മത വിദ്യാര്‍ത്ഥികള്‍ ക്രിയാത്മക ഇടപെടല്‍ നടത്തണം: ഹൈദറലി തങ്ങള്‍

പട്ടിക്കാട് : മത വിദ്യാര്‍ത്ഥികള്‍ സമകാലിക വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടലുകല്‍ നടത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്റെ 2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹംജാമിഅ: പ്രിന്‍സിപ്പള്‍ പ്രൊ: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ഹാജി കെ. മമ്മദ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, സലീം ഫൈസി മട്ടന്നൂര്‍ സയ്യിദ് മുര്‍ശിദ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് മണിമൂളി സ്വാഗതവും അബ്ദുല്‍ ബാസ്വിത്വ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു
- Rafi Pk