റാസല്‍
ഖൈമ : റാസല്‍
ഖൈമ സ്‌കോളേഴ്‌സ് ഇന്ത്യന്‍
സ്‌കൂളില്‍ വെച്ചു നടന്ന
SKSSF യുഎഇ
നാഷണല്‍ സര്‍ഗലയത്തില്‍ ദുബൈ
ടീം കിരീടം നിലനിര്‍ത്തി.
ഒമ്പത് സോണുകളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട
അഞ്ഞൂറോളം പ്രതിഭകള്‍ മാറ്റുരച്ച
വാശിയേറിയ മത്സരത്തില്‍ 79
പോയിന്റ്
നേടിയാണ് ദുബൈ ടീം ഒന്നാം
സ്ഥാനം നേടിയത്. ജൂനിയര്‍,
സീനിയര്‍,
ജനറല്‍
വിഭാഗങ്ങളില്‍ അഞ്ചു വേദികളിലായി
നടന്ന സര്‍ഗലയം മത്സരാര്‍ഥികളുടെ
മികവു കൊണ്ടും കുറ്റമറ്റ
സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
64 പോയിന്റ്
നേടി അല്‍ഐനും 62 പോയിന്റ്
നേടി അബുദാബിയും രണ്ടും
മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹാഫിള് സിനാന്‍
നൂറുല്ലാഹ് അബുദാബി സബ്ജൂനിയര്‍
വിഭാഗത്തിലും ജാബിര്‍ മുഹമ്മദലി
ഫുജൈറ, അനസ്
മുഹമ്മദ് എന്നിവര്‍ ജൂനിയര്‍
വിഭാഗത്തിലും പിപി ബശീര്‍
റാസല്‍ ഖൈമ ജനറല്‍ വിഭാഗത്തിലും
കലാ പ്രതിഭകളായി.
Showing posts with label Sargalayam-2013. Show all posts
Showing posts with label Sargalayam-2013. Show all posts
ദുബൈ SKSSF പ്രതിഭാ സംഗമം ഫെബ്രു 14 ന്
ദുബൈ
: SKSSF ദുബൈ
സ്റ്റേറ്റ് കമ്മിറ്റി
സംഘടിപ്പിച്ച സര്‍ഗലയം 2013
ലെ വിജയികളായ
പ്രതിഭകള്‍ ഫെബ്രുവരി 14
വെള്ളി 3
മണിക്ക് ദുബൈ
സുന്നി സെന്റര്‍ ഓഫീസില്‍
സംഗമിക്കും. നാഷണല്‍
സര്‍ഗലയം വരുന്ന 21 ന്
റാസല്‍ഖൈമയില്‍ നടക്കാനിരിക്കെ
തങ്ങളുടെ പരിപാടികളുടെ
പരിശീലനത്തിനുള്ള വേദിയാകും
ഈ സംഗമം.
SKSSF യു.എ.ഇ നാഷണല്‍ സര്‍ഗലയം റാസല്‍ഖൈമയില്‍

ദുബൈ SKSSF സര്‍ഗലയം : കണ്ണൂരിന്ന് ഓവറോള്‍
.jpg)
പോയന്റ് നില: കണ്ണൂര്‍ : 90, കോഴിക്കോട് : 56 ,മലപ്പുറം : 54, കാസര്‍ക്കോട് : 42, പാലക്കാട് : 37, ത്രിശ്ശൂര്‍ : 18, കര്‍ണ്ണാടക : 8, തെക്കന്‍ മേഘലക്കും , വയനാട് ജില്ലക്കും പോയന്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.
ദുബൈ സര്‍ഗലയം; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പങ്കെടുക്കും


