ഉള്ഹിയ്യത്ത്: വീഴ്ചകള്‍ വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണം-ഹമീദലി തങ്ങള്‍

മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഉള്ഹിയ്യത്ത് കര്‍മ്മങ്ങള്‍ വീഴ്ച വരാതെ നിര്‍വ്വഹിക്കാന്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണമെന്നും നിര്‍വ്വഹിക്കപ്പെടുന്ന ആരാധനകളുടെ പ്രാധാന്യവും പ്രതിഫലവും സാധാരണക്കാരെ ഉദ്‌ബോധനങ്ങള്‍ വഴി ബോധ്യപ്പെടുത്താന്‍ മത പണ്ഡിതര്‍ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാഅ് മലപ്പുറം മണ്ഡലം കമ്മിറ്റി സുന്നി മഹലില്‍ നടത്തിയ പണ്ഡിത ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഉള്ഹിയ്യത്ത്, കര്‍മ്മശാസ്ത്ര വഴി'' എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസ്ഗറലി ഫൈസി, അഹ്മദ് കുട്ടി ബാഖവി മോങ്ങം, ജലീല്‍ സഖാഫി പുല്ലാര, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി പ്രസംഗിച്ചു,. സി യൂസുഫ് ഫൈസി സ്വാഗതവും ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി നന്ദിയും പറഞ്ഞു.