"കേശം വ്യാജം തന്നെ"; SKSSF കണ്ണൂർ,വയനാട് ജില്ലാ ബഹുജന സംഗമങ്ങള്‍ ഇന്ന് (21 ശനി)

കണ്ണൂർ/ കല്‍പ്പറ്റ: വിവാദ കേശം; വികൃതമാവുന്ന വിഘടിത മുഖം എന്ന പ്രമേയവുമായി SKSSF കണ്ണൂർ വയനാട് ജില്ലാ കമ്മിറ്റികൽ  സംഘടിപ്പിക്കുന്ന ബഹുജന സംഗമങ്ങള്‍ ഇന്ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവാചകന്റെ പേരില്‍ കാന്തപുരം പലയിടങ്ങളിലും പ്രദര്‍ശിപ്പിക്കുകയും സംസ്ഥാനത്തുടനീളം വില്‍പ്പന ചരക്കാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കുകയും ചെയ്ത വിവാദ കേശം തീര്‍ത്തും വ്യാജമാണെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായികളില്‍ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ്..
പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ ജില്ലകള്‍ തോറും  SKSSF ബഹുജന സംഗമങ്ങള്‍ നടത്തുന്നത്. വ്യാജകേശത്തിനെതിരില്‍ പ്രചാരണം ശക്താമാക്കാനും മുഴുവന്‍ മഹല്ല് തോറും സി ഡി പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധവത്ക്കരിക്കാനും SKSSF തീരുമാനിച്ചിട്ടുണ്ട്.  ഇന്ന് (ശനി) 2.30 ന്  കണ്ണൂർ ജവഹർ ഓഡിറ്റോരിയത്തിലാണ് ജില്ലാ SKSSF   പരിപാടി ഒരുക്കിയിരിക്കുന്നത്. 
ഇന്ന് (ശനി) 2 മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളിലാണ് വയനാട് ജില്ലാ സംഗമം നടക്കുന്നത്.
ചടങ്ങില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പ്രദര്‍ശനവും നടത്തും. സംഗമം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, പി അബ്ദുല്ലക്കുട്ടി ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, പി സുബൈര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കെ മമ്മൂട്ടി മാസ്റ്റര്‍ സംബന്ധിക്കും.