സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം പഠന സംഗമം നടത്തി

ദമ്മാം. ആത്മ വിശ്വാസവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ അപ്രാപ്യവും അന്യവുമെന്ന്‌ കരുതുന്ന ഏതൊന്നിനെയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന്‌ സിജി ദമ്മാം ചാപ്‌റ്റര്‍ ഭാരവാഹിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പറഞ്ഞു. സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിസ്സാര പ്രശനങ്ങള്‍ പോലും പലരുടെയും വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും താളം തെറ്റിക്കുമ്പോള്‍ ക്രിയാത്മക ചിന്തകളും പ്രശ്‌നങ്ങളെ നേരിടുവനുള്ള മനക്കരുത്തും ആര്‍ജിച്ചെടുത്ത്‌ അവയെ അതിജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി . മുസ്‌തഫ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ദാരിമി , ഷരീഫ്‌ റഹ്‌മാനി എന്നിവര്‍ പ്രസംഗിച്ചു. റഷീദ്‌ ദാരിമി വാളാട്‌ സ്വാഗതവും അബ്ദുറഹ്‌മ ാന്‍ ടി.എം നന്ദിയും പരഞ്ഞു.
സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ച പഠന സംഗമത്തില്‍ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പ്രസംഗിക്കുന്നു