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; SKSSF ദുബൈ സര്‍ഗലയം നാളെ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍
ദുബൈ : എസ്.കെ. എസ്.എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മറ്റി സംഘടിപ്പിക്കു ഇസ്ലാമിക കലാ സാഹിത്യ മല്‍സരം സര്‍ഗലയം 2013 , ഡിസംബര്‍ 27 നാളെ വെള്ളിയാഴ്ച ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നടക്കും . കാലത്ത് 08 മണിക്ക് ഉദ്ഘാടന സമ്മേളനം , 10 മണിമുതല്‍ 09 മണിവരെ കലാ സാഹിത്യ മല്‍സരങ്ങള്‍ എന്നിവ നടക്കും. തുടര്‍് 09 മണിക്ക് നടക്കു സമാപന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍'ിഫിക്കറ്റുകളും വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ മത ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം
ദുബൈ SKSSF സ്റ്റേറ്റ് സര്‍ഗലയം 27 ന്; വിജയിപ്പിക്കാൻ ഹാദിയ ദുബൈ ചാപ്റ്റര്‍ അഭ്യര്‍ഥിച്ചു


ദുബായ് SKSSF കണ്ണൂര് ജില്ലാ സര്‍ഗാലയത്തിന് ഉജ്ജ്വല സമാപ്തി
ദുബൈ : ദുബായ് കണ്ണൂര് ജില്ലാ സര്ഗലയം എസ്.കെ. എസ്.എസ്.എഫ് സര്‍ഗാലയത്തിന് ഉജ്ജ്വല സമാപ്തി . ദുബൈ സ്റ്റേറ്റിന്റെ കീഴില്‍ ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളില്‍ ഏറ്റവും ജന പങ്കാളി ത്വം കൊണ്ട് ശ്രദ്ദേയമായ സര്ഗലയം എസ് കെ എസ് എസ് എഫ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹുസൈൻ ദാരിമി ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ശറഫുദ്ധീന്‍
SKSSF ദുബായ് കണ്ണൂര് ജില്ലാ സര്ഗലയം സമാപ്പിച്ചു; സംസ്ഥാന സര്‍ഗലയം 27ന് ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍

ചെയ്തു. സെക്രെട്ടറി ശറഫുദ്ധീന്‍ പെരുമളബാദ് സ്വാഗതം പറഞ്ഞു.
ദുബൈ സ്റ്റേറ്റ് SKSSF 'സര്‍ഗലയം 2013' ഡിസം: 27 ന് ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്‌ളവര്‍ സ്കൂളില്‍

ഖിറാഅത്ത്, മാപ്പിളപ്പാ'്, അറബിഗാനം, വിവിധ ഭാഷാ പ്രസംഗങ്ങള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, മലയാള പ്രബന്ധം, അനൗസ്‌മെന്റ്, സമൂഹഗാനം, ദഫ്മു'്, തുടങ്ങി 45 ല്‍ പരം ഇനങ്ങളിലായി ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ ജില്ലാ തല മല്‍സരങ്ങളില്‍ ഒും രണ്ടും സ്ഥാനങ്ങള്‍ നേടിയ 700 ല്‍ പരം മല്‍സരാര്‍ത്ഥികളാണ് 5 വേദികളിലായി നടക്കു മല്‍സരത്തില്‍ മാറ്റുരക്കുത്.
DUBAI SKSSF സര്‍ഗലയം-2013 വെബ്ബ് സൈറ്റ് നിലവില്‍ വന്നു

SKSSF ദുബൈ സ്റ്റേറ്റ് സര്‍ഗലയം ഡിസംബര്‍ 27 ന് ദുബൈ ഹോര്‍ അല്‍ അന്‍സ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍

നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക.
ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.നാലുവേദികളാണ് മത്സരത്തിന് സജ്ജമാകുന്നത്. ജില്ലാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാ മത്സരങ്ങള്‍ ഡിസംബര്‍ 10 ന് മുമ്പായി നടക്കും.
SKSSF "അബുദാബി സ്റ്റേറ്റ് സര്ഗലയം-2013" ഇന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

