കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരില്‍നിന്ന് യാത്ര പുറപ്പെട്ടു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ബുധനാഴ്ച ഇന്ന് രാവിലെ 9.05ന്് സൗദി എയര്‍ലൈന്‍സിന്‍്റെ ആദ്യ വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എം.എ ഷാവനാസ് എം.പി, എം.എല്‍.എമാരായ സി.പി മുഹമ്മദ്, കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. എം ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യവിമാനത്തില്‍ 300 തീര്‍ഥാടകരാണ് യാത്രയായത്.
വൈകീട്ട് നാലിന് രണ്ടാമത്തെ വിമാനം പുറപ്പെടും. ഇത്തവണ 8788 പേരാണ് കരിപ്പൂരില്‍നിന്ന് യാത്രയാവുന്നത്.
കേരളത്തിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും കരിപ്പൂരാണ് എംബാര്‍ക്കേഷന്‍ പോയന്‍റായി നിശ്ചയിച്ചിട്ടുള്ളത്. ഇത്തവണ ഹജ്ജ്ക്യാമ്പില്‍ പ്രത്യേകം രജിസ്ട്രേഷന്‍...കൗണ്ടര്‍പ്രവര്‍ത്തിക്കുന്നില്ല. സൗദി എയര്‍ല്‍ൈസന്‍സിന്‍െറ ചെക്ക് ഇന്‍ കൗണ്ടറിലാണ് തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബോഡിങ് പാസ് വാങ്ങി തീര്‍ഥാടകര്‍ ഹജ്ജ് സെല്ലിലേക്ക് പോകണം. യാത്രാരേഖകള്‍ കൈപ്പറ്റിയ ശേഷമാണ് ഹജ്ജ് ഹൗസിലെ വിശ്രമ സ്ഥലത്തേക്ക് നീങ്ങേണ്ടത്. ഇഹ്റാമില്‍ പ്രവേശിച്ച ശേഷം തിരികെ ഹജ്ജ് ഹൗസില്‍ പ്രത്യേകം തിരിച്ച സ്ഥലത്ത് എത്തണം. പ്രാര്‍ഥനക്കും ഉദ്യോഗസ്ഥരുടെ... നിര്‍ദേശങ്ങള്‍ക്കും ശേഷം തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലാണ് ഹജ്ജ് ടെര്‍മിനലായി ഉപയോഗിക്കുക. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം തീര്‍ഥാടകരെ സെക്യൂരിറ്റിലോഞ്ചില്‍ ഇരുത്തും. തീര്‍ഥാടകര്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ യാത്രാസമയം രാവിലെയുള്ള തീര്‍ഥാടകര്‍ വൈകീട്ടും യാത്ര വൈകുന്നേരമുള്ളവര്‍ അന്ന് രാവിലെയും ഹജ്ജ് ക്യാമ്പിലത്തെണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ 45 കിലോ തൂക്കമേ ചെക്ക് -ഇന്‍-ബാഗേജായി കൊണ്ടുപോകാവൂ. 22 കിലോ വീതമുള്ള രണ്ട് ബാഗാണ് അനുവദിക്കുക. പത്ത്കിലോ ഹാന്‍ഡ്ബാഗും കൊണ്ടുപോകാം. സൗദി അധികൃതര്‍ നിരോധിച്ച മരുന്നുകളോ വസ്തുക്കളോ ബാഗേജില്‍ ഉള്‍പ്പെടുത്തരുതെന്ന് അധികൃതര്‍ അറിയിച്ചു.