കാളമ്പാടി മഖാം ഉറൂസ് എട്ട്, ഒമ്പതിന് പ്രചാരണോദ്ഘാടനം 28 ന് വാഴക്കാട്ട്

റഈസുല്‍ ഉലമാ കാളമ്പാടി ഉസ്താദ്  
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന 'കാളമ്പാടി മഖാം ഉറൂസ് മുബാറക്' ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊടികയറ്റം, കൂട്ടസിയാറത്ത്, അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം, ഉലമാ സംഗമം, അന്നദാനം എന്നിവ നടക്കും. ഒമ്പതിന് കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്ന കൂട്ട സിയാറത്തുകളില്‍ ആയിരങ്ങള്‍ സംബന്ധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനും ദിക്‌റ് മജ്‌ലിസിനുമായി വരുന്നവര്‍ക്ക് വേണ്ടി കാളമ്പാടി പ്രദേശത്ത് വിപുലമായ സൗകര്യങ്ങളൊരുക്കും.
ഉറൂസ് മുബാറക് പ്രചാരണോദ്ഘാടനം സപ്തംബര്‍ 28ന് ശനിയാഴ്ച വാഴക്കാട് ടൗണില്‍ മര്‍ഹൂം കാളമ്പാടി
ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട് പ്രസംഗിക്കും.
സ്വാഗതസംഘം പ്രചാരണ സമിതി യോഗത്തില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ടി.പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി.എം റഫീഖ് അഹ്മദ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍,വലിയ്യുദ്ധീന്‍ ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, റവാസ് ആട്ടീരി പ്രസംഗിച്ചു.