഓണ്‍ലൈൻ : വിഘടിത മുശാവറയുടെതടക്കമുള്ള അണിയറ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്ന നാലര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജിശാന്‍മാഹിയും പേരോട്‌ അബ്‌ദുറഹ്‌ മാന്‍ സഖാഫിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ തുടർ ഭാഗം  ഇന്ന്‌ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ പുറത്ത്‌ വിടുമെന്ന്‌ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. 
നേരത്തെ പുറത്തു വിട്ട സംസാര ഭാഗത്തിന്റെ തുടർ ഭാഗങ്ങളിലെല്ലാം  ഇരുവരുടെയും സംസാരങ്ങൾ ക്ലിയർ ആക്കിയിട്ടുണ്ടെന്നും നേരത്തെ ക്ലിയർ ഇല്ലാതെ പുറത്തു വിട്ട ഭാഗങ്ങൾ ക്ലിയർ ചെയ്തു www.sunni-gallery.blogspot.com  എന്ന സൈറ്റിൽ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Related Post: "ജിശാന്‍ മാഹിയും പേരോടും തമ്മില്‍ നാല്‌ മണിക്കൂര്‍ " സംഭാഷണം ഇന്ന്‌ ക്ലാസ്സ്‌ റൂമില്‍

ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് ഖബറടക്കി

പയ്യന്നൂര്‍ : ഇന്നല അന്തരിച്ച കാന്തപുരം ഗ്രൂപ്പ്‌ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ പയ്യന്നൂര്‍ എട്ടിക്കുളത്ത് ഖബറക്കി. 93 വയസായിരുന്നു.
ശനിയാഴ്ച വൈകിട്ട് 3.35ഓടെ എട്ടിക്കുളത്ത് സയ്യിദ് തറവാട് വീട്ടിലായിരുന്നു അന്ത്യം. 
വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പയ്യന്നൂര്‍ എട്ടിക്കുളത്ത് മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ കിടപ്പിലായി രുന്നെങ്കിലും അദ്ധേഹത്തെ സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല.   
കഴിഞ്ഞ ദിവസം രാവിലെ 7 മണി മുതൽ  മയ്യിത്ത നമസ്‌കാരം നടന്നു. ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കി.
 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്. 
വിവിധ ദര്‍സുകളിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നു ബിരുദം നേടിയിരുന്നു.
ശംസുൽ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, എന്നിവര്‍ ആദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. ആദ്ദേഹം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1956ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി. 1976ല്‍ സമസ്ത വൈസ് പ്രസിഡണ്ടായി.
സമസ്തയിൽ നിന്നും പുറത്താക്കപ്പെട്ടതു മുതൽ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിതവിഭാഗത്തിന്റെ അധ്യക്ഷനായ അദ്ദേഹം

വിഘടിതരെ ഉത്തരം മുട്ടിച്ച തലപ്പാറ മുഖാമുഖം - റെക്കോർഡ്‌

കഴിഞ്ഞ ദിവസം തലപ്പാറ യിൽ നടന്ന മുഖാമുഖം -(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ് റെക്കോർഡ്‌) മുഖാമുഖം പൂർണമായി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

വിഘടിത പാളയത്തില്‍ പട തുടരുന്നു... അബ്‌ദുനസീര്‍ അസ്‌ഹരിയും കാന്തപുരം ഗ്രൂപ്പ്‌ വിട്ട്‌ സമസ്‌തയിലെത്തി

കാന്തപുരം ഗ്രൂപ്പ്‌ വിട്ട്‌ സമസ്‌തയിലെത്തിയ അബ്‌ദുനസീര്‍ അസ്‌ഹരി കഴിഞ്ഞ ദിവസം എടവണ്ണപ്പാറയില്‍ നടന്ന സമസ്‌തയുടെ വേദിയില്‍ പങ്കെടുത്തു.. സമ്മേളന റെക്കോര്‌ഡ്‌

"കേശം വ്യാജം തന്നെ".. വിഘടിത നേതാവ്‌ സലീം നദ്‌വിയും കാന്തപുരം ഗ്രൂപ്പ്‌ വിട്ടു സമസ്തയിലെത്തി

വ്യാജകേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ്‌ വിട്ട  വിഘടിത നേതാവ്‌ സലീം നദ്‌ വി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ആദര്‍ശ സമ്മേളന–സഖാഫി സംഗമത്തില്‍ സംസാരിച്ച വീഡിയോ ഇവിടെ കേള്‍ക്കാം. മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ അറബിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവനും രിസാല എഡിറ്ററും 20 ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്‌ സലീം നദ്‌ വി  

