ഗഫൂര്‍ അന്‍വരിയും സലാം ഫൈസി ഒള വട്ടൂരും ഇന്നും നാളെയും അബുദാബിയില്‍പ്രസംഗിക്കും


അബുദാബി: സുന്നി ആദര്‍ശ വിഷയങ്ങളിലെ അതികായന്‍ എന്ന് വിളിക്കാവുന്ന യുവ പണ്ഡിതന്‍ അബ്ദുല്‍ ഗഫൂര്‍ അന്‍വരി എടെപ്പാള്‍ ഇന്ന് (ബുധന്‍) രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ പ്രഭാഷണം നടത്തുന്നു.  ശ്രോതാക്കളുടെ ഏതുതരം ചോദ്യങ്ങള്‍ക്കും പണ്ടിതോചിതമായ ഉത്തരങ്ങള്‍ നല്കാന്‍ അദ്ദേഹം തയ്യാറാണെന്ന് സംഘാടകര്‍ അറിയിച്ചു.
നാളെ (വ്യാഴം) രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ചു തന്നെ നടക്കുന്ന പരിപാടിയില്‍ പ്രഗത്ഭ ഖുര്‍ആന്‍ തഫ്സീര്‍ പണ്ഡിതനും ജിദ്ദ ഇസ്ലാമിക്‌ സെന്റര്‍ നേതാവുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഇരു പരിപാടിയിലേക്കുമായി ഏവരെയും സ്വാഗതം ചെയ്യുന്നതായി അബുദാബി സുന്നി സെന്റര്‍ അറിയിച്ചു.