Showing posts with label KSA. Show all posts
Showing posts with label KSA. Show all posts

ബുറൈദ ഇസ്‌ലാമിക് സെന്റര്‍ സഹചാരി ഫണ്ട് കൈമാറി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ ബുറൈദ കമ്മിറ്റി സഹചാരി റിലീഫ് സെല്ലിലേക്ക് സമാഹരിച്ച ഫണ്ട് യൂസുഫ് ഫൈസി പരുതൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമിദ് മേല്‍മുറി അദ്ധ്യക്ഷനായി, ബുറൈദ സെന്റര്‍ ഭാരവാഹികളായി അബ്ദുല്‍ ലത്തീഫ് തച്ചംപൊയില്‍, റിയാസ് എസ്‌റ്റേറ്റ് മുക്ക്, സൈദ് ചെട്ടിപ്പടി, ബഷീര്‍ ഫൈസി അമ്മിനിക്കാട്, യൂസുഫ് ഫൈസി പരുതൂര്‍, ബഷീര്‍ തച്ചംപൊയില്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ മുണ്ടുപാറ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം ഫൈസി പേരാല്‍, ഒ.കെ.എം കുട്ടി ഉമരി, സിദ്ദീഖ് നദ്‌വി ചെറൂര്‍, സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് സംബന്ധിച്ചു.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോ.അഞ്ചിന് ഞായറാഴ്ച; ഒമാൻ അടക്കം ഗൾഫ്‌ രാജ്യങ്ങളിൽ ശനിയാഴ്ച

കോഴിക്കോട്/ റിയാദ്: ദുല്‍ഖഅ്ദ 29 (ബുധനാഴ്ച) മാസപ്പിറവി  ദര്‍ശിക്കാത്തതിനാല്‍ കേരളത്തില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ചയായിരിക്കുമെന്ന്  സമസ്ത നേതാക്കളും വിവിധ ഖാസിമാരും അറിയിച്ചു.
കേരളത്തിൽ ഇന്നലെ  (വ്യാഴം) ദുല്‍ഖഅ്ദ 30 പൂര്‍ത്തീകരിച്ച് ഇന്നു (വെള്ളി)ദുല്‍ഹിജ്ജ ഒന്നായും അതനുസരിച്ചു ബലി പെരുന്നാള്‍ അടുത്തമാസം അഞ്ചിനു ഞായറാഴ്ചയായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം സഊദിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും ശനിയാഴ്ചയാണ്  ബലിപെരുന്നാൾ.  സഊദിയില്‍ ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച അറഫാദിനവും നാല്  ശനിയാഴ്ച ബലിപെരുന്നാളുമാണെന്ന് സഊദി സുപ്രീംകോടതിയും റോയല്‍ കോര്‍ട്ടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഗൾഫിൽ മാസപ്പിറവി ദൃശ്യമായില്ല.. റമളാൻ ആരംഭം ഞായറാഴ്ച

റിയാദ്: ഗള്‍ഫില്‍ ഇന്ന് (വെള്ളി) എവിടെയും റമളാൻ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങൾ പ്രസ്താവിച്ചു. ഇതോടെ  ഗൾഫിൽ വ്രതാരംഭം ഞായറാഴ്ചയാണെന്ന് ഉറപ്പായി. 
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണക്കാറാണ് പതിവെങ്കിലും   ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഇത്തവണയും മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക  നിരീക്ഷണ കമ്മിറ്റികളെ നിയമിച്ചിരുന്നു. റമളാൻ വ്രതാരംഭം  ഞായറാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യന്‍ റോയല്‍ കോര്‍ട്ടും അറിയിച്ചു. News Link 