വ്യാജ കേശം:കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്ന പത്ര സമ്മേളനം(VEDIO)

വ്യാജ കേശം: കാന്തപുരത്തിനെതിരെ കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന്‌ മുഹമ്മദ്‌ രാമന്തളി


കോഴിക്കോട്: വ്യാജ കേശത്തിന്റെ മറവില്‍ കാരന്തൂര്‍ മര്‍ക്കസ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണത്തിനെതിരെ ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം വിഭാഗത്തില്‍ നിന്ന് രാജിവെച്ചവര്‍കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
കേശ സൂക്ഷിപ്പിനായി കാല്‍ലക്ഷം പേര്‍ക്ക് നമസ്്കരിക്കാനായി 40 കോടിയുടെ പള്ളി നിര്‍മ്മിക്കാനായി പണം പിരിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായി.
ഒരു പത്രറിപ്പോര്‍ട്ട്‌
 ഇപ്പോള്‍ കാന്തപുരം പറയുന്നത് പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ്.
പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാനെങ്കിലുമുള്ള മാന്യത ഇവര്‍ കാണിക്കണം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മുടിപ്പള്ളി നിര്‍മ്മിക്കാന്‍ തെറ്റിദ്ധരിപ്പിച്ച് പണം സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഇരയാക്കപ്പെട്ടവരെ സംഘടിപ്പിച്ച് കോടതിയെ സമീപിക്കും. കാന്തപുരത്തിന്റെ കൈവശമുള്ള കേശം പ്രവാചകന്റേതാണെന്ന് സ്ഥാപിക്കാനായി അഞ്ഞൂറോളം വേദികളില്‍ പ്രത്യക്ഷപ്പെട്ടതായും കൂടുതല്‍ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനാലാണ് പിന്‍മാറിയതെന്നും എസ്്.വൈ.എസ് (എ.പി വിഭാഗം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് രാമന്തളി പറഞ്ഞു.
അറുപത് ദിവസത്തോളം മുംബൈയിലും ഏഴ് സംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിവാദ കേശം നല്‍കിയവരെക്കുറിച്ച് പഠനം നടത്തി. ഗുജറാത്തുകാരനും മുംബൈയില്‍ മുടിയും മറ്റും വില്‍ക്കുകയും ചെയ്യുന്ന ഇഖ്ബാല്‍ ജാലിയാവാലക്ക് ഒരു വിശ്വാസ്യതയുമില്ല. കാന്തപുരം പുറത്തിറക്കിയ സനദെന്ന് പറയുന്ന ലിസ്റ്റില്‍ ജാലിയാവാലക്ക് കേശം നല്‍കിയെന്ന് കണ്ട ഗുലാം അബ്ദുല്‍ഖാദറിന് ഇദ്ദേഹത്തെ അറിയുകപോലുമില്ല. പ്രാമാണികമായി ഒരടിസ്ഥാനവുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇതെക്കുറിച്ച് പൊതുസമൂഹത്തോട് പറയുന്നത്.
കേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വന്ന കേസില്‍ കാന്തപുരത്തിനായി കക്ഷിചേരുകയും തൃശൂരിലും മലപ്പുറം തനിയാപുരത്തും നടന്ന സംവാദങ്ങളില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തു. എന്നാല്‍ ഒരടിസ്ഥാനവുമില്ലാത്ത കേശം ഉപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനും സാമ്പത്തിക നേട്ടം കൊയ്യാനുമാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമം. ഇന്നലെ കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന കേശ പ്രദര്‍ശനവും ജല വിതരണവും ഇതിന്റെ തുടര്‍ച്ചയാണ്.
പൊതുസമൂഹം ഇതേക്കുറിച്ച് ഗൗരവത്തില്‍ പ്രതികരിക്കണം. മാധ്യമ സ്ഥാപനങ്ങളോ സംഘടനകളോ കേശത്തെ കുറിച്ച് കാന്തപുരത്തെ പങ്കെടുപ്പിച്ച് സംവാദം ഒരുക്കുന്ന പക്ഷം മറു പക്ഷത്തിന് വേണ്ടി
പങ്കെടുക്കാന്‍ ഒരുക്കമാണെന്നും ഇസ്്മായില്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, മുഹമ്മദ് രാമന്തളി, അബ്ദുന്നാസര്‍ സഖാഫി വയനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഘടിതര്‍ വെട്ടിലായ കൊടിഞ്ഞി മുഖാമുഖം(Record)

വിഘടിതരെ വെട്ടിലാക്കിയ കൊടിഞ്ഞി ആദര്‍ശ സമ്മേളന മുഖാമുഖം ഇവിടെ കേള്‍ക്കാം