മദ്രസകളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും

![]() |
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഗാസയിലെ
ഒരേ കുടുംബത്തിലെ നാലു കുട്ടികള്‍
|
ആക്രമണം ശക്തിപ്പെടുത്തുമെന്നും കരയാക്രമണംത്തിന് ഉദ്ദേശ്യമുണ്ടെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കിയത് കൂടി കണക്കിലെടുത്താല്‍ ഫലസ്തീന് ചോരക്കടലാവാനാണ് സാധ്യത. ജന്മദേശത്തിന്റെ ജന്മാവകാശത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ നയതന്ത്ര തലത്തിലും മറ്റും സഹായിക്കാന്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്ന ഭാരതത്തിന് ബാധ്യത ഉണ്ട്. കണ്ണീര്‍ക്കടലില്‍ അകപ്പെട്ട ഫലസ്തീനികളുടെ രക്ഷക്കാവശ്യമായതെല്ലാം ഉടനടി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കഷ്ഠതയനുഭവിക്കുന്നവരുടെ ആശ്വാസത്തിനും സമാധാനം പുലരാനും പള്ളികളിലും മദ്റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കളാവശ്യപ്പെട്ടു.