ശാഖകൾ തോറും പൊതു യോഗങ്ങളും ഡോക്യുമെന്ററി പ്രദര്‍ശനവും

ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സിദ്ദീഖ് ഫൈസി വെന്മണല്‍ , അബ്ദുറഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് അശ്‌റഫി പാനൂര്‍, ഉമര്‍ ദാരിമി പുത്തൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, റഷീദ് ഫൈസി വെള്ളായിക്കോട്, ബിഷ്‌റുല്‍ ഹാഫി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട് എന്നിവര്‍ സംസാരിച്ചു. ജന: സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.