"കേശം വ്യാജം തന്നെ"; തിരൂർ SYS വിശദീകരണ സമ്മേളനം ശ്രദ്ധേയമായി

തിരൂര്‍: സുന്നി യുവജന സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ കോരങ്ങത്ത് മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി നഗറില്‍  സംഘടിപ്പിച്ച വിശദീകരണ സമ്മേളനം തിങ്ങി നിറഞ്ഞ വിശ്വാസികളെ കൊണ്ടും നേതാക്കളുടെവെളിപ്പെടുത്തൽ കൊണ്ടും ശ്രദ്ധേയമായി. 
സമസ്ത സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക കേശമെന്ന വ്യാജേന വമ്പിച്ച സാമ്പത്തിക ചൂഷണം നടത്തി ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്താമെന്ന വ്യാമോഹത്തോടെ ഇറങ്ങിപ്പുറപ്പെട്ട കാന്തപുരം വിഭാഗത്തിന് തിരിച്ചടിയായി സ്വന്തം പാളയത്തില്‍ തന്നെ പട നടക്കുന്ന പശ്ചാത്തലത്തില്‍ സുന്നി സമൂഹത്തിന് യാദാര്‍ത്ഥ്യം ബോധ്യപ്പെടുത്തി വിശ്വാസികളെ ഇത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന ഉത്തമ ലക്ഷ്യത്തോട് കൂടിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
വൈക്കീട്ട് 5ന് ആരംഭിച്ച സമ്മേളനത്തില്‍ ഹാജി എ.മരക്കാര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.പി കടുങ്ങല്ലൂര്‍, സ്വാലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സലീം എടക്കര എന്നിവര്‍ പ്രസംഗിച്ചു.