യു.എ.ഇ നാഷണല്‍ സര്‍ഗലയം 2014 ജനുവരിയില്‍

കലാ സഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ നടത്തപ്പെടുന്ന സര്‍ഗലയത്തില്‍ സ്ബ് ജൂനിയര്‍, ജൂനിയര്‍ , സീനിയര്‍ , ജനറല്‍ വിഭാഗത്തില്‍ 45 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും.
സ്റ്റേറ്റ് തല മത്സരങ്ങള്‍ ഡിസംബറിലും ജില്ലാ തല മത്സരങ്ങള്‍ നവംമ്പറിലും പൂര്‍ത്തിയാകും.
SKSSF സംസ്ഥാന സര്‍ഗലയം; ഹിദായ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
കാസര്‍കോട്
: SKSSF സംസ്ഥാന
കമ്മിറ്റി എറണാകുളം എടപ്പള്ളിയില്‍
സംഘടിപ്പിച്ച സര്‍ഗലയം 2013
ല്‍ കാസര്‍കോട്
ജില്ലയ്ക്ക് മികച്ച നേട്ടം
കൈവരിക്കാന്‍ സാധിച്ചു.
വിഖായ,
ഹിദായ,
കുല്ലിയ്യ,
സലാമ എന്നീ
വിഭാഗങ്ങളിലായി നടന്ന
മത്സരത്തില്‍ ഹിദായ വിഭാഗത്തില്‍
കാസര്‍കോട് ജില്ല ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
വിഖായ വിഭാഗത്തില്‍
ഖിറാഅത്ത്, മെമ്മറി
ടെസ്റ്റ്, ക്വിസ്സ്,
മലയാളപ്രബന്ധം,
ഹിദായ വിഭാഗത്തില്‍
മലയാളപ്രസംഗം, ഹിഫ്‌ള്
കുല്ലിയ വിഭാഗത്തില്‍ അറബി
പദപ്പയറ്റ്, മലയാളപ്രസംഗം,
സലാമ വിഭാഗത്തില്‍
ഇംഗ്ലീഷ് പ്രസംഗം,
വെബ്‌സൈറ്റ്
നിര്‍മ്മാണം എന്നിവയില്‍
ഒന്നാം സ്ഥാനവും സംഘഗാനം,
മലയാളപ്രസംഗം,
ക്വിസ്സ്,
അറബിക് കവിതാ
രചന (കുല്ലിയ്യ),
ഡിജിറ്റല്‍
ഡിസൈനിംഗ്, ഗ്രൂപ്പ്
ചര്‍ച്ച (സലാമ),
ഇംഗ്ലീഷ്
പദപ്പയറ്റ്, ഖിറാഅത്ത്,
മലയാളപ്രസംഗം
(വിഖായ)
സംഘഗാനം,
മാപ്പിളപ്പാട്ട്,
അറബിപദപ്പയറ്റ്,
ഖിറാഅത്ത്,
അറബിക് പ്രബന്ധം,
അറബിക് കഥാരചന,
ബുര്‍ദ്ദ
(ഹിദായ)
എന്നിവയില്‍
രണ്ടാം സ്ഥാനവും നേടി.
ഖലീല്‍ ഹസനി
ചൂരി ടീം മാനേജറും, ഫാറൂഖ്
കൊല്ലമ്പാടി, ഇസ്മാഈല്‍
മാസ്റ്റര്‍ കക്കുന്നം,
ലത്തീഫ്
കൊല്ലമ്പാടി എന്നിവര്‍
അസിസ്റ്റന്റ് മാനേജര്‍മാരുമായ
കാസര്‍കോട് ജില്ലാ ടീമിനെ
എസ്.കെ.എസ്.എസ്.എഫ്
ജില്ലാ ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചത്തിന്റെ
നേതൃത്വത്തില്‍ ജില്ലാ
നേതാക്കള്‍ കാസര്‍കോട്
റെയില്‍വേ സ്റ്റേഷനില്‍
സ്വീകരിച്ചു. ബഷീര്‍
ദാരിമി തളങ്കര, എ.എ.
സിറാജുദ്ദീന്‍
എന്നിവര്‍ സംബന്ധിച്ചു.
SKSSF സര്‍ഗലയം; മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാര്‍
ഇടപ്പള്ളി
: SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിച്ച
സര്‍ഗലയം ഇസ്‍ലാമിക കലാസാഹിത്യ
മത്സരത്തില്‍ മലപ്പുറം ജില്ല
581 പോയിന്റ്
നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
നേടി. കോഴിക്കോട്
ജില്ല 418 പോയിന്റും
കാസര്‍ഗോഡ് ജില്ല 350
പോയിന്റും
നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍
പങ്കിട്ടു. രണ്ട്
ദിവസമായി അല്‍ അമീന്‍ പബ്ലിക്
സ്‌കൂള്‍ അങ്കണത്തില്‍ 15
വേദികളിലായി
രണ്ടായിരം കലാ പ്രതിഭകള്‍
മാറ്റുരച്ചു. സാംസ്‌കാരിക
കേരളത്തിലെ പ്രമുഖ വ്യക്തികളാണ്
വിധികര്‍ത്താകളായി മത്സരം
നിയന്ത്രിച്ചത്. മത്സര
പരിപാടികള്‍ കേരള ഇസ്‌ലാമിക്
ക്ലാസ് റൂമിലൂടെ തത്സമയ
ഒണ്‍ലൈന്‍ സംപ്രേഷണം
നടത്തിയിരുന്നു. സമാപന
സമ്മേളനം ബെന്നി ബെഹന്നാന്‍
എം. എല്‍.എ
ഉദ്ഘാടനം ചെയ്തു. ഇ.എ
ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു.
കുട്ടശ്ശേരി
മുന്‍സിപ്പല്‍ ചെയര്‍മാന്‍
ജമാല്‍ മടക്കടവന്‍,
ത്യക്കാക്കര
മുന്‍സിപ്പല്‍ ചെയര്‍മാന്‍
പി.ഐ
മുഹമ്മദലി, ചെന്നല്ലൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കെ.കെ
സുരേശ് ബാബു, അബ്ദുല്‍
സലാം ഫൈസി അടിമാലി,
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, സത്താര്‍
പന്തലൂര്‍, റശീദ്
ഫൈസി വെള്ളായിക്കോട്,
കെ.എന്‍.എസ്
മൗലവി, മജീദ്
ഫൈസി, മജീദ്
മാസ്റ്റര്‍ എന്നിവര്‍
പ്രസംഗിച്ചു. ജന:കണ്‍വീനര്‍
എം.എ പരീത്
സ്വാഗതവും പി.എ
പരീത്കുഞ്ഞ് നന്ദിയും പറഞ്ഞു.
ഇസ്‌ലാമിക കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കേണ്ടവയാണ് : ഖാസി ത്വാഖ
കാസര്‍കോട്
: ഇസ്‌ലാമിക
അതിര്‍ വരമ്പുകള്‍
ലംഘിക്കപ്പെടാതെയുള്ള കലയും
സാഹിത്യവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണെന്നും
അത് ഇസ്‌ലാമിക പ്രബോധന രംഗത്തെ
ഒരായുധമാക്കാന്‍ ഇത്തരം
മേഖലകളില്‍ കഴിവുള്ളവര്‍
ഉപയോഗപ്പെടുത്തണമെന്നും
കീഴൂര്‍-മംഗലാപുരം
സംയുക്ത ഖാസി ത്വാഖ അഹ്മദ്
മൗലവി അല്‍ അസ്ഹരി പ്രസ്താവിച്ചു.
SKSSF കാസര്‍കോട്
ജില്ലാ കമ്മിറ്റി കുമ്പള
ഇമാം ശാഫി ഇസ്‌ലാമിക്
അക്കാദമിയില്‍ സംഘടിപ്പിച്ച
സര്‍ഗലയത്തോടനുബന്ധിച്ചുള്ള
പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. സയ്യിദ്
