കുവൈത്ത് സിറ്റി : ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേല്‍ ജൂത ഭരണ കൂടം നടത്തുന്ന കൊടും ക്രൂരവും മനുഷ്യത്വ രഹിതവുമായ അക്രമങ്ങല്‍കെതിരെ ലോക രാഷ്ട്ര തലവന്മാരും മനുഷ്യാവകാശ സംഗടനകളും ക്രിയാത്മകമായി ഇടപെടണമെന്നു കുവൈത്ത് ഇസ്ലാമിക് സെന്റര് കേന്ദ്ര പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു . ഐക്യ രാഷ്ട്ര സഭയും മറ്റു ആഗോള സമാധാന കൂട്ടായ്മകളെയും നോക്ക് കുത്തികളക്കി ഫലസ്തീന്‍ ജനതയോട് കാലങ്ങളായി ഇസ്ലാം വിരുദ്ധ ശക്തികളുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതി കൂടുതല്‍ ശക്തി പെട്ടുകൊണ്ടിരിക്കുന്നു .

ഫലസ്തീനികളെ ഭീകരരാക്കിയും ഇസ്രായേലി നെ ന്യായീകരിച്ചും സാമ്രാജ്യത്വ ശക്തികളും ആന്റി ഇസ്ലാം മീഡിയകളും ലോക ജനതയെ തെറ്റിധരിപ്പിക്കുന്നുന്ദ്. ഇതിനെതിരെ ശക്തമായ നിലപാടു കളെടുക്കാന്‍ മുസ്ലിം രാഷ്ട്ര നേതാക്കള്‍ ഉള്പെടെയുള്ളവ്ര്‍ക്ക് സാധിക്കുമെന്ന് യോഗം പ്രത്യാശിച്ചു .
ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്ട്യം പ്രകടിപ്പിച്ചു കൊണ്ട് ഇസ്ലാമിക് സെന്ററിനു കീഴില്‍ പ്രതിഷേധ - പ്രാര്‍ത്ഥന സദസ്സുകള്‍ സംഗടിപ്പിക്കാനും യോഗം തീരുമാനിച്ചു .