മഹല്ലുകളില്‍ ഛിദ്രതയുണ്ടാക്കുന്നവരെ കരുതിയിരിക്കുക : SYS കോട്ടക്കല്‍

മണ്ഡലംതല ഉദ്ഘാടനം ജില്ലാ ട്രഷറര്‍
കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിക്കുന്നു 
കോട്ടക്കല്‍ : മഹല്ലുകളില്‍ ഛിദ്രതയും അനൈക്യവുമുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്ന് SYS കോട്ടക്കല്‍ മണ്ഡലം വാദീതൈ്വബ മഹല്ല് സംഗമം അഭിപ്രായപ്പെട്ടു. അധര്‍മങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരുമിച്ചു നില്‍ക്കേണ്ട മഹല്ലുകളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. വിവാഹപ്രയം വിവാദമാക്കി സമുദായ നേതൃത്വത്തെ അവമതിക്കാനുള്ള നീക്കം കരണീയമല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ 90 മഹല്ലുകളില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളുടെ മണ്ഡലംതല ഉദ്ഘാടനം ആട്ടീരി ഇര്‍ശാദ് ക്യാമ്പസില്‍ ജില്ലാ ട്രഷറര്‍ കാടാമ്പുഴ സി. മൂസഹാജി നിര്‍വഹിച്ചു. ടി. അഹ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് പ്രമേയ പ്രഭാഷണം SYS മണ്ഡലം പ്രസിഡണ്ട് എം. പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. സയ്യിദ് സി. പി. എം തങ്ങള്‍ , തോപ്പില്‍ കുഞ്ഞാപ്പുഹാജി, വി. കുഞ്ഞിമുഹമ്മദ് ഹാജി, . പി മുഹമ്മദ്ഹാജി, റവാസ് ആട്ടീരി, മനാഫ് വടക്കേതില്‍ , വി. ഹനീഫ, ബശീര്‍ കല്ലായി, വി. ഫൈസല്‍ , കെ. കെ സിദ്ദീഖ് പ്രസംഗിച്ചു. വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ മജ്‌ലിസുന്നൂര്‍ സദസിന് നേതൃത്വം നല്‍കി. പാലപ്പുറ മഹല്ല് വാദീതൈ്വബ സംഗമവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ഇന്ന് (വ്യാഴം) വൈകുന്നേരം ഏഴുമണിക്ക് പാലപ്പുറ ജുമാമസ്ജിദില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസ്വിര്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. . പി അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. കോട്ടൂര്‍ മഹല്ല് സംഗമം 29ന് വൈകുന്നേരം ഏഴുമണിക്ക് പണിക്കര്‍കുണ്ട് മബ്‌റൂക് ബില്‍ഡിംഗില്‍ നടക്കും.
- ali ravas