ഹാദിതങ്ങള്‍ അദ്ധ്യക്ഷത
വഹിച്ചു. പി.ബി.
അബ്ദുറസാഖ്
എം.എല്‍.എ,
എന്‍.എ.
നെല്ലിക്കുന്ന്
എം.എല്‍.എ,
ടി.പി.
അലി ഫൈസി
എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
SYS ജില്ലാ
ട്രഷറര്‍ മോട്രോ മുഹമ്മദ്
ഹാജി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും,
യു.കെ.
യൂസുഫ് ഹാജി
റണ്ണേര്‍സ്അപ്പും വിതരണം
ചെയ്തു. എം.എ.
ഖാസിം മുസ്ലിയാര്‍
വിഖായ വിഭാഗത്തിന്റെയും
ഇബ്രാഹീം ഫൈസി ജെഡിയാര്‍
ഹിദായ വിഭാഗത്തിന്റെയും,
താജുദ്ദീന്‍
ദാരിമി പടന്ന കുല്ലിയ
വിഭാഗത്തിന്റെയും, റഷീദ്
ബെളിഞ്ചം സലാമ വിഭാഗത്തിന്റെയും
ട്രോഫികള്‍ നല്‍കി,
കോഹിനൂര്‍
മൂസ ഹാജി , സുല്‍ത്താന്‍
കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍
സര്‍ഗ പ്രതിഭാ പട്ടവും,
അബൂബക്കര്‍
സാലൂദ് നിസാമി, കെ.എല്‍
അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി,
ഹാരിസ് ദാരിമി
ബെദിര, സുഹൈര്‍
അസ്ഹരി, മുനീര്‍
ഫൈസി ഇടിയടുക്ക, എന്‍.ഐ.
അബ്ദുല്‍ ഹമീദ്
ഫൈസി എന്നിവര്‍ സമ്മാന ദാനവും
നിര്‍വ്വഹിച്ചു. ജനറല്‍
കണ്‍വീനര്‍ സുബൈര്‍ നിസാമി
സ്വാഗതവും, പ്രോഗ്രാം
കണ്‍വീനര്‍ ഖലീല്‍ ഹസനി ചൂരി
നന്ദിയും പറഞ്ഞു.
തൃശൂർ ജില്ലാ സര്‍ഗലയത്തിന് ഉജ്ജ്വല സമാപ്തി
ചാമക്കാല
: SKSSF തൃശൂർ
ജില്ലാ സര്‍ഗലയത്തിന് ചാമക്കാല
നഹ്ജുറശാദ് ഇസ്ലാമിക് കോളേജിൽ
ഉജ്ജ്വല സമാപ്തി. രണ്ടു
ദിവസമായി അരങ്ങേറിയ വൈവിധ്യമായ
ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളിൽ
ജില്ലയിലെ വിവിധ മേഖലകളില
നിന്നും അഞ്ഞൂറോളം വിദ്ധ്യാർഥികള്‍
പങ്കെടുത്തു. സമാപന
സമ്മേളനം SYS തൃശൂർ
ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ
മൗലവി വെന്മേനാട് ഉദ്ഘാടനം
ചെയ്തു. നഹജുറശാദ്
ചെയര്മാൻ ടി എം ഹൈദർ ഹാജി
വിജയികൾക്കുള്ള ട്രോഫി കൈമാറി.
ഹനീഫ് ഹുദവി
ദേലംപടി മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ്
ഷാഫി ഹുദവി, ഇബ്രാഹീം
ഫൈസി പഴുന്നാന, ജാഫര്‍
മാസ്റ്റർ വാടാനപ്പള്ളി,
നൂറുദ്ധീൻ
യമാനി വടക്കേക്കാട് തുടങ്ങിയവര്‍
സംസാരിച്ചു. SKSSF ജില്ലാ
പ്രസിഡന്റ് അന്‍വര്‍
മുഹ്‍യിദ്ദീന്‍ ഹുദവി സ്വാഗതവും
സയ്യിദ് ശിഹാബുദ്ധീൻ തങ്ങള്‍
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)