റമസാന്‍ മാസപ്പിറവി: സൌദിയിൽ തിങ്കളാഴ്ച മുതല്‍ നിരീക്ഷണം തുടങ്ങും

റിയാദ്: ശഅബാന്‍ 25 തിങ്കളാഴ്ച മുതല്‍ 29 ന് രാത്രി വരെ മാസപ്പിറവി നിരീക്ഷിക്കുമെന്ന് ചന്ദ്ര നിരീക്ഷകന്‍ അബ്ദുല്ല അല്‍ഖുളൈരി അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം. സൂര്യാസ്തമയത്തിന്റെ 50 മിനുട്ട് മുമ്പെങ്കിലും നിരീക്ഷകര്‍ സ്ഥലത്തെത്തും. 
സൂര്യാസ്തമയത്തിന് മുമ്പ് എല്ലാവരും ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കും. ചന്ദ്രന്റെ രൂപമാണ് നിരീക്ഷിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കുക. ചിലപ്പോള്‍ ശുക്രന്‍ ചന്ദ്രക്കല രൂപത്തിലെത്താറുണ്ട്. ഇത് ചിലരില്‍ ആശയക്കുഴപ്പമുണ്ടാക്കും. മാസപ്പിറവി ദൃശ്യമായ സമയം രേഖപ്പെടുത്തി എല്ലാവരും പ്രത്യേക നിരീക്ഷണ സമിതിക്ക് മുമ്പാകെയെത്തും. അവിടെനിന്ന് പ്രത്യേക റിപോര്‍ട്ട് തയ്യാറാക്കി സാക്ഷികളുടെ ഒപ്പ് സഹിതം ജഡ്ജിയുടെ മുന്നിലെത്തും. മാസപ്പിറവി നിരീക്ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ ടെലിസ്‌കോപ്പുകളുടെ സഹായവും തേടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(അവ.الشرق الأوسط)

മാധ്യമ വിചാരണ: നീതി പാലിക്കണം എസ് കെ ഐ സി റിയാദ്

റിയാദ് : അനാഥാലയങ്ങളിലേക്ക് കു'ികളെ കൊണ്ടു വവര്‍ നിയമങ്ങള്‍ പാലിച്ചി'ില്ലങ്കില്‍ നിയമത്തിന്റെ വഴിക്ക് വിടണമെും അനാവശ്യ വിവാധങ്ങള്‍ വലിച്ചിഴച്ച് സമൂഹത്തില്‍ നിലനില്‍ക്കു മാനഷീകത പിഴുതെടുക്കാനും ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തലനാരിഴ കീറി അരക്ഷിതാവസ്ഥ വളര്‍ത്താനുമുളള ശ്രമം അപലനീയ മാണെും,
മാധ്യമ വിചാരണയുടെ അഥിര്‍ത്തികള്‍ ഏവര്‍ക്കും ഓയിരിക്കണമെും എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി പറഞ്ഞു. 
എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായി മുസ്തഫ ബാഖവി പെരുമുഖം (ചെയര്‍മാന്‍), അബൂബക്കര്‍ ദാരിമി പുല്ലാര (പ്രസിഡണ്ട്), എം ടി പി മുനീര്‍ അസ്അദി കണ്ണൂര്‍, സലീം വാഫി മൂത്തേടം, അബൂബക്കര്‍ ബാഖവി മാരായമംഗലം, ലത്തീഫ് ഹാജി തച്ചണ്ണ (വൈസ് പ്രസിഡണ്ട്), അബ്ദുസ്സമദ് പെരുമുഖം (ജനറല്‍ സെക്ര'റി) ഇഖ്ബാല്‍ കാവനൂര്‍, മസ്ഊദ് കണ്ണൂര്‍, ശാഫി വടക്കേകാട്, അബ്ദുറഹ്മാന്‍ ഹുദവി പ'ാമ്പി, അലവിക്കു'ി ഒളവ'ൂര്‍ (സെക്ര'റിമാര്‍) മുഹമ്മദാലി ഹാജി തിരുവേഗപ്പുറ (ട്രഷറര്‍) ഹബീബുളള പ'ാമ്പി (കോ ഓര്‍ഡിനേററര്‍) അബ്ബാസ് ഫൈസി, റിയാസ് അലി ഹുദവി (ഉലമ കൗസില്‍) ഉമര്‍ കോയ യൂണിവേഴ്‌സിററി, മുസ്തഫ വളക്കൈ (ദഅ്‌വ സെല്‍) അബ്ദുല്‍ റസാഖ് വളക്കൈ, കുഞ്ഞി മുഹമ്മദ് ഹാജി ചുങ്കത്തറ (ഫാമിലി ക്ലസ്‌ററര്‍) അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കു'ി ഒളവ'ൂര്‍ (മദ്രസ്സ)

സമസ്ത സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും ജനുവരി 2 ന് മദീനയില്‍

മദീന : സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിററിയും മൗലിദ് സദസ്സും പ്രവര്‍ത്തക സംഗമവും 2014 ജനുവരി 2 1435 റ:അവ്വല്‍ 01 വ്യാഴം മദീനയില്‍ നടക്കും പ്രമുഖ വെക്തികള്‍ പങ്കെടു സംഗമത്തിന് സൗദിയിലെ എല്ലാ എസ് കെ ഐ സി കമ്മിററികളിലെയും അംഗങ്ങളും പങ്കെടുക്കണമെും സര്‍ക്കുലറുകള്‍ ലഭിക്കാത്ത കമ്മിററികള്‍ താഴെ നമ്പറില്‍ ബന്ധപ്പെടെണമെും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.
സെക്ര'റി അലവിക്കു'ി ഒളവ'ൂര്‍, 0502195506

SYS 60-ാം വാര്‍ഷികം; റിയാദിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു; ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ചെയര്‍മാന്‍

സ്വാഗതസംഘം പ്രഖ്യാപിച്ചത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 
റിയാദ്: നൂററാണ്ടുകളുടെ രാജപാരമ്പര്യവും കോടികളുടെ വഖ്ഫ് സ്വത്തുമുളള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതവിജ്ഞാനത്തിലും, സംഘബോധത്തിലും ഇരു'ില്‍ തപ്പുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കു മതകലാലയങ്ങളും, അഭിമാനാര്‍ഹമായ മസ്ജിദുകളും, പ്രശംസനീയമായ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ കാണുതിന്റെ പ്രേരകശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെും, സമസ്തയും കീഴ്ഘടങ്ങളും നടത്തു പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്കും, സിറാജ് സുലൈമാന്‍ സേഠുവിനും എസ് വൈ എസ്സും, എസ് കെ ഐ സിയും നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുു തങ്ങള്‍. പൈതൃകത്തിന്റെ പതിനഞ്ചാം നൂററാണ്ട് എ പ്രമേയവുമായി 2014 ഫെബ്രവരിയില്‍ കാസര്‍ഗോഡ് നടക്കു എസ് വൈ എസ്സ് അറുപതാം വാര്‍ഷീക മഹാസമ്മേളനത്തിന്റെ റിയാദ് തല 101 അംഗ സ്വാഗതസംഘം തങ്ങള്‍ പ്രഖ്യാപിച്ചു. 

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങ്; സഹമന്ത്രി ഇ. അഹമ്മദ് സംബന്ധിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ
മ്മദ് 
അടക്കമുള്ളവർ കഅ്ബ 
കഴുകല്‍ 
ചടങ്ങിനു  ശേഷം പുറത്തു വരുന്നു  
മക്ക: മക്ക: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഹിജ്റ വര്‍ഷാരംഭത്തിലെ കഅ്ബ കഴുകല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രതിനിധിയായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ചടങ്ങിന് നേതൃത്വം നല്‍കി. 
തിങ്കളാഴ്ച രാവിലെ കഅ്ബാലയത്തിലത്തെിയ അമീര്‍ ഖാലിദ് അല്‍ഫൈസലിനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. 
തുടര്‍ന്ന് ഗവര്‍ണറും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിവിധ നാടുകളില്‍ നിന്നുള്ള അതിഥികളും ചേര്‍ന്ന് കഅ്ബക്കുള്ളില്‍ കയറി. ശുദ്ധമായ പനിനീര്‍ ദ്രാവകം ചേര്‍ത്ത സംസം വെള്ളം പ്രത്യേക പട്ടുതുണിയില്‍ മുക്കി കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ തുടച്ചു. അകത്തു തറ കഴുകി.
ശേഷം പരമ്പരാഗത താക്കോല്‍ കൈമാറ്റം നടന്നു. 
തുടര്‍ന്ന് കഅ്ബ പ്രദക്ഷിണം ചെയ്ത അമീര്‍ ഖാലിദ് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചതോടെ ചടങ്ങിനു സമാപനമായി.
കഅ്ബക്ക് ഇനി പുതിയ താക്കോല്‍
 താക്കോൽ കൈമാറ്റ ചടങ്ങ് 
കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച കഅ്ബയുടെ പൂട്ടും താക്കോലും പുതുക്കി സ്ഥാപിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് നിര്‍ദേശിച്ചത്. അതുപ്രകാരം ഹറം കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പൂട്ട് രൂപകല്‍പന ചെയ്തു. 18 കാരറ്റ് സ്വര്‍ണം പൂശിയ നിക്കല്‍ കൊണ്ടാണ് പുതിയ താക്കോലും പൂട്ടും നിര്‍മിച്ചത്. കഅ്ബാലയത്തിന്റെ പുതിയ പൂട്ടിന് 6 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നും രണ്ടാം ഭാഗത്ത് തിരുഗേഹങ്ങളുടെ സേവകന്റെ

സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം പഠന സംഗമം നടത്തി

ദമ്മാം. ആത്മ വിശ്വാസവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ അപ്രാപ്യവും അന്യവുമെന്ന്‌ കരുതുന്ന ഏതൊന്നിനെയും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്ന്‌ സിജി ദമ്മാം ചാപ്‌റ്റര്‍ ഭാരവാഹിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പറഞ്ഞു. സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ ദമ്മാംഘടകം സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ജീവിതത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിസ്സാര പ്രശനങ്ങള്‍ പോലും പലരുടെയും വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും താളം തെറ്റിക്കുമ്പോള്‍ ക്രിയാത്മക ചിന്തകളും പ്രശ്‌നങ്ങളെ നേരിടുവനുള്ള മനക്കരുത്തും ആര്‍ജിച്ചെടുത്ത്‌ അവയെ അതിജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി . മുസ്‌തഫ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ദാരിമി , ഷരീഫ്‌ റഹ്‌മാനി എന്നിവര്‍ പ്രസംഗിച്ചു. റഷീദ്‌ ദാരിമി വാളാട്‌ സ്വാഗതവും അബ്ദുറഹ്‌മ ാന്‍ ടി.എം നന്ദിയും പരഞ്ഞു.
സമസ്‌ത കേരള ഇസ്‌ ലാമിക്‌ സെന്റര്‍ സംഘടിപ്പിച്ച പഠന സംഗമത്തില്‍ അബ്ദുല്‍ മജീദ്‌ കൊടുവള്ളി പ്രസംഗിക്കുന്നു

നിതാഖാത്: നോര്‍ക്കയിൽ ആകെ രജിസ്റ്റര്‍ ചെയ്തത് 208 പേര്‍

കരിപ്പൂര്‍:സൗദിയില്‍ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിതാഖാത് നിയമത്തില്‍ കുടുങ്ങി ഇതുവരെ കോഴിക്കോട് വഴി നാട്ടിലെത്തിയത് 208 പേര്‍. പ്രവാസികളെ സാഹായിക്കാനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സഹായ കൗണ്ടറുകളിലും നോര്‍ക്ക ഓഫീസിലുമായി രജിസ്റ്റര്‍ ചെയ്തത് ഇത്രയും പേരാണ്.
തിങ്കളാഴ്ച മാത്രം കോഴിക്കോട് വിമാനത്താവളത്തില്‍ 59 പേരും നോര്‍ക്ക ഓഫീസുകളില്‍ 14 പേരും രജിസ്റ്റര്‍ ചെയ്തു. 
കഥനകഥകളുമായാണ് മിക്കവരും നാട്ടില്‍ തിരിച്ചെത്തിയത്. നിതാഖാത് നിയമപ്രകാരം സൗദിവിട്ട പാലക്കാട് അലനല്ലൂര്‍ പാറപ്പുറത്ത് മുഹമ്മദ്ഷാജി(31)ക്ക് പറയാനുണ്ടായിരുന്നത് തന്റെ സ്‌പോണ്‍സറുടെ ചതിയുടെയും നിയമത്തിന്റെയും പ്രശ്‌നങ്ങളാണ്. ആറ് വര്‍ഷമായി ജിദ്ദയിലെ വാഹന സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ജോലിക്കാരനായിരുന്നു ഷാജി. നിയമം നടപ്പായതോടെ അവിടെ നില്‍ക്കാനാവാത്ത അവസ്ഥയായി.ഈ സാഹചര്യം മുതലെടുത്ത ഇയാളുടെ സ്‌പോണ്‍സര്‍ 5000 റിയാല്‍ നല്‍കിയാല്‍ വിസ മാറ്റിനല്‍കാമെന്ന് ഉറപ്പുനല്‍കി. ഇത്രയും തുക നല്‍കിയെങ്കിലും വിസ മാറ്റിനല്‍കാന്‍ അറബി തയ്യാറായില്ല. നില്‍ക്കക്കളിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതാണ് ഷാജി.\. 

ഇ. അഹമ്മദിന്റെ ഇടപെടല്‍ : സഊദിയില്‍ രാജ കാരുണ്യമായി

കോഴിക്കോട്: സഊദി അറേബ്യയില്‍ റസിഡന്‍സി നിയമവും ലേബര്‍ നിയമവും ലംഘിച്ചവര്‍ക്ക് ആ കാര്യങ്ങള്‍ തിരുത്തി രേഖകള്‍ ശരിയാക്കാനായി മൂന്ന് മാസത്തെ സമയം നല്‍കണമെന്ന് സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് സഊദി ആഭ്യന്തര വകുപ്പിനും ലേബര്‍ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായി തനിക്ക് വിവരം ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. മൂന്ന് മാസങ്ങള്‍ക്കകം റസിഡന്‍സി തൊഴില്‍ നിയമ നിര്‍ദ്ദേശങ്ങളിലെ തെറ്റുകള്‍ തിരുത്താതിരിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സഊദി അറേബ്യയിലെ നിയമ പരമായ നടപടിയുടെ പേരില്‍ മടങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസം പ്രദാനം ചെയ്യുന്ന ഈ നടപടി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും രാജാവിന്റെ നടപടി വലിയ ആശ്വാസമാണെന്നും അഹമ്മദ് പറഞ്ഞു. സഊദിയിലെ നിതാഖത്ത് പ്രശ്‌നം ആരംഭിച്ചത് മുതല്‍ സഊദി സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്ന അഹമ്മദിന്റെ നയതന്ത്ര വിജയം കൂടിയാണ് അബ്ദുല്ല രാജാവിന്റെ പുതിയ നിര്‍ദ്ദേശം.
തൊഴില്‍ നിയമലംഘകര്‍ക്ക് രാജ്യത്തു തന്നെ താമസിച്ച് അവരുടെ രേഖകള്‍ ശരിയാക്കാനുള്ള അവസരം നല്‍കണമെന്നാണ് രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നു മാസത്തെ കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ മതിയെന്നും നിര്‍ദേശമുണ്ടെന്നാണ് അറിയുന്നത്.

നിത്വാഖാത്‌:; 34 പേര്‍ കൂടി തിരിച്ചെത്തി; സഹായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്‌ 91 പേര്‍

കൊണേ്‌ടാട്ടി: സൌദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നലെ 34 പേര്‍കൂടി തിരിച്ചെത്തിയതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 91 ആയി. 
കരിപ്പൂര്‍ വിമാനത്താവളത്തിലെയും കോഴിക്കോട്ടെയും നോര്‍ക്കയുടെ സഹായകേന്ദ്രത്തിലാണ്‌ നാലുദിവസം കൊണ്‌ടു 91 പേര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇന്നലെ മടങ്ങിയെത്തിയവരില്‍ ഏഴു പേര്‍ റിയാദില്‍ നിന്നുള്ളവരാണ്‌. ഡ്രൈവര്‍ വിസകളില്‍ സൌദിയിലേക്കു പോയവരാണ്‌ മടങ്ങുന്നതില്‍ കൂടുതല്‍ പേരും. 
മടങ്ങിയെത്തിയവരില്‍ അധികവും മലപ്പുറം, കോഴിക്കോട്‌ ജില്ലക്കാരാണ്‌. കണ്ണൂര്‍, കാസര്‍കോഡ്‌, പാലക്കാട്‌ ജില്ലയില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്‌ട്‌. സൌ ദിയില്‍ നിന്നും കൂടുതല്‍ പേര്‍ മടങ്ങാന്‍ ഒരുങ്ങുകയാണ്‌. റിയാദ്‌ മേഖലയില്‍ രണ്‌ടുമാസത്തെ സമയം നല്‍കിയത്‌ പ്രവാസികള്‍ക്കു ആശ്വാസമാകുന്നുണെ്‌ടന്നും എന്നാല്‍ നിയമം മുന്‍നിര്‍ത്തി പലരും മടങ്ങാനാണ്‌ തയ്യാറാവുന്നതെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. സ്‌പോണ്‍സര്‍മാരും പലയിടത്തും പ്രവാസികളെ കൈയൊഴിഞ്ഞിരിക്കുകയാണ്‌. 
അതേസമയം കച്ചവട സ്ഥാപനങ്ങളിലടക്കം സൌദി പൌരന്‍മാരെ നിര്‍ത്തണമെന്ന ആവശ്യത്തില്‍ പലരും സ്‌പോണ്‍സര്‍മാരെ തന്നെ ജീവനക്കാരായി ഉള്‍പ്പെടുത്തി രക്ഷപ്പെടാനും ശ്രമിക്കുന്നുണ്‌ട്‌. 

സ്വദേശിവല്‍കരണം: മടങ്ങി വരുന്നവർ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സഊദി അറേബ്യയിലെ സ്വദേശിവല്‍കരണ നടപടികളുടെ ഭാഗമായി നാട്ടില്‍ തിരികെ എത്തുന്ന പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norka roots.net) റജിസ്റ്റര്‍ ചെയ്യാം. ഇതിനു പുറമെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌കുകളിലൂടെയും തിരികെ എത്തുന്ന പ്രവാസികളുടെ വിവരം ശേഖരിക്കും. പ്രവാസി മലയാളികള്‍ വെബ്‌സൈറ്റിലൂടെയും വിമാനത്താവളങ്ങളിലെ ഹെല്‍പ് ഡസ്‌ക്കുകളിലൂടെയും വിവരങ്ങള്‍ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.- Web Desk

നിതാഖാത്ത് മറ്റൊരു അടിയന്തരാവസ്ഥയല്ല


ത്രയോ ലക്ഷം വിദേശികള്‍ക്ക് തൊഴിലും ജീവിതസൗകര്യങ്ങളും അനേകവര്‍ഷങ്ങളായി നല്‍കിവരുന്ന ഉദാരമനസ്‌കരായ ഭരണാധികാരികളാണ് സഊദി അറേബ്യയിലുള്ളത്. സ്വന്തം പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്ക് നല്‍കിവരുന്ന അതേ പ്രാധാന്യം അന്യരാജ്യങ്ങളിലെ പൗരന്മാരുടെ കാര്യങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്ത് സമ്പാദിച്ച കോടാനുകോടി ബില്ല്യന്‍ ഡോളര്‍ അന്യരാഷ്ട്രപൗരന്മാര്‍ സ്വന്തം രാഷ്ട്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ഇപ്പോഴും അത് യഥേഷ്ടം തുടരുന്നു.
അന്യരാഷ്ട്ര പൗരന്മാരുടെ സഊദിഅറേബ്യയിലേക്കുള്ള വരവും അവിടെ അവര്‍ ചെയ്യുന്ന ജോലിയും അവരുടെ സേവനവേതന വ്യവസ്ഥകളും കടമകളും അവകാശങ്ങളുമൊക്കെ ആ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് പൂര്‍ണ്ണമായും വിധേയമായിരിക്കണമെന്നും അതെല്ലാം വ്യവസ്ഥാപിതമായിരിക്കണമെന്നും ആ രാജ്യം ആഗ്രഹിക്കുന്നതില്‍

സൗദി തൊഴില്‍ പ്രശ്‌നം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം: സമസ്ത

കോഴിക്കോട്: കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ സഹായകമാവുകയും നമ്മുടെ ദരിദ്രനിര്‍മാര്‍ജനത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുകയും ഇന്ത്യയുടെ സമ്പദ് ഘടന പോലും മെച്ചപ്പെടുത്തുന്നതിന്നും, അനേകായിരം മതധര്‍മ സ്ഥാപനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം നിര്‍വ്വഹിച്ചു പോരുന്നതിലും വലിയപങ്കുവഹിച്ചുവരുന്നത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരിലൂടെയാണ്. സൗദി ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തിലധികം കേരളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് പറയപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സൗദി ഗവണ്‍മെന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എസ്.എം.എഫ്. സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

നിതാഖാത്ത്; അരക്ഷിതാവസ്ഥക്കപ്പുറത്ത് പ്രതീക്ഷകള്‍ പൂക്കുന്നു ..

ദമ്മാം: രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ തൊഴില്‍ പരിഷ്‌ക്കാരങ്ങളെ എങ്ങനെ അതി ജയിക്കുമെന്നറിയാതെ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സാധാരണക്കാരായ തൊഴില്‍ കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില വസ്തുതകള്‍ കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനു സഊദി അധികൃതര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന നിയമ നടപടികള്‍ക്ക് മുമ്പ് ഇഖാമ ചുകപ്പിലായവര്‍ സുരക്ഷിത മായ മാര്‍ഗങ്ങള്‍ തേടുകയോ ഫ്രീ വിസയിലുള്ളവര്‍ നിയമം പിടികൂടുന്നതിന് മുമ്പ് തിരിച്ചു വരവിന്

സഊദി തൊഴില്‍ പ്രശ്‌നം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം സമസ്ത

കോഴിക്കോട്: കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ സഹായകമാവുകയും നമ്മുടെ ദരിദ്രനിര്‍മാര്‍ജനത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുകയും ഇന്ത്യയുടെ സമ്പദ് ഘടന പോലും മെച്ചപ്പെടുത്തുന്നതിന്നും, അനേകായിരം മതധര്‍മ സ്ഥാപനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം നിര്‍വ്വഹിച്ചു പോരുന്നതിലും വലിയപങ്കുവഹിച്ചുവരുന്നത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരിലൂടെയാണ്. സഊദി ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തിലധികം കേരളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് പറയപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സഊദി ഗവണ്‍മെന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എസ്.എം.എഫ്. സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

സൌദി സ്വദേശിവല്‍ക്കരണം; മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിക്ക്‌

തിരുവനന്തപുരം: സൌദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്നു പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഏപ്രില്‍ രണ്‌ടിനു ഡല്‍ഹിയിലേക്കു പോവും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തും.
സൌദിയില്‍ സ്വദേശിവല്‍ക്കരണ നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ മലയാളികള്‍ക്ക്‌ ആശങ്ക വേണെ്‌ടന്ന്‌ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി വ്യക്തമാക്കി. നിയമം കര്‍ശനമാക്കിയെങ്കിലും വലിയതോതില്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങിവരുന്നത്‌ തടയാനാവുമെന്നാണു പ്രതീക്ഷ. തിരിച്ചുവരുന്നതു കുറച്ചുപേര്‍ മാത്രമാണെങ്കിലും അവര്‍ക്കു വേണ്‌ടി എന്തെല്ലാം

സഊദി, പ്രവാസികളെ കൈയൊഴിയരുത്

പ്രവാസികളുടെ കാര്യത്തില്‍ ഭരണകൂട നയങ്ങള്‍ ഉദാസീനമാണ്. പ്രഖ്യാപനങ്ങളിലെ ധാരാളിത്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാറില്ല. സഊദി അറേബ്യയിലെ സ്വദേശിവല്‍ക്കരണമാണ് ഏറ്റവുമൊടുവില്‍ പ്രവാസി ലോകത്തിന്റെ നീറുന്ന പ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുന്നത്.
അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് സഊദി 'ഭരണകൂടത്തിന്റെ പുത്തന്‍ നിലപാടില്‍ തൊഴില്‍രഹിതരാവാന്‍ പോവുന്നത്. ഇവരില്‍ മുക്കാല്‍ പങ്കും മലയാളികളും മലപ്പുറത്തുകാരുമാണ്. പ്രശ്‌നത്തിന്റെ സങ്കീര്‍ണതകള്‍ മാധ്യമങ്ങളിലുടെ പുറത്ത് വന്നയുടന്‍ പ്രവാസികാര്യ മന്ത്രാലയം ഇടപെടുകയും പുനരധിവാസമെന്ന പരിഹാരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് മുട്ടില്ലാത്ത നാടാണ് നമ്മുടേത്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കും.

സൌദി സ്വദേശിവല്‍ക്കരണം: പ്രവാസികള്‍ക്കായി പള്ളികളില്‍ കൂട്ടപ്രാര്‍ഥന


കൊണേ്‌ടാട്ടി: പ്രവാസികള്‍ക്കായി പള്ളികളില്‍ കൂട്ടപ്രാര്‍ഥന. ഇന്നലെ ജുമുഅ ഖുത്‌ബകളിലും നമസ്‌കാരത്തിനു ശേഷവുമാണു പള്ളികളില്‍ പ്രാര്‍ഥനകള്‍ നടന്നത്‌. മലബാറിലെ പള്ളികളുടെയും മദ്‌റസകളുടെയെല്ലാം അടിസ്ഥാനം സൌദി ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസികളുടെ പണമാണ്‌. ഇവയുടെനിലനില്‍പ്പടക്കം പ്രതിസന്ധിയിലാവുന്ന രീതിയിലാണു സൌദിയില്‍ തൊഴില്‍ നിയമം വരുന്നത്‌.(-ഓണ്‍ലൈൻ ഡസ